Tuesday, May 6, 2008

മരണാനന്തരം?

ലിമിറ്റ് മലയാളഭാഷ റ്റെന്ഡ്സ് റ്റു മലയാള ബ്ലോഗ് ഓഫ് എനിതിങ്ങ് ഈസ് ഈക്ക്വല് റ്റു ചവര് എന്നു ചില കണക്കൊക്കെ കണ്ടു ബോദ്ധ്യമായതു കൊണ്ട് (കണക്കല്ലേ എല്ലാ ശാസ്ത്രങ്ങളുടെയും രാജ്ഞി,അപ്പോള് തെറ്റാനിടയില്ല!)വെറുതെ സമയം കളയാതെ പഴയ അച്ചടി മാദ്ധ്യമത്തിലേക്കും റ്റെലിവിഷനിലേക്കും മറ്റും തിരിച്ചു പോയി കുറച്ച് വെവരം സമ്പാദിച്ചോണ്ടിരിക്കുകയാരുന്നു കുറെ ദിവസങ്ങളായിട്ട്.കഴിഞ്ഞ രണ്ടു രണ്ടര കൊല്ലമായി പുസ്തകം, പത്രങ്ങള്‍ മുതലായവ കൈകൊണ്ടു തൊട്ടിട്ടില്ല.പണ്ട് എവിടെങ്കിലും പോയാല്‍ കൂടി അവിടു്ള്ളവരോടു പോലും സംസാരിക്കാതെ കാണുന്ന പത്രമോ മാസികകളോ ഒക്കെ എടുത്തു വായിച്ചോണ്ടിരിക്കുന്നതിന്‍ ഒരുപാട് വഴക്ക് കിട്ടീട്ടുണ്ട്. ടി വിയുടെ കാര്യം പറയുകയാണെങ്കില്‍ പണ്ട് ദൂരദര്‍ശന്‍ മാത്രം കിട്ടിക്കോണ്ടിരിക്കുന്ന കാലത്ത് ചിത്രഹാറും, ചിത്രഗീതവും,പിന്നെ ഉറക്കമിളച്ചിരുന്ന് ഹിന്ദി സിനിമകളുമൊക്കെ എത്ര കണ്ടിട്ടുള്ളതാ. ക്രിക്കറ്റാണെങ്കില്‍ ഒരു ബോളു പോലും മിസ്സാവാതെ ടെസ്റ്റെന്നോ വണ്‌ഡേ എന്നോ വ്യത്യാസമില്ലാതെ. ഒരു ദിവസം ന്യൂസ് കണ്ടില്ലെങ്കില്‍ പല്ലു തേയ്കാതെയും കുളിക്കാതെയും ഇരിക്കുന്ന പോലത്തെ ഫീലിംഗ് ആരുന്നു.ഇപ്പോ റ്റോം & ജെറി, ടെലിടബീസ് ഇവയൊക്കെ മാറി മാറി മൂന്നും നാലും ഷോ വച്ച് ഓടുന്നതുകൊണ്ട് അതുമില്ല. ദോഷം പറയരുതല്ലോ, കഴിഞ്ഞ വര്ഷം ഏതാണ്ടീ സമയത്ത് ഉള്ള സീഡീയെല്ലാം കൊണ്ടുകളയുമെന്ന് പിള്ളാരെ ഭീഷണിപെടുത്തി ആ ഇടിച്ചു നിരത്തല്‍ പരമ്പര കണ്ട് മൂന്നാലു ദിവസം കോള്‍മയിര്‍ കൊണ്ടിരുന്നു.

ഇപ്പോ ഒക്കെ ഒന്നു കാണാമെന്നു കരുതി ടീവി തുറന്നപ്പോള്‍ ഒരായിരം ചാനലുകള്‍. ഏതാ കാണണ്ടെന്ന് ഒരു പിടീമില്ല. IPL ഒക്കെ ഒരോവര്‍ പോലും തികച്ചു കാണാന്‍ വയ്യ. ബോറടി തന്നെ.

