Tuesday, May 22, 2007

മൂന്നാര്‍ നല്‍കുന്ന സന്ദേശം

ഓരോ വര്‍ഷവും നാട്ടില്‍ പോയി തിരികെയെത്തുന്നത്‌ അസ്വസ്ഥത നിറഞ്ഞ മനസ്സുമായാണ്‌. ഏഴു വര്‍ഷം മുന്‍പ്‌ ഞാന്‍ പോരുമ്പോളുള്ള നാട്ടിന്‍ പുറമല്ല ഇപ്പോളുള്ളത്‌. പണ്ടൊക്കെ അഴിമതി സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കിടയിലോ അല്ലെങ്കില്‍ നഗരങ്ങളെ കേന്ദ്രീകൃതമായോ നടക്കുന്ന ഒരു സംഭവമാണെന്നായിരുന്നു ധാരണ. ഇന്ന്‌ പണം, അതെങ്ങനെ നേടിയതാണെങ്കിലും മാന്യതയുടെ സിംബലായി മാറിയിരിക്കുന്നു. അഴിമതി ഒരു പകര്‍ച്ചവ്യാധി പോലെ സമൂഹമാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. മൂല്യങ്ങള്‍ക്ക്‌ യാതൊരു വിലയുമില്ലാതായിരിക്കുന്നു. ജീവിതമൂല്യങ്ങലെ കുറിച്ച്‌ സംസാരിക്കുന്നവനെ വേറിട്ട കാഴ്ചയായി നോക്കിക്കാണുന്നു. സര്‍ക്കാരുകള്‍ക്കോ മറ്റു ഭരണകേന്ദ്രങ്ങല്‍ക്കോ ഇതിനെതിരായി ഒന്നും ചെയ്യനാകാത്ത വിധം, ഒരു സംസ്കാരമായി അഴിമതി മാറിയിരിക്കുന്നതു കാണേണ്ടി വരുന്ന ഒരു സാധാരണക്കാരണ്റ്റെ നിസ്സഹായാവസ്ഥയില്‍ നിന്നു വേണം മൂന്നാറിലെ സംഭവങ്ങളെ നോക്കി കാണുവാന്‍.

വീയെസ്സിണ്റ്റെ ചെയ്തികളെ പല തരത്തില്‍ നോക്കിക്കണുന്നവരുണ്ടാകും. അതവിടെ നില്‍ക്കട്ടെ. ഈ ഒരു പ്രവൃത്തി മൂലം സമൂഹത്തിനാകെ ഒരുണര്‍വ്‌ സംഭവിച്ചുണ്ടെന്നു സമ്മതിക്കാതെ വയ്യ. പ്രതീക്ഷയുടെ ചെറു നാമ്പുകള്‍ എവിടെയൊക്കെയോ മുളച്ചിരിക്കുന്നു. കുറ്റാക്കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിണ്റ്റെ ചെറുവെട്ടം കാണുമ്പോഴുള്ള സന്തോഷം. അങ്ങിനെ ഒരുപാടു മിന്നാമിനുങ്ങുകള്‍ വരട്ടെ. അതിനായി നമുക്കു പ്രാര്‍ഥിക്കാം. പൂര്‍ണമായ വെളിച്ചം നല്‍കാനാവില്ലായിരിക്കും, എങ്കിലും ഇരുട്ടില്‍ തപ്പിത്തടയണ്ടല്ലോ.

വാല്‍ക്കഷണം:
ഒറ്റക്കു മിടുക്കനാവണ്ട എന്ന്‌ പിണറായി പറഞ്ഞതായി ഏഷ്യാനെറ്റ്‌ ഭാഷ്യം. ഏഷ്യാനെറ്റ്‌ മനോരമയുടെ നിലവാരത്തിലെത്തിയോ?

17 comments:

Vanaja said...

