ആനപ്പടങ്ങള്‍-2
താഴെ കാണുന്നവരാണ് കോന്നി ആനക്കൂട്ടിലെ അന്തേവാസികള്‍.
സോമന്‍-65. ആനകളുടെ ശരാശരി ആയുസ്സ് 65 വര്‍ഷമാണ്. അപ്പോള്‍ ഇദ്ദേഹത്തെ സോമനപ്പൂപ്പന്‍ എന്നു വിളിക്കണം.
പ്രിയദര്‍ശിനി-30
മീന-15
സുരേന്ദ്രന്‍-9 . കുറച്ചു കൂടി മോഡേണ്‍ ആയ പേര്‍ ഇടാമായിരുന്നു. സുരേന്ദ്രന് ഈ പേരിട്ടയാള്‍ ആരായാലും ഇവന്റെയടുത്ത് വന്നുപെട്ടാലുള്ള അവസ്ഥയോര്‍ത്തിട്ട് പേടിയാവുന്നു. ( എന്റെ സ്വന്തം അനുഭവം ഓര്‍ത്തുപോയി. ചെറുപ്പത്തില്‍, എന്റെയീ പേരിനെ ചൊല്ലി കുറച്ചൊന്നുമല്ല, വീട്ടിലെ സമാധാനാന്തരീക്ഷം ഞാന്‍ അലങ്കോലപ്പെടുത്തിയിട്ടുള്ളത്. ഈ കൊലച്ചതി എന്നോട് ചെയ്തത് സ്വന്തം അമ്മയായതുകൊണ്ടു മാത്രമാ അന്നു ക്ഷമിച്ചത്. )
ഇനി നല്ല ലക്ഷണമൊത്ത ആനയുടെ ‘ലക്ഷണങ്ങള്‍‘ എന്തൊക്കെയാണെന്നു നോക്കാം.
നിറം..................... കരിവീട്ടിയുടെ
തുമ്പിക്കൈ..............നിലത്തിഴയണം
തലക്കുന്നി...............ഉയര്‍ന്നതാവണം
മസ്തകം.................തള്ളിനില്‍ക്കണം
കൊമ്പുകള്‍..............വീണ് എടുത്ത് അകന്ന് ഉയര്‍ന്ന് വെണ്മയാര്‍ന്നവ
കണ്ണുകള്‍.................തെളിമയാര്‍ന്നവ
ചെവികള്‍...............വിസ്താരമേറിയവ
കഴുത്ത്...................കുറിയതാവണം
കാലുകള്‍.................ഉറച്ചതാവണം
നഖങ്ങള്‍.................18 എണ്ണം ഒരേ നിറത്തില്‍
ഉടല്‍.......................നീളമേറിയതാവണം
വാല്‍......................നീളമുള്ള, നിലത്തൂമുട്ടാത്ത , രോമം നിറഞ്ഞതാവണം
ഗുരുവായൂര്‍ പദ്മനാഭനും കുട്ടങ്കുളങ്ങര രാമദാസും ലക്ഷണമൊത്ത ആനകളാണ്.
രാമദാസിന്റെ കൊമ്പുകള്‍ കുറച്ചു കൂടി അകന്ന് ഉയര്‍ന്നതായി കാണാം.