***************************************************
“ചപ്പാത്തി പരത്തുന്ന പോലെ പരത്തി പരത്തി എങ്ങോട്ടാ?”
“കുറച്ചൂടെ പരത്തിയെങ്കിലേ ടേസ്റ്റു വരൂ“
“ഏതാ ആട്ട?പില്‍‌സ്ബെറിയാണോ?”
“ഏതാണെന്നറിയില്ല,ഗോതമ്പല്ല,മൈദയാണെന്നു തോന്നുന്നു ”
“എന്നാ പിന്നെ എത്ര പരത്തീട്ടും കാര്യമില്ല.ഈ മൈദേന്നു പറയുന്ന സാധനം വെറും ചവറാ”
“അപ്പോള്‍ പരത്തലു നിര്ത്താ മല്ലേ”
“അതാ നല്ലത്”
****************************************************

ഇന്നലെ രാത്രി ഗാഢമായ പുസ്തക വായന നടത്തിക്കൊണ്ടിരിക്കുകയാരുന്നു. ടീവിയും പ്രവര്ത്തിച്ചോണ്ടിക്കുന്നു. പെട്ടെന്നാണ് മരണാനന്തരം എന്നോ മറ്റോ കേട്ടത്. നോക്കിയപ്പോള്‍ സൂര്യയില്‍ മരണത്തിന്റെ വക്കിലെത്തി വീണ്ടും തിരിച്ചു ജീവിതത്തിലേക്ക് വന്നവരുടെ പൊതുവായ അനുഭവങ്ങളെപറ്റി ഒരാള്‍ വിവരിക്കുന്നു(ഏതോ സൈക്കോളജി പ്രൊഫസര്‍ ആണെന്നു തോന്നുന്നു.ബുക്കില്‍ നിന്നും ടീവീലേക്ക് ഫൊക്കസ് ചെയ്തു വന്നപ്പോഴേക്കും എഴുതി കാണിച്ചത് മാഞ്ഞു പോയി). പറഞ്ഞതിന്റെ ചുരുക്കം മരണം എന്നു പറയുന്നത് നമ്മള്‍ കരുതുന്നതു പോലെ അത്ര ഭയപ്പെടേണ്ടതല്ലെന്നും, മറിച്ച് വളരെ പ്ലെസന്റായ ഒരു ഫീലിംഗ് ആണ് മിക്കവര്ക്കും ഉണ്ടായതെന്നുമാണ്. എല്ലാവരും തന്നെ ശക്തിമത്തായ ഒരു വെളിച്ചം കണ്ടത്തായും പറയുന്നു. ഇത്രയും കേട്ടതോടെ ഞാന്‍ ഹാപ്പിയായി. പകല്‍ മരിക്കാന്‍ ഒരു വിരോധവുമില്ലെങ്കിലും രാത്രി മരിക്കാന്‍ എനിക്കു ഭയങ്കര പേടിയാ. കാരണം ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പു കടിച്ചെന്നു പറഞ്ഞ പോലെ , ഒന്നാമതെ പോകേണ്ട വഴിയറിയില്ല, അതിന്റെ കൂടെ രാത്രിയാണെങ്കില്‍ കണ്ണും കാണത്തില്ല. പിന്നെ എങ്ങോട്ടു പോകും?എതായാലും ഇതു കണ്ടതു വളരെ നന്നായെന്നു തോന്നി. ഇനിയിപ്പോ മരണം രാത്രിയായാലും പകലായാലും പേടിക്കണ്ടല്ലോ? സമാധനത്തോടെ പോയി ഉറങ്ങാന്‍ കിടന്നു.

രാവിലെ എണീറ്റിരുന്നു ഗൂഗിളില്‍ തപ്പാന്‍ തുടങ്ങി. എന്റമ്മോ എത്രായിരം ലിങ്കുകളാ.
ഒരു ലിങ്കില്‍ (ഇനി ഇതിനെ ഖണ്ഡിക്കാന്‍ വേറേതെങ്കിലും ലിങ്കും കൊണ്ട് ആരേലും വന്നാ ഇപ്പോഴേ പറഞ്ഞേക്കാം, അതൊക്കെ പൊട്ട സൈറ്റുകളാ, ഈ ബ്ലോഗു പോലെ;)) ) ഇങ്ങനെ കണ്ടു.

