Friday, September 7, 2007

ആനപ്പടങ്ങള്‍-3

Sensitive points


ആനകളുടെ ശരീരത്തില്‍ ഏകദേശം 107 sensitive points ആണ് ഉള്ളത്. അത്തരം സ്ഥാനങ്ങളിലുള്ള ഏതെങ്കിലും തരത്തിലുള്ള മര്‍ദ്ദമോ വേദനയോ ആനകളെ ആക്രമണ സ്വഭാവികളാക്കും. ചിത്രത്തില്‍ കാണുന്ന ചുവന്ന കുത്തുകള്‍ അതീവ സെന്‍സിറ്റീവ് പോയ്ന്റുകളെ സൂ‍ചിപ്പിക്കുന്നു.

മദം
ആനകളുടെ കണ്ണുകള്‍ക്കും ചെവിക്കും ഇടയിലായി രണ്ടു ഭാഗത്തുമായി ഒരു ജോഡി ഗ്രന്ഥികള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മുതിര്‍ന്ന കൊമ്പനാനകളില്‍ ഈ ഗ്രന്ഥികളില്‍ നിന്നും ഒരു തരം ദ്രവം സ്രവിക്കും. രണ്ടു മുതല്‍ മൂന്നു മാസം വരെ ഈ ഗ്രന്ഥികള്‍ active ആയിരിക്കും. ഈ സമയത്താണ്‍ ആനയ്ക്ക് മദം ഉണ്ടാകുന്നത്. ഈ അവസ്ഥയുടെ യഥാ‍ര്‍ത്ഥ കാരണം എന്താണെന്ന് അറിയില്ല. ഇക്കാലയളവില്‍ പുരുഷ ഹോര്‍മോണ്‍ ആയ testosterone വളരെ കൂടുതല്‍ അളവില്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

പ്രത്യുല്‍പ്പാദനം
ഏകദേശം 10-14 വയസ്സിനിടയില്‍ കൊമ്പനാ‍നകള്‍ പ്രായപൂര്‍ത്തിയെത്തുന്നുവെങ്കിലും 30 വയസ്സ് ആകുന്നതുവരെ മിക്കവാറും ഇണചേരാറില്ല. ഇതിനു കാരണങ്ങള്‍ രണ്ടാണ്.

  1. മുതിര്‍ന്ന കൊമ്പനാനകള്‍ അവയെ തടയുന്നു.
  2. കൌമാരപ്രായക്കാരായ കൊമ്പനാനകളെ പിടിയാനകള്‍ ഇണയായി സ്വീകരിക്കാറില്ല.
14 വയസ്സു മുതല്‍ 50 വയസ്സു വരെ , നാലോ അഞ്ചോ വര്‍ഷത്തെ ഇടവേളകളിലായി പിടിയാനകള്‍ കുട്ടിയാനകള്‍ക്ക് ജന്മം നല്‍കുന്നു. 20 മുതല്‍ 22 മാസം വരെയാണ്‍ ഗര്‍ഭകാലം. അപൂര്‍വമായി മാത്രം ഇരട്ട കുട്ടികളും ഉണ്ടാവാറുണ്ട്.

ആനക്കുട്ടികള്‍ക്ക് ഏകദേശം 100 കിലോയോളം ഭാരം കാണും. രണ്ടു മൂന്നു വയസ്സു വരെ അമ്മയാനയുടെ മുലപ്പാല്‍ കുടിച്ചാണ് വളരുന്നത്. തുമ്പിക്കൈയ്യല്ല , മറിച്ച് വായുപയോഗിച്ചാണ് പാലു കുടിക്കുന്നത് . ആനക്കുഞ്ഞുങ്ങളില്‍, ആണാന 12-14 വയസ്സു വരെയും, പെണ്ണാന അമ്മയാനയുടെ മരണം വരെയും അമ്മയാനയോടൊപ്പമാണ് ജീവിക്കുന്നത്.

കുടുംബ ജീവിതം
ഒരു കുടുംബത്തില്‍ സാധാരണയായി 10 അംഗങ്ങളോളം ഉണ്ടാവും. മൂന്നോ നാലോ പിടിയാനകളും അവരുടെ പത്തോ പന്ത്രണ്ടോ വയസ്സു വരെയുള്ള കുട്ടികളും ഉള്‍പ്പെടുന്നതാണ് ഒരു കുടുംബം. പ്രായം കൂടിയ പിടിയാനയാണ്‍ കുടുംബ നാഥ. കുടുംബത്തില്‍ നാഥന്‍ ഇല്ലെന്നു പറയാം. കാരണം പ്രായപൂര്‍ത്തിയായ കൊമ്പനാനയും പിടിയാനയും വേറെ വേറെ ആണ് താമസം.

