Sunday, August 5, 2007

എണ്റ്റെ കേരളം, എത്ര സുന്ദരം...

ചിക്കന്‍ ഗുനിയ, തക്കാളി പനി, ഡങ്കി പനി, എലിപനി...
പേരറിയാത്ത ഒട്ടനവധി രോഗങ്ങള്‍ പിന്നെയും...
രോഗം പരത്തുന്ന വൃത്തിഹീനങ്ങളായ ആശുപത്രികള്‍. ..
സഹായിക്കാന്‍ ആരുമില്ലാതെ വേദന കൊണ്ടു നട്ടം തിരിയുന്ന രോഗികള്‍...
സ്വിമ്മിംഗ്‌ പൂളുകളായി തീര്‍ന്ന റോഡുകള്‍...
ഭരിക്കാനറിയാത്ത മന്ത്രിമാര്‍; അറിയാവുന്നവരെ അതിനു സമ്മതിക്കാത്ത രാഷ്ട്രീയക്കാര്‍. ..
അഴിമതി കറ പുരണ്ട രാഷ്ട്രീയ ഉദ്യോഗസ്ത വൃന്ദങ്ങള്‍...
പണം കൊണ്ടു ഫേഷ്യല്‍ ചെയ്യുന്ന കള്ള പ്രമാണിമാര്‍...
കടം കേറി(?) ആത്മഹത്യ ചെയ്യുന്ന മനുഷ്യ കോലങ്ങള്‍..
വിദ്യാഭ്യാസരംഗത്തെ അഭ്യാസക്കുളമാക്കിയ പക്ഷങ്ങള്‍.. .
അദ്ധ്യാപകനെ തല്ലുന്ന വിദ്യാര്‍ത്ഥികള്‍ ; വിദ്യാര്‍ത്ഥികളെ പേടിക്കുന്ന അദ്ധ്യാപകര്‍...
സ്ത്രീ പീഠനം, സെക്സ്‌ റായ്ക്കറ്റ്‌- "എത്രയായിട്ടും പഠിക്കാത്ത പെണ്‍കുട്ടികള്‍." ..
വിവാഹപൂര്‍വ്വ ലൈംഗികത സ്റ്റാറ്റസ്സായി കൊണ്ടു നടക്കുന്ന പുത്തന്‍ തലമുറ... (ആണിനു വേണ്ടാത്തത്‌ ഞങ്ങള്‍ക്കുമാത്രമെന്തിനെന്ന പെങ്കുട്ടികളുടെ ചോദ്യത്തിനു മറുപടിയില്ല)
സ്ത്രീയെ ഏറ്റവും വില കുറഞ്ഞ commodity (ചരക്കായി )കാണുന്ന പുരുഷ മനസ്സുകള്‍....
ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന്‌ ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...
ഹാ... എണ്റ്റെ കേരളം, എത്ര സുന്ദരം...

കേരളമെന്നു കേട്ടാല്‍ അന്തരംഗം അപമാനപൂരിതമാവാന്‍ ഇത്രയൊക്കെ പോരെ......
ഇനിയും ഒരുപാടുണ്ട്‌. പക്ഷേ ഈ ബ്ളോഗും , ജന്‍മവും മതിയാവില്ല എഴുതി തീര്‍ക്കുവാന്‍.

ഓ! ഒന്നു മറന്നു... വിമര്‍ശനത്തിനതീതരായ കോടതിയും, മാധ്യമങ്ങളും അതു മാത്രമുണ്ടഭിമാനിക്കാന്‍!!!

59 comments:

Vanaja said...

രണ്ടു മാസം നാട്ടില്‍ അടിച്ചു പൊളിച്ച്‌ ഓണവും ഒക്കെ ആഘോഷിച്ച്‌ വരാമെന്നു കരുതിയാ നാട്ടില്‍ പോയത്‌. കഴിഞ്ഞയാഴ്ച തിരിച്ചിങ്ങു പോന്നു: ചിക്കന്‍ ഗുനിയയും കൊണ്ട്‌.

മുസാഫിര്‍ said...

ഇതിലും ഭേദം ഗോനു വായിരുന്നു അല്ലെ !പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ .. എന്ന പോലെ ആയല്ലോ.

ബയാന്‍ said...

"ഓ! ഒന്നു മറന്നു... വിമര്‍ശനത്തിനതീതരായ കോടതിയും, മാധ്യമങ്ങളും അതു മാത്രമുണ്ടഭിമാനിക്കാന്‍!!! "

ഇതു വായിച്ചപ്പോല്‍ ഇന്നത്തെ ഒരു വായന ഇവിടെ quote ചെയ്യുന്നു.

“ഇന്ത്യന്‍ തടവറയില്‍ അഞ്ചു വര്‍ഷം” എന്ന വിവാദ ഗ്രന്ഥമെഴുതിയ മേരി റ്റെയ്‌ലര്‍ എഴുതി: “പറയാനുള്ള വാക്കുകള്‍ നീര്‍ചാലുകളായിരിക്കുകയും കേള്‍കാനുള്ള മനസ്സുകള്‍ മരുഭൂമികളായിരിക്കുന്ന കാലത്തോളം ഞാന്‍ മൌനത്തെ സ്നേഹിക്കുന്നു” വിശാലമായ ജനാധിപത്യ ആശയങ്ങളിലൂടെ ഒളിച്ചുകടത്തപ്പെടുന്ന ഏകാധിപത്യപ്രവണതകള്‍ എല്ലാ സ്വാതന്ത്രവ്യക്തികളെയും നിശബ്ദരാക്കുകയാണ്

നിരപരാധി യായി ഇന്ത്യയില്‍ വെളിച്ചം കാണാതെ അന്‍ചുവര്‍ഷം തടവില്‍ കിടന്ന വിദേശ അധ്യാപികയാണ് മേരി ടെയ്‌ലര്‍.

വനജ: ഒരുമാസത്തേക്കു നാട്ടില്‍ പോയി പനിപിടിച്ചു രണ്ടുദിവസം എനിക്കും ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നു; ഭാര്യയും കുട്ടിയും കുറച്ചും കൂടി മഴകാണാന്‍ അവിടെ തങ്ങി- ഇപ്പോല്‍ പനിയും ചുമയും. ഹ ഹ എത്ര സുന്ദരമീ ജീവിതം.

Anonymous said...

നന്നായിരിക്കുന്നു.

Vanaja said...

മുസാഫിര്‍
തമ്മില്‍ ഭേദം ഇതോ അതോ? അല്ലിനി അതോ ഇതോ?
ബയാന്‍
എല്ലാം സഹിക്കുന്ന മനുഷ്യണ്റ്റെ ഈ നിശബ്ദതയോളം അസഹ്യമായത്‌ മറ്റൊന്നുമില്ല. സത്യമായും ഞാനാഗ്രഹിച്ചുപോയി ബ്രിട്ടീഷുകാര്‍ തിരിച്ചു വന്നിരുന്നെങ്കിലെന്ന്‌.

ഗീത,
എന്താണ്‍ നന്നായിരിക്കുന്നത്‌. ചിക്കന്‍ ഗുനിയ പിടിപെട്ടതോ? അതോ കേരളത്തിണ്റ്റെ അവസ്തയോ?

Kaippally കൈപ്പള്ളി said...

നാട്ടില്‍ പ്രശ്നങ്ങളുണ്ട്. അരും നിഷേധിക്കുന്നില്ല

എല്ലാ പ്രശ്നങ്ങളും ഒരുമിച്ചു കണ്ടാല്‍ ഒന്നിനും പരിഹാരം കണാന്‍ കഴിയില്ല.

അദ്യം മനസിലാക്കേണ്ടത് പ്രശ്നം നാട്ടിനല്ല എന്നാണു്, മറിച്ച് നമുക്ക് തന്നെയാണു് എന്നാണു്. നാം തന്നെയാണു് എല്ലാ പ്രശ്നത്തിനും കാരണക്കാര്‍. ഒരിക്കലും രാഷ്ട്രീയക്കാരെ പഴി പറയാന്‍ പാടില്ല.

കേരളത്തില്‍ രാജഭരണമല്ല. ജനാധിപത്ത്യ വ്യവസ്തിധിയുടെ അര്‍ത്ഥം മനസിലാക്കാന്‍ പോലും അറിയാത്ത ജനമാണു് നമ്മള്‍.

കഴിവില്ലാത്ത ജന പ്രതിനിധികളെ തിരഞ്ഞേടുത്ത് അവിടെ കയറ്റി ഇരിത്തിയത് നമ്മള്‍ തന്നെയാണു് തെറ്റുകാര്‍.

Its all our fault.

പ്രശ്നങ്ങള്‍ ഒന്നൊനായി എണ്ണി പറയാനല്ലാതെ,
പ്രശ്നങ്ങള്‍ പഠിക്കാന്‍ ശേഷി നഷ്ടപ്പെട്ട നമ്മള്‍.

ഇതില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മൂല കാരണം വിശകലനം ചെയ്ത് പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനാണു് നമുക്ക് ഇന്നു കഴിയില്ല.

വിദ്യാര്ത്ഥികളെ പഠിക്കാന്‍ പഠിപ്പിക്കുന്നില്ല. ജോലി മാത്രം ഉന്നം വെച്ച് പുസ്തകങ്ങളില്‍ എഴുതിവെച്ചിരിക്കുന്ന പാഠങ്ങള്‍ മാത്രമാണു് അവര്‍ പഠിക്കുന്നത്.

There is no intelligentia in Kerala.

ആ തലമുറ എന്നേ മണ്മറഞ്ഞുപോയി.

കേരളത്തിലെ പ്രശ്നങ്ങള്‍ നാം പഠിക്കണം. പരിഹാരങ്ങള്‍ കാണാനായി പഠനങ്ങളും ഗവേഷണങ്ങളും നടത്തണം. സാമ്പത്തിക, സാമുഹിക, രാഷ്ട്രീയ (കക്ഷി രാഷ്ട്രീയമല്ല !!) പ്രശ്നങ്ങളും നിലവിലുള്ള വ്യവസ്തകളും പരിശോദിക്കണം.


വര്‍ഷങ്ങളെടുത്തെന്നിരിക്കും. ഭയക്കരുത്, പക്ഷെ പരിഹാരം ഉണ്ടാകും.

ലാല്‍ സലാം.

ഗിരീഷ്‌ എ എസ്‌ said...

സ്വന്തം നാടിന്റെ വളരെ താഴ്ത്തിക്കെട്ടിയതായി തോന്നി...
ഇവിടുത്തെ ചുറ്റുപാട്‌ ശരിയാകാത്തത്‌ കൊണ്ട്‌ തിരിച്ചുപോകേണ്ടി വന്നു എന്നൊക്കെ പറഞ്ഞ്‌ കേരളത്തെ ശരിക്കും അധിഷേപിക്കുന്നത്‌ പോലെ തോന്നി ഇത്‌ വായിച്ചപ്പോള്‍..
ഇത്‌ ബ്ലോഗില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഏറ്റവും അറുബോറന്‍ പോസ്റ്റ്‌...
ജനിച്ചത്‌ കേരളത്തിലാണെന്ന്‌ പറയാന്‍ പോലും മടിയുള്ള ഒരു സമൂഹം വളര്‍ന്നുവരുന്നുണ്ടെന്ന തിരിച്ചറിവിലേക്ക്‌ പോകുന്നുവെന്നതില്‍ ഭയം തോന്നുന്നു...

ആവനാഴി said...

ദ്രൌപതീ,
കേരളത്തില്‍ ജനിച്ചു എന്നുള്ളതുകൊണ്ട് അവിടത്തെ വൃത്തികേടുകള്‍ വൃത്തികേടുകളല്ല എന്നു പറയണോ? കൊച്ചി ചീഞ്ഞു നാറുന്നു എന്നു കേള്‍ക്കുന്നു ; സത്യമല്ലേ അത്. കേരളത്തില്‍ പൊതുസ്ഥലത്തു എവിടെയെങ്കിലും വൃത്തിയുള്ള മൂത്രപ്പുര ഉണ്ടോ. ഇതു പോലെ ഒരു കേരളമല്ല നമുക്കു വേണ്ടത്. വൃത്തിയും വെടിപ്പുമുള്ള കേരളമായിരിക്കണം നമ്മുടെ ലക്‍ഷ്യം. അതിനു ചീത്തയെ ചീത്ത എന്നു അംഗീകരിച്ചേ പറ്റൂ.

അപ്പു ആദ്യാക്ഷരി said...

വനജേ...
നിരീക്ഷങ്ങണങ്ങള്‍ വളരെ ശരിതന്നെയാണ് ആരൊക്കെ എന്തു പറഞ്ഞാലും. അതിനര്‍ഥം നമ്മളാരും കേരളത്തെ വെറുക്കുന്നു എന്നല്ല, നമ്മുടെ നാട് നന്നായിരിക്കണം എന്ന ആഗ്രഹംകൊണ്ടു മാത്രം. കൈപ്പള്ളിയുടേയും ആവനാഴിയുടേയും കമന്റുകള്‍ക്ക് താഴെ ഒരു ഒപ്പ്.

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

ഈ കമന്റിലെ ചില ഭാഗങ്ങള്‍
ഞാന്‍ വക്കാരിയുടെ സ്കൂളുകളെ രക്ഷിക്കൂ എന്ന പോസ്റ്റിലെഴുതിയതാണ് പ്രസക്തതയുണ്ടെന്ന് തോന്നുന്നത് കൊണ്ട് അതിവിടെ ക്വോട്ട് ചെയ്യട്ടെ,


ദ്രൌപതി, ഒന്നൊ രണ്ടോ കുഞ്ഞുങ്ങളും ആയി വെക്കേഷനു നാട്ടില്‍ ചെന്ന് പ്രീയപ്പെട്ടവരും ആയി സമയം എന്‍ജോയ് ചെയ്യാം എന്നു കരുതി പ്രതീക്ഷകളോട് പോവുന്ന ഏതൊരു വീട്ടമ്മയുടേയും കണ്ടെത്തല്‍ മാത്രമാണ് വനജ എഴുതിയിരിക്കുന്നത്!

ഒരു വെക്കേഷനു പോലും നാട് നന്നല്ല എന്ന് പറയുമ്പോള്‍ അതിന്റെ ഭീതികരമായ മാറ്റം നാമൊക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നു,
നാട്ടില്‍ സ്ഥിരം നിന്നാല്‍ നമുക്കത് മനസ്സിലാവില്ല ഏതെങ്കിലും വിദേശ രാജ്യങ്ങളില്‍, ഒന്നൊ രണ്ടോ മാസം ചെലവഴിച്ച് നോക്കിയാല്‍ അപ്പൊ നാടിന്റെ അവസ്ഥ മനസ്സിലാവും,

ഞാന്‍ ജൂണീല്‍ 2 ആഴ്ച പോയിട്ട് എങ്ങെനെയെങ്കിലും തിരിച്ച് പോരുന്നാല്‍ മതി എന്നൊരു മനസ്ഥിതിയിലെത്തി എന്നതാണ് വാസ്തവം, അതുകൊണ്ട് നാടീനെ സ്നേഹിക്കുന്നില്ല എന്നില്ല ഈ നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ അങ്ങേയറ്റം വിഷമമുണ്ട് താനും
പക്ഷേ ഇന്നത്തെ അവസ്ഥയില്‍ ഒരു മാറ്റം അടുത്ത കാലത്തൊന്നും സാധ്യമല്ല! അതിന്റെ കാരണങ്ങള്‍ പലതാണ്

ഭരണാധികാരികളുടെ ദീര്‍ഘദര്‍ശനമില്ലായ്മ,
(ഇവിടെ മന്ത്രിസഭക്കും ജനപ്രതിനിധികള്‍ക്കും രാഷ്ട്ര സേവനം അല്ലല്ലൊ അജണ്ട)
തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചങ്കൂറ്റമില്ലായ്മ,
സ്വജന പക്ഷപാതം, സാമ്പത്തിക അഴിമതി, ബാഹ്യശക്തികളുടെ ഇടപെടല്‍ -സര്‍ക്കാരിലെ ഗ്രൂപ്പ് കളികള്‍, കോടതി ഇടപെടലുകള്‍ ( നീതിചെയ്യുന്നത് സമയബന്ധിതമല്ലാതിരിക്കുക), എല്ലാ കാര്യത്തിനും തടസ്സമുണ്ടാക്കുന്ന പ്രതിപക്ഷം തുടങ്ങിയവ ഇതില്‍ പെടും-
സാമ്പത്തിക ഞെരുക്കം, പിന്നെ വളരെ പ്രധാനപെട്ട ഒന്ന് ജോലി ചെയ്യുന്നവരുടെ മനോഭാവം

തുടങ്ങി ഏറെ വസ്തുതകള്‍ നാടിന്റെ ഇന്നത്തെ ഈഅവസ്ഥക്ക് ഉത്തരവാദികള്‍ ആണ്.
എല്ലാം എഴുതാനാണെങ്കില്‍ ഒരു ബ്ലോഗ് പോലും മതിയാവില്ല വളരെ പ്രധാനപ്പെട്ട ഒരു പോയിന്റ് മാത്രം ചൂണ്ടിക്കാണിക്കാം
നമ്മുടെ നാട്ടിലെ സര്‍ക്കാരുദ്യോഗസ്ഥന്‍ മാരുടെ മനോഭാവം ആണത്,
ഒരു തവണ ഏതെങ്കിലും നമ്മുടെ നാട്ടിലെ ഏതെങ്കിലും ഓഫീസില്‍ കയറേണ്ടി വന്നാല്‍ ഈശ്വരാ ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് ആത്മാര്‍ത്ഥമായി ഏതൊരാളും പ്രാര്‍ത്ഥിച്ച് പോവും,
എന്നാല്‍എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ച മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം നമ്മെ പിടിച്ചിരുത്തും ( പോലീസ് സ്റ്റേഷനില്‍ മുതല്‍ റ്റാക്സ് ഓഫീസില്‍ വരെ ) അതൊക്കെ ഴുതാനാണേങ്കിലും ഒരു പോസ്റ്റ് മതിയാവില്ല,

ഒരു ഉദാഹരണം എഴുതാം യു കെയില്‍ ജോബ് സെന്റര്‍ എന്ന ഒരു പ്രസ്ഥാനം ഉണ്ട് നമ്മുടെ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് തന്നെയാണിത്, യു കെയില്‍ ജോലി ചെയ്യണമെങ്കില്‍ അവിടെ നാം പേര് രെജിസ്റ്റര്‍ ചെയ്ത് അവര്‍ തരുന്ന കാര്‍ഡ് വാങ്ങണം എവിടെ ജോയിന്‍ ചെയ്യണമെങ്കിലും ഈ കാര്‍ഡ് അവരെ കാണിക്കണം നമ്മുടെ റ്റാക്സ് കോണ്ട്രിബ്യൂഷനും പെന്‍ഷനുള്ള കോണ്ട്രിബ്യൂഷനും ഒക്കെ അതു വഴിയാണ് നിയന്ത്രിക്കുന്നത്.