സര്‍ക്കാരുകള്‍ക്കോ മറ്റു ഭരണകേന്ദ്രങ്ങല്‍ക്കോ ഒന്നും ചെയ്യനാകാത്ത വിധം, ഒരു സംസ്കാരമായി അഴിമതി മാറിയിരിക്കുന്നതു കാണേണ്ടി വരുന്ന ഒരു സാധാരണക്കാരണ്റ്റെ നിസ്സഹായാവസ്ഥയില്‍ നിന്നു വേണം മൂന്നാറിലെ സംഭവങ്ങളെ നോക്കി കാണുവാന്‍.

മിടുക്കന്‍ said...

റ്റീവീല് വല്യ കെട്ടിടങ്ങള്‍ ഇടിച്ചിടുമ്പൊള്‍ കൈത്തണ്ടയില്‍ രൊമങ്ങള്‍ എഴുന്ന് നില്‍ക്കുന്നു..
ഒന്ന് ഹാപ്പിയാവാന്‍ മുന്നാര്‍ ദൃശ്യങ്ങള്‍ കണ്ടാ‍ല്‍ മതി...
....
സുഗതകുമാരി വരെ ഇത് കണ്ട് അന്തിച്ചിരിക്കുവാണെന്ന് മാതൃഉഭൂമീലെഴുതിയിരിക്കുന്നു.. കൊറെ സമരം ചെയ്തെങ്കിലും അതൊക്കെ നടക്കും എന്ന് അവര്‍ക്ക് പൊലും പ്രതീക്ഷ ഇല്ലായിരുന്നു പൊലും (അങ്ങനെ സമരം ചെയ്യാമൊ എന്നത് മെറ്റൊരു കാര്യം)
...
പക്ഷേ, വനജ പറഞ്ഞ വാല്‍കഷ്ണം മനസിലായില്ല..
ഏഷ്യാനെറ്റ് മനൊരമയുടെ നിലവാരത്തിന് മേലേ ആയിരുന്നൊ... അതിന്?

അനിയന്‍കുട്ടി said...

ഹഹഹ...മിടൂ...അതു കറക്റ്റ്...
ഒരു പോസ്റ്റ് ഇന്ന് ഇട്ടേ ഉള്ളൂ... http://ulkkaazhchakal.blogspot.com/ -ല്‍
മാധ്യമങ്ങളെക്കുറിച്ചാണ്‌.. വിശദീകരിച്ചെഴുതാന്‍ സമയം ഉണ്ടായിരുന്നില്ല.
വനജ സത്യമാണ്‌ പറയുന്നത്. :)

ഇടിവാള്‍ said...

നല്ല പോസ്റ്റ്.

പണ്ടൊരാള്‍ ജ്യോത്സനെ കാണാന്‍ പോയി. ഗുണിച്ചും പെരുക്കിയും ജോത്സ്യന്‍ പറഞ്ഞു,

:ഇപ്പോള്‍ തനിക്ക് 25 വയസ്സ്, 28 വയസ്സു വരെ കഷ്ടകാലമാണു.

ആള്‍: അതു കഴിഞ്ഞാലോ ?

ജ്യോ: അതു കഴിഞ്ഞ് 38 വസ്സു വരെ അതി ഭയങ്കരമായ കഷ്ടകാലമാനു.. തെണ്ടാന്‍ വരെ യോഗം കാണുന്നു>>

ആള്‍: അതു കഴിഞ്ഞാല്‍ എല്ലാം ശരിയാവുമായിരിക്കും അല്ലേ ജോത്സ്യരേ?

ജ്യോ: ഏയ്, ശരിയാവാനൊന്നു വഴി കാണുന്നില്ല, പിന്നെ അതൊരു ശീലമായിക്കൊള്ളും!

അഴിമതിയുടെ കാര്യം അങ്ങനാ.. നമ്മുടെ നാട്ടില്‍!

പ്രിയംവദ said...