പ്രായമാവുന്നതോടു കൂടി പല്ലുകള്‍ കൊഴിയുകയും ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അങ്ങനെ പോഷകാഹാരകുറവു മൂലം മരണം സംഭവിക്കുന്നു.

ആനപ്പല്ലുകള്‍

താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടി നോക്കുക. ആന വന്ന വഴിയേതെന്ന് മനസ്സിലാവും.



ആനപ്പടങ്ങള്‍-1
ആനപ്പടങ്ങള്‍-2

ക്യാമറാമാന്‍ സുരേന്ദ്രനോടൊപ്പം.

വിവരങ്ങള്‍ക്ക് കടപ്പാട്: കോന്നി ആനക്കൂട്.

ചിക്കുന്‍ ഗുനിയ ബാധിച്ച് അതികഠിനമായ വേദനക്കിടയിലും ഈ ചിത്രങ്ങള്‍ (ചില ചിത്രങ്ങളെ അത് ബാധിച്ചിട്ടുണ്ട്) എടുത്ത എന്റെ ഫോട്ടോഗ്രാഫറോടുള്ള വ്യാജപൂര്‍വമുള്ള നന്ദി ഖേദപൂര്‍വ്വം രേഖപ്പെടുത്തുന്നു.

അവസാനിച്ചു.:)

37 comments:

Vanaja said...

"ആനപ്പടങ്ങള്‍-3"

ശ്രീ said...

കൊള്ളാം.
ആനക്കാര്യം മൊത്തത്തില്‍‌ നന്നായി.

:)

ഉണ്ണിക്കുട്ടന്‍ said...

വനജാ.. ഇതൊരു അനൈക്ലോപീഡിയ ആണല്ലോ.. ഇതു ബുക്ക് മാര്‍ക്ക് ചെയ്യുന്നു. നന്ദി.
[ചാത്താ.. ആന പൂയ്ഡാ..]

സഹയാത്രികന്‍ said...

നന്നായിരിക്കുന്നു...

ഉപാസന || Upasana said...

ഒരു ആനപ്രേമിയായ എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.
ആന പാപ്പാനാവാന്‍ നടക്കുന്ന എന്റെ സുഹ്രുത്തിനുള്ള ഒത്തിരി വിവരങ്ങള്‍ ഇതിലുണ്ട്.
:)
സുനില്‍

ഗിരീഷ്‌ എ എസ്‌ said...

ആനയെ കുറിച്ചുള്ള
ഈ വിശകലനം ഉപകാരപ്രദമായി....
വിജ്ഞാനപ്രദമായ
ഇത്തരം പോസ്റ്റുകള്‍
ഇനിയും പ്രതീക്ഷിക്കുന്നു....

ഭാവുകങ്ങള്‍.....
അഭിനന്ദനങ്ങള്‍...

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

അങ്ങനെ അവസാനം ആനകളെല്ലാം വെളിയില്‍ വന്നു അല്ലേ?

ഈ പോസ്റ്റിനും ഇതിലെ വിവരണങ്ങള്‍ക്കും നന്ദി വനജേ
ഇതിന്റെ ക്യാമറാ മാനെ കൂടെ ഒന്നു കാണിക്കേണ്ടതായിരുന്നു:)

ബയാന്‍ said...

സാജാ: ആന മാത്രമല്ല; ആനയുടെ പല്ലുപോലും പുറത്തെടുത്തു.

ഓ:ടോ: ക്യാമറമാന്ന്, വെറുതെയല്ല പനിപിടിച്ചതു - ഈ ഒടുക്കത്തെ ഗ്ലാ‍മറും കൊണ്ടും പോയാല്‍ എങ്ങിനെ കണ്ണുതട്ടാതിരിക്കുക, കുറച്ചു സത്യമംഗലം മുളകു ഉഴിഞ്ഞു അടുപ്പിലിട്ടേക്ക്. :)

വേണു venu said...

വനജാ, വളരെ വിജ്ഞാന പ്രദമായ വിവരണങ്ങള്‍‍. ആന ചരിതം ഇഷ്ടപ്പെട്ടു.
ഒപ്പം പ്രായപൂര്‍ത്തിയായ കൊമ്പനാനയും പിടിയാനയും വേറെ വേറെ ആണ് താമസം എന്നറിഞ്ഞു് ഒരു വിഷമവും.:)

mydailypassiveincome said...