Why do some people believe that NDEs are not real?

Although there are many answers to this multifaceted question, part of the controversy stems from the way science proves observed phenomena. "Science" is defined as the process used to find truth. Best Evidence, Schmicker, Michael, pg 37. "In contrast, 'Scientism' is a philosophy of materialism, masquerading as scientific truth. Paranormal research, has used the process of science to prove the existence of a variety of phenomena, that simply doesn't fit within Scientism's philosophy of
materialism. If evidence conflicts with philosophy, the evidence should not be
dismissed; instead, the philosophy should be revised."



ഇതു വായിച്ചിട്ട് എനിക്ക് ചില യുക്തിവാദ,പാരമ്പര്യവാദ, ആധുനികവാദ , ശാസ്ത്രീയവാദ വാഗ്വാദങ്ങളെ കുറിച്ചോര്ത്ത് ചിരി വന്നു. ഇപ്പറയുന്നവരൊക്കെ തമ്മില്‍ ഒരു തരത്തിലും യോജിപ്പില്ലെങ്കിലും എല്ലാവര്ക്കുംാ പൊതുവായ ഒരു കാര്യമുണ്ട്.അന്ധവിശ്വാസം.

അങ്ങനെ ലിങ്കകളില്‍ നിന്നും ലിങ്കുകളിലേക്ക് (ഇതെല്ലാം വായിച്ചു നോക്കിയോന്നോ? പിന്നെ, വേറെ പണിയില്ല) പൊയ്ക്കൊണ്ടിരുക്കുമ്പോളാണ്‍
ഇടിത്തീ പോലൊരു ലിങ്കു ഓപ്പണായി വന്നത്. അതില്‍ Rev. George Rodonaia എന്നൊരാള്‍ തന്റെ അനുഭവം ഇങ്ങനെ വിവരിക്കുന്നതായി പറയുന്നു.

The first thing I remember about my NDE is that I discovered myself in a realm
of total darkness. I had no physical pain, I was still somehow aware of my
existence as George, and all about me there was darkness, utter and complete
darkness - the greatest darkness ever, darker than any dark, blacker than any
black. This was what surrounded me and pressed upon me. I was horrified.

അപ്പുറത്ത് വെളിച്ചുമുണ്ട്. പക്ഷേ ഈ ബ്ലാക്ക് ഹോള്‍ ഒന്നു കടന്നു കിട്ടീട്ടു വേണ്ടെ അവിടെത്താന്‍? ഇങ്ങനൊരവസ്ഥയില്‍ പെട്ടാല്‍ പേടിച്ച് എന്റെ വെടി എപ്പോ തീര്ന്നെന്നു ചോദിച്ചാല്‍ മതി.

അതോടെ സേര്ച്ചും മതിയാക്കി എണീറ്റു. ഇന്നലത്തെ സന്തോഷമെല്ലാം ആവിയായ് പോയി. ഇങ്ങനൊരു കാര്യത്തെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടാരിരുന്നെങ്കിലും അന്നൊന്നും സേര്ച്ചാന്‍ കമ്പൂട്ടറ് ഇല്ലാരുന്നു. ഇന്നിനി രാത്രിയില്‍ ഉറക്കം വരുമോ എന്തോ? ആ എന്തേലുമാവട്ടെ. പോയി പുസ്തക വായന തുടരട്ടെ...ഇന്നലെ 1980 ഒക്ടൊബര്‍ ലക്കം ബാലരമയുടെ 53-ആം പേജിലെ പന്ത്രണ്ടാമത്തെ വരിയാ വായിച്ചു നിര്ത്തിയത്.

6 comments:

ഭൂമിപുത്രി said...

രസമുള്ള വിഷയമാണ്‍,കൂടുതല്‍ വല്ലതും കിട്ടിയാ‍ല്‍ വന്ന പറയണേ..

കുഞ്ഞന്‍ said...