ഇതു നാട്‌ നന്നാവണമെന്നാശിക്കുന്ന ജനത്തിനു ഒരു പ്രതീക്ഷ ഉണര്‍ത്തുന്ന സംഭവം ആണു..പണത്തിനു മീതെ പറക്കുന്ന പരുന്തുകളെ കണ്ടകാലം മറന്നു നമ്മള്‍

ഇതു പക്ഷെ സുഗതകുമരിയുടെ വരികള്‍ പോലെ
'ഒരു താരകയെ കാണുമ്പോള്‍ രാവു മറക്കുന്ന
ഒരു പുതുമഴ കണ്ടു വരള്‍ച്ച മറക്കുന്ന
പാവം മാനവ ഹൃദയം ?

..അങ്ങിനെയാവതിരിക്കട്ടെ..ഈ തുടക്കം നല്ലതിനാവട്ടെ..

Vanaja said...

മിടുക്കന്‍ , അനിയന്‍കുട്ടി ,ഇടിവാള്‍ ഇതുവഴി വന്നതിനു നന്ദി.

മിടുക്കന്‍ ,ഏഷ്യാനെറ്റപ്പോള്‍ നേരത്തെ ആ പദവി കൈവരിച്ചാരുന്നോ അറിഞ്ഞില്ല കേട്ടോ. ഹ ഹ . മൂന്നാലു കൊല്ലമായി ഈ ടി വി പെട്ടി കാര്യമായി ശ്രദ്ധിക്കാതിരിക്കന്‍ തുടങ്ങിയിട്ട്‌. ആദ്യമേ news കാണലു നിര്‍ത്തി. പിന്നെ, ചില Comedy programmes കാണുമായിരുന്നു. ഒരു ദിവസം ഏതോ Comedy program (?)കണ്ടു കൊണ്ടിരുന്നപ്പോള്‍ മോളു വന്നു ചോദിച്ചു അമ്മയെന്തിനാ കരയുന്നതെന്ന്. അന്നോടെ അതും നിര്‍ത്തി. പിന്നിപ്പോളാ. ഒരാഴ്ച്ചയായി കൈയ്യി remotum പിടിച്ചോണ്ടു ഇതിണ്റ്റെ മുന്നില്‍ കുത്തിയിരുപ്പല്ലേ.

അനിയന്‍കുട്ടി,
ആ പോസ്റ്റ്‌ ഞാന്‍ വായിക്കന്‍ പോവ്വാ

ഇടിവാള്‍,
മൂഡന്‍മാരുടെയിടയില്‍ പെട്ടു പോയ ബുദ്ധിമാണ്റ്റെ അവസ്ഥയാവും അഴിമതിക്കരനല്ലാത്തവണ്റ്റെ.

രാജു ഇരിങ്ങല്‍ said...

മൂന്നാര്‍ വലീയ പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്.
കാലങ്ങളായി ഇടതും വലതും പക്ഷം ഭരിച്ചു കൊണ്ടിരിക്കുന്ന് നമ്മുടെ കേരളത്തില്‍ ഒരു ഇടതു കാലത്തും ഇത്തരം ഒരു വിപ്ലവകരമാ‍യ നടപടി ഉണ്ടായിരുന്നില്ല.

ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മൂന്നാര്‍ തുടങ്ങും മുമ്പ് സര്‍ക്കാരിനുണ്ടായിരുന്ന ജനപിന്തുണ വെറും 20% മാത്രമായിരുന്നെങ്കില്‍ മൂന്നാര്‍ സംഭവത്തിന് ശേഷം അത് 80 - 90% ഉയര്‍ന്നു എന്നത് തന്നെ.
പിടുപ്പുകേടും ഭരിക്കാനറിയാത്തവരുടേതുമായ ഒരു സര്‍ക്കാര്‍ എന്ന പദവിയില്‍ നിന്ന് മൂന്നാര്‍ സംഭവം സര്‍ക്കാരിന് പുതിയ ജീവന്‍ നല്‍കിയിരിക്കുന്നു എന്നു തന്നെ പറയാം.
പതിവ് പ്രസ്സ് മീറ്റിങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി അച്ചുമ്മാമന്‍ തന്‍ റെ പഴയ ശൈലിയിലേക്ക് തിരിച്ചു വന്നിരിക്കുന്നു.