Nice. :)

Vanaja said...

എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം.
സാജന്റെ അഭ്യര്‍ഥന മാനിച്ച് ക്യാമറാമന്റെ പടവും കൊടുത്തിട്ടുണ്ട്.

Sathees Makkoth | Asha Revamma said...

ആനക്കഥ നന്നായിട്ടുണ്ട്. വനജയ്ക്കും,കാമറാമാനും നന്ദി.


സതീശന്‍, ‍ആഷ

bichus said...

bichus,,,,,,,,,,,,,,,, camera man looks still young ,,kochu mamooty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആനേടെ സെന്‍സിറ്റീവ് പോയിന്റുകള്‍ കണ്ടിട്ട് പേടിയാവുന്നു ആകെ കൊമ്പിനു താഴെയുള്ള തുമ്പിക്കൈയ്യുടെ കുറച്ച് ഭാഗം മാത്രേ തൊടാന്‍ പറ്റൂളൂനാണോ!!!

ഓടോ: ഉണ്ണിക്കുട്ടോ വിളികേള്‍ക്കാന്‍ വൈകി..

Mr. K# said...

‘വ്യാജപൂര്‍വമുള്ള നന്ദി‘ അല്ല വനജാ. ഒന്നുകില്‍ വ്യാജമില്ലാതെയുള്ള നന്ദി, അല്ലെങ്കില്‍ നിര്‍വ്യാജമായ നന്ദി. ആ ക്യാമറാമാന്‍ ഇതെങ്ങാനും വായിച്ചോ ആവോ :-)

ഉറുമ്പ്‌ /ANT said...

Good Post.
Thanks a lot

Vanaja said...

എല്ലാവര്‍ക്കും നന്ദി.

ബിചൂസ്, വേണ്ടാ മോളേ... താഴെയെങാനുമൊക്കെ നിന്നോട്ടെ. 'looks young ' എന്നു പറയാനെന്താ? ഉം..വച്ചിട്ടുണ്ടെന്നു പറയുന്നതു കേട്ടു.

കുതിരവട്ടന്‍,
അത് ഞാന്‍ മനപ്പൂര്‍വമല്ലാതെയല്ല എഴുതിയത്.

G.MANU said...

pengal appol aana research thudangi alle......

where is aanapindam?? :)

Physel said...

ഇതിനെ വിക്കിയേലോട്ട് കയറ്റി വിടൂ വനജാ...

Vish..| ആലപ്പുഴക്കാരന്‍ said...

:) കൊള്ളാം


കഴിഞ്ഞ പോസ്റ്റില്‍ വന്ന കമന്റ്.. : സോറി.. ബൂലോക അടി കണ്ടിട്ടു വരുന്ന വഴിയ പടമെല്ലാം കണ്ടത്.. അതു കൊണ്ട് ചുമ്മാ കമന്റിയതാ.. ഓണ്‍ ടോപ്പിക്കില്‍ പറഞതു മാത്രം കണക്കില്‍ എടുക്കൂ..

Vish..| ആലപ്പുഴക്കാരന്‍ said...

മറന്നു.. ഈ പടങള്‍ ടൈം എടുക്കുന്നു ലോഡ് ചെയ്യാന്‍.. ഇച്ചിരി സൈസ് കുറക്കാമായിരുന്നു...

പി.സി. പ്രദീപ്‌ said...

കൊള്ളാം.
ആനക്കാര്യം നന്നായിരിക്കുന്നു...
ആനയുടെ അടുത്തു നില്‍ക്കുന്ന ക്യാമറാമാണ്ടെ ഒരു ധൈര്യമേ... ഹി ഹി..
പുതുമയുള്ള വിഷയങ്ങളുമായി ഇനിയും വരിക.
അഭിനന്ദനങ്ങള്‍.

Unknown said...

വനജേ ആനപ്പണി കഴിഞ്ഞു അല്ലേ..എന്തായാലും ആനയെ വാങ്ങാനുള്ള പ്ലാന്‍ ഞാനുപേക്ഷിച്ചു. എങ്ങാനും വല്ല കുരുത്തക്കേടും കാണിച്ചാല്‍ മനസമാധാനത്തോടെ ഒരടി പോലും കൊടുക്കാന്‍ പറ്റില്ലല്ലോ. വല്ല മര്‍മ്മത്തും പോയി കൊണ്ടാലോ :-(

ഈ ബ്രഷും പേസ്റ്റുമൊക്കെ എങ്ങനാ ഉപയോഗിക്കുന്നതെന്ന്‌ ആനയ്ക്ക്‌ ആരെങ്കിലും പറഞ്ഞു കൊടുക്കോ..ആ പല്ലിന്റെ ഒരു കളറു കണ്ടില്ലേ...