ആദ്യം അവിടെ കാല്‍ കുത്തുന്ന ഏതൊരു വിദേശിയും താരതമ്യേന ആദ്യം സമീപിക്കേണ്ട സര്‍ക്കാര്‍ ഓഫീസ് അതായിരിക്കും, അങ്ങനെ എനിക്കും അവിടെ പോകേണ്ട ആവശ്യമുണ്ടായി, ഡയറക്റ്ററി നോക്കി നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചു, ഒരേ ഒരു റിങ്ങ് അതിനു ശേഷം ഫോണ്‍ ഓട്ടോമേറ്റഡ് ഇന്റെറാക്ടീവ് സര്‍വീസിലേക്ക് പോയി, ഒന്നു രണ്ട് മിനിട്ടിനുള്ളില്‍ ഞാന്‍ പലപല നമ്പരുകള്‍ മാറി മാറി കുത്തിയപ്പോള്‍ ഒരു ഓഫീസറെ ലൈനില്‍ കിട്ടി, ക്ഷമയോടെ ഭവ്യതയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു, എനിക്ക് ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസത്തേക്ക് അപ്പോയിന്മെന്റ് തന്നു,( അതും എന്റെ സൌകര്യാര്‍ത്ഥം)

രണ്ട് ദിവസ്ത്തിനുള്ളില്‍ വീട്ടില്‍ ഒരു എന്‍‌വലപ്പ് വന്നു പോകേണ്ടുന്ന ഓഫീസിന്റെ അഡ്രസ്സ്, മാ‍പ്പ്, മോഡ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍, കാറില്‍ വന്നാല്‍ പാര്‍ക് ചെയ്യേണ്ട സ്ഥലം, കാണേണ്ട ഓഫീസര്‍, കൊണ്ടു വരേണ്ട ഡോക്യുമെന്റ്സ് തുടങ്ങി സകലവിധ ഡീറ്റയിത്സും ആ കവറിലുണ്ടായിരുന്നു, ഞാന്‍ അന്നത്തെ ദിവസം അതി രാവിലെ കുളിച്ചൊരുങ്ങി (ആദ്യമായി അവിടെഒരു ഓഫീസില്‍ പോവുന്നതിന്റെ ചെറിയ ഭയമൊക്കെയുണ്ടായിരുന്നു) ബസിലൊക്കെ കയറി ആ ഓഫീസില്‍ എത്തി വിശദമായ മാപ്പും മറ്റ് വിശദീകരണങ്ങളും ഉണ്ടായിരുന്നതിനാല്‍ ആരോടും ചോദിക്കേണ്ട ആവശ്യമുണ്ടായില്ല (ചോദിക്കാന്‍ റോഡില്‍ കാല്‍‌നടയാത്രക്കാരെ കാണാനും ബുദ്ധിമുട്ടാണ്) അവിടെ എത്തി,

ആ ഓഫീസിന്റെ മുമ്പിലുള്ള റിസപ്ഷനില്‍ എത്തി വന്ന വിവരം അറിയിച്ചു, വെയ്റ്റ് ചയ്യാന്‍ പറഞ്ഞിട്ട് അകത്ത് ഇന്‍ഫോം ചെയ്തു, ഒരു 2 മിനിട്ടിനുള്ളില്‍ ആ ഓഫീസര്‍ വന്നു ഗുഡ് മോണീങ്ങ് പറഞ്ഞു യാത്ര എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചു ഓഫീസ് കണ്ടുപിടിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചു എന്നിട്ട് 5 മിനിട്ട് വെയ്റ്റ് ചെയ്യാമോ എന്നും ചോദിച്ചു, ഹ ഹ ഞാന്‍ കരുതി അങ്ങേര്‍ക്കാള് മാറിപ്പോയെന്ന് ഞാന്‍ പരിചയപ്പെടുത്തി അപ്പൊ അങ്ങേര് പറഞ്ഞു അതെ എനിക്കറിയാം ഞാന്‍ കാത്തിരിക്കുകയായിരുന്നു. (എന്തൊരു മര്യാദ) ഒരു 5 മിനിട്ട് കഴിയുമ്പോഴെക്കും ഞാന്‍ ഫ്രീ ആവും അപ്പോള്‍ നമുക്ക് സംസാരിക്കാം ഞാന്‍ ഹാപ്പിയായി ഓക്കെ പറഞ്ഞു, കറക്ട് 4 മിനിട്ട് കഴിഞ്ഞപ്പോള്‍ എന്നെ അകത്തു വിളിച്ചു വെയിറ്റ് ചെയ്യേണ്ടി വന്നതിനു ക്ഷമിക്കണം എന്നു പറഞ്ഞു എന്റെ മുമ്പിലുണ്ടായിരുന്ന ആളിന്റെ ഏതോ ഡീറ്റയിത്സ് മാറിപ്പോയിരുന്നു അതിനാല്‍ കുറച്ച് സമയം കൂടുതല്‍ എടുക്കേണ്ടി വന്നു അതാണ് താമസിച്ചതെന്ന് പറഞ്ഞു..


തുടര്‍ന്ന് ഒരു കുഞ്ഞു ഇന്റെര്‍വ്യൂ, അതെല്ലാം തന്നെ കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തു തുടര്‍ന്ന് പാസ്സ്പോര്‍ട്ടിന്റെ കോപ്പി അദ്ദേഹം തന്നെ പോയി എടുത്തു എല്ലാം അറ്റാച്ച് ചെയ്ത് ഫയല്‍ ചെയ്തു , എന്നോട് പൊയ്ക്കോളൂ ഒരാഴ്ചക്കുള്ളില്‍ കാര്‍ഡ് വീട്ടില്‍ വരുമെന്ന് പറഞ്ഞ്. നാലാമത്തെ ദിവസം രാവിലെ പോസ്റ്റില്‍ കാര്‍ഡ് വീട്ടില്‍..
ഇത് ഒരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതാന്‍ വരട്ടെ, തുടര്‍ന്ന് എനിക്ക് കയറേണ്ടി വന്ന ഏതൊരു ഗവണ്മെന്റ് ഓഫീസിലും ഇങ്ങനെ തന്നെ ആയിരുന്നു ഓഫീസേഴ്സിന്റെ പെരുമാറ്റം. ഇനി നമുക്ക് നാട്ടിലെ ഒരു ഓഫീസിലേക്ക് വരാം അവിടെ എന്തായിരിക്കും സ്ഥിതി, ഒരു സര്‍ട്ടിഫിക്കേറ്റിനു നാം എത്ര ദിവസം നടക്കണം എത്ര രൂപ കൈക്കൂലി കൊടുക്കണം ആരുടെ ഒക്കെ കാലു പിടിക്കണം ആരെക്കൊണ്ടൊക്കെ റെക്കമന്റ് ചെയ്യിക്കണം നമുക്കറിയാമല്ലൊ അതിനാല്‍ വിശദീകരിക്കുന്നില്ല.. നാം സമസ്ത മേഖലയിലും അനുഭവിക്കുന്നത് നമ്മുടെ ഇതിന്റെ മറ്റ് പതിപ്പുകള്‍ അല്ലേ???
എന്തിന്നധികം
ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ നമ്മുടെ സര്‍ക്കാരിനു കഴിയുന്നില്ലല്ലൊ, ആവനാഴി മാഷെഴുതിയത് പോലെ, എല്ലാ ടൌണിലും വൃത്തിയുള്ള ഒരു പബ്ലിക് ടോയിലെറ്റ് പോലും ഇല്ലാത്ത ഏക നാട് നമ്മുടെ കുഞ്ഞ് കേരളം ആയിരിക്കും,
വണ്ടി യോടീക്കുമ്പോഴുള്ള ബുദ്ധിമുട്ട് പുറത്ത് നിന്ന് വന്നിട്ട് നാട്ടില്‍ ഡ്രൈവ് ചെയ്യുന്നവരോട് ചോദിക്കണം ലോക്കല്‍ റോഡുകളുടെ അവസ്ഥ പോട്ടെന്ന് വയ്ക്കാം നാഷണല്‍ ഹൈവേയെങ്കിലും വൃത്തിയായി ഫുട്ട്പാത്തൊക്കെ വച്ച്, ബാരിക്കേഡൊക്കെ കെട്ടി, നല്ല രീതിയില്‍ ഡീവൈഡെര്‍ ഒക്കെ വച്ച് മിനിമം ഒരു നിലവാരത്തില്‍ സൂക്ഷിക്കാന്‍ ഇവരിനി എന്ന് പഠിക്കേണ്ടിയിരിക്കുന്നു?

ഞാന്‍ എന്‍ എചില്‍ കൂടെ കരുനാഗപ്പള്ളി ആലപ്പുഴ(തിരിച്ചും) ഡ്രൈവ് ചെയ്യേണ്ടി വന്നു, അവസ്ഥ പറയാതിരിക്കുകയാണ് ഭേദം, നല്ല ഒരു ഒരു ഒരു ഒരു റോഡെങ്കിലും ഉണ്ടോ നമ്മുടെ നാട്ടില്‍ ???

എത്രയോ മനോഹരമായിരുന്നു മൂന്നാര്‍ കാണാന്‍, പവനാ‍യി ശവമായെന്ന് പറഞ്ഞത് പോലെ എന്നിട്ടിപ്പോ എന്തായി പുതിയ മൂന്നാറിന്റെ അവസ്ഥ?
സമസ്ത മേഖലയിലും ഇത്രയും അധ:പതിച്ച ഒരു നാട് കേരളമല്ലാതെ ലോകത്തിലൊരിടത്തും ഉണ്ടാവില്ല
കൊതുകും, വൃത്തിയും ഒക്കെ പറഞ്ഞ് പഴകിയിയതിനാല്‍ ഞാന്‍ ഒരക്ഷരം പോലും എഴുതുന്നില്ല!!!
ഇനിയൊന്ന് ചിന്തിക്കാമോ ദ്രൌപതി, വനജ പറഞ്ഞതില്‍ എന്താണ് തെറ്റ്?
വനജ, എഴുത്ത് നന്നായി

G.MANU said...

ശുദ്ധീകരണം ആദ്യം നടക്കേണ്ടത്‌, കേരളീയരുടെ മനസിലാണു. ജാതിയും മതവും മനുഷ്യദൈവങ്ങളും സ്വാര്‍ഥതയുടെ പിടിവള്ളികളായി, മൂല്യങ്ങള്‍ എങ്ങോ പറന്നുപോയി, 'കൈക്കൂലി വാങ്ങാത്തവനെ മണ്ടന്‍' എന്നു വിളിക്കാനിഷ്ടപ്പെടുന്ന ഒരു തലമുറയെ വളര്‍ത്തിയെടുത്ത്‌, മഹാനാശത്തിലേക്കു കൂപ്പുകുത്തുന്നു മലയാളനാട്‌...
നിര്‍മ്മാല്യം തൊഴാന്‍ പോകുന്ന ഹിന്ദുക്കളും, കുര്‍ബാന കൊള്ളാന്‍പോകുന്ന കൃസ്ത്യാനികളും കൊച്ചുവര്‍ത്തമാനം പോലും പറയാന്‍ ഒരുമിക്കാത്ത പുതിയ നാട്ടിന്‍പുറം കണ്ട്‌ വേദനിച്ചു ഈയുള്ളവന്‍

വേണു venu said...

വിദേശ രാഷ്ട്റങ്ങളില്‍ നിന്നും വല്ലപ്പോഴും ഒരു യാത്ര വരുമ്പോള്‍ ആര്‍ക്കും തോന്നാവുന്നതു്. താന്‍‍ ജീവിക്കുന്ന സമ്പന്ന രാഷ്ട്രത്തിലെ സുഖ സമൃദ്ധികള്‍, പുരോഗമനങ്ങള്‍ സൃഷ്ടിച്ചെടുത്ത അനുഭൂതികളില്‍‍ ‍ നിന്നുത്ഭവിക്കുന്ന അഭിപ്രായം.
താന്‍‍ നാടു വിട്ടപ്പോള്‍ കണ്ട കേരളം , എത്ര മാത്രം മാറിയിരിക്കുന്നു എന്നറിയാന്‍, നാം അല്പം കാര്യ ഗൌരവത്തോടെ കൊച്ചു കേരളത്തെ ഒന്നു നോക്കുക.

ചിക്കന്‍ ഗുനിയ പടര്‍ന്നു പിടിച്ച ദിവസങ്ങളില്‍ ഞാനും നാട്ടിലുണ്ടായിരുന്നു. അതു നിയന്ത്രിക്കാന്‍ ഗവണ്മന്‍റു് ചെയ്ത എല്ലാ നടപടികളും ശ്ലാഘനീയമായിരുന്നു. പിന്നെ പെട്ടെന്നുണ്ടായ ഒരു പടര്‍ച്ചയില്‍ മിഷനറി ഡിലെമയിലായതു് സ്വാഭാവികം മാത്രം.
സ്ത്രീ പീഡനം ജാതിചിന്തകള് ,‍ പൊട്ടിയ റോഡുകള്‍ ,ഇതൊക്കെ ഇന്‍ഡ്യയില്‍ ഏതു സംസ്ഥാനത്തും ലഭ്യമാണു്. യൂ.പി, ബീഹാറ്‍ എന്നിവിടങ്ങളിലെ സ്ഥിതി നേരിട്ടു കണ്ടിട്ടുള്ളവര്‍ക്കു് കേരളത്തിന്‍റെ പുരോഗതികളില്‍ പലപ്പോഴും അഭിമാനമാണു് തോന്നുന്നതു്.
കൊല്ലം ജില്ലയില്‍ പല പ്രൈവറ്റോഫീസ്സുകളുടേയും മുന്നില്‍ തൂക്കിയിട്ടിരുന്ന ഒരു ബോര്‍ഡു് എന്നെ മാറ്റത്തിന്‍റെ പല മുഖങ്ങളില്‍ ഒന്നു കാണിച്ചു . “വേക്കന്‍സിയുണ്ടു്’‘’ “ജോലിയ്ക്കാളെ ആവശ്യമുണ്ടു് “
പണ്ടിവിടൊക്കെ, NO VACANCY ബോര്‍ഡുകളായിരുന്നു.
കൃതൃമമായി മാങ്ങ പഴുപ്പിച്ചതിനു് കൊല്ലത്തു് ഫുഡു് ഇന്‍സ്പെക്ടര്‍ കേസ്സെടുത്തതു് വായിച്ചതു് ഞാന്‍ നാട്ടിലുള്ളപ്പോഴായിരുന്നു. പാവക്കായ്ക്കു് പച്ചനിറം കിട്ടാന്‍‍ കൃത്രിമ നിറം നല്‍കി വില്‍ക്കുന്ന കാണ്‍പൂരിലെ മാര്‍ക്കറ്റുകളില്‍ ആരും ചോദ്യം ചെയ്യാത്ത ജനാധിപത്യം നിലനില്‍ക്കുന്നതു് നിശ്ശബ്ദനായി കണ്ടു നില്‍ക്കാറുണ്ടു്.
കുഴപ്പങ്ങളില്ലെന്നു പറ്യുന്നില്ല. കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം പരിഹാരങ്ങളെവിടെ എന്നാലോചിക്കണം. നാം തിരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികള്‍ക്കാണെങ്കില്‍ അവര്ക്കു പകരം അടുത്ത തെരഞ്ഞെടുപ്പില്‍ ആളെ കണ്ടെത്തണം.
വനജാ,
കേരളമാകമാനം പടര്‍ന്ന ആ ദുരന്തം, യാദൃച്ഛികമായോ അല്ലാതെയോ ഉണ്ടായ പ്രകൃതിയുടെ ഒരു പ്രകമ്പനമായിരിക്കാം. അതിനെ ഒരു ശാപമാക്കി, കേരളം വീണ്ടും ഒരു അഴുക്കാലയം എന്ന നിഗമനവുമായി എത്തിയ ഈ പോസ്റ്റു് എനിക്കിഷ്ടപ്പെട്ടില്ല എന്നു തന്നെ എഴുതുന്നു. അതെ ജനിച്ചതു കേരളമാണെന്നു പറയാനറയ്ക്കുന്ന ഒരു തലമുറയുടെ ശബ്ദം ഞാനെവിടെയോ കേള്‍ക്കുന്നു.

Kiranz..!! said...

വനജ,മസ്കറ്റ് എന്നൊരു രാജ്യം ഇല്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു ? വേണുവേട്ടന്‍ പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു, അഭിപ്രായം കൂടുതലായി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്..:)

ചീര I Cheera said...

കമന്റ്സ് വായിച്ചു കഴിഞപ്പോള്‍ ഞാ‍ന്‍ കുറച്ചു കൂടി ബയസ്സ്ഡ് ആയോ എന്നറിയില്ല..

വനജേ, ശരിയാണ് നാടില്‍ നടക്കുന്ന പലതും അസഹനീയമെന്നു തോന്നുന്നതു തന്നെ..
എങ്കിലും, എനിയ്ക്കു തോന്നാറുള്ള ഒരു കാര്യമുണ്ട്.
ഓരോരുത്തരും അവനവനിലേയ്ക്ക് ഒന്നു കൂടി നോക്കി, ആദ്യം അവനവനെ തിരുത്തി, പിന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കാമല്ലോ എന്നത്, രാഷ്ട്രീയക്കാരെയോ, ഭരണാധികാരികളേയോ വിമര്‍ശിച്ചു സമയം കളയുന്നതിനു പകരം, നമ്മുടെ കടമകള്‍ നമുക്കു ആത്മാര്‍ത്ഥതയോടെ ചെയ്യാമല്ലോ atleast.. നമ്മുടെ control-l ഇല്ലാത്ത കാര്യങ്ങളും ഉണ്ടാകും എന്നൊരു “സഹിഷ്ണുത”യോടു കൂടി..
ഇതു പറയാന്‍ എളുപ്പമാണെന്ന കാര്യവും ഞാന്‍ മറക്കുന്നില്ല.. പക്ഷെ ഒരു try എന്ന നിലയില്‍?