ആനകളെ കുറിച്ചുള്ള മറ്റു ചില കാര്യങ്ങള്‍
ആഹാരം...........................200-250k.g/day
കുടിക്കുന്ന വെള്ളം............250ലിറ്റര്‍/day
പുറന്തള്ളുന്ന മൂത്രം...........50 ലിറ്റര്‍
പുറന്തള്ളുന്ന പിണ്ഡം........150-200 കിലോ
ഗര്‍ഭകാലം.......................20 മാസം
ഹൃദയതാളം....................28/മിനുട്ട് ( നില്‍ക്കുമ്പോള്‍)
ഹൃദയതാളം....................35/മിനുട്ട് (കിടക്കുമ്പോള്‍)
ശ്വസന നിരക്ക്...................10/മിനുട്ട് (നില്‍ക്കുമ്പോള്‍)
ശ്വസന നിരക്ക്...................5/മിനുട്ട് (കിടക്കുമ്പോള്‍)
ശരീര താപനില............35.9° C
തുമ്പിക്കൈ..................മേല്‍ചുണ്ട് രൂപാന്തരപ്പെട്ടത്
കൊമ്പുകള്‍.................ഉളിപ്പല്ലുകള്‍ രൂപാന്താരം പ്രാപിച്ചത്
തേറ്റകള്‍......................പിടിയാനയ്ക്കും മോഴയ്ക്കും മാത്രം
വിരലുകള്‍.................ഇല്ല
നഖങ്ങള്‍....................6-18
തൊലി......................സ്വേദ ഗ്രന്‍ഥികള്‍ ഇല്ല
ആഫ്രിക്കന്‍ ആന
ആഫ്രിക്കന്‍ ആനയുടെ ചെവി ഏഷ്യന് ആനകളുടേതിനേക്കാള്‍ ഇരട്ടിയുണ്ട്. എഷ്യന്‍ കൊമ്പനാനകള്‍ക്ക് ഏകദേശം 3600കിലോ ഭാരമുള്ളപ്പോള്‍ ആഫ്രിക്കന്‍ കൊമ്പന് 5400 കിലോ തൂക്കമുണ്ട്. ഏഷ്യന്‍ പിടിയാനയുടെ ഭാരം 3000 കിലോയും ആഫ്രിക്കന്‍ പിടിയാനയുടേത് 3600 കിലോയുമാണ്.
ആനപ്പടങ്ങള്‍ - ഭാഗം1
ആനപ്പടങ്ങള്‍-ഭാഗം3

തൂണിക്കൈ.................തുമ്പിക്കൈയ്യുടെ അറ്റത്തുള്ള ത്രികോണാകൃതിയിലുള്ള അവയവം
നാക്ക്.........................വെളിയിലേക്ക് നീക്കാന്‍ സാധിക്കില്ലകൊമ്പുകള്.................ഉളിപ്പല്ലുകള്‍ രൂപാന്താരം പ്രാപിച്ചത്
തേറ്റകള്‍......................പിടിയാനയ്ക്കും മോഴയ്ക്കും മാത്രം
വിരലുകള്‍.................ഇല്ല
നഖങ്ങള്‍....................6-18
തൊലി......................സ്വേദ ഗ്രന്‍ഥികള്‍ ഇല്ല
ആഫ്രിക്കന്‍ ആന
ആഫ്രിക്കന്‍ ആനയുടെ ചെവി ഏഷ്യന് ആനകളുടേതിനേക്കാള്‍ ഇരട്ടിയുണ്ട്. എഷ്യന്‍ കൊമ്പനാനകള്‍ക്ക് ഏകദേശം 3600കിലോ ഭാരമുള്ളപ്പോള്‍ ആഫ്രിക്കന്‍ കൊമ്പന് 5400 കിലോ തൂക്കമുണ്ട്. ഏഷ്യന്‍ പിടിയാനയുടെ ഭാരം 3000 കിലോയും ആഫ്രിക്കന്‍ പിടിയാനയുടേത് 3600 കിലോയുമാണ്.
ആനപ്പടങ്ങള്‍ - ഭാഗം1
ആനപ്പടങ്ങള്‍-ഭാഗം3
18 comments:
"ആനപ്പടങ്ങള്‍-2"
ഠേ...........................ഠേ...........................ഠേ...........................
ആനകളെ വെടിവെച്ചതൊന്നുമല്ല. ഇത്തവണ ഇത്രയധികം ആനകളെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം. :)
പിന്നെ വിശദീകരണങ്ങളെല്ലാം വളരെ ഇഷ്ടമായി. :)
ഒരുപാടിഷ്ടമായി...
