ആനപ്പടങ്ങള്‍-1
പത്തനംതിട്ടയില്‍ നിന്നും ഏകദേശം 10 കി.മീ (പത്തനംതിട്ട-പുനലൂറ്‍ റൂട്ട്) ദൂരമേയുള്ളൂ കോന്നിയിലേക്ക്. പറഞ്ഞിട്ടെന്താ, സ്വന്തം നാട്ടിലായിരിന്നിട്ടുകൂടി ഇതുവരെ കോന്നിയിലെ ആനക്കൂട് കാണാന്‍ സാധിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നാണല്ലോ?;;) . എന്തായാലും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കാര്യം സാധിച്ചു.
ഞങ്ങള്‍ പോയത് ഒരു ഞായറാഴ്ച്ച ദിവസമാണ്. അറിയാതെ പിറ്റേദിവസമായിരുന്നു പോയിരുന്നെങ്കില്‍ ഇത്തവണയും പോക്ക് മുടങ്ങിയേനേം. ബോര്‍ഡ് വായിച്ച് ഞെട്ടണ്ടാ ,നല്ല ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട് ആനപ്പുറത്തു കയറാനൊന്നും നിന്നില്ല.
കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പ്പിക്കുന്ന ഒരു കേന്ദ്രമാണിത്. 6 ആനകള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ശേഷിയുണ്ട് ആനക്കൂടിന്. 1942 ലാണ്‍ ആനക്കൂട് സ്ഥാപിക്കപ്പെട്ടത്. മുന്‍പൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977 -ഓടേ ആനപിടുത്തം അവസാനിപ്പിച്ചു.
പുതുതായി പണിത ഓഫീസ് കെട്ടിടവും, മ്യൂസിയവും ഒക്കെ നല്ല ഭംഗിയുണ്ട്.
ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ നാല് ആനകള്‍ ഉണ്ടായിരുന്നു. സോമന്‍ 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന്‍ 9 എന്നിവര്‍. വേറെവിടേക്കോ ഒരു കൊമ്പനു കൂട്ടായി ഒരു പിടിയാനയെ താമസിയാതെ അയക്കുമെന്ന് അധികൃതര്‍ അന്ന് പറഞിരുന്നു.
കമ്പകം എന്ന തടിയാണ് ആനക്കൂട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. (ചിത്രത്തില്‍ ക്ലിക്കി നോക്കിയാല്‍ എഴുതിയിരിക്കുന്നത് വായിക്കാം.)
ഇവിടെയാണ് ആനകളെ താമസിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും മറ്റും കൊടുക്കുന്നത് ഇവിടെയാണ്. (പടങ്ങള്‍ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ട്. എന്തുകൊണ്ടാണെന്നു പിന്നെ പറയാം)
ആനപ്പടങ്ങള്‍-ഭാഗം2
34 comments:
കുറച്ച് ആനപ്പടങള്‍... ഒപ്പം ചില ആനവിശേഷങളും...
എന്നിട്ട് ആന എവിടെ? :)
ആനയൊക്കെ നമ്മളെ പോലാന്നോ? വല്യ vip കളല്ലേ? അതുകൊണ്ട് കുറച്ചു കഴിഞ്ഞേ വരൂ.
ആനയൊക്കെ ഓടി രക്ഷപ്പെട്ടോ, ഒറ്റയെണ്ണത്തിനെ കാണാനില്ല ;)
ഓടിപ്പോകാനൊക്കെ നോക്കി. പക്ഷേ ചങ്ങലയുണ്ടായിരുന്നതു കൊണ്ട് നടന്നില്ല.
എന്തായാലും മഴത്തുള്ളി ആ വഴിക്കെങ്ങും പോകല്ലേ.... ആനകള്‍ ചങ്ങലേം പൊട്ടിച്ചോണ്ടോടും :)
ഇതു കുംപ്ലീറ്റും ആനേടെ വീടും തൊടീമല്ലേ....ആന പോയിട്ട് ആനപ്പിണ്ഡം പോലുമില്ലല്ലോ!! അതോ എന്റെ കണ്ണില്‍ പിടിക്കാത്തതാണോ??