കാരണം പലപ്പോഴും ഇതുനിടയില്‍ നമ്മള്‍ മറന്നു പോകുന്നത് നമ്മുടെ കുടുമ്പത്തോടും, സമൂഹത്തോടും , നമ്മുടെ ഭൂമിയോടും കൂടി ചെയ്യേണ്ട കടമകള്‍ തന്നെയല്ലേ, എന്നു തോന്നാറുണ്ട്.

എന്തോ, ഒരു തോന്നല്‍ എഴുതിയീന്നേയുള്ളൂ ട്ടൊ..
വനജയുടെ തോന്നലുകള്‍ അങ്ങേയറ്റം മനസ്സിലാക്കി കൊണ്ടു തന്നെയാണ്. :)

Unknown said...

വനജച്ചേച്ചി പറഞ്ഞ കാര്യങ്ങള്‍ നിഷേധിയ്ക്കുന്നില്ല. പക്ഷെ അത് എന്റെ നാടാണ്. അവിടെ കൊതുകാണ് എന്ന് പറഞ്ഞ് തിരിച്ച് ഓടി വന്ന് ദുബായിലെ ഏ സി മുറിയിലിരുന്ന് “ഈ നാട് എന്ന് നന്നാവും?” എന്ന് ബ്ലോഗെഴുതുന്നതിന് മുമ്പ് വ്യക്തിപരമായി ഞാന്‍ എനിയ്ക്ക് ഈ വിമര്‍ശനത്തിന് അര്‍ഹതയുണ്ടോ എന്ന് ഞാന്‍ ചിന്തിയ്ക്കും. എല്ലാം നല്ലത് ഇത് പോലെ തന്നെ കാര്യങ്ങള്‍ പോകട്ടെ എന്ന് പറയണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ എങ്ങും എത്താത്ത വെറും വിമര്‍ശനങ്ങളേക്കാള്‍ ക്രിയാത്മകമായ ഒരു സമീപനമല്ലേ നല്ലത്? വളര്‍ന്ന് വരുന്ന തലമുറയില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ അവസ്ഥയ്ക്കെതിരെ ഞാന്‍ കാണുന്നതും ചെയ്യാന്‍ ശ്രമിയ്ക്കാറുള്ളതുമായ എന്റെ പ്രതിരോധം.

കൈപ്പള്ളിച്ചേട്ടനോട് യോജിയ്ക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: എത്രയൊക്കെ കുറ്റം പറഞ്ഞാലും കേരളം ചേച്ചിക്കും പ്രിയപ്പെട്ടതല്ലേ?

നാട്ടിലു ചാത്തന്‍ പോവുമ്പോള്‍ കറക്ടായിട്ട് മുങ്ങുന്ന കറന്റിനെ കുറ്റം പറയുമെങ്കിലും ഒരു നല്ല കോരിച്ചൊരിയുന്ന മഴയും കണ്ടോണ്ട് വീട്ടുകാരെല്ലാം ഒരുമിച്ച് വരാന്തയിലിരിക്കുമ്പോള്‍ ഇല്ലാത്ത കറന്റിനും കേബിള്‍ റ്റിവിക്കും മനസ്സില്‍ അറിയാതെ ഒരു നന്ദി പറഞ്ഞു പോകും..

ആ കേരളം എന്തായാലും അടുത്തൊന്നും മാഞ്ഞു പോവൂല. കേരളത്തിന്റെ സൌന്ദര്യം ഇപ്പോഴും ഉണ്ട് അത് ഉറ്റവരുടെ ഹൃദയത്തിലാണ്..
കാണാന്‍ ഒന്ന് കണ്ണു തിരുമ്മി നോക്കണം എന്നു മാത്രം.

ശ്രീ said...

കേരളത്തെ വെറുക്കുന്നഥു കൊണ്ടല്ല്... മറിച്ച് സ്വന്തം നാടിന്റെ അവസ്ഥ കണ്ടിട്ടുള്ള വിഷമം കൊണ്ടാണ് ഇങ്ങ്ങനെ എഴുതുന്നതെന്നറിയാം...

എന്നാലും കേരളത്തെ വെറുക്കാനാകുന്നില്ല... ഞാനും
ചാത്തന്‍ പറഞ്ഞതിനോട് 100% അംഗീകരിക്കുന്നു.

aneeshans said...

വെറുതെ ഒന്നു വന്നു നോക്കിയതാ പക്ഷേ കണ്ടപ്പോള്‍ പ്രതികരിക്കാതെ പോകാ‍ന്‍ തോന്നിയില്ല.

എവിടെയോ പോയിരുന്നിട്ട് കേരളം അങ്ങനെയാണ് , ഇങ്ങനെയാണ് എന്നു പറയുന്നതില്‍ ഒരു കാര്യവുമില്ല. അതിന് അവകാശവുമില്ല. ഞാന്‍ ഒരു കൊച്ചിക്കാരനാണ്. ഇവിടെ കൊതുകുണ്ട് , പരിഹസിച്ച പോലെ ചികുന്‍ ഗുനിയ ഉണ്ട്. എന്നാലും ഞാനും ഉണ്ട് ഇവിടെ. എങ്ങോട്ടും ഓടി പോയിട്ടില്ല. ഇതൊക്കെ മാറും എന്ന് പ്രതീക്ഷിക്കുന്നു. ഏതെങ്കിലും അറബി രാജ്യത്ത് പോയി അവിടെ ഇങ്ങനെ ഉണ്ട് ഇവിടെ ഇങ്ങനെ ഇല്ല എന്നു പറയുമ്പോള്‍ അവിടെ ഇല്ലാത്ത് എന്തൊക്കെ ഉണ്ട് ഇവിടെ എന്നോര്‍ക്കാത്തതെന്താ ?

ആദ്യം അവനവന്‍ മാറണം. കുറ്റം പറയാന്‍ എളുപ്പമാണ്.

Rasheed Chalil said...

കേരളത്തെ വെറുക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് ഏറ്റവും മണ്ടത്തരം ആയി തോന്നുന്നു. പകരം അവനവന്റെ വീട് കുളംന്തോണ്ടുന്നത് കൊണ്ടുള്ള സങ്കടമല്ലേ ഇത്. സമ്പന്ന രാഷ്ട്രങ്ങളിലെ സുഖസൌകര്യങ്ങള്‍ കേരളത്തില്‍ ഇല്ല എന്നല്ലല്ലോ ഇവിടെ ആധി. ഇവിടെ പറഞ്ഞതില്‍ അധികവും നമ്മുടെ പിടിപ്പ് കേട് കൊണ്ട് മാത്രം സംഭവിച്ചവയാണ്.

ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ചാല്‍ വീണ്ടും നാം സങ്കടപ്പെടും. ഉദാഹരണമായി ഒരു കൊച്ചു ഊടുവഴി മുതല്‍ വന്‍ പ്രൊജക്റ്റുകള്‍ വരേ കൈകൂലിയില്ലാതെ നടക്കാത്ത ഒരു സംവിധാനം ആണ് നാട്ടിലുള്ളത്. ഇത് ഇപ്പോഴും തുടരുന്നു... ഇതില്‍ വികസിത വികസ്വര ദരിദ്ര രാഷ്ട്രം എന്ന വേര്‍തിരിവുണ്ടോ ?. സാംസ്കാരിക അപചയം, മൂല്ല്യച്ചുതി, വര്‍ഗ്ഗിയ ലഹളകള്‍, എന്തിനധികം വൈകുന്നേരം അഞ്ച് കഴിഞ്ഞാല്‍ ഒരു സ്ത്രീക്ക് റോഡിലൂടെ നടക്കാന്‍ പറ്റാത്ത, പട്ടാപകല്‍ ബസ്സില്‍ യാത്രചെയ്യാന്‍ ഭയപ്പെടേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടെങ്കില്‍... അത് വിമര്‍ശിക്കപ്പെടേണ്ടത് തന്നെ.‍ അത് എന്റെ നാടാണെന്ന സ്നേഹമാണ് എന്നെ അതില്‍ നിന്ന് അകറ്റുന്നതെങ്കില്‍ അതാവും ആ നാടിനോട് എനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ അപരാധം.

ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അതിനോട് ഞാനടക്കമുള്ള മലയാളിയുടെ ഒരു മനോഭാ‍വം കാണം. ആരും വിമര്‍ശിക്കുന്നത് ഇഷ്ടപെടാത്ത ഒരു മനോഭാവം. ഇവിടെയും പല കമന്റിലും അത് കാണുന്നു. വിമര്‍ശനം ഒരു അത്മ പരിശോധനയ്കായി മാറ്റാതെ അതിനെ വിമര്‍ശിക്കുന്ന അത്ഭുതം. അതിനുവേണ്ടി ന്യായീകരണങ്ങള്‍ നിരത്താനല്ലാതെ അത് ശരിയായിരുന്നില്ല എന്ന് അംഗീകരിക്കാന്‍‍ തയ്യാറാവാത്ത അവസ്ഥ.

നമുക്ക് കിട്ടിയ ജനാധിപത്യം കൊച്ചുകുഞ്ഞിന്റെ കയ്യില്‍ കിട്ടിയ പേനകത്തിപോലെയായി എന്നതാണ് സത്യം.

ഉണ്ണിക്കുട്ടന്‍ said...

വനജ.. യോജിക്കുന്നു. രണ്ട് ആഴ്ച്ച കൂടുമ്പോള്‍ നാട്ടില്‍ പോകാറുണ്ട്. പക്ഷെ ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ സ്ഥിതി വളരെ വഷളായിരിക്കുന്നു എന്നു തോന്നി. എറണാകുളം തേവര പാലത്തിലെ റോഡ് ഇത്ര മോശമായി ഞാന്‍ കണ്ടിട്ടില്ല. ഒരിടത്ത് ഗട്ടറിലൂടെ താഴെയുള്ള പുഴയും കാണാന്‍ സാധിച്ചു. ഇതൊന്നും നോക്കാന്‍ ഭരണാധികാരികള്‍ക്ക് സമയമില്ല വേറെ എന്തെല്ലാം വിവാദങ്ങള്‍ കിടക്കുന്നു ആഘോഷിക്കാന്‍ ..? എങ്കിലും നാടെന്നും പ്രിയപ്പെട്ടതു തന്നെ..അതു തന്നെയാണ്‌ ഈ ദു:ഖത്തിന്റെ ആക്കം കൂട്ടുന്നതും.

Anonymous said...

ഇനിയും കാലമെത്ര കഴിയണം
എല്ലാം ഒന്ന് കലങ്ങി ത്തെളിയന്‍
നമ്മുടെ കേരളം സുന്ദരമാണോ?
വനജ പറഞ്ഞത് പോലെ, പെണ്‍ കുട്ടികള്‍ എന്നിനിപഠിക്കും
ഭാരത സ്ത്രീകള്‍തന്‍ ഭാവശുദധി ഇന്നു കയ്മോശം വന്നു നമുക്ക്.
അതോ പണ്ടേ ഇല്ലേ..സങ്കത്പ്പമാണോ?

സാജന്‍| SAJAN said...

ഇത്തിരി പറഞ്ഞതിനോട് അങ്ങെയറ്റം യോജിക്കുന്നു, നാട് വിട്ട് എങ്ങും പോവില്ല എന്ന് കരുതിയതാണ് ഞാനും,അങ്ങെയറ്റം ‍ ഇന്‍ഡ്യയില്‍ തന്നെ ഉള്ള എതെങ്കിലും ഒരു പട്ടണത്തില്‍ നില്‍ക്കണം എന്നാഗ്രഹിച്ചിരുന്നു,
ജീവിക്കാന്‍ വേണ്ടിയുള്ള തത്രപ്പാ
ടില്‍ മറ്റെല്ലാ മലയാളികളേയും പോലെ അവസാനം ഇന്‍ഡ്യ വിടേണ്ടി വന്നു,
ഒരു അവസരം കിട്ടിയാല്‍ ഇന്‍ഡ്യക്ക് പുറത്ത് പോകാതെ നില്‍ക്കുന്ന എത്ര മലയാളികള്‍ ഉണ്ടാവും, അല്ലെങ്കില്‍ അത്രത്തോളം വരുമാനം നാട്ടില്‍ കിട്ടുന്നവരാവണം, എനിക്കെന്റെ നാടിനെ ഇഷ്ടമാണ്,
പട്ടിണി ആയാലും ഞാനീ നാട് വിട്ട് എങ്ങോട്ടും ഇല്ല എന്ന് പറയുന്നവര്‍ ആരും തന്നെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്
എന്നു കരുതി സ്വന്ത നാടിനോട് പുച്ഛമുണ്ടാവുമോ?
ജനിച്ച് വളര്‍ന്ന മണ്ണിനെ വെറുക്കാന്‍ പറ്റുമോ?
ഇല്ല എന്നാണ് തന്നെ ഏതൊരു മലയാ
ളികളുടേയും ഉത്തരം, പക്ഷേ ഇന്നത്തെ കേരളത്തിന്റെ അവസ്ഥകണ്ടിട്ട് അവിടെ നിന്നും രക്ഷപ്പെട്ടു എന്ന് ആലങ്കാരികമായി പറയുന്നത് ഒരു തെറ്റാണെന്ന് എഴുതുന്നതിനോടെനിക്ക് യോജിപ്പില്ല.
കാരണം ഈ അവസ്ഥയില്‍ കഴിഞ്ഞമാസം ഞാനും കടന്നു പോയതാണ് ഉള്ള ലീവ് കഴിഞ്ഞ്, തിരിച്ച് പോകുമ്പോള്‍ ചിക്കന്‍ ഗുനിയ വന്നു പോയാല്‍ ഉള്ള സ്ഥിതി അനുഭവിക്കുമ്പോഴെ മനസ്സിലാവൂ, ഈ രാജ്യത്തിലാണെങ്കില്‍ കേരളതില്‍ നിന്നും പനിയായി വരുന്നവരെ ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്യുന്നത് ഐസൊലേഷന്‍ വാര്‍ഡിലും കൂടെ ആവുമ്പോഴോ,

സത്യം! പനി പിടിക്കാതെ വേഗം ഇവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി ആത്മാര്‍ത്ഥമായി ആലോചിച്ചു പോയി അതും ജന്മനാടിനോടുള്ള സ്നേഹവും കൂടെ താരതമ്യം ചെയ്യുന്നത് എത്രമാത്രം ശരിയാവും എന്ന് എനിക്കറിയില്ലാ, മനസ്സിലാക്കിയിടത്തോളം വനജയുടെ കുടുംബവും പനിയാല്‍ കഷ്ടപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്:)
പനി മാത്രം ഇത്രയും മറ്റ് കാര്യങ്ങള്‍ കൂടെ എഴുതിയാല്‍ കമന്റല്ല ഒരു പോസ്റ്റ് തന്നെ എഴുതാന്‍ ഉണ്ടാവും:)

വേണുവേട്ടാ, പനിക്കെതിരെ ഗവണ്മെന്റ് തൃപ്തികരമായി എന്തു നടപടിയാണ് സ്വീകരിച്ചതെന്നു കൂടെ പറഞ്ഞാല്‍ നന്നായിരുന്നു എന്നു തോന്നുന്നു:)

aneeshans said...

അല്ലാ പറഞ്ഞ് പറഞ്ഞ് ഇതിപ്പോ കേരളം എന്ന് പറയുന്നത് എന്തോ സോമാലിയ പോലെ ആയല്ലേ.
ശരിക്കും ആണോ .. ഒരു ഡൌട്ട്.

സാജന് നമസ്കാരം ഈ താഴെ കാണുന്ന മനോഹരമാ‍യ കാര്യങ്ങള്‍ എഴുതിയതിന്, ചേട്ടാ ഇങ്ങോട്ട് വരണ്ട.
സിഡ്നി കേരളമല്ലല്ലോ.
.......................
സമസ്ത മേഖലയിലും ഇത്രയും അധ:പതിച്ച ഒരു നാട് കേരളമല്ലാതെ ലോകത്തിലൊരിടത്തും ഉണ്ടാവില്ല
കൊതുകും, വൃത്തിയും ഒക്കെ പറഞ്ഞ് പഴകിയിയതിനാല്‍ ഞാന്‍ ഒരക്ഷരം പോലും എഴുതുന്നില്ല!!!
...........................


അപ്പോ എല്ലാം പറഞ്ഞപോലെ.

:ആരോ ഒരാള്‍

Vanaja said...

കൈപ്പള്ളീ,

അദ്യം മനസിലാക്കേണ്ടത് പ്രശ്നം നാട്ടിനല്ല എന്നാണു്, മറിച്ച് നമുക്ക് തന്നെയാണു്
എന്നാണു്. നാം തന്നെയാണു് എല്ലാ പ്രശ്നത്തിനും കാരണക്കാര്‍.

വളരെ ശരി തന്നെയാണ്‍.ശരിയായ രീതിയിലുള്ള ഒരു ബോധവല്‍ക്കരണം ആവശ്യമാണ്‍. സ്കൂളുകളില്‍ ഇത്തരം കാര്യങ്ങള്‍ ഒരു വിഷയമായി തന്നെ പഠിപ്പിക്കേണ്ടതാവശ്യമാണെന്നു തോന്നുന്നു.
ഇതില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മൂല കാരണം വിശകലനം ചെയ്ത് പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനാണു് നമുക്ക് ഇന്നു കഴിയില്ല.
അങ്ങനെ പഠിച്ച്‌ നിര്‍ദ്ദേശിക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ ആരു നടപ്പിലാക്കും. അപ്പോഴേക്കും വരുമല്ലോ നാലു കോണില്‍ നിന്നും എതിര്‍പ്പുകള്‍. എന്നെങ്കിലും എല്ലാം ശരിയാകുമെന്നു പ്രതീക്ഷിക്കാം.
Of course I am an optimist.