ഒരുപാടാനകള്‍...
ആദ്യഭാഗത്തെ ആരോപണത്തിനുള്ള മറുപടിയാണോ ഇത്...
എന്തായാലും
അഭിനന്ദനങ്ങള്‍..
വിശദീകരണങ്ങളെല്ലാം ഉപകാരപ്രദം...
എനിക്കിതൊരു ആനക്കാര്യം തന്നയാണ്.. നന്ദി, നല്ലൊരു പോസ്റ്റ്.. തുടര്‍ന്നുള്ളത് പ്രതീക്ഷിക്കുന്നു.
അവസാനം ആനയെ കണ്ടു;)
വിവരണം ഇഷ്‌ടമായി പ്രത്യേകിച്ചും ലക്ഷണമൊത്ത ആനയുടെ ലക്ഷണങ്ങള്‍..
ചിത്രങ്ങളും ഗംഭീരം..:)
ആന ചിത്രങ്ങളും വിവരണവും അസ്സലായി.
ആന പ്രേമികള്‍ക്കു് സന്തോഷം നല്‍കുന്ന വിവരണങ്ങള്‍.:)
ചാത്തനേറ്: പടങ്ങളും വിവരണവും നന്നായീ.
ആദ്യപോസ്റ്റിനു “ദേണ്ടേ ആന വരുന്നേ” എന്നും ഈ പോസ്റ്റിനു “ദാണ്ടടാ ആന വന്നേ“ എന്നും കമന്റിട്ടിരിക്കുന്നു. :)
അടുത്തതിനി “ആന വിരണ്ടേ ഓടിക്കോ“ ന്ന് ആവുമോ?
അവസാനം ആന ഫോട്ടോസെഷന് സമ്മതിച്ചു അല്ലേ . ആനേടെ ലക്ഷണങ്ങളൊക്കെ പറഞ്ഞതു നന്നായി .അടുത്ത ആഴ്ച ആനയെ മേടിക്കാന്‍ പോവുമ്പോള്‍ ഇതും വച്ച് വിലപേശാലോ ..
എന്റെ ഇന്ത്യന്‍ കണ്ണു കൊണ്ടു നോക്കീട്ടാണോന്നറിയില്ല; ആഫ്രിക്കന്‍ ആനയെ കാണാന്‍ ഒരു ഭംഗീം തോന്നുന്നില്ല :-)
ഇതെന്താ വനജേ ആഫ്രിയ്ക്കന്‍ ആന കോന്നീലുമുണ്ടോ.
ഇന്ത്യന്‍ കണ്ണുകൊണ്ടു നോക്കീട്ടൊന്നുമല്ല കൊച്ചു ത്രേസ്യ, ആഫ്രിയ്കന്‍ ആനയ്ക്കു ആനേട ഭംഗിയില്ല. ഞങ്ങളു പിന്നെ അതൊക്കെ കണാതിരിയ്ക്കന്‍ പറ്റില്ലല്ലോ? ഇവരു നാട്ടിലും വന്നു എന്നറിഞ്ഞപ്പോള്‍ ഒരു വിഷമം.
മഴത്തുള്ളി,
ദ്രൗപതി ,
കുഞ്ഞന്‍,
മയൂര,
വേണു,
കുട്ടിച്ചാത്തന്‍,
കൊച്ചുത്രേസ്യ,
മാവേലികേരളം,
എല്ലാവര്‍ക്കും നന്ദി.
കൊച്ചുത്രേസ്യ അവസാനം ആനയെ തന്നെ വാങ്ങാന്‍ തീരുമാനിച്ചു അല്ലേ.എന്തായാലും നന്നായി. എപ്പോഴും ആരോടും ഒന്നും ചോദിച്ചു ബുദ്ധിമുട്ടണ്ടല്ലോ..:)
പിന്നെ, ആഫ്രിക്കന്‍ ആനേടെ സൌന്ദര്യം... സൌന്ദര്യം കാണുന്നവരുടെ കണ്ണിലാണെന്നല്ലേ വിവരമുള്ളവര്‍ പറയുന്നത്..
