ആനപ്പടങ്ങള്‍-3
Sensitive points
ആനകളുടെ ശരീരത്തില്‍ ഏകദേശം 107 sensitive points ആണ് ഉള്ളത്. അത്തരം സ്ഥാനങ്ങളിലുള്ള ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദമോ വേദനയോ ആനകളെ ആക്രമണ സ്വഭാവികളാക്കും. ചിത്രത്തില്‍ കാണുന്ന ചുവന്ന കുത്തുകള്‍ അതീവ സെന്‍സിറ്റീവ് പോയ്ന്റുകളെ സൂചിപ്പിക്കുന്നു.
മദം
ആനകളുടെ കണ്ണുകള്‍ക്കും ചെവിക്കും ഇടയിലായി രണ്ടു ഭാഗത്തുമായി ഒരു ജോഡി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മുതിര്‍ന്ന കൊമ്പനാനകളില്‍ ഈ ഗ്രന്ഥികളില്‍ നിന്നും ഒരു തരം ദ്രവം സ്രവിക്കും. രണ്ടു മുതല്‍ മൂന്നു മാസം വരെ ഈ ഗ്രന്ഥികള്‍ active ആയിരിക്കും. ഈ സമയത്താണ്‍ ആനയ്ക്ക് മദം ഉണ്ടാകുന്നത്. ഈ അവസ്ഥയുടെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയില്ല. ഇക്കാലയളവില്‍ പുരുഷ ഹോര്‍മോണ്‍ ആയ testosterone വളരെ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു.
പ്രത്യുല്‍പ്പാദനം
ഏകദേശം 10-14 വയസ്സിനിടയില്‍ കൊമ്പനാനകള്‍ പ്രായപൂര്‍ത്തിയെത്തുന്നുവെങ്കിലും 30 വയസ്സ് ആകുന്നതുവരെ മിക്കവാറും ഇണചേരാറില്ല. ഇതിനു കാരണങ്ങള്‍ രണ്ടാണ്.
- മുതിര്‍ന്ന കൊമ്പനാനകള്‍ അവയെ തടയുന്നു.
- കൌമാരപ്രായക്കാരായ കൊമ്പനാനകളെ പിടിയാനകള്‍ ഇണയായി സ്വീകരിക്കാറില്ല.
ആനക്കുട്ടികള്‍ക്ക് ഏകദേശം 100 കിലോയോളം ഭാരം കാണും. രണ്ടു മൂന്നു വയസ്സു വരെ അമ്മയാനയുടെ മുലപ്പാല്‍ കുടിച്ചാണ് വളരുന്നത്. തുമ്പിക്കൈയ്യല്ല , മറിച്ച് വായുപയോഗിച്ചാണ് പാലു കുടിക്കുന്നത് . ആനക്കുഞ്ഞുങ്ങളില്‍, ആണാന 12-14 വയസ്സു വരെയും, പെണ്ണാന അമ്മയാനയുടെ മരണം വരെയും അമ്മയാനയോടൊപ്പമാണ് ജീവിക്കുന്നത്.
കുടുംബ ജീവിതം
ഒരു കുടുംബത്തില്‍ സാധാരണയായി 10 അംഗങ്ങളോളം ഉണ്ടാവും. മൂന്നോ നാലോ പിടിയാനകളും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സു വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നതാണ് ഒരു കുടുംബം. പ്രായം കൂടിയ പിടിയാനയാണ്‍ കുടുംബ നാഥ. കുടുംബത്തില്‍ നാഥന്‍ ഇല്ലെന്നു പറയാം. കാരണം പ്രായപൂര്‍ത്തിയായ കൊമ്പനാനയും പിടിയാനയും വേറെ വേറെ ആണ് താമസം.
പ്രായമാവുന്നതോടു കൂടി പല്ലുകള്‍ കൊഴിയുകയും ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ പോഷകാഹാരകുറവു മൂലം മരണം സംഭവിക്കുന്നു.
ആനപ്പല്ലുകള്താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടി നോക്കുക. ആന വന്ന വഴിയേതെന്ന് മനസ്സിലാവും.
ആനപ്പടങ്ങള്‍-1
ആനപ്പടങ്ങള്‍-2
ക്യാമറാമാന്‍ സുരേന്ദ്രനോടൊപ്പം.വിവരങ്ങള്‍ക്ക് കടപ്പാട്: കോന്നി ആനക്കൂട്.
ചിക്കുന്‍ ഗുനിയ ബാധിച്ച് അതികഠിനമായ വേദനക്കിടയിലും ഈ ചിത്രങ്ങള്‍ (ചില ചിത്രങ്ങളെ അത് ബാധിച്ചിട്ടുണ്ട്) എടുത്ത എന്റെ ഫോട്ടോഗ്രാഫറോടുള്ള വ്യാജപൂര്‍വമുള്ള നന്ദി ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു.
അവസാനിച്ചു.:)