ദ്രൗപതി,
സ്വന്തം നാടിനെ ഞാന്‍ താഴ്തികെട്ടിയതായി തോന്നിയിട്ടില്ല. എണ്റ്റെ വീട്ടിലെ പ്രശ്നങ്ങള്‍ സ്വന്തം വീട്ടുകാരോടല്ലാതെ ഞാന്‍ മറ്റാരോറ്റാണ്‍ പറയുക?. പിന്നെ പ്രശ്നങ്ങള്‍ കൊണ്ടാണ്‍ തിരിച്ചു പോരേണ്റ്റി വന്നതെന്നു പറയുന്നത്‌ പൂര്‍ണ്ണമായും ശരിയല്ല്‌. ഭര്‍ത്താവിനാണ്‍ ചിക്കന്‍ ഗുനിയ പിടിപെട്ടിരിക്കുന്നത്‌.ഇതുവരെയായും ഓഫീസില്‍ പോയിട്ടില്ല. കുട്ടികള്‍ക്ക്‌ 21 ന്‍ സ്കൂള്‍ തുറക്കും. എല്ലവര്‍ക്കും വരുന്നതിനു മുന്‍പ്‌ ഇങ്ങു പോന്നു എന്നെയുള്ളൂ. എനിക്കും കൂടി വന്നാല്‍ അറിയാമല്ലോ, നാട്ടിലെപോലെയല്ല നമ്മുടെ കാര്യങ്ങള്‍ നടത്താന്‍ നമ്മള്‍ മാത്രമേയുള്ളൂ.

ഇത്‌ ബ്ലോഗില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഏറ്റവും അറുബോറന്‍ പോസ്റ്റ്‌...

തുറന്നു പറഞ്ഞതിനു നന്ദി. ഇനി ഞാന്‍ അക്കാര്യം ശ്രദ്ധിക്കുമല്ലോ. പക്ഷേ ആരും ഒന്നും പറയാതിരുന്നാലോ? തിരുത്താന്‍ ഞാന്‍ ശ്രമിക്കില്ല. അതുതന്നെയാണ്‍ നമ്മുടെ പ്രശ്നവും.

ജനിച്ചത്‌ കേരളത്തിലാണെന്ന്‌ പറയാന്‍ പോലും മടിയുള്ള ഒരു സമൂഹം വളര്‍ന്നുവരുന്നുണ്ടെന്ന തിരിച്ചറിവിലേക്ക്‌ പോകുന്നുവെന്നതില്‍ ഭയം തോന്നുന്നു...

അങ്ങനെ സംഭവികാതിരിക്കാന്‍ അതിണ്റ്റെ കാരണങ്ങള്‍ പരിശോധിച്ച്‌ അതു തിരുത്താന്‍ നമ്മളെല്ലാവരും ബാദ്ധ്യസ്ഥരാണ്‍.

ആവനാഴി, അപ്പു,
നന്ദി. ഇതു കേരളത്തിലായിരുന്നാലും പറയുമായിരുന്ന കാര്യങ്ങള്‍ തന്നെയാണ്‍.
സാജന്‍,
എല്ലാ ടൌണിലും വൃത്തിയുള്ള ഒരു പബ്ലിക് ടോയിലെറ്റ് പോലും ഇല്ലാത്ത ഏക നാട് നമ്മുടെ കുഞ്ഞ് കേരളം ആയിരിക്കും,

അതേ വളരെ കൊച്ചു കൊച്ചു കാര്യങ്ങള്‍ മാത്രം ശ്രദ്ദ്തിച്ചാല്‍ തന്നെ വലിയ മാറ്റമാവും ഉണ്ടാവുക. പിന്നെ ഒരു കാര്യമുണ്ട്‌ കേട്ടോ. ഇവിടെയാണെങ്കില്‍ ചപ്പു ചവറുകള്‍ നാം വെളിയിലിടാറില്ല. നാട്ടില്‍ dust bin സ്ഥാപിച്ചാല്‍ തന്നെ എത്ര്‍പേര്‍ അതിലിടും? ഇപ്പോള്‍ തന്നെ, helmet വയ്ക്കണമെന്ന നിയമം കൊണ്ടുവന്നു ( അതിണ്റ്റെ ശരിതെറ്റിലേക്ക്‌ കടക്കുന്നില്ല) എത്രപേര്‍ അതു വച്ച്‌ വണ്ടിയോടിക്കുന്നുണ്ട്‌. മറ്റൊരു രാജ്യത്താണെങ്കിലോ? ഇത്തവണ പൊന്‍മുടി കാണാന്‍ പോയിരുന്നു. അവിടെ ഗവ: rest houseല്‍ മുറി അന്വേഷിച്ചപ്പോള്‍ ഒഴിവില്ല എന്നു മറുപടി കിട്ടി. മറ്റാരോ അപ്പോള്‍ പറയുന്നതു കേട്ടു, സെക്രട്ടറിയേറ്റില്‍ നിന്നു ആരെകൊണ്ടെങ്കിലും വിളിച്ചു പറയിച്ചാല്‍ മുറി കിട്ടുമെന്ന്‌. ഒഴിവില്ലാത്ത റസ്റ്റുഹൌസ്സില്‍ അപ്പോള്‍ എങ്ങനെ മുറിവരുമെന്ന മാജിക്കു പിടികിട്ടിയില്ല.
manu,
അതേ, വെദന തന്നെയാണ്‍ എനിക്കുമുണ്ടായത്‌.

വേണു ,
പാവക്കായ്ക്കു് പച്ചനിറം കിട്ടാന്‍‍ കൃത്രിമ നിറം നല്‍കി വില്‍ക്കുന്ന കാണ്‍പൂരിലെ മാര്‍ക്കറ്റുകളില്‍ ആരും ചോദ്യം ചെയ്യാത്ത ജനാധിപത്യം നിലനില്‍ക്കുന്നതു് നിശ്ശബ്ദനായി കണ്ടു നില്‍ക്കാറുണ്ടു്.

കേരളത്തില്‍ കാര്യം വ്യത്യസ്ഥമാണോ ഇതര സംസ്ഥാനങ്ങളില്‍ നിന്നു പലതുകൊണ്ടും കേരളം വ്യത്യസ്ഥമാണെന്നു നാം അഭിമാനിക്കാറുണ്ടല്ലോ? ഏറ്റവും പ്രധാനം അറിവുള്ള ജനസമ്പത്താണ്‍. അതിനുതക്ക അടിസ്താനപരമായ കാര്യങ്ങള്‍ നാം നേടിയിട്ടുണ്ടൊ എന്നു പരിശോധിക്കണം.
എനിക്ക്‌ പഠികാണുള്ളാ ബുദ്ധിയും കഴിവുമുണ്ടെങ്കില്‍ എട്ടാം ക്ളാസു തോറ്റവനെ നോക്കി ഞാന്‍ പത്താം ക്ളാസ്‌ തോറ്റവനാണെന്നഭിമാനിക്കുന്നതില്‍ കഴമ്പുണ്ടോ?

kiranz,

വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. പലരും ഞങ്ങളോട്‌ ചോദിക്കാറുണ്ട്‌ വീട്ടില്‍ മക്കളോട്‌ എന്തുകൊണ്ടാണ്‍ ഇംഗ്ളീഷില്‍ സംസാരിക്കാത്തതെന്ന്‌. ഇംഗ്ളീഷിന്‍ വളരെയതികം പ്രാധാന്യം ഉണ്ടെന്നറിയാം. എങ്കിലും എണ്റ്റെ കുട്ടികള്‍ മലയാലം അരിയില്ല എന്നു പറയുന്നത്‌ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ നാടിണ്റ്റെ സംസ്കാരം അവര്‍ മനസ്സിലാക്കേണ്ടത്‌ അവരുടെ മാതൃഭാഷയിലൂടെയാണ്‍.

വനജ,മസ്കറ്റ് എന്നൊരു രാജ്യം ഇല്ലായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു ?
ഞാന്‍ ഇപ്പോഴും എപ്പോഴും എണ്റ്റെ നാട്ടില്‍ തന്നെ ജീവിക്കുവാനാണ്‍ ഇഷ്ടപ്പെടുന്നത്‌. ഒരു പക്ഷേ രണ്ടു കൊല്ലത്തിനു ശേഷം കുട്ടികളെ നാട്ടില്‍ പഠിപ്പിക്കുക എന്ന്‌ ആഗ്രഹമുള്ളതു കൊണ്ടു മാത്രം നാട്ടില്‍ സ്ഥിരതാമസമാക്കിയേക്കാം.
p.r,
ശ്രമിക്കുന്നുണ്ട്‌ നന്ദി.

ദില്‍ബാസുരന്‍,
വളര്‍ന്ന് വരുന്ന തലമുറയില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഈ അവസ്ഥയ്ക്കെതിരെ ഞാന്‍ കാണുന്നതും ചെയ്യാന്‍ ശ്രമിയ്ക്കാറുള്ളതുമായ എന്റെ പ്രതിരോധം.

അതിനു തന്നെയാണ്‍ എണ്റ്റെയും ശ്രമം . അതേ ചിന്താഗതിയുള്ള കുറച്ചു പേരെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

മറ്റൊരാള്‍ | GG said...

റ്റൈറ്റില്‍ വായിച്ചപ്പോള്‍ ഉഷാഉതുപ്പിന്റെ "എന്റെ കേരളം എത്ര സുന്ദരം" എന്ന പാട്ട്‌ അറിയാതെ ഓര്‍ത്തുപോയി.

സാജന്‍| SAJAN said...

വനജേ, ഞാന്‍ ഒരു കമന്റു കൂടെ എഴുതിക്കോട്ടെ,
ഹലോ ആരോ ഒരാളേ, താങ്കളുടെ വികാരം എനിക്കു മനസ്സിലാവുന്നു,ഞാന്‍ മുന്നെഴുതിയ കമന്റ് കൂടൊന്നു വായിക്കാമോ?
പക്ഷേ, ഞാന്‍ എഴുതിയത് നൂറു ശതമാനവും സത്യം!സൌമ്യമായി ചോദിക്കട്ടെ, അല്ലെന്ന് തെളിയിക്കാമോ?


പക്ഷേ അത് മുഖാന്തരം ഞാന്‍ കേരളത്തില്‍ വരില്ലാ എന്നൊന്നും ഇല്ലല്ലൊ,ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണ് പോലെ എനിക്ക് പ്രീയപ്പെട്ട വേറോരു നാടും ഉണ്ടാവില്ല,
പെറ്റമ്മയോളം വരുമോ പോറ്റമ്മ,
ഒരു കാലത്ത് തിരിച്ച് കേരളത്തില്‍ വരിക തന്നെ വേണം അതുകൊണ്ട് യാഥാര്‍ത്ഥ്യം അതല്ലാതെ ആകുന്നില്ലല്ലൊ, അതുകൊണ്ട് ഒരിക്കല്‍
കൂടെ ഞാന്‍ എഴുതുന്നൂ, വിദ്യഭ്യാസം, ഗതാഗതം, ആരോഗ്യം , നിയമപാലനം, തുടങ്ങി സമസ്ത മേഖലയിലും കേരളം ഓരോ ദിവസവും അധ:പതനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു:)

aneeshans said...

കേരളം ഓരോ ദിവസവും അധ:പതനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു:)

.......................
അവസാനത്തെ ചിരി എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസിലായില്ല. ഏതായാലും നമ്മുടെ നാടല്ലേ , സാജന്‍ എന്തെങ്കിലും പരിഹാരം കൂടെ പറ , കുറ്റം മാത്രം പൊരല്ലോ . ഒരു കാലത്ത് തിരിച്ചു വരേണ്ടതല്ലേ ?

ഒരു മാതിരി നാടന്‍ സായിപ്പിനെ പോലെ കുറ്റം മാത്രം പറയാതെ, എന്തെങ്കിലും നല്ലത് കൂടെ പറ സാജാ.
അതല്ലാ സാജന്റെ കാഴ്ചപ്പാടില്‍ ഇവിടെ നല്ലത് ഒന്നുമില്ലേ ?

സാജന്‍| SAJAN said...

വനജേ ഇനി എല്ലാത്തിനും കൂടെ ഞാന്‍ അവസാനം മാപ്പ് എഴുതാം,:)
ആരോ ഒരാളേ, താങ്കള്‍ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു, ആ ചിരി കളിയാക്കിയതൊന്നും അല്ല കേട്ടോ ( എന്റെ ദൈവമേ പുഞ്ചിരിക്കാനും വയ്യായോ?)
കേരളത്തിനെ ക്കുറിച്ച് നല്ലതെഴുതുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിലും മുമ്പ് ഒന്നൂടെ ചോദിക്കട്ടെ, ഞാന്‍ എഴുതിയതിന് താങ്കള്‍ മറുപടി ഒന്നും എഴുതി കണ്ടില്ലാലോ ഞാന്‍ അതില്‍ നിന്നും എന്താ ആരോ ഒരാളെ മനസ്സിലാക്കേണ്ടത്? സര്‍വമേഖലയിലും കേരളം അധ:പതനത്തിലേക്ക് പോകുന്നുവെന്ന് താങ്കള്‍ സമ്മതിക്കുന്നുവെന്നോ?
അവസാനത്തെ ഉപമ എനിക്കിഷ്ടപ്പെട്ടു,
ഞാന്‍ അത്തരം ആളുകളെ കണ്ടിട്ടില്ലായിരുന്നു, അവരിങ്ങനെ ദോഷം മാത്രമേ പറയുകയുള്ളൂ എന്ന് ഇപ്പോഴാ മനസ്സിലായത്, ഇനി എന്തായാലും ശ്രദ്ധിക്കാം കേട്ടോ, അവരെ പോലെ പറയാതിരിക്കാന്‍ :):) <<<<<<<<<< ദേഷ്യപ്പെടണ്ടാ കേട്ടോ ഇത്തവണയും ചിരിച്ചിട്ടുണ്ട്

krish | കൃഷ് said...

വൃത്തിഹീനതയെക്കുറിച്ചും, പനിയെക്കുറിച്ചും അഴിമതിയെക്കുറിച്ചുമെല്ലാമുള്ള കമന്റുകളും വായിച്ചു.

"സ്ത്രീ പീഠനം, സെക്സ്‌ റായ്ക്കറ്റ്‌- എത്രയായിട്ടും പഠിക്കാത്ത പെണ്‍കുട്ടികള്‍. ..
വിവാഹപൂര്‍വ്വ ലൈംഗികത സ്റ്റാറ്റസ്സായി കൊണ്ടു നടക്കുന്ന പുത്തന്‍ തലമുറ... (ആണിനു വേണ്ടാത്തത്‌ ഞങ്ങള്‍ക്കുമാത്രമെന്തിനെന്ന പെങ്കുട്ടികളുടെ ചോദ്യത്തിനു മറുപടിയില്ല)
സ്ത്രീയെ ഏറ്റവും വില കുറഞ്ഞ commodity (ചരക്കായി )കാണുന്ന പുരുഷ മനസ്സുകള്‍...."

ഈ വരികള്‍ വായിച്ചപ്പോള്‍ യുവാക്കളിലെ ലൈംഗിക അരാജികതയെ കുറിച്ച് ഒരു കാര്യം വായിച്ചത് ഓര്‍മ്മയില്‍ വന്നു. ഈ ലിങ്കും നോക്കുക:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/home.do?tabId=5&BV_ID=@@@&channelId=-1073751306

കിട്ടുമെങ്കില്‍ ഈ ലക്കം വനിത വായിക്കുക.
യുവതീ യുവാക്കള്‍ കരുതുന്ന ഇന്നത്തെ സ്റ്റാറ്റസ് ഏകദേശം മനസ്സിലാക്കാം.

aneeshans said...

സാജാ ഇതു ചാറ്റ് റൂം ആക്കരുത് എന്ന് കരുതി പോയതാ, ഏതായാലും ഇതുകൂടെ.
സാജന്‍ സാധാരണ എപ്പോഴാ ഈ പുഞ്ചിരിക്കാറ് ?
ഇതൊന്നു പറഞ്ഞ താ സാജാ.

[കേരളം ഓരോ ദിവസവും അധ:പതനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു:)]

ഇതു പുഞ്ചിരിയാ ?

പിന്നെ സാജാ മറുപടി എഴുതാത്തതിനു കാരണം എന്റെ സമ്മതമാണെന്ന് തെറ്റി ധരിക്കല്ലേ. :)

കുറ്റം മാത്രം പറയാതെ, എന്തെങ്കിലും നല്ലത് കൂടെ പറ സാജാ. അതല്ലാ സാജന്റെ കാഴ്ചപ്പാടില്‍ ഇവിടെ നല്ലത് ഒന്നുമില്ലേ ?

:))

:ആരോ ഒരാള്‍

Vanaja said...

ഒന്നു പറഞ്ഞുകൊള്ളട്ടെ,നാട്ടിലെ സ്ഥിതി കണ്ടു മടുത്തു കൂടുതല്‍ സുഖസൌകര്യമൂള്ളിടത്തേക്കു തിരിച്ചു പോന്നു എന്നൊരു ധ്വനി ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. ഒരു പക്ഷേ എണ്റ്റെ ആദ്യത്തെ കമണ്റ്റാവണം അതിനു കാരണം.ദ്രൌപതിക്കു കൊടുത്ത മറുപടി ഒന്നു കൂടി ശ്രദ്ധിക്കുമല്ലോ. ആ ഒരു കാരണം കൊണ്ട്‌ വീട്ടുകാര്‍ ഓടിച്ചു വിട്ടതാണെന്നു
പറയുന്നതാണു കൂടുതല്‍ ശരി. പിന്നെ സാജന്‍ പറഞ്ഞതു പോലെ നാട്ടില്‍ ജോലിയുള്ളയാളേ കെട്ടൂ എന്നു പറഞ്ഞ്‌ ഒരു കാലത്ത്‌ ഞാനും വാശി പിടിച്ചിരുന്നിട്ടുണ്ട്‌. ഓ ടോ വിനു ക്ഷമി.

കുട്ടിച്ചാത്തന്‍,
കേരളം ആര്‍ക്കാണ്‍ പ്രിയമല്ലാത്തത്‌. അതുകൊണ്ടു തന്നെയാണ്‍ ദുഃഖവും.
കേരളത്തിന്റെ സൌന്ദര്യം ഇപ്പോഴും ഉണ്ട് അത് ഉറ്റവരുടെ ഹൃദയത്തിലാണ്..