ഓ.ടോ. ആനപ്പിണ്ടത്തിന്‌ ഇത്രേം ഡിമാന്റോ!!ദേ ആ ജീ-മനു ബഹളം കൂട്ടുന്നു.എടുത്തു കൊട്‌.(ലേലത്തില്‍ നിന്ന്‌ ഞാന്‍ പിന്മാറി)

കുഞ്ഞന്‍ said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്,

ചൂണ്ടു മര്‍മ്മ പ്രയോഗം എന്നൊരു വിദ്യയുണ്ടല്ലൊ, ദയവുചെയ്തു ചെറുതായി വിശദീകരിക്കാമൊ?

Vanaja said...

ഫൈസല്‍,
നിര്‍ദ്ദേശത്തിനു വളരെയധികം നന്ദി.അതിനുവേണ്ട സാങ്കേതിക സഹായം ചെയ്തു തരുമോ ആരെങ്കിലും?

പിന്നെ , ഇത്രയും ഡിമാന്‍ഡു വന്ന സ്ഥിതിക്ക് (ഒന്നൊ രണ്ടോ പെരാണെങ്കില്‍ പോട്ടെന്നു വയ്ക്കാം)ആനപിണ്ഡം തല്‍ക്കാലം ആര്‍ക്കും വിട്ടു തരാന്‍ ഉദ്ദേശിക്കുന്നില്ല.L-) മൊത്തം ഞാന്‍ തന്നെ എടുക്കുന്നു.\:D/ ആരും പരിഭവിച്ചിട്ടു കാര്യമില്ല :)>- . എനിക്ക് അതുകൊണ്ട് പേപ്പറുണ്ടാക്കാനാ. $-)

Vanaja said...

പ്രിയ കുഞന്‍,
ചൂണ്ടു മര്‍മ്മ പ്രയോഗത്തെ കുറിച്ച് തല്‍കാലം എനിക്കൊന്നുമറിയില്ല. :-??

മയൂര said...

ആനപ്പല്ലു പോലുമുണ്ടല്ലോ...നല്ല അറിവേകുന്ന പോസ്റ്റ്..നന്ദി:)

ബഹുവ്രീഹി said...

ആന പോസ്റ്റ് കലക്കി. ഇതില്‍ പലതും അറിയാത്ത കാര്യങ്ങളായിരുന്നു.

രണ്ടു തരത്തിലുള്ള ആനകളെ പറ്റി യേശുദാസ് പാടിയത് കേട്ടിട്ടില്ല്യെ?
ജബ് ദീപ് ജലെ ആ‍ന, ജബ് ശാം ഢലെ ആന.

അപ്പു ആദ്യാക്ഷരി said...

വനജേ, നന്നായിട്ടുണ്ട് ഈ പോസ്റ്റ്.
വിജ്ഞാനപ്രദം. “പിടിയാനക്കുഞ്ഞുങ്ങള്‍ അമ്മയാനയോടൊപ്പമാണ‍ മരണം വരെയും ജീവിക്കുന്നത്“ ഇതു മനസ്സിലായില്ലല്ലോ, ഒന്നു വിശദീകരിക്കാമോ?

Vanaja said...

അപ്പൂ,നന്ദി.
കുട്ടിയാകളിള്ല്‍ ,പെണ്‍കുഞുങള്‍ അമ്മയാന മരിക്കുന്നതുവരെ അമ്മയാനയോടൊപ്പവും, ആണ്‍കുഞുങ്ങള്‍ 12-14 വയസ്സു വരേയും അമ്മയാനയോടൊപ്പമാണ്‍ണ് കഴിയുന്നത്.
ഇത് പോസ്റ്റില്‍ എഡിറ്റ് ചെയ്തേക്കാം.:)

മുസാഫിര്‍ said...

വനജ,
നന്നായിട്ടുണ്ട് വിവരണം.ആനകള്‍ക്ക് ഇത്ര സദാചാരബോധം ഉണ്ടെന്ന്നു അറിഞ്ഞിരുന്നില്ല.പിന്നെ ചേട്ടനെ വെറും ഫോട്ടോഗ്രാഫറാക്കിയത് ശരിയായീല്ലട്ടോ.

