എണ്റ്റെ കേരളം, എത്ര സുന്ദരം...
പേരറിയാത്ത ഒട്ടനവധി രോഗങ്ങള്‍ പിന്നെയും...
രോഗം പരത്തുന്ന വൃത്തിഹീനങ്ങളായ ആശുപത്രികള്‍. ..
സഹായിക്കാന്‍ ആരുമില്ലാതെ വേദന കൊണ്ടു നട്ടം തിരിയുന്ന രോഗികള്‍...
സ്വിമ്മിംഗ് പൂളുകളായി തീര്‍ന്ന റോഡുകള്‍...
ഭരിക്കാനറിയാത്ത മന്ത്രിമാര്‍; അറിയാവുന്നവരെ അതിനു സമ്മതിക്കാത്ത രാഷ്ട്രീയക്കാര്‍. ..
അഴിമതി കറ പുരണ്ട രാഷ്ട്രീയ ഉദ്യോഗസ്ത വൃന്ദങ്ങള്‍...
പണം കൊണ്ടു ഫേഷ്യല്‍ ചെയ്യുന്ന കള്ള പ്രമാണിമാര്‍...
കടം കേറി(?) ആത്മഹത്യ ചെയ്യുന്ന മനുഷ്യ കോലങ്ങള്‍..
വിദ്യാഭ്യാസരംഗത്തെ അഭ്യാസക്കുളമാക്കിയ പക്ഷങ്ങള്‍.. .
അദ്ധ്യാപകനെ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ ; വിദ്യാര്‍ത്ഥികളെ പേടിക്കുന്ന അദ്ധ്യാപകര്‍...
സ്ത്രീ പീഠനം, സെക്സ് റായ്ക്കറ്റ്- "എത്രയായിട്ടും പഠിക്കാത്ത പെണ്‍കുട്ടികള്‍." ..
വിവാഹപൂര്‍വ്വ ലൈംഗികത സ്റ്റാറ്റസ്സായി കൊണ്ടു നടക്കുന്ന പുത്തന്‍ തലമുറ... (ആണിനു വേണ്ടാത്തത് ഞങ്ങള്‍ക്കുമാത്രമെന്തിനെന്ന പെങ്കുട്ടികളുടെ ചോദ്യത്തിനു മറുപടിയില്ല)
സ്ത്രീയെ ഏറ്റവും വില കുറഞ്ഞ commodity (ചരക്കായി )കാണുന്ന പുരുഷ മനസ്സുകള്‍....
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന് ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...
ഹാ... എണ്റ്റെ കേരളം, എത്ര സുന്ദരം...
കേരളമെന്നു കേട്ടാല്‍ അന്തരംഗം അപമാനപൂരിതമാവാന്‍ ഇത്രയൊക്കെ പോരെ......
ഇനിയും ഒരുപാടുണ്ട്. പക്ഷേ ഈ ബ്ളോഗും , ജന്‍മവും മതിയാവില്ല എഴുതി തീര്‍ക്കുവാന്‍.
ഓ! ഒന്നു മറന്നു... വിമര്‍ശനത്തിനതീതരായ കോടതിയും, മാധ്യമങ്ങളും അതു മാത്രമുണ്ടഭിമാനിക്കാന്‍!!!