അതു മാത്രം മതിയോ നമുക്ക്‌. അതും നമുക്ക്‌ നഷ്ടമായി കൊണ്ടിരിക്കകയല്ലേ ജി മനുവിണ്റ്റെ വാക്കുകള്‍ കൂടി നോക്കുക

ആരോ ഒരാള്‍
എവിടെയോ പോയിരുന്നിട്ട് കേരളം അങ്ങനെയാണ് , ഇങ്ങനെയാണ് എന്നു പറയുന്നതില്‍ ഒരു കാര്യവുമില്ല. അതിന് അവകാശവുമില്ല.
ശരി തന്നെ സമ്മതിച്ചു.
ഇവിടെ കൊതുകുണ്ട് , പരിഹസിച്ച പോലെ ചികുന്‍ ഗുനിയ ഉണ്ട്. എന്നാലും ഞാനും ഉണ്ട് ഇവിടെ. എങ്ങോട്ടും ഓടി പോയിട്ടില്ല. ഇതൊക്കെ മാറും എന്ന് പ്രതീക്ഷിക്കുന്നു.
ചേട്ടന്‍ അവിടെയിരുന്ന്‌ ഈ അവസ്ഥയ്ക്കെതിരെ എന്തെല്ലമാണ്‍ ചെയ്തിട്ടുള്ളത്‌ എന്നെനിക്കറിയില്ല. പ്രതീക്ഷ എപ്പോഴും നല്ലതാണ്‍. ആരങ്കിലും വന്ന്‌ സ്വന്തം തല വെട്ടിക്കൊണ്ടു പോയാലും പ്രതീക്ഷിച്ചു കൊണ്ടെയിരിക്കണം.

ഇത്തിരി വെട്ടത്തോട്‌ യോഗിക്കുന്നു.
ഈ രാഷ്റ്റ്രീയകാരും മറ്റുള്ളവരു കൂടി കൈയിട്ടു വാരുന്നതിണ്റ്റെ മുഴുവനും വേണ്ട, പകുതിയുണ്ടെങ്കില്‍ കുറഞ്ഞ പക്ഷം കേരളത്തിലെ റോഡുകളും ആശുപത്രികളുമെങ്കിലും ഏതൊരു വികസിതരാജ്യത്തിലുള്ളതിനേക്കാള്‍ മികവുറ്റതാക്കി മാറ്റാമെന്നുള്ളതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ

ഉണ്ണിക്കുട്ടന്‍,vaikkam,കൃഷ്‌

എല്ലാവര്‍ക്കും നന്ദി.

അമ്മമാര്‍ രണ്ടു തരമുണ്ട്‌.

1. തണ്റ്റെ മക്കള്‍ തെറ്റു ചെയ്തെന്ന്‌ ആരെങ്കും വന്നു പറഞ്ഞാല്‍ അവര്‍ ചെയ്തത്‌ തെറ്റെന്നു ബോദ്‌ത്യപ്പെട്ടാല്‍ മക്കളെ ശാസിക്കുകയും ആവര്‍ത്തികരുതെന്നു പറയുകയും ചെയ്യും.
2. രണ്ടാമത്തെ കൂട്ടരാവട്ടെ മക്കളെ തലോടിക്കൊണ്ട്‌ ഇതു വന്നു പറഞ്ഞവനെ ചീത്ത വിളിക്കുകയും ചെയ്യും. രണ്ടുപേര്‍ക്കും മക്കളോട്‌ സ്നേഹമുണ്ട്‌.

സ്വന്തം കുടുംബം അധപതനത്തിലേക്ക്‌ നീങ്ങുമ്പോള്‍ ആര്‍ക്കും പുച്ഛമെന്ന വികാരമല്ല ഉണ്ടാവുന്നത്‌. മറിച്ച്‌ ഹൃദയം നറുങ്ങുന്ന വേദനയാണ്‌.

Vanaja said...

ആരോ ഒരാളു ചേട്ടാ ,
ചേട്ടനു കാര്യമറിയാമല്ലോ? ഇതു ചാറ്റ് റൂം ആക്കരുത് .

ഗുപ്തന്‍ said...

നാടിന്റെ ദുരവസ്ഥയെക്കുറിച്ച് വിലപിക്കുന്നവരെല്ലാം സിനിക്കുകളാണെന്ന ചിന്ത അപകടകരമായ നൊസ്റ്റാള്‍ജിയകളില്‍ നമ്മള്‍ സ്വയം തളച്ചിടുന്നതിന്റെ സൂചനയാണെന്നേ തോന്നിയുള്ളൂ. കൈപ്പള്ളി ഇപ്പോള്‍ ഒരു നൂറുവട്ടം എങ്കിലും എഴുതിയിട്ടുള്ളതുപോലെ വിമര്‍ശനത്തിനപ്പുറം പോകുന്ന നിര്‍മാണാത്മകതയാണ് നമ്മുടെ നാടിന്റെ ആവശ്യം.

സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശികാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ക്രിയത്മകമായ ജനകീയമായ ഒരു രാഷ്ട്രീയ നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലാത്ത നാടാണ് നമ്മുടേത്. ഒറ്റക്കും പെട്ടക്കും വന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണികളിലെ ഗ്രൂപുകളിയും മുന്നണികള്‍ക്കിടയിലെ അന്ധമായ പരസ്പര വിരോധവും (വളരെ നിര്‍ണായകമായ വിധത്തില്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ പോലും പ്രതിപക്ഷനേതാവിന്റെ ചിട്ടകള്‍പ്പുറം ചിന്തിക്കാനാകാത്ത അച്ച്യുതാനന്ദന്‍ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ അവശിഷ്ടവും) പാരയാകുമ്പോള്‍ നാട് മുന്നേറുന്നോ പിന്നോട്ട് പോകുന്നോ എന്ന് അറിയാനാവുന്നില്ല. പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത് മെച്ചമായ സംഭാവനകള്‍ ചെയ്യാനുള്ള ആത്മശോധന കൂടി ആകുമെങ്കില്‍ ഇതുപോലെ ഉള്ള എഴുത്ത് ഇനിയും ആവശ്യമുണ്ട്.

ചീര I Cheera said...

വനജേ, ഞാന്‍ ഉദ്ദേശ്ശിച്ചത് ഒരിയ്ക്കലും ഈ പോസ്റ്റിട്ടതിനെ കുറിച്ചായിരുന്നില്ല ട്ടൊ. അതു വനജയോടായി പറഞ്ഞതുമല്ല കേട്ടോ.. :)

ഒരിയ്ക്കലും വനജയുടെ പൊസ്റ്റിനേയോ, തോന്നുലകളിന്മേലോ ഉള്ള ഒരു അടിച്ചേല്‍പ്പിയ്ക്കലൊന്നുമായിരുന്നില്ല ട്ടൊ.. വനജയുടെ തോന്നലുകള്‍ ന്യൂസ് കാണുമ്പോഴും പത്രം വായിയ്ക്കുമ്പോഴും എല്ലാമെനിയ്ക്കും ഉണ്ടാവാറുള്ളതു തന്നെ. ആ തോന്നലുകള്‍ക്കുള്ള

ഒരു സമാധാനം, പരിഹാരം(?) എന്നെനിയ്ക്കു തോന്നാറുള്ള കാര്യങ്ങള്‍ എഴുതിയെന്നേയുള്ളൂ..


ഞാനുദ്ദേശ്ശിച്ചത് നാട്ടില്‍ തന്നെ പല രിതികളിലും ഉണ്ടായി വരാറുള്ള "reactive" ആയി വളരെ ഒച്ചപ്പാടോടെ നടന്നു കാണാറുള്ള പ്രതിഷേധങളേയും, സമരങ്ങളേയും മറ്റുമായിരുന്നു. അത്തരം reactions ഒരിയ്ക്കലും ഒരു നല്ല ഫലം തരാറില്ലല്ലോ, പകരം നാശം മാത്രമല്ലേ..
മാത്രമല്ല, അതില്‍ “ത്തരവാദിത്തങള്‍ എല്ലാം അധികാരികള്‍ക്കു മാത്രം“ എന്ന ഒരു രീതി വരാറില്ലേ..
ജീവിയ്ക്കുന്ന നമ്മള്‍ക്കും കൂടി ചില കടമകളൊക്കെയില്ലേ, പ്രക്ര്‌തിയോടും, കുടുംബത്ത്തോടും സമൂഹത്തോടും എല്ലാം..
അങനെ ഒരു reactive ആയ സമീപനത്തിനെ കൂടിയാണ് ഞാന്‍ ഉദ്ദേശ്ശിച്ചത്, ഒപ്പം ഞാനടക്കമുള്ള പലരും അനാവശ്യങളായ വിവാദങള്‍ക്ക്കും,manipulation- കള്‍ക്കും പിന്നാലെ പോയി നേരം കളയുന്ന നേരം അവനവന്റെ കടമയെ കുറിച്ചു കൂടി നാം ചിന്തീയ്ക്കേണ്ടതല്ലെ എന്നായിരുന്നു ധ്വനി. കാര്യമാത്രപ്രസക്തമായി respond ചെയ്യുന്നതിനു പകരം എന്തെല്ലാം അവിടെ നടക്കുന്നു, “പ്രതികരണം“ എന്ന
പേരില്‍.. സഹിഷ്ണുത, ഇച്ഛശക്തി തുടങിയവയ്ക്കൊന്നും ഒരു പ്രസക്തിയും ഇല്ലാതെ..

മറ്റുള്ളവരെ മാറ്റിയെടുക്കുക എന്നത് നമ്മുടെ നിയന്ത്രണപരിധിയില്‍ വരുന്നതല്ലല്ലോ.. പകരം നമുക്കേന്തു ചെയ്യാനുണ്ട് എന്നു നോക്കുന്നതാവും ഉചിതമെന്ന് പലപ്പോഴും തോന്നാറുന്ട്.


ഒരു sorry.. നേര്‍ത്തെ എഴുതിയപ്പോള്‍, അധികം വലിച്ചു വാരാതെ എഴുതണമെന്നുള്ള ധ്ര്‌തിയില്‍ വ്യക്തമാകാതെ പോയെന്നു തോന്നുന്നു. ഇതു നീട്ടീതല്ല, മരുപടി കമന്റ് കണ്ടപ്പോള്‍ ഒന്നു വ്യക്തമാക്കാം എന്നു തോന്നി, അത്രമാത്രം. ഉദ്ദേശ്ശിച്ചത് മനസ്സിലായി എന്നും കരുതട്ടേ?
സ്നേഹം, പി.ആര്‍

venunadam said...

കേരളത്തെ കുറിച്ചുള്ള വനജയുടെ പ്രതികരണം അസ്ഥാനത്തായിപ്പോയി.
ഞാന്‍ മുംബൈ എന്ന നഗരത്തിലെ മലയാള കൂട്ടായ്മക്കായി ഒരു പാട്‌ പ്രവര്‍ത്തിച്ചു. മനസ്സില്ലായത്‌ കേരളം വിട്ടാലും ഹിപ്പോക്രസി മാറുന്നില്ല. അവിടെ നാട്ടില്‍ ഇപ്പോള്‍ എല്ലാവരും പുഛിച്ചു വലുച്ചെറിയുന്ന വരിക്കചക്കയും കപ്പയും എല്ലാം മൂന്നിരട്ടി വില കൊടത്ത്‌ വാങ്ങി, മലയാളം പത്രങ്ങള്‍ വാങ്ങി, തായന്വകയും, കണിക്കാന്നയും മനസ്സിലടക്കി ആരോടും പരാതയില്ലാതെ ഗൃഹാതുരത്വം. പക്ഷേ മറുനാട്ടില്‍ മലയാളം പറയാന്‍ സ്റ്റാറ്റസ്‌ അനുവാദിക്കാത്ത, ടൈംസ്‌ ഓഫ്‌ ഇന്ത്യ പത്രത്തിനുള്ളില്‍ മലയാളം പത്രം ഒളിപ്പിച്ചു കൊണ്ടു പോകുന്ന മലയാളി ബ്യൂറോക്രാറ്റുകളെ വെറുക്കാനല്ലാതെ ഒന്നിനും കഴിയുന്നില്ല. നമ്മുടെ സംസ്കാരമെല്ലം കടലെടുത്തുപോയി.

ഒരു പഴയ നാടകഗാനം ഓര്‍മ വരുന്നു..
"ചില്ലുമേടയിലിരുന്നെന്നെ, കല്ലെറിയരുതേ..."

Vanaja said...

പീയാറിനോടു മാത്രം
എണ്റ്റെ പീയാറേ എന്തായിത്‌ ? എന്നെയങ്ങ്‌ കൊല്ല്‌.
മരുപടി കമന്റ് കണ്ടപ്പോള്‍ ഒന്നു വ്യക്തമാക്കാം എന്നു തോന്നി, "

വീണ്ടും പീയാറിണ്റ്റെയ്യും എണ്റ്റേയും കമണ്റ്റുകള്‍ വായിച്ചു നോക്കി.എന്നിട്ടും പീയാര്‍ രണ്ടാമത്‌ ഇങ്ങനെയൊരു കമണ്റ്റിട്ടതെന്തിനെന്നു മനസ്സിലായില്ല്‌.
ഒന്നുകില്‍ പീയാര്‍ ഉദ്ദേസിച്ചത്‌ എനിക്കു മനസ്സിലായില്ല അല്ലെങ്കില്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്‌ എന്നെഴുതിയത്‌ പീയാര്‍ നെഗറ്റീവ്‌ ആയെടുത്തു.
ഞാന്‍ പീയാര്‍ പറഞ്ഞതിനെ വളരെ പോസിറ്റിവെ ആയി എടുക്കുകയും അങ്ങനെ ശ്രമിക്കാം എന്നു പറയുകയുമാണുണ്ടായത്‌. ഇനി നന്ദിയെന്നെഴുതിയതാണ്‍ കുഴപ്പമായതെങ്കില്‍ അത്‌ എണ്റ്റെ ബ്ളോഗ്‌ സന്ദര്‍ശിച്ചതിനായിരുന്നു. ( ആദ്യമായല്ലേ ഈ ബ്ളോഗില്‍ കമണ്ടിടുന്നത്‌ ) ചിലപ്പോള്‍ എണ്റ്റെ മറുപടിയും ചുരുങ്ങി പോയതാവും പ്രശ്നമായത്‌. Type ചെയ്യന്‍ വളരെ സമയമെടുക്കുന്ന കൂട്ടത്തിലാണ്‍.ചിലപ്പോള്‍ കുട്ടികള്‍ വന്നു തട്ടി എഴുതുയത്‌ അപ്പാടെ ഡിലീറ്റാവുകയും ചെയ്യും.

സ്വയം വിമര്‍ശനാത്മകമായി ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്നുകൂടി കാര്യങ്ങള്‍ കാണാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്‌ പക്ഷേ പലപ്പൊഴും ദാ ഇതുപോലായിരിക്കും outcome.
ഒരിക്കല്‍ കൂടി പറയുന്നു. അത്‌ ഒരിക്കലും ഒരു നെഗറ്റിവ്‌ കമറ്റായിരുന്നില്ല.
സ്നേഹപൂര്‍വ്വം,
വനജ@};-

Vanaja said...

മനു, നന്ദി.
വേണുനാദം ,
എണ്റ്റെ മറുപടി കമണ്റ്റുകള്‍ ഒന്നുകൂടി വായിച്ചുനോക്കാനപേക്ഷ.

ചില്ലുമേടയിലിരുന്നാണെങ്കിലും അല്ലെങ്കിലും വേറുതെ ആറെയും കല്ലെറിയരുത്‌.

പിന്നെ, ഗള്‍ഫ്‌ മലയാളികളെല്ലാം ചില്ലുമേടയിലാാണീരിക്കുന്നതെന്ന ധാരണയും തെറ്റ്‌.

ലേഖാവിജയ് said...

പ്രിയപ്പെട്ട വനജേ,
കാലികപ്രസക്തിയുള്ള വിഷയം..അതു വനജ നന്നായി അവതരിപ്പിച്ചിരിക്കുന്നു.പക്ഷേ കമന്റുകളിലൂടെ കടന്നു പോയപ്പോള്‍ ഞെട്ടിപ്പോയി.വനജയുടെ ഒരു മറൂപടി ഇങ്ങനെ,
സത്യമായും ഞാനാഗ്രഹിച്ചുപോയി ബ്രിട്ടീഷുകാര്‍ തിരിച്ചു വന്നിരുന്നെങ്കിലെന്ന്‌...എന്തിനാണു ബ്രിട്ടീഷുകാര്‍ തിരികെ വരേണ്ടതു?കേരളത്തെ താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മനോഹരമാക്കാനൊ?കൊതുകുകള്‍ ഇല്ലാത്ത,പനികള്‍ ഇല്ലാത്ത,വൃത്തിയുള്ള ടോയലെറ്റുകളും ഹൈവേകളും ഉള്ള ഒരു കേരളം ......അതിനു ബ്രിട്ടീഷുകാര്‍ വേണൊ?
ആ ചിന്ത അതിരുവിട്ടു പോയില്ലേ?ചികുന്‍ ഗുനിയ കാരണം ലീവു കാന്‍സല്‍ ചെയ്തു മടങ്ങിപ്പോയി എന്നു കണ്ടൂ.നല്ലതു.താങ്കള്‍ക്കു ഒരു അഛനും ഒരു അമ്മയും ഉള്ളതു നാട്ടില്‍ തന്നെയല്ലെ.അവര്‍ക്കു ചിക്കുന്‍ ഗുനിയ വരാതിരിക്കട്ടെ.ആശംസകള്‍!

rajesh said...

എന്തേ ഈ മലയാളീസ്‌ ഇങ്ങനെ???

http://strangemalayalikal.blogspot.com/

Vanaja said...

പിയ ലേഖാ,
"എന്തിനാണു ബ്രിട്ടീഷുകാര്‍ തിരികെ വരേണ്ടതു?കേരളത്തെ താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മനോഹരമാക്കാനൊ?കൊതുകുകള്‍ ഇല്ലാത്ത,പനികള്‍ ഇല്ലാത്ത,വൃത്തിയുള്ള ടോയലെറ്റുകളും ഹൈവേകളും ഉള്ള ഒരു കേരളം ......അതിനു ബ്രിട്ടീഷുകാര്‍ വേണൊ?"