Anonymous said...

കടല്‍ രൂപം കൊള്ളുന്നു...

അപ്പു said...

“ഒരു സംസ്കാരമായി അഴിമതി മാറിയിരിക്കുന്നതു കാണേണ്ടി വരുന്ന ഒരു സാധാരണക്കാരണ്റ്റെ നിസ്സഹായാവസ്ഥയില്‍ നിന്നു വേണം മൂന്നാറിലെ സംഭവങ്ങളെ നോക്കി കാണുവാന്‍....”

വനജചേച്ചി..നല്ല ഉള്‍ക്കാഴ്ചയുള്ള എഴുത്ത്. ഭാവുകങ്ങള്‍.

kaithamullu : കൈതമുള്ള് said...

എന്റെ കൂടി വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വനജയുടെ എഴുത്തി‍ന് നന്ദി!

മൂര്‍ത്തി said...

നല്ല പോസ്റ്റ്..ഒറ്റക്ക് മിടുക്കനാകണ്ട എന്നത് പിണറായി പറഞ്ഞതല്ല...പറഞ്ഞതിന്റെ മാധ്യമവ്യാഖ്യാനം മാത്രം..അതങ്ങനെ അവര്‍ത്തിച്ച് പറഞ്ഞ് പറഞ്ഞ് അവരതാണ് സത്യം എന്ന് വരുത്തിത്തീര്‍ക്കും..കുറെക്കഴിയുമ്പോള്‍ നമ്മള്‍ തന്നെ മറന്നുപോകും സത്യമെന്താണെന്ന്..അച്ചുതാനന്ദനാണ് അത് പറഞ്ഞത് എന്നാരെങ്കിലും പറഞ്ഞാല്‍ പോലും നാം തര്‍ക്കിക്കാതാവും...

Vanaja said...

പ്രിയംവദ ,
പരുന്തുകള്‍ ഇനി സ്വതന്ത്രമായി പറന്നു തുടങ്ങട്ടെ എന്നാശിക്കാം.

ഇരിങ്ങല്‍,
അച്ചുമാമണ്റ്റെ പാത മറ്റുള്ളവര്‍ക്കും പ്രചോദനമാവട്ടെ.:|

കാളിയന്‍,:)>-

അപ്പു, കൈതമുള്ള് ,നന്ദി.:)@};-

മൂര്‍ത്തി,
ആടിനെ പട്ടി:o3യാക്കുന്ന തന്ത്രം അല്ലേ.

മൂര്‍ത്തി said...

ഒരു ചിന്ന സംശയം...ഈ സ്മൈലി ഇടുന്നത് എങ്ങിനെ? നന്നായിട്ടുണ്ട്...Templateന്റെ പ്രത്യേകതയാണോ?
qw_er_ty

Vanaja said...

മൂര്‍ത്തി,
ഇതെല്ലാം യാഹുവിണ്റ്റെ സ്മൈലി കുഞ്ഞുങ്ങളാണ്‌. ഇവരെ എങ്ങനെ നമ്മുടെ ബ്ളോഗില്‍ കുടിയിരുത്താമെന്ന്‌ ഇവിടെ ചെന്നാല്‍ ആ ദീപ 'പേശിത്തരും.' :-j

Deepa said...

Vanaja..
Thank you for using the Smileys hack and promoting it to your friends...
btw

വളരെ നന്നി (I mean to say Thanks.. did i tell it correctly) :D

Vanaja said...

Deepa,

Thanks for your hacks.

I reserve my gratitude for coming and commenting on my blog.@};-

It is നന്ദി not നന്നി . You know malayalam?

qw_er_ty

Deepa said...

Thanks for correcting me... I can speak and read malayalam.. never got my hands at writing it..I used to enjoy poombaatta.. wonder if the magazine is still being published