വനജേ പറ്റിക്കാന്‍ നോക്കിയാല്‍ അടി ..ങ്ഹാ..
ഓ.ടോ. ‘മതിലുകളില്ലാതെ‘ എന്ന് ആനവലിപ്പത്തിലെഴുതി വച്ചിട്ട് അതിന്റെ മൂക്കിന്റെ താഴെ തന്നെ വേലികെട്ടിവച്ചിരിക്കുന്നു. വനജേ പിന്നേം അടി.....
ത്രേസ്യക്കുട്ടിക്കെന്തിനാ ആനപ്പിണ്ഡം??? :-O :-O
ആനപ്പടങ്ങള്‍ന്നും പറഞ്ഞിട്ട് ആളെ പറ്റിക്ക്യാ..
ത്രേസ്യാകുട്ടീടെയൊരു കാര്യം.. ഇന്നത്തെകാലത്ത് പറയുന്നതിന് നേരെ വിപരീതമല്ലേ എല്ലാരും ചെയ്യൂ..
~X(
ഇനി എല്ലാരോടുംകൂടിയൊരു കാര്യം ചോദിക്കുവാ..
ഈ തുടരും, തുടരും എന്നു പറഞാലെന്താന്നിതുവരെയും അറിയില്ലേ?
ആരും സീരിയലുകളൊന്നും കാണാത്ത്തതിന്റെയൊരു കുഴപ്പം അറിയാനുണ്ട്.
അപ്പൊ തുടര്‍ന്നോട്ടെ, ഞങ്ങള്‍ ഇവിടെയൊക്കെ തന്നെ കാണും:)
അതുശരി. ഇതു തുടരനാണോ!!!
ഈവ്നിംഗ് വാക്കും കഴിഞ്ഞ് ആന വരുന്നതും കാത്തിരിക്കുകയായിരിക്കും അല്ലേ. നടക്കട്ടെ നടക്കട്ടെ..എല്ലാ ആനേനേം കാമറേ കേറ്റീട്ട് അവിടുന്ന് എഴുന്നേറ്റാ മതി.
പിന്നെ ആനപ്പിണ്ഡത്തിന്റെ കാര്യത്തില്‍ നമ്മളു തമ്മില്‍ ഒരു തര്‍ക്കം വേണ്ട.അതു വനജ തന്നെയെടുത്തോ...(ഈ നന്ദി എപ്പഴുമുണ്ടായിരിക്കണം കേട്ടോ..)
എന്തൊക്കെ പറഞ്ഞാലും വേലി പൊളിക്കൂല അല്ലേ. അതെങ്ങനാ പറഞ്ഞാ കേള്‍ക്കുംന്നുള്ളവരോടല്ലേ പറഞ്ഞിട്ടു കാര്യമുള്ളൂ..
നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍...
അടുത്ത ലക്കത്തില്‍
ആനയെ പ്രതീക്ഷിക്കുന്നു....
ആന വന്നില്ലെങ്കില്‍
ആകെ പ്രശ്നമാകും ട്ടോ....
തലക്കെട്ട്
കണ്ട് ആനയെ
കാണാന്‍
ഓടിവന്നതായിരുന്നു...
ഒരു പടവും...
ഒരു നിഴലും
കണ്ട സംതൃപ്തിയില്‍
മടങ്ങുന്നു....
പറയാന്‍ മറന്നു...
ഓണാശംസകള്‍
ഒരു പടത്തില്‍ ഉറുമ്പിനെ പോലെ രണ്ട് ആന;)പിന്നെ ഒരു പടത്തില്‍ ബോര്‍ഡില്‍ പടമായി ആന;)പിന്നെയും സൂക്ഷിച്ച് നോക്കി അപ്പോള്‍ ദാ അവിടെ തുടരും എന്ന് എഴുത്തിയിരിക്കുന്നു...അതില്‍ കാണും ല്ലേ..ബല്യാ ആന;)...വിവരണം നന്നായി...
ഓണാശംസകള്‍.........
ആനേടെ പടം കിട്ടിയില്ലേല്‍ ഒരു ഉറുമ്പിന്റെ പടമെങ്കിലും കാണിക്കണേ..ആ പോട്ടംപിടിക്കണ എഞ്ചിന്‍ ഒന്നു തന്നാല്‍ ഒരു പടം തരാം.