എണ്റ്റെ മറ്റു കമണ്റ്റുകള്‍ കൂടി വായിക്കുക. ഞാന്‍ എന്താണുദ്ദേശിച്ചതെന്നു വ്യക്തമാവും.

ചികുന്‍ ഗുനിയ കാരണം ലീവു കാന്‍സല്‍ ചെയ്തു മടങ്ങിപ്പോയി എന്നു കണ്ടൂ.നല്ലതു.താങ്കള്‍ക്കു ഒരു അഛനും ഒരു അമ്മയും ഉള്ളതു നാട്ടില്‍ തന്നെയല്ലെ.അവര്‍ക്കു ചിക്കുന്‍ ഗുനിയ വരാതിരിക്കട്ടെ.ആശംസകള്‍!

ഇതിനും മുന്‍പ്‌ മറുപടി ഇട്ടിട്ടുണ്ട്‌.എണ്റ്റെ ആ ഒരു അഛനും, ഒരു അമ്മയും തന്നെയാണ്‍ ഞങ്ങളെ പെട്ടെന്നു പറഞ്ഞു വിട്ടതും.

പിന്നെ, ആശംസകള്‍ക്ക്‌ നന്ദി, പക്ഷേ, പ്രയോജനമില്ലാതായി പോയി. രണ്ടു പേര്‍ക്കും വന്നു കഴിഞ്ഞു. ഇന്നലെ ആശുപതിയില്‍ നിന്നു തിരികെയെത്തിയിട്ടേയുള്ളൂ. സഹായത്തിന്‍ ആരുമൊട്ടില്ലതാനും.

മുക്കുവന്‍ said...

എന്റെ ഒരു സുഹ്രുത്തും ഈയിടെ നാട്ടില്‍ പോയി തിരിച്ചെത്തി. അവനും ഇതേ അഭിപ്രായം പറഞ്ഞതുകോണ്ട് എനിക്കു വല്യ അതിശയോക്തി തോന്നിയില്ലാ..

അല്ലാ, ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നല്ലേ ചൊല്ല്.

Vanaja said...

ഈ പോസ്റ്റ്‌ ഒരിക്കലും കേരളത്തോടുള്ള പുച്ഛമായിരുന്നില്ല. കേരളത്തെക്കുറിച്ച്‌ അഭിമാനിക്കാന്‍ തക്ക കാര്യങ്ങള്‍ ഇല്ലെന്നും അര്‍ഥമില്ല. കേരളത്തിണ്റ്റെ പ്രകൃതിയും സംസ്കാരവും നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്യം നാം ഉള്‍ക്കൊണ്ടേ മതിയാവൂ. നമുക്ക്‌ ഇത്രയെങ്കിലുമുണ്ട്‌. നാളത്തെ തലമുറ വളര്‍ന്നു വരുമ്പോള്‍ അവര്‍ക്കും അഭിമാനിക്കാന്‍ എന്തെങ്കിലുമൊക്കെ വേണ്ടെ. ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ നാളെ നമ്മുടെ കേരളം എങ്ങനെയായിരിക്കണം എന്നു നാം ചിന്തിക്കണം.

ലേഖ ചോദിച്ചതുപോലെ, കൊതുകുകള്‍ ഇല്ലാത്ത,പനികള്‍ ഇല്ലാത്ത,വൃത്തിയുള്ള ടോയലെറ്റുകളും ഹൈവേകളും ഉള്ള ഒരു കേരളം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷുകാരൊന്നും വേണ്ട. നമുക്കു തന്നെ കഴിയും. പക്ഷേ അതിനുള്ള ഇച്ഛാശക്തിയാണ്‍ ഇല്ലാത്തത്‌. ഉദാഹരണത്തിന്‍ അവര്‍ ഒരു പാലം നിര്‍മ്മിക്കുമ്പോള്‍ ഒരു 150 വര്‍ഷത്തേക്ക്‌ നിലനില്‍ക്കണം എന്ന ലക്ഷ്യത്തോടെയാവും പ്രവര്‍ത്തിക്കുക. നമ്മളൊ 150 ദിവസം കൊണ്ട്‌ പൊളിഞ്ഞു പോയാല്‍ വേറെ പണി കിട്ടുമല്ലോ എന്നു കരുതും. ലീ പണിത റോഡില്‍ കൂടി യാത്ര ചെയ്താല്‍ ആ വ്യത്യാസം അനുഭവിച്ചറിയാം. അപ്പു പറഞ്ഞപോലെ അയാള്‍ എവിടെയൊക്കെ റോഡ്‌ പണിതു കാണും. നമ്മുടെ നാട്ടില്‍ വന്നപ്പോളാണ്‍ ആത്മഹത്യ ചെയ്യേണ്ടെ ഗതികേടുണ്ടായത്‌.

പിന്നെ, അഴിമതി ഇല്ലാതാക്കുവാന്‍ എറ്റവും നല്ല വഴി നാം അങ്ങനെയുള്ള നേട്ടങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണ്‍ .അത്‌ നാം ഓരോരുത്തരും വിചാരിക്കണം. അവിടെ, ഞാന്‍ ഒരാളു വിചാരിച്ചാല്‍ ഇതൊന്നും നന്നാവാന്‍ പോകുന്നില്ല എന്ന കാഴ്ചപ്പാട്‌ ആദ്യം തന്നെ മാറണന്‍. ഞാന്‍ ഒരാള്‍ മാറിയാല്‍ അത്രയും ഈ സമൂഹം നന്നാവും എന്നു കരുതണം. അണ്ണാന്‍ കുഞ്ഞും തന്നാലായത്‌ എന്ന്‌ സ്വയം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം. അതോടൊപ്പം അനീതി കണ്ടാല്‍ പ്രതികരിക്കുകയും ( പ്രതിപ്രവര്‍ത്തനമല്ല) വേണം. നാം നമ്മുടെ ശരികള്‍ക്കനുസരിച്ചു ജീവിക്കുമ്പോള്‍ തന്നെ ആ ശരികള്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

നാം ഒറോരുത്തരും കുറച്ചു കൂടി വിശാലമായി ചിന്തിക്കേണ്ടതോടൊപ്പം തന്നെ നമ്മുടെ ചിന്തകള്‍ കുറച്ചു കൂടി ശുദ്ധീകരിക്കേണ്ടതു കൂടിയുണ്ടെന്നു തോന്നുന്നു. അങ്ങിനെ നമ്മുടെ മനസ്സില്‍ കുറച്ചു കൂടി നന്‍മ നിറയ്കാം . ആ നന്‍മയും ചിന്തകളും നമ്മുടെ കുട്ടികള്‍ക്ക്‌ പകര്‍ന്നു കൊടുക്കാം. അങ്ങനെ വരും തലമുറയ്ക്കു ( സ്വന്തം കുഞ്ഞുങ്ങള്‍ മാത്ര്‍മല്ല) വേണ്ടി നമ്മുടെ കേരളത്തെ ദൈവത്തിണ്റ്റെ സ്വന്തം നാടാക്കി മാറ്റാന്‍ ഒന്നിച്ചു പരിശ്രമിക്കാം;പ്രവാസി മലയാളി, പ്രവാസിയല്ലാത്ത മലയാളി, ഹിന്ദു മലയാളി, മുസ്ളിം മലയാളി എന്ന വേര്‍തിരുവുകളില്ലാതെ...മതിലുകളില്ലാതെ...

O.T
ചിക്കന്‍ ഗുനിയ ബാധിച്ചതുകൊണ്ട്‌ തിരിച്ചു പോന്നു എന്നുള്ളത്‌ ഈ പോസ്റ്റിണ്റ്റെ വിഷയമേയായിരുന്നില്ല.

ആവനാഴി said...

വൃത്തികേടുകളെ‍ വൃത്തികേടുകള്‍ എന്നു പറയുമ്പോള്‍ ചിലര്‍ക്കു ചൊടിക്കുന്നതിന്റെ കാര്യം മനസിലാകുന്നില്ല. ഞാനൊന്നു ചോദിക്കട്ടേ ഭാര്യയും മക്കളുമൊക്കെയായി ഒരാള്‍ കേരളത്തില്‍ യാത്ര പോകുന്നു. യാത്രാമദ്ധ്യേ സ്ത്രീകള്‍ക്കു മൂത്രശങ്കയുണ്ടാകുന്നു. അവര്‍ റോഡരികത്തിരുന്നു മൂത്രമൊഴിക്കണോ അതാണോ കേരളസ്നേഹികളായി ഇവിടെ ഹിപ്പോക്രസി പറയുന്ന കേമന്മാര്‍ പറഞ്ഞു വരുന്നത്? ആണുങ്ങളാണെങ്കില്‍ റോഡരികത്തുനിന്നു അങ്ങു തട്ടാമെന്നു! ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് കാലമെത്രയായി. ഇപ്പോഴും പൊതുസ്ഥലത്ത് ടോയിലെറ്റുകള്‍ ഉണ്ടോ? അതോ ഇതൊന്നും കേരളത്തില്‍ വേണ്ടേ? ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഒരു വക്കീല്‍ സുഹൃത്തിനെ കാണാന്‍ പെരുമ്പാവൂര്‍ കോടതിയില്‍ പോയി. മൂത്രശങ്ക ഉണ്ടായതുകൊണ്ട് എവിടെയെങ്കിലും മൂത്രപ്പുര ഉണ്ടോ എന്നു തിരക്കി. ആ കെട്ടിടത്തിനപ്പുറത്തുണ്ടെന്നു ഒരാള്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നപ്പോള്‍ കുറച്ചങ്ങുമാറി ഒരു പാട്ടപ്പുര കണ്ടു. അവിടമെല്ലാം ദുര്‍ഗ്ഗന്ധമാണ്. ആ ദുര്‍ഗ്ഗന്ധവും സഹിച്ചു ഒരാള്‍ ഒരു മരത്തിന്റെ ചുവട്ടില്‍ മേശയും കസേരയുമിട്ടിരിക്കുന്നു. കാഷ്യറാണു. മൂത്രപ്പുരക്കാഷ്യര്‍. ഒരു രൂപയാണു ഫീസ്. ആ രൂപ വാങ്ങിയിട്ടേ ആളെ അങ്ങോട്ടു കടത്തി വിടൂ. ഞാന്‍ മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് അതിനകത്തു കയറി ഒരു കണക്കിനു മൂത്രമൊഴിച്ചു പുറത്തിറങ്ങി. അതിനകത്തെ സംവിധാനം കണ്ടിട്ട് സ്ത്രീകള്‍ അതില്‍ കയറിയാല്‍ കറങ്ങിയതു തന്നെ. പിന്നെ കൈക്കൂലി. ഏതോഫീസില്‍ ചെന്നാലും മനുഷ്യത്വപരമായി ഇടപെടുന്ന ഉദ്യോഗസ്ഥനെ കാണാന്‍ പ്രയാസം. അഴിമതിയും കൈക്കൂലിയും കൊടികുത്തി വാഴുന്ന നാടാണു കേരളം.

ചീത്തയെ ചീത്ത എന്നു വിളിക്കുന്നവര്‍ പിറന്ന നാടിനെ സ്നേഹിക്കാത്തവരാണു എന്നു പറയുന്നവരുടെ തലയുടെ ഉള്ളീല്‍ എന്തു”ഡിജിഗുണാരി”യാണെന്നു മനസ്സിലാകുന്നില്ല. അതോ “സബ്സ്റ്റാന്‍ഡേഡ്” ആയ രീതികള്‍ അനുഭവിച്ചനുഭവിച്ച് “സബ്സ്റ്റാന്‍ഡേഡ്” ആണു ഉത്തമം എന്നു കരുതുന്നോ? മനസ്സിലാകാത്തതുകൊണ്ടു ചോദിക്കുന്നതാ.

aneeshans said...

വനജ ക്ഷമിക്കുക. ഇതു അവസാനതെ കമന്റ് ആണ്.

ഒരു മലയാളി ആയി ജനിച്ച്, പഠിച്ച് ജോലി സമ്പാദിച്ച് വിദേശ രാജ്യത്ത് ജോലി ചെയ്യുന്നവര്‍ കേരളത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് ഈ പോസ്റ്റിലൂടെ വനജ മനസിലാക്കി തന്നു. ആദ്യമേ പറയട്ടെ അതില്‍ എന്തെങ്കിലും ഒരു നല്ലത് കേരളത്തില്‍ ഉണ്ടെന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ ഇതും, ഇതിനു മുന്‍പും എഴുതില്ലായിരുന്നു.

ഈ പറയുന്ന ആരോപണങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. രാഷ്ട്രീയമില്ലാത്ത, അഴിമതിയില്ലാത്ത, ആത്മഹത്യകള്‍ ഇല്ലാത്ത. /
അതു ഒരു സ്വപ്നം മാത്രമല്ലേ വനജേ ?
ഒരു ഉട്ടോപ്യന്‍ സ്വപ്നം. കുറ്റം പറയാന്‍ വേണ്ടി ബാലിശമായ കുറേ വാദമുഖങ്ങള്‍. വിവാഹ പൂര്‍വ്വ ലൈഗികതയെ കുറിച്ചുള്ള പരാമര്‍ശം, വെറുതെ പൊട്ടകിണറ്റിലെ തവളയാവല്ലേ. എന്റെ പൊന്നു ചേച്ചി ഈ പറയുന്ന സാധനം കാലങ്ങളായി ഇവിടെ/ലോകത്തില്‍ ഉണ്ട്. ഇന്നും ഇന്നലേയും തുടങ്ങിയതല്ല. പിന്നെ ഈ കേരളത്തിലെ പുരുഷന്മാര്‍ മാത്രമാണോ സ്ത്രീയെ commodity (ചരക്കായി ) ആയി കാണുന്നത് ?

വനജയുടെ പോസ്റ്റില്‍ നിന്ന്.

ജാതിയുടെയും, മതത്തിണ്റ്റെയും പേരില്‍ കലപില...
പാവം ദൈവങ്ങളുടെ പേരില്‍ കശപിശ...
ദൈവങ്ങള്‍ ജീവനും കൊണ്ടോടി പോയ അമ്പലങ്ങളും, പള്ളികളും...
തമ്മലടിക്കുന്ന സഹോദരങ്ങള്‍ ; മക്കളെ തമ്മില്‍ തല്ലിക്കുന്ന മാതാപിതാക്കള്‍...
ആരാനു വേണ്ടി എന്ന്‌ ഓരോരുത്തരും കരുതുന്ന പൊള്ളയായ സദാചാര സംഹിതകള്‍.. ....
കണ്ണും, കാതും, മനസാക്ഷിയും നഷ്ടപ്പെട്ട ജനസമൂഹം...

എനിക്കിപ്പോഴും മനസിലാവുന്നില്ല. എന്റെ അറിവില്‍ ഇന്‍ഡ്യയിലെ ഏത് സംസ്ഥാനത്തേക്കളും കുറവാണ് ഈ വക പ്രശ്നങ്ങള്‍ ഇവിടെ. അല്ലെങ്കില്‍ ഒന്നു തിരക്കി നോക്കൂ.

വേറൊരു ബ്ലോഗര്‍ സാജന്റ്റെ കമന്റ്
സമസ്ത മേഖലയിലും ഇത്രയും അധ:പതിച്ച ഒരു നാട് കേരളമല്ലാതെ ലോകത്തിലൊരിടത്തും ഉണ്ടാവില്ല

ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നു സത്യമായും എനിക്കറിയില്ല. ഇങ്ങനെ പറയുന്നതിനോട് സാജാ ഒന്നും പറയുന്നില്ല. പറഞ്ഞിട്ട് കാര്യവുമില്ല.

വാല്‍ക്കഷണം.

ഇത്രയും ചീത്ത കാര്യങ്ങള്‍ കണ്ടു പീടിച്ചല്ലോ..
നമ്മുടെ നാടല്ലേ.. ഒരു കാര്യമെങ്കിലും നല്ലത് പറഞ്ഞൂടെ ? ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കുറച്ച് നല്ല കാര്യങ്ങള്‍ എങ്കിലും ഉണ്ടെന്ന്.
വനജയുടെ അവസാന കമന്റ് കണ്ടിരുന്നു.
നല്ലത്. കുട്ടികളുടെ അടുത്ത് കേരളത്തെ കുറിച്ച് പറയുമ്പോള്‍ ചീത്ത കാര്യങ്ങള്‍ മാത്രം പറയാതിരിക്കുക.

keralafarmer said...

ഇത്‌ കമെന്റുകളുടെ കമെന്റല്ല. വനജയുടെ പോസ്റ്റിനുള്ള കമെന്റാണ്.
എന്റെ ജേഷ്ഠന്റെ മകള്‍ ഈ ഇടയ്ക്ക്‌ സാന്‍ഫ്രാന്‍സിസ്ക്കോയില്‍ നിന്ന്‌ നാട്ടില്‍ വന്നു. പനിയെ ഭയന്ന്‌ ബന്ധുക്കളുടെ വീട്‌ സന്ദര്‍ശനം ഒഴിവാക്കി. ജനിച്ചത്‌ തിരുവനന്തപുരത്താണെങ്കിലും പഠിച്ചതും വളര്‍ന്നതും ചെന്നൈയില്‍. എന്നോട്‌ പറയുന്നു കുഞ്ഞച്ഛ: പണ്ട്‌ ഇവിടെ വരുമ്പോള്‍ ഇവിടത്തുകാര്‍ പറയുമായിരുന്നു പാണ്ടികള്‍ വൃത്തിയില്ലാത്തവര്‍ റോഡ്‌ വക്കില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ എന്നൊക്കെ. അവിടം ഇന്ന്‌ മനോഹരം ഇവിടം നാറിയിട്ട്‌ കാലെടുത്ത്‌ വെയ്ക്കാന്‍ കഴിയുന്നില്ല എന്ന്‌. പോബ്‌സന്റെ കൈയില്‍ നിന്ന്‌ ജൈവ വള ഫാക്ടറി കോര്‍പ്പറേഷന്‍ ഏറ്റെടുക്കാന്‍ പോകുന്നു.
“ഒരു പ്രയോജനവും ഇല്ല”
ഓരോ പൌരനും വിചാരിക്കാത്തിടത്തോളം ഇവിടം നന്നാവില്ല.
തെരഞ്ഞെടുത്ത്‌് വിടുന്നവര്‍ക്ക്‌ യോഗ്യത ഉണ്ടാവണമെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ജനം ഇടപെടണം. അതിന് ഈ ബൂലോഗത്തിന് കഴിയണം. എനിക്ക്‌ വോട്‌ ചെയ്യാന്‍ ഇപ്പോള്‍ ഇഷ്ടമില്ല. അത്‌ മാറി തെരഞ്ഞെടുപ്പില്‍ എന്റെ ഒരോട്ടിനും വിലയുണ്ടാവണം.
മാധ്യമവും കോടതിയും വിമര്‍ശനത്തിന് അതീതമാണോ? അല്ലെന്നാണ് എന്റെ അഭിപ്രായം. പ്രസിഡന്റ്റിനുവരെ അറസ്റ്റ്‌ വാറന്റ് പുറപ്പെടുവിച്ച കോടതി, പരസ്പരം വിമര്‍ശിക്കുന്ന മാധ്യമങ്ങ്ങള്‍.
വനജയുടെ പോസ്റ്റ്‌ കൊള്ളാം നന്നായിരിക്കുന്നു. ഈ പോസ്റ്റെനിക്ക്‌ കാട്ടിത്തന്ന SWAM |സ്വം ന് നന്ദി.