കണ്ണുകാണാത്തവരുടെ അനുഭവം എന്തായിരിക്കും..കൂരിരിട്ടെന്നായിരിക്കുമൊ പറയുന്നത്..!

പഴയ ബാലരമ ഇപ്പോഴും അതും അവിടെ..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“1980 ഒക്ടൊബര്‍ ലക്കം ബാലരമയുടെ 53-ആം പേജിലെ പന്ത്രണ്ടാമത്തെ വരിയാ ”

ബാക്കിയുള്ള ആള്‍ക്കാരെയൊക്കെ ഒരുമാതിരി ആക്കരുത്... 1980ല്‍ ബാലരമയ്ക്ക് 31- 32 പേജുകളേ കാണൂള്ളൂ.

ഒരു ചോദ്യം കൂടി ആ ബാലരമ മള്‍ട്ടി ബയ്ന്റിങ്ങാണോ അതോ സിംഗിള്‍ സ്റ്റ്ട്രാപ്പ്‌ളര്‍ വച്ച് പിന്‍ ചെയ്തതോ?

Unknown said...

നല്ല രസമുള്ള വാ‍യന

Shooting star - ഷിഹാബ് said...

nannayittundu.. onneaa vaayikkaan kazhinjittullu mattullathum koodi noakkatteaa..nalla aathmaviswaasamulla thoolikayaanalloa

ഗിരീഷ്‌ എ എസ്‌ said...

കേള്‍ക്കാനും വായിക്കാനും ഏറെ കൗതുകമുള്ളതാണ്‌
താനറ്റോളജിസ്റ്റുകളുടെ വാദങ്ങളെ കുറിച്ചും..മരണസംബന്ധമായ മറ്റു നിഗമനങ്ങളുമെല്ലാം..
മരണം മനോഹരമായ ഒരനുഭവമാണെന്ന്‌ സമര്‍ത്ഥിക്കുന്ന നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ വിപണിയിലുണ്ട്‌...ഇതില്‍ ചിലതില്‍ കുറെ അനുഭവസ്ഥരുടെ ആഖ്യാനങ്ങള്‍ ഹൃദ്യമായി കുറിച്ചിട്ടിട്ടുണ്ട്‌...
ആത്മാവ്‌ ശരീരമെന്ന പുറംതോടുപേക്ഷിച്ചുള്ള യാത്രയാണ്‌ മരണമെന്നും അത്ഭുതവെളിച്ചമുളള ജീവികളുടെ താഴ്‌വരകളിലേക്ക്‌ സഞ്ചരിക്കുകയാണെന്നുമെല്ലാം അതില്‍ വ്യക്തമാക്കിയിരിക്കുന്നു...
മരണത്തിന്റെ വക്കിലെത്തി ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരുടെ അനുഭവങ്ങള്‍ ഒരു പരിധി വരെ വിശ്വാസയോഗ്യമാണെന്നിരിക്കെ മരണമെന്ന യാഥാര്‍ത്ഥ്യമെന്തെന്നുള്ള അറിവിലേക്ക്‌ മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ അടുക്കുന്നതായി കാണാം...
ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ എഴുതിയ മരണാനന്തരജീവിതം എന്ന പുസ്തകവും ഡോ. മുരളീകൃഷ്ണന്റെ മരണത്തിനപ്പുറം ജീവിതമുണ്ടോ? എന്ന പുസ്തകവും മലയാളത്തില്‍ മരണവുമായി ബന്ധപ്പെട്ടിറങ്ങിയ പ്രധാന പുസ്തകങ്ങളാണ്‌....
വായാനാസുഖത്തേക്കാളുപരി ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇതിലെ വാചകങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ നാമെല്ലാം മരിക്കാന്‍ കൊതിക്കുമെന്നതില്‍ സംശയമില്ല...

വനജേച്ചീ...
നല്ലൊരു പോസ്റ്റ്‌...
മുകളില്‍ ഭീഷണിയുള്ളത്‌ കൊണ്ട്‌ ചില ലിങ്കുകള്‍ ഇവിടെ ഇടുന്നില്ല....:)

ആശംസകള്‍.....