രണ്ടാമത്തെ പടത്തില്‍ ഒരാനയെ കണ്ടപോലെ തോന്നി. എനിക്കു തോന്നിയതായിരിക്കും അല്ലേപ്പിന്നെ മറ്റാരും കാണാത്തതെന്താ?
തല്ലരുത്, അമ്മാണെ ഞാനിനി ഈ വഴി വരത്തില്ല.:(
മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ ഇന്നസന്റിന്റെ 'ആന'യെപ്പോലെ ഈ ചിത്രങ്ങളിലെ ആനകളും മേയാന്‍ പോയതായിരിക്കും അല്ലേ? ആനകള്‍ തിരികെ വരുമ്പോള്‍ വരാം.
:)
ഓണാശംസകള്‍........
വനജെ,
വിവരണങ്ങള്‍ കൊള്ളാം, ആനപ്പുറത്തു കേറാഞ്ഞതു ഏതായാലും നന്നായി,"എക്സ്ട്രാ പിണ്ടം" ഒഴിവായല്ലോ....... ഏത്.... തുടര്‍ന്നൂം കാണണം.
കൊള്ളാം. ബാക്കി പോരട്ടെ
ഓഫ്. ത്രേസ്യാമ്മോ ഈ ആന എന്നുപറഞ്ഞപ്പോള്‍ എന്താ ഇത്ര ആവേശം...?
aanappintangal ennu mathiyaayirunnu!!!
വനജേ..
അടുത്തത് പോരട്ടെ.. ആനയെ കാണാന്‍..
ഫോടോസ് നല്ല രസമുണ്ട് ട്ടൊ.. :)
വനജപ്പെങ്ങളേ...ഹാ....ഇതു നമ്മടെ സ്വന്തം കോന്നി... അതിനടുത്തുവല്ലോമാണൊ കുടി... അല്ല ബുദ്ധിമുട്ടാണേ പറേണ്ടാ കേട്ടോ
വനജ,
ആന പരിശീലന കേന്ദ്രം നല്ല ഭംഗിയായും വൃത്തിയിലും സൂക്ഷിച്ചിട്ടുണ്ടല്ലോ.പക്ഷെ 77ഇല്‍ ആന പിടിത്തം നിറുത്തിയെങ്കില്‍ പിന്നെ ഇവിടെയുള്ളവര്‍ക്ക് എന്താണു പണീ ?
ങാഹാ ,അതുശരി,
ദാ കിടക്കുന്നു, ആനകളെല്ലാം കൂടി കരിമ്പിന്‍ കാട്ടില് കയറിയപോലായല്ലോ ബ്ലോഗ്.
അതീന്നാ ഒറ്റയാനക്കിട്ട് ഒരു കിഴുക്കു കൊടുത്തില്ലെങ്കില്‍ ശരിയാവത്തില്ല. പ്രദീപാനച്ചേട്ടാ ,ഞാന്‍ കണ്ടാരുന്നു എല്ലാം...ആനപ്പുറത്ത് കയറുന്നതും..ഓടിയെങാണ്ടോട്ടു പോകുന്നതും തിരിച്ചു വരുന്നതും എല്ലാം..അതുകഴിഞ് ഇഞ്ചി കടിച്ച മാതിരി നില്‍ക്കുന്ന ഫ്ഹോട്ടോയും എന്റെ കൈയ്യിലുണ്ടു കേട്ടോ [-X
ത്രേസ്യാക്കുട്ടീ, എന്നാലും ആഗ്രഹിച്ചു ചോദിച്ചതല്ലേ...അതും ആദ്യമായിട്ട്. പറയുമ്പം പൊങച്ചമാണെന്നാല്‍ക്കാരു പറയും, അച്ചനപ്പൂപ്പന്മരു തൊട്ടേ ഞങ്ങള് കുടുമ്പക്കാരു വല്യ ദാനശീലരാ. അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ത്രെസ്യക്കുട്ടി തന്നെയതെടുത്തോ. പിന്നെ, നന്ദിയൊന്നും വേണ്ട കേട്ടോ.. ഒരാള്‍ക്കൊരു സഹായം ചെയ്യാന്‍ പറ്റിയല്ലോന്നുളള സന്തോഷമുണ്ടല്ലോ,അതുമതി..