നന്ദു said...

“വനജ” യുടെ വികാരം മനസ്സിലാക്കുന്നു. ഇന്നത്തെ പരിതസ്ഥിതിയില്‍ പ്പെട്ട ഏതൊരു ശരാശരി കേരളീയനും ഇങ്ങനെ ചിന്തിക്കുന്നതില്‍ അതിശയമില്ല . തെരഞ്ഞെടുത്ത് വിട്ടവരോട് ഒരു കടപ്പാടുമില്ലാതെ തമ്മില്‍ തമ്മില്‍ കുത്തുകയും ജനങ്ങള്‍ അരക്ഷിതരാവുകയും ചെയൂമ്പോള്‍ നമ്മള്‍ പിന്നെ ആരെയാണ് പഴിക്കേണ്ടത്?.

ഇന്‍ഫ്രാസ്റ്റ്രക്ചറിന്റെ കാര്യത്തില്‍ കേരളം ഒന്നും ചെയ്തിട്ടില്ലെന്നു പറയുന്നില്ലെങ്കിലും വികസനം ഈ മേഘലയില്‍ എത്രത്തോളം ഉണ്ടായി എന്നു നാം ചിന്തിക്കണം.

ആരോഗ്യ മേഖലയിലെ അരക്ഷിതാവസ്ഥ കാണാതെ പോകുന്നതെങ്ങിനെ?

വിദ്യാഭ്യാസ മേഖലയിലെ തീര്‍ത്താലും തീരത്ത പ്രശ്നങ്ങള്‍ ക്ക് ആരു പരിഹാരമുണ്ടാക്കും?

ജനങ്ങള്‍ക്ക് പഴിപറയാന്‍ സര്‍ക്കാരല്ലാതെ പിന്നെയാരാ ഉള്ളത്?.

രാഷ്ട്രീയത്തേക്കാളുപരി കേരളത്തിലെ ഒരു ജനതയുടെ ക്രോസ് സെക്ഷനായി “വനജ” യെ കാണുകയാവും നല്ലത്. ശരാശരി കേരളീയന്റെ ഉല്‍ക്ക്ണ്ഠയാണ് ഇവിടെ വരച്ചിട്ടത്. അതേ സമയം, ഇതിനൊപ്പം തന്നെ കേരളത്തിലെ മാറ്റങ്ങളും ചെറിയരീതിയെലെങ്കിലുമുള്ള വികസനങ്ങളും കൂടെ കാണാതെ പോകരുത് എന്ന ഒരു അഭിപ്രായം കൂടെയുണ്ട്.
(രാജു ഇരിങ്ങല്‍ നന്ദി ഈ ചര്‍ച്ചയെപ്പറ്റി അറിയിച്ചതിന് )

Unknown said...

എന്റെ ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടിയതനുസരിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എല്ലാവരും പരാതികളും പരിഭവങ്ങളും മാത്രം പെരുപ്പിച്ചു കാട്ടുന്നു. പൊസിറ്റീവ് ആയ വശങ്ങള്‍ ആരും കണ്ടതായി നടിക്കുന്നില്ല എന്ന് എന്റെ ആ സുഹൃത്തിന് അഭിപ്രായമുണ്ട്. ഒന്നാലോച്ചാല്‍ അതില്‍ പരമാര്‍ത്ഥം ഇല്ലാതില്ല. എന്നാല്‍ കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്നവര്‍ക്ക് പൊതുവെ ആശങ്കകളാണുള്ളത് . ആ ആശങ്കകള്‍ ഇവിടെ ഈ പോസ്റ്റിലൂടെ പങ്ക് വെക്കാന്‍ ശ്രമിക്കുകയാണ് വനജ . എത്ര തന്നെ പുരോഗതിയും സാക്ഷരതയും ഉണ്ടെങ്കിലും കേരളം ഒരു പാട് മാറേണ്ടതുണ്ട് എന്നു തന്നെയാണ് എന്റെയും അഭിപ്രായം . വനജയുടെ ധാര്‍മിക രോഷത്തില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. എന്റെ സുഹൃത്ത് എന്നോട് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു...

Vanaja said...

പ്രിയപ്പെട്ട ആരോ ഒരാള്‍ ,
വാല്‍ കഷണത്തിനുള്ള മറുപടി ആദ്യമേ പറയട്ടെ. എണ്റ്റെ പോസ്റ്റിണ്റ്റെ വിഷയം "കേരളം" എന്നുള്ളതായിരുന്നില്ല. അത്‌ ആദ്യമേ സൂചിപ്പിക്കാതിരുന്നത്‌ എണ്റ്റെ തെറ്റ്‌.( അങ്ങനെയൊരു പോസ്റ്റിടുമ്പോള്‍ നല്ലതും പറയാം).പിന്നെ കുട്ടികള്‍ വളര്‍ന്നു വരുന്നു. അവര്‍ ഇതൊന്നും കാണാതിരിക്കട്ടെ.


ഓരോ കേരളീയനും അവണ്റ്റെ നാടിനെ കുറിച്ച്‌ പറയുമ്പോള്‍ മനസ്സില്‍ താലോലിക്കുന്ന ഒരു വികാരമുണ്ട്‌. അത്‌ മറ്റുനാടിനേകാള്‍ തണ്റ്റെ നാടിനു മാത്രമായി്‌ എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ട്‌ എന്ന അഭിമാനമാണ്‍, വിശ്വാസമാണ്‍.
"ഈ പറയുന്ന ആരോപണങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്തിന്റെ പേര് പറയൂ. രാഷ്ട്രീയമില്ലാത്ത, അഴിമതിയില്ലാത്ത, ആത്മഹത്യകള്‍ ഇല്ലാത്ത. /
അതു ഒരു സ്വപ്നം മാത്രമല്ലേ വനജേ ?
ഒരു ഉട്ടോപ്യന്‍ സ്വപ്നം.
"
എന്നു ചോദിക്കുമ്പോള്‍ ആ വിശ്വാസം പൊള്ളയാണ്‍ ആണ്‍ എന്ന്‌ സമ്മതിക്കലാവും.


"വിവാഹ പൂര്‍വ്വ ലൈഗികതയെ കുറിച്ചുള്ള പരാമര്‍ശം, വെറുതെ പൊട്ടകിണറ്റിലെ തവളയാവല്ലേ. എന്റെ പൊന്നു ചേച്ചി ഈ പറയുന്ന സാധനം കാലങ്ങളായി ഇവിടെ/ലോകത്തില്‍ ഉണ്ട്."


ഉണ്ട്‌.ഇല്ലെന്നു പറഞ്ഞിട്ടില്ല. ഞാന്‍ ഒന്നു ചോദിച്ചോട്ടെ, എണ്റ്റെ അച്ഛനും അമ്മയും അയല്‍ വാസിയും പല തെറ്റുകളും ചെയ്തു . അത്‌ തെറ്റാണന്നു എനിക്ക്‌ ബോദ്യം വന്നാല്‍ അവര്‍ അത്‌ ചെയ്തിട്ടുണ്ട്‌ എന്നുള്ളതുകൊണ്ട്‌ ഞാനും, അതുകണ്ട്‌ നാളെ എണ്റ്റെ കുട്ടികളും അത്‌ ആവര്‍ത്തിക്കണമെന്നു പറയുന്നതിലെ ലോജിക്‌ മനസ്സിലാവുന്നില്ല. പ്രാചീന ഭാരത സംസ്കാരത്തിലേക്കോ കേരളീയ സംസ്കാരത്തിലേക്കോ ലോകത്തിണ്റ്റെ മറ്റു ഭാഗങ്ങളിലേക്കോ ഒന്നും ഞാന്‍ പോകുന്നില്ല. ഞാന്‍ സംസാരിക്കുന്നത്‌ ഒരു പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പുണ്ടായിരുന്ന കേരളത്തേയും, ഇപ്പോഴത്തെ കേരളത്തെയും കുറിച്ചാണ്‍. കാരണം അതെനിക്ക്‌ നേരിട്ടറിയാവുന്ന കാര്യമാണ്‍. വിവാഹ പൂര്‍വ്വ ലൈഗികത അന്നും ഉണ്ടായിരുന്നു. പക്ഷേ വ്യത്യാസമുണ്ട്‌. ഇത്രയും വ്യാപകമായിരുന്നില്ല. അതിന്‍ ഇന്നത്തെ സ്വഭാവവും ആയിരുന്നില്ല. നാളെ, എണ്റ്റെ മകനോ മകളൊ ആ രീതിയില്‍( പ്രണയമോ സ്നേഹമോ അല്ല ഉദ്ദേശിച്ചത്‌)ചിന്തിച്ചാല്‍ ഒരു പക്ഷേ പഴഞ്ചന്‍ ചിതാഗതിയായിരിക്കും, എനിക്കത്‌ ഉള്‍ക്കൊള്ളാനാവില്ല. കേരളത്തിലെ കുടുംബബന്ധങ്ങളുടെ ഭദ്രതയെ കുറിച്ച്‌ വിദേശിയര്‍ പോലും അതിശയിച്ചിട്ടുണ്ട്‌. ഇന്നു കേരളത്തില്‍ വിവാഹമോചനങ്ങള്‍ കൂടുന്നു. അതിണ്റ്റെ പ്രധാന കാരണവും ഇതും തമ്മില്‍ ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌. ഇതിനെ പറ്റി ഇനിയൊരു ചര്‍ച്ച വേണ്ട. കാരണം അതു മാത്രമല്ല വിഷയം.

"എന്റെ അറിവില്‍ ഇന്‍ഡ്യയിലെ ഏത് സംസ്ഥാനത്തേക്കളും കുറവാണ് ഈ വക പ്രശ്നങ്ങള്‍ ഇവിടെ. അല്ലെങ്കില്‍ ഒന്നു തിരക്കി നോക്കൂ."

ഇതിന്‍ മുന്‍പ്‌ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്‌ . എങ്കിലും ആവര്‍ത്തിക്കാം. ഇതര സംസ്ഥാനങ്ങളില്‍ നിന്നു പലതുകൊണ്ടും കേരളം വ്യത്യസ്ഥമാണെന്നു നാം അഭിമാനിക്കാറുണ്ടല്ലോ? ഏറ്റവും പ്രധാനം അറിവുള്ള ജനസമ്പത്താണ്‍. അതിനുതക്ക അടിസ്താനപരമായ കാര്യങ്ങള്‍ നാം നേടിയിട്ടുണ്ടൊ എന്നു പരിശോധിക്കണം.
എനിക്ക്‌ പഠികാണുള്ളാ ബുദ്ധിയും കഴിവുമുണ്ടെങ്കില്‍ എട്ടാം ക്ളാസു തോറ്റവനെ നോക്കി ഞാന്‍ പത്താം ക്ളാസ്‌ തോറ്റവനാണെന്നഭിമാനിക്കുന്നതില്‍ കഴമ്പുണ്ടോ?

ശ്രദ്ധിക്കൂ... ഞാന്‍ എണ്റ്റെ നാടിനെപ്പറ്റിയാണ്‍ സംസാരിക്കുന്നത്‌. ഞാന്‍ ഒരു മലയാളിയായിരിക്കുന്നിടത്തോളം എനിക്കതിനവകാശമുണ്ടെന്ന്‌ വിശ്വസിക്കുന്നു. അവിടെ അങ്ങനെയാണ്‍, ഇവിടെ ഇങ്ങനെയാണ്‍ എന്നുള്ളതുകൊണ്ട്‌ എണ്റ്റെ നാടും എന്നും അങ്ങനെതന്നയായിരുന്നാല്‍ മതി എന്ന്‌ വിശാലമായി ചിന്തിക്കാന്‍ എന്തൊകൊണ്ടൊ ആവുന്നില്ല. ഒരുപക്ഷേ പൊട്ടക്കുളത്തിലെ തവളയായതുകൊണ്ടായിരിക്കും..

rajesh said...

തെറ്റ്‌ ശരിയാക്കണമെങ്കില്‍ (കുറവുകള്‍ പരിഹരിക്കണമെങ്കില്‍) ആദ്യം വേണ്ടത്‌ തെറ്റുണ്ട്‌ അഥവാ കുറവുകളുണ്ട്‌ എന്നുള്ള തിരിച്ചറിവാണ്‌.

നാട്ടില്‍ മൂത്രപ്പുരകളില്ല എന്നുള്ളത്‌ സത്യമാണ്‌. ഉള്ളത്‌ വൃത്തിയായി സൂക്ഷിക്കുകയില്ല എന്നുള്ളതും സത്യമാണ്‌. വൃത്തിയില്ലെങ്കില്‍ ആണുങ്ങള്‍ പെരു വഴിയില്‍ ഒഴിക്കും എന്നുള്ളതുകൊണ്ടല്ലേ ഈ സ്ഥിതി? അതിനുപകരം എന്താണിങ്ങനെ എന്നു ചോദിക്കാന്‍ നാം മിനക്കെടാറില്ല. (ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം വേറേ !) ഈ ഒരു രൂപ വാങ്ങിക്കാന്‍ തയാറായിരിക്കുന്നവന്റെ responsibility അല്ല ഇതു കഴുകുന്നത്‌ പക്ഷേ ചെയ്യുന്ന ജോലിയോടുള്ള കൂറ്‌ വൃത്തിയായി സൂക്ഷിക്കുന്നതിലല്ലേ കാണിക്കേണ്ടത്‌? അതു ചെയ്യേണ്ടവനെക്കൊണ്ട്‌ ചെയ്യിക്കാതിരുന്നാല്‍ പൈസ തരില്ലെടാ എന്നു പറഞ്ഞ്‌ തള്ളിക്കേറാന്‍ ഇവിടുത്തെ "ചോരത്തിളപ്പുള്ളവരും" മറ്റും എവിടെപ്പോയി? വല്ല പാവം സ്ത്രീ സെക്രട്ടറിയോ പ്രിന്‍സിപ്പാലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു ഇവന്റെയൊക്കെ "ധൈര്യം".

റോഡ്‌ മുഴുവന്‍ കുഴിച്ച്‌ കുഴിച്ച്‌ യുദ്ധക്കളം പോലെ ആയാലും നമ്മള്‍ ആരെങ്കിലും അതു മൂടാന്‍ ഇറങ്ങാറുണ്ടോ? (ഞാന്‍ ഇറങ്ങാറുണ്ട്‌- ഇന്നും ഒരു വലിയ കുഴി മൂടിയതിന്റെ നടുവേദനയുമായി ആണ്‌ ഇതെഴുതുന്നത്‌- കാരണം എന്റെ വീട്ടിന്റെ മുന്നില്‍ ആ കുഴി കാരണം ആരും വീഴരുത്‌ എന്നെനിക്ക്‌ നിര്‍ബന്ദ്ധമുണ്ട്‌- അതുകൊണ്ടാണ്‌ ഒന്നര മാസമായി എല്ലാ ആഴ്ചയും ഞാന്‍ അതു ചെയ്യുന്നത്‌ =അതിവിടെ ഉണ്ട്‌- http://strangemalayalikal.blogspot.com/2007/06/blog-post_26.html)

എപ്പോഴും ഗവണ്‍മന്റ്‌ ഉരുട്ടി വായില്‍ത്തള്ളിത്തരും എന്നും പറഞ്ഞല്ലേ മിക്കവരും ഇരിക്കുന്നത്‌? നമ്മളാല്‍ എന്തു ചെയ്യാന്‍ പറ്റും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഏതു വായില്‍നോക്കിക്കും ഒരു കാരണവും കൂടാതെ ബന്ദിനാഹ്വാനം ചെയ്യാനുള്ള ധൈര്യം നല്‍കുന്നത്‌ നമ്മള്‍ തന്നെയല്ലേ? ഇന്നു തന്നെ TV cameraയുടെ മുന്നില്‍ വച്ച്‌ ഒരു ആട്ടോയുടെ കാറ്റൂരി വിടുന്ന ഒരു " ധീര സാഹസികനെ" കണ്ടു - എന്തൊരു ധൈര്യമാണാ വായില്‍നോക്കിക്ക്‌ എന്നെനിക്കു തോന്നി.ഇവനെ ഒക്കെ പിടിച്ചു നിര്‍ത്തി നല്ല പെട കൊടുക്കാന്‍ ഇവിടെ നട്ടെല്ലുള്ള ആരും ഇല്ലാത്തതിന്റെ കുഴപ്പം അല്ലേ ഇത്‌? (എനിക്കെന്തായാലും അതിനുള്ള ആരോഗ്യം ഇല്ല എന്നു കൂടി പറഞ്ഞുകൊള്ളട്ടെ)

ഒരു "ജനനായകന്‍" വെടിയുണ്ടയുമായി പ്ലൈനില്‍ കേറിയതിന്റെ ബാക്കി നമ്മള്‍ അന്വേഷിക്കുന്നു പോലുമില്ല.ഇതേ പോലെ ഒരു തീവ്രവാദി അല്‍പം പൈസ ഇറക്കിയാല്‍ മതിയല്ലോ എത്ര പ്ലൈനുകള്‍ വേണമെങ്കിലും പൊട്ടിത്തെറിപ്പിക്കാനുള്ള വെടിക്കോപ്പുക്കളുമായി കയറിപ്പറ്റാന്‍.

