ആനപ്പടങ്ങള്‍-1
പത്തനംതിട്ടയില്‍ നിന്നും ഏകദേശം 10 കി.മീ (പത്തനംതിട്ട-പുനലൂറ്‍ റൂട്ട്) ദൂരമേയുള്ളൂ കോന്നിയിലേക്ക്. പറഞ്ഞിട്ടെന്താ, സ്വന്തം നാട്ടിലായിരിന്നിട്ടുകൂടി ഇതുവരെ കോന്നിയിലെ ആനക്കൂട് കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നാണല്ലോ?;;) . എന്തായാലും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കാര്യം സാധിച്ചു.
ഞങ്ങള്‍ പോയത് ഒരു ഞായറാഴ്ച്ച ദിവസമാണ്. അറിയാതെ പിറ്റേദിവസമായിരുന്നു പോയിരുന്നെങ്കില്‍ ഇത്തവണയും പോക്ക് മുടങ്ങിയേനേം. ബോര്‍ഡ് വായിച്ച് ഞെട്ടണ്ടാ ,നല്ല ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട് ആനപ്പുറത്തു കയറാനൊന്നും നിന്നില്ല.
കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പ്പിക്കുന്ന ഒരു കേന്ദ്രമാണിത്. 6 ആനകള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ശേഷിയുണ്ട് ആനക്കൂടിന്. 1942 ലാണ്‍ ആനക്കൂട് സ്ഥാപിക്കപ്പെട്ടത്. മുന്‍പൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977 -ഓടേ ആനപിടുത്തം അവസാനിപ്പിച്ചു.
പുതുതായി പണിത ഓഫീസ് കെട്ടിടവും, മ്യൂസിയവും ഒക്കെ നല്ല ഭംഗിയുണ്ട്.
ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ നാല് ആനകള്‍ ഉണ്ടായിരുന്നു. സോമന്‍ 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന്‍ 9 എന്നിവര്‍. വേറെവിടേക്കോ ഒരു കൊമ്പനു കൂട്ടായി ഒരു പിടിയാനയെ താമസിയാതെ അയക്കുമെന്ന് അധികൃതര്‍ അന്ന് പറഞിരുന്നു.
കമ്പകം എന്ന തടിയാണ് ആനക്കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. (ചിത്രത്തില്‍ ക്ലിക്കി നോക്കിയാല്‍ എഴുതിയിരിക്കുന്നത് വായിക്കാം.)
ഇവിടെയാണ് ആനകളെ താമസിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും മറ്റും കൊടുക്കുന്നത് ഇവിടെയാണ്. (പടങ്ങള്‍ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ട്. എന്തുകൊണ്ടാണെന്നു പിന്നെ പറയാം)
ആനപ്പടങ്ങള്‍-ഭാഗം2