പിന്നെ വേലീടെ കാര്യം.. ആനവലുപ്പത്തിലുള്ളാ പേരുണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. തലക്കകത്തൂടെന്തെങ്കിലും വേണം. വേലിക്കകത്തു നിന്നോണ്ടാ, ആരേലും വന്നു പോളിച്ചു തരുമെന്നു കരുതി ഞാനീ മതിലുവേണ്ടായേന്നു കാറി വിളിക്കുന്നത്. ഇനി ആ മൂന്നാര് മൂവര് സംഘത്തെ വല്ലോം വിളിക്കണം.അവരാന്നെ ഇപ്പോ പണിയൊന്നുമില്ലാതിരുപ്പുമാ..
മയൂരാ..
അല്ലെങ്കിലും പത്തു നാല്പത്തഞ്ചു വയസ്സൊക്കെ കഴിഞാപിന്നെ കണ്ണീനൊക്കെ പ്രശ്നമാന്നാ ആള്‍ക്കരു പറയുന്നേ..
മനുവാങ്ങളേ..
പറയാന്‍ എന്തോന്നു ബുദ്ധിമുട്ട്. പബ്ലിക്കായിട്ട് അതിനടുത്തുവച്ചൊന്നും കുടിക്കത്തില്ല.. ഞാനാളു ഭയങ്കര ഡീസന്റാ...ഇലവുംതിട്ടയിലുള്ള എന്റെ വീട്ടീ വച്ചേയുള്ളൂ കുടി...മോരും വെള്ളം..
45 വാട്ട്..വാട്ട്...എന്റെയമ്മയിത്ത് കേള്‍ക്കണ്ടാ...ങ്..ഹാ ;)
രണ്ടാമത്തെ ചിത്രത്തില്‍ ഒരു പശുവും, പിന്നെ
ആനയെ കാണാന്‍ വന്നവരും ഉണ്ട്.
ന്റുപ്പുപ്പാക്കുമുണ്ടാര്‍ന്നു ഒരാന! ഒരു കുഴിയാന!
ശ്ശെടാ, 'കുയ്യാന'യുടെ കാര്യം ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു, അപ്പോഴേക്കും മുടിയനായ പുത്രന്‍ അതു പറഞ്ഞു!
ഏതായാലും ചിത്രങ്ങള്‍ പലതും നല്ല ഫൊട്ടോഗ്രഫിസെന്‍സോടെ എടുത്തതായി തോന്നി (ഫോട്ടോപിടുത്തത്തെക്കുറിച്ച് ആധികാരികമായി എന്തെങ്കിലും പറയാന്‍ മാത്രമുള്ള വിവരമൊന്നും എനിക്കില്ലെങ്കിലും!).
ബാക്കി പടങ്ങള്‍ വരട്ടെ.
ഓടോ: ഇവിടെ ആനയേക്കാള്‍ ഡിമാന്റ് ആനപ്പിണ്ഡത്തിനാണല്ലോ.
http://venunadam.blogspot.com/2007/08/blog-post_1469.html#links
:)
ആനപ്പടങ്ങള്‍ ഇപ്പോഴാണ്‍ കണ്ണില്‍പ്പെട്ടത്...
:)
ആനകള്‍ എവിടെ? മതിലുചാടിയോ? നോക്കിയിട്ട് മീന ആന മാത്രമേ മതിലുചാടാന്‍ പറ്റിയപ്രായത്തിലുള്ളല്ലോ.
ബയാന്‍, പുത്രന്‍,ദീപ്, വേണുനാദം, ശ്രീ, റീനി
നന്ദി.
റീനി, പ്രായത്തില്‍ അത്ര് വലിയ കാര്യമുണ്ടോ? ഒന്നും ,രണ്ടും കുട്ടികളുള്ള അമ്മമാരേയും പെണ്‍“കുട്ടി“കള്‍ എന്നു വിളിക്കുന്ന നാടാ നമ്മടേത്.
വെറുതെ പറഞ്ഞതാ :)
Post a Comment