ചീര I Cheera said...

നന്നായി ആനകളെ കുറിച്ചുള്ള വിവരണങ്ങള്‍..

പണ്ടൊക്കെ ആനയെന്നു കേട്ടാല്‍ വലിയൊരു ത്രില്ലൊക്ക്കെ ആയിരുന്നു, പിന്നെ വലിയ നൊസ്റ്റാള്‍ജിക്കിലേയ്ക്ക് അതു മാറി.. ഇപ്പോള്‍, സത്യത്തില്‍, ആനയോട് ആകെയൊരു സഹതാപം ഒക്കെയാണ് തോന്നുന്നതെന്നു തോന്നുന്നു...
ഈയിടെ ഈ4 എലിഫന്റില്‍ ആനകള്‍ കാട്ടില്‍ എത്ര സുഖമായി സ്വതന്ത്രമായി വിഹരിയ്ക്കുന്നുവെന്ന് കാണിച്ചപ്പോള്‍, ശരിയ്ക്കും വിഷമം തോന്നി.
ഇടയ്ക്കിടെ, വെള്ളത്തില്‍ കുളിച്ച് കയറി, വീണ്ടും ശരീരമാകെ മണ്ണ്‌ വാരിവിതറി...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഫൈസല്‍ പറഞ്ഞപോലെ എന്തായാലും ഇത് മലയാളം വിക്കിയില്‍ ഒരാര്‍ട്ടിക്കിളായി കയറ്റണം..ഇതാ ഇവിടെ
http://ml.wikipedia.org

മലയാളം വിക്കിയെപറ്റി ഒരു ലേഖനം.
http://www.mathrubhumi.com/php/newsFrm.php?news_id=1242046&n_type=NE&category_id=11&Farc=

Sreejith K. said...

വഴിപോക്കാ, മലയാളം വിക്കിയില്‍ ആന എന്നൊരു ലേഖനം വളരെ മുന്നേ ഉണ്ട്. ഇതാ ലിങ്ക്.

http://ml.wikipedia.org/wiki/Elephant

ഈ ചിത്രങ്ങള്‍ അവിടെ ഒരു മുതല്‍ക്കൂട്ട് ആയേക്കും. വനജ ഈ ചിത്രങ്ങള്‍ വിക്കിപ്പീഡിയയില്‍ അപ്ലോഡ് ചെയ്യുകയോ, അത് ചെയ്യാനുള്ള അനുമതി എനിക്ക് തരികയോ ചെയ്താല്‍ നമുക്കത് ശരിയാക്കാം.

Vanaja said...

ശ്രീജിത്ത്,
ആ ലേഖനം ഞാനും കണ്ടിരുന്നു. മലയാളം വിക്കിയിലെ ഏറ്റവും നല്ല ലേഖനങ്ങളിലൊന്നാണത്.എല്ലാ കാര്യങ്ങളും വളരെ വിശദമായി പ്രദിപാദിച്ചിട്ടുണ്ട്. നല്ല ആനകളുടെ ലക്ഷണങ്ങള്‍ വേണമെങ്കില്‍ കൂട്ടി ചേര്‍ക്കമെന്നു തോന്നുന്നു.

കോന്നി ആനക്കൂടിനെ കുറിച്ചുള്ള ഒരു ചെറിയ വിവരണം ഇവിടെ നല്‍കിയിരുന്നു.

ആവശ്യമുള്ള ചിത്രങള്‍ ശ്രീജിത്തിന് അവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്.

Sreejith K. said...

വനജാ, ആനകളുടെ ലക്ഷണം മുഴുവനായി എവിടേയും കിട്ടാത്തതുകൊണ്ടാണ്‍ ഞാന്‍ അവിടെ അത് ചേര്‍ക്കാതിരുന്നത്. കയ്യില്‍ ഉണ്ടെങ്കില്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ എനിക്ക് മെയില്‍ ആയി അയച്ചു തന്നിരുന്നെങ്കില്‍ ഉപകാരം. ചിത്രത്തിനെക്കുറിച്ച് എന്തെങ്കിലും ചെറു വിവരണം കൊടുക്കണമെങ്കില്‍ അതും മെയിലില്‍ എഴുതുമല്ലോ.

എന്റെ മെയില്‍ ഐഡി: sreejithk2000@gmail.com