ഗോനുവിനു ശേഷം
അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ് ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.
മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ് ഞങ്ങള്‍ താമസിക്കുന്നത്. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ് പറയപ്പെട്ടിരുന്നത്. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട് പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ് കീഴടക്കിയാലും ,ഇംഗീഷ് ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന് ഓര്‍ത്തുപോയി.
ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ് താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക് പോയില്ല.
മസ്കറ്റില്‍ ക്വറിയാത്ത് എന്ന സ്ഥലത്താണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ് കണക്ക്.
മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
ജല ദൌര്‍ലഭ്യമാണ് ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ് പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്. Swimming pool ലെ വെള്ളം filter ചെയ്താണ് അവിടെ ഉപയോഗിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട് മൂന്നു നേരവും ചപ്പാത്തി തന്നെയാണ് ഉണ്ടാക്കുന്നത്. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ് ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്.
Climate ണ്റ്റെ പ്രത്യേകത കൊണ്ട് വെള്ളം കെട്ടികിടന്ന് നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്.
പലരും കുളിച്ചിട്ട് 3 ദിവസത്തിലേറെയായി. കരണ്ട് ഇല്ലാത്തതു കൊണ്ട് A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട് പഴയപടിയാവുകയും ചെയ്തിരിക്കുന്നു.
കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട് പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.
വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ് കിട്ടാറെയില്ലന്നതാണ് അനുഭവം.
ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച് ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.
ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുകയാണ്.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്.
കൂടുതല്‍ ചിത്രങ്ങള്‍
Ref: First photo by Gulf News.