മാവേലികേരളം,
ആഫ്രിക്കന്‍ ആനയുടെ പടം ഒരെണ്ണം കോന്നിയിലുണ്ട്. ആ പടത്തിന്റെ പടമാണീ പടം. :)
പ്രിയ വനജേ,
ആനപ്പടങ്ങള്‍ കാണാന്‍ വൈകിപ്പോയി.എന്റെ നാടും ആനക്കൂടും ഒക്കെ കണ്ടപ്പോള്‍ എന്താ സന്തോഷം.ഈ “മീന”ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ടു കേട്ടോ.പടങ്ങള്‍ മാത്രമല്ല വിവരണവും നന്നായിരിക്കുന്നു.ആശംസകള്‍!
കോന്നി ആനക്കൂട് ബ്ലോഗിലാക്കിയതു നന്നായിരിക്കുന്നു..
ഞാനും അതിനടുത്തു നിന്നു തന്നെ.
ബ്ലോഗുകള്‍ നമ്മുടെ കാഴ്ചയുടെ ത്വര കൂട്ടും എന്നുള്ളതു നിസ്സംശയം..!!
ഹായ്...
ഇതു നന്നായിരിക്കുന്നല്ലോ...
ആനപ്പടങ്ങള്‍! വിവരണങ്ങളും!
ന്റെ ഉപ്പാപ്പയ്ക്കൊരാനയുണ്ടായിരുന്ന്...
പ്ലീസ്.. ഒരു ഓഫ് പറയാന്‍ എന്നെ അനുവദിക്കൂ..
പണ്ട് തകഴിച്ചേട്ടന്‍(എന്റെ അപ്പൂപ്പന്റെ പ്രായം ഉണ്ട് എന്നാലും) ബ്ഷീര്‍ ഇക്കയേ പൊന്നാട അണിയിച്ചു..
പിറ്റേന്ന് മനോരമയില്‍
“പാത്തുമ്മാന്റെ ആടിന്റെ കഴുത്തില്‍ തകഴിയില്‍ നിന്നും കയര്‍”
--
സോറി പണ്ടു മുതലേ ആനയേ ആടാക്കുന്ന സ്വഭാവമാ എന്റേത് :)
ഓ:ടി: (ഓണ്‍ ടോപ്പിക്ക്) പോസ്റ്റ് കൊള്ളാം.. പടങളും(അതിനെ കുറിച്ച് എനിക്കു വല്യ വിവരം ഒന്നുമില്ല)
ലേഖാ, വഴിപോക്കന്‍, ശ്രീ, ആലപ്പുഴക്കാരന്‍,
സന്ദര്‍ശനങള്‍ക്കു നന്ദി.
ആലപ്പുഴക്കാരന്‍,
എനിക്കൊന്നും മനസ്സിലായില്ല.
സോറി, പണ്ടു മുതലേ ബുദ്ധി ഒരല്പം കുറവാ :)
ആനപ്പടങ്ങള്‍ കൊള്ളാട്ടാ..
[വേണ്ട ചാത്താ "ദോണ്ടേ അനാ പൂയേ." എന്നാക്കിയാലോ..?]
ആനചിത്രങ്ങളും വിശദവിവരങ്ങളും നന്നായിട്ടുണ്ട്.
നല്ല ആനപ്പടങ്ങള്‍.. വിവരണങ്ങളും നന്നായി..ഇനി അടുത്തു കാണുമ്പോ ലക്ഷണമൊത്തതാണോ എന്നൊക്കെ നോക്കാമല്ലോ (വെറുതെ :P).
Post a Comment