കള്ളപ്പട്ടയങ്ങള്‍ വഴി പിടിച്ചെടുത്ത സ്ഥലങ്ങള്‍ പോകുമെന്നായപ്പോള്‍ അതെല്ലാം സത്യപ്പട്ടയങ്ങള്‍ ആക്കി രക്ഷപ്പെട്ട രാഷ്ട്രീയക്കാരെ നമ്മള്‍ അല്ലാതെ വേറെ ഏതെങ്കിലും കോതണ്ടരാമന്മാര്‍ വച്ചുപൊറുപ്പിക്കുമോ?

കയ്ക്കൂലി വാങ്ങിയ കോടിക്കണക്കിനുള്ള തുക തിരിച്ചുകൊടുത്തു എന്നും പറഞ്ഞ്‌ രക്ഷപ്പെടാനുള്ള സൗകര്യം ഇവിടല്ലാതെ എവിടുണ്ട്‌? ഇനി ഇപ്പ്പ്പോള്‍ കള്ളന്മാരെ പിടിച്ചുകഴിയുമ്പോള്‍ അവന്മാരും സാധനങ്ങള്‍ തിരിച്ചു തന്നിട്ട്‌ ഒരു ചിരിയും പാസ്സാക്കി നടന്നു നീങ്ങുന്നതും നമ്മള്‍ കാണും.

"കേരളം എന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമ്മുടെ സിരകളില്‍" എന്നു പണ്ട്‌ കവി പാടി. പക്ഷേ ഇപ്പോള്‍ അതിന്റെ അര്‍ഥം അല്‍പം വേറെ ആണെന്നെനിക്കു തോന്നുന്നു.

ഖാന്‍പോത്തന്‍കോട്‌ said...

നിങ്ങള്‍ വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് ഞാന്‍ എന്ത് പറയാനാ..? വെറും അഭിനന്ദനം അറിയിച്ചു മടങ്ങുന്നു...
*****************************
സ്നേഹത്തോടെ..
ഖാന്‍ പോത്തന്‍കോട്
****************************

ഏറനാടന്‍ said...

ഹോ! ഇക്കണക്കിനുപോയാല്‍ കേരളീയരായ നാം വനവാസത്തിനും പോവേണ്ടിവരും അല്ലേ വനജാ?

Vanaja said...

ഏറനാടന്‍

വനമുണ്ടെങ്കില്‍ ചിലപ്പോള്‍.

തമാശയാണേ.. എന്നെ തല്ലാന്‍ വരല്ലേ... ഇഷ്ടം പോലെ കിട്ടീട്ടിരിക്കുവാ...

ദാ അപ്പുറത്തെ മുറിയിലൊരു മനുഷ്യന്‍ മൂന്നാഴ്ചയായി എണീക്കാന്‍ വയ്യാതിരിക്കുവാ.. ഇനീം കിട്ടിയാല്‍ അദ്ദേഹത്തിണ്റ്റെ കാര്യവും കുട്ടികളുടെ കാര്യവും, വേണ്ട, എണ്റ്റെ കാര്യം ആരുനോക്കും?

qw_er_ty

venunadam said...

http://venunadam.blogspot.com/2007/08/blogPost_12.html#links
വനജയുടെ പോസ്തിന്‌ ഞാന്‍ ഒരു കമന്റിട്ടത് ചിലര്‍ ആക്ഷേപമായി കണക്കാക്കിയതില്‍ ക്ഷമിക്കുക.
എന്റെ മുകളിലുള്ള പോസ്റ്റ്‌ ലിങ്കില്‍ ഞാന്‍ ചിലത്‌ വിശദമാക്കിയിട്ടൂണ്ട്‌.
എന്റെ ഒരു അനുഭവം പറയാം. ഞാന്‍ 22 വയസ്സില്‍ ചിക്കന്‍ പോക്സ്‌ പിടിപ്പെട്ട്‌ ഇവിടെ പ്രസിദ്ധമായ കസ്തൂര്‍ബ ആശുപത്രിയില്‍ 10 ദിവസം കിടന്നു. മലയാളി നേഴ്‌മാരുടെ പെരുമാറ്റം വളരെ അരോചകമായിരുന്നു. അവര്‍ വേദന കോണ്ടു പുളയുന്ന ഞങ്ങളെ ഈര്‍ഷ്യമാര്‍ന്ന വിലകുറഞ്ഞ തമാശ കോണ്ട്‌ നേരിട്ടു. (അവരുടെ മല്ലുഹിന്ദി സംഭാഷണങ്ങള്‍ ഞാന്‍ എപ്പോഴേ സെന്‍‌സര്‍ ചെയ്തതിനാല്‍ ഇവിടെ ഉദ്ധരിക്കുന്നില്ല.) അതുകോണ്ടു തന്നെ ആതുരപരിചരണത്തില്‍
മലയാളി നേഴുമാര്‍ ഇന്ന്‌ അപകീര്‍ത്തി നേടിയിരിക്കയാണ്‌. കോര്‍പ്പറെഷന്‍ ആശുപതികളില്‍ അവരുടെ നിയമനത്തില്‍ ഇപ്പോള്‍ നിബന്ധനകള്‍ ഉണ്ട്‌.
അതേ സമയം ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു തദ്ദേശവാസിയായ നേഴ്‌സ്‌ ഒരിക്കല്‍ അനസ്തേഷസ്യ നല്‍കി റിയാക്ഷ്ന്‍ വന്ന്‌ പിടഞ്ഞ എനിക്കു തക്ക സമയത്ത്‌ ഓക്സിജന്‍ തരികയും,
എന്റെ കിടക്കയില്‍ എന്നെ പുണര്‍ന്ന്‌ എന്നെ സമാശ്സ്വിപ്പിക്കുകയൂ ചെയ്തത്‌ അഭിമാനത്തോടെ ഞാന്‍‌ ഓറ്ക്കുന്നു. അവര്‍ എനിക്ക്‌ ആതുരവും മാനസികവുമായ പരിചരണത്തിലൂടെ എനിക്ക്‌ ഒരു പുതു ജീവിതം തന്ന്‌ അവരുടെ തൊഴിലോനോടുള്ള 100 ശതമാനം ആത്മാറ്തഥ പുലറ്ത്തി. ഈ സംഭവം പിന്നിട് എന്റെ ആത്മകഥാംശങ്ങളിലൂടെ പിന്നീട്‌ പറയാം.

venunadam said...

സബ്‌സ്റ്റാന്‍ഡേര്‍ഡായി ജീവിച്ചതു കോണ്ട് നിലവാരം സബ്‌സ്റ്റാന്‍ഡേര്‍ഡാവുന്നു എന്ന നിഗമനം ശരിയല്ല. ഉദാഹരണത്തിന്‌ നാട്ടില്‍ 5000 മാത്രം ശന്വളമുള്ളതു കോണ്ട്‌ സാരമില്ല, ഉള്ള സൗകര്യങ്ങളില്‍ സംതൃപ്തനായേക്കാം എന്നു കരുതിയാല്‍ നിലവാരം കുറയുന്നതെങ്ങിനെ?
അതേ ജോലി പിറന്ന നാട്ടില്‍ നിന്നും 5000 കാതങ്ങളകലെ എയര്‍കംണ്ടീഷന്‍ റൂമിലിരുന്നു ചെയ്യുന്വോള്‍ സ്റ്റാറ്റസ്‌ അല്‍‌പ്പം കൂടുന്നു എന്നല്ലാതെ ജീവിത നിലവാരം വ്യത്യാസപ്പെടുന്നില്ല.

ഒരു മോഡറേറ്റര്‍ എന്ന നിലയില്‍ വനജ എന്തു പറയുന്നു?

Vanaja said...

പ്രിയപ്പെട്ട വേണുനാദം,

താങ്കള്‍ അവസാനമിട്ട രണ്ടു കമണ്റ്റുകളും താങ്കലുടെ പോസ്റ്റും ശ്രദ്ധാപൂര്‍വം വായിച്ചു. ( ലിങ്ക്‌ ശരിക്ക്‌ വര്‍ക്കു ചെയ്യുന്നില്ലെന്നു തോന്നുന്നു)

കുറഞ്ഞ നിലവാരത്തില്‍ ജീവിക്കുന്ന മലയാളി എന്ന പുച്ഛരസത്തിലല്ല ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‌. 5000 രൂപ കൊണ്ട്‌ തൃപ്തനായി കഴിയുന്നവനെ വിടുക. ആയിരമോ അതില്‍ താഴെയോ വരുമാനമുള്‍ളവരും നമ്മടെ നാട്ടിലുണ്ട്‌. അവരെ പറ്റി ചിന്തിക്കാം നമുക്ക്‌.

ഒരുദാഹരണം മാത്രം എടുക്കാം. എന്തെങ്കിലും ഒരസുഖം വന്നാല്‍ 5000 രൂപയുള്ളവന്‍ ഒരു പക്ഷേ കുറച്ചു കൂടി സൌകര്യങ്ങളുല്ല സ്വകാര്യ ആശുപതിയെ ആശ്രയിച്ചേകാം. പക്ഷേ രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ഗവ ആശുപത്രികള്‍ തന്നെ ശരണം. (വിദെശത്തിരുന്ന സുഖിക്കുന്ന എന്നു പരിഹസിച്ചവരില്‍ എത്രപേര്‍ സാദാ ഗവ. ആശുപത്രികളില്‍ പോകുന്നവരുണ്ടെന്നറിയാന്‍ എനിക്ക്‌ കൌതുകമുണ്ട്‌).നമ്മുടെ മിക്ക ജില്ലാാശുപത്രികളുടെയും താലൂക്കാശുപത്രികളുടെയും സ്ഥിതിയെന്താണ്‍? എന്തടിസ്ഥാന സൌകര്യമാണ്‍ അവിടങ്ങളില്‍ ഉള്ളത്‌? വരുമാനം കുരവുള്‍ലതു കൊണ്ട്‌ ഉള്ള സൌകര്യങ്ങള്‍ കൊണ്ട്‌ അവര്‍ തൃപ്തിപ്പെടണമോ. അവര്‍ യഥാര്‍ത്ഥത്തില്‍ തൃപ്തരാണെന്ന്‌ ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? അടിസ്താന സൌകര്യങ്ങള്‍ ലഭിക്കാന്‍ അവര്‍ക്ക്‌ അര്‍ഹതയില്ലേ. അപ്പോള്‍ അവര്‍ക്ക്‌ അര്‍ഹതെപ്പെട്ട അവകാശം, എന്തുകൊണ്ട്‌ അത്‌ കിട്ടാതെ പോകുന്നു.

മുന്‍പ്‌, വലിയ അക്ഷരങ്ങളില്‍ പറനിരുന്നത്‌ ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഈ രാഷ്റ്റ്രീയകാരും മറ്റുള്ളവരു കൂടി കൈയിട്ടു വാരുന്നതിണ്റ്റെ മുഴുവനും വേണ്ട, പകുതിയുണ്ടെങ്കില്‍ കുറഞ്ഞ പക്ഷം കേരളത്തിലെ റോഡുകളും ആശുപത്രികളുമെങ്കിലും ഏതൊരു വികസിതരാജ്യത്തിലുള്ളതിനേക്കാള്‍ മികവുറ്റതാക്കി മാറ്റാമെന്നുള്ളതില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ? ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഈ പാവങ്ങളും പലയിനത്തില്‍ കൊടുക്കുന്ന നികുതിയാണ്‍ ഇവര്‍ കട്ടുതിന്നുന്നത്‌.

ജീവിതനിലവാരത്തിണ്റ്റെ കാര്യം മാത്രമെടുത്താല്‍, ഒരു സരാശരി മലയ്യാളിക്ക്‌ ഇന്ന്‌ ലഭ്യമാകുന്നതിണ്ടെ എത്രയോ ഇരട്ടി നിലവാരം അവന്‍ അനുഭവിക്കാനുള്ള അവകാശവും, സന്ദര്‍ഭവുമുണ്ട്‌. അത്‌ അവന്‍ ലബ്ഭിക്കാത്തതിണ്ടെ പ്രധാന കാരണം 5000 മാത്രം ശന്വളമുള്ളതു കോണ്ട്‌ സാരമില്ല, ഉള്ള സൗകര്യങ്ങളില്‍ സംതൃപ്തനായേക്കാം എന്ന മനോഭാവം തന്നെയാണ്‍. ആ മനോഭാവം നമ്മുടെ ഉദ്യോഗസ്തരും, രാഷ്റ്റ്രീയക്കാരും ചൂഷണം ചെയ്യുന്നു. അപ്പോള്‍ രോഗം നമ്മള്‍ ജനങ്ങള്‍ക്കു തന്നെ.

ഇനി, ഞാന്‍ സൂചിപ്പിച്ച മറ്റു ചില കാര്യങ്ങള്‍ക്ക്‌ വേണു മാഷു തന്നെ കമണ്റ്റില്‍ ഉത്തരം പറഞ്ഞിട്ടുണ്ടല്ലോ ഇവിടെ്‌.

""*ഞാന്‍ 22 വയസ്സില്‍ ചിക്കന്‍ പോക്സ്‌ പിടിപ്പെട്ട്‌ ഇവിടെ പ്രസിദ്ധമായ കസ്തൂര്‍ബ ആശുപത്രിയില്‍ 10 ദിവസം കിടന്നു. മലയാളി നേഴ്‌മാരുടെ പെരുമാറ്റം വളരെ അരോചകമായിരുന്നു. അവര്‍ വേദന കോണ്ടു പുളയുന്ന ഞങ്ങളെ ഈര്‍ഷ്യമാര്‍ന്ന വിലകുറഞ്ഞ തമാശ കോണ്ട്‌ നേരിട്ടു. (അവരുടെ മല്ലുഹിന്ദി സംഭാഷണങ്ങള്‍ ഞാന്‍ എപ്പോഴേ സെന്‍‌സര്‍ ചെയ്തതിനാല്‍ ഇവിടെ ഉദ്ധരിക്കുന്നില്ല.) അതുകോണ്ടു തന്നെ ആതുരപരിചരണത്തില്‍
മലയാളി നേഴുമാര്‍ ഇന്ന്‌ അപകീര്‍ത്തി നേടിയിരിക്കയാണ്‌. കോര്‍പ്പറെഷന്‍ ആശുപതികളില്‍ അവരുടെ നിയമനത്തില്‍ ഇപ്പോള്‍ നിബന്ധനകള്‍ ഉണ്ട്‌.
അതേ സമയം ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരു തദ്ദേശവാസിയായ നേഴ്‌സ്‌ ഒരിക്കല്‍ അനസ്തേഷസ്യ നല്‍കി റിയാക്ഷ്ന്‍ വന്ന്‌ പിടഞ്ഞ എനിക്കു തക്ക സമയത്ത്‌ ഓക്സിജന്‍ തരികയും,
എന്റെ കിടക്കയില്‍ എന്നെ പുണര്‍ന്ന്‌ എന്നെ സമാശ്സ്വിപ്പിക്കുകയൂ ചെയ്തത്‌ അഭിമാനത്തോടെ ഞാന്‍‌ ഓറ്ക്കുന്നു. അവര്‍ എനിക്ക്‌ ആതുരവും മാനസികവുമായ പരിചരണത്തിലൂടെ എനിക്ക്‌ ഒരു പുതു ജീവിതം തന്ന്‌ അവരുടെ തൊഴിലോനോടുള്ള 100 ശതമാനം ആത്മാറ്തഥ പുലറ്ത്തി.*""

ഞാന്‍ ഇന്ന്‌ ഇവിടുത്തെ ഇന്ധ്യന്‍ എംബസ്സിയില്‍ ഒരാവശ്യത്തിനു വേണ്ടി പോയിരുന്നു. ഒരു ഫോം ശരിയായ രീതിയില്‍ പൂരിപ്പിക്കാന്‍ അറിയാത്തവരുപോലും ഉണ്ട്‌. അവിടെയുള്ള മലയാളികളുല്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എത്ര ശാന്തതയോടെയാണ്‍ അവര്‍ക്ക്‌ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌. നമ്മടെ നാട്ടിലാണെങ്കില്‍ ഒരു സര്‍ക്കാരഫീസില്‍ പോയാല്‍ അവരുടെ എന്തോ ഔദാര്യം കൊണ്ടാണ്‍ നമുക്ക്‌ ചെയ്തുതരുന്നതെന്നു തോന്നും. എനിക്കു സൌകര്യമുണ്ടെകില്‍ ചെയ്യും എന്ന മനോഭാവമല്ലേ ഭൂരിപക്ഷത്തിനും. (അല്ലാത്തവരും തീര്‍ച്ചയായും ഉണ്ട്‌). അത്‌ ചെയ്തു കൊടുക്കേണ്ടത്‌ എണ്റ്റെ ജോലിയാണ്‍ ,അതിനാണ്‍ ഞാന്‍ ശംബളം വാങ്ങുന്നത്‌ എന്ന ബോധമുള്ളവര്‍ എത്രയുണ്ട്‌?

""അതേ ജോലി പിറന്ന നാട്ടില്‍ നിന്നും 5000 കാതങ്ങളകലെ എയര്‍കംണ്ടീഷന്‍ റൂമിലിരുന്നു ചെയ്യുന്വോള്‍ സ്റ്റാറ്റസ്‌ അല്‍‌പ്പം കൂടുന്നു എന്നല്ലാതെ ജീവിത നിലവാരം വ്യത്യാസപ്പെടുന്നില്ല.""

ജീവിത നിലവാരം എന്നതിനു പകരം മാനസിക നിലവാരം എന്ന ഞാന്‍ തിരുത്തുന്നു.

പിന്നെ താങ്കളുടെ ബ്ളോഗില്‍
""പ്രവാസികളായി കേരളത്തിന്‍ വെളിയില്‍ കഴിയുന്ന മലയാളികളില്‍ അധികപക്ഷവും പൊയ്‌മുഖങ്ങള്‍ അണിയുന്നവരും, വ്യക്തിപരവും സാമൂഹ്യപരവും ആയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും ഒരു പ്രശസ്തനായ വിദേശി പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുകയുണ്ടായി.""

സൂചിപ്പിച്ചതുപൊലെ ഉള്ളവരും ഉണ്ട്‌.

കെരളത്തിണ്റ്റെ തനതായ സാംസ്കാരികപാരമ്പര്യത്തില്‍ നിന്നും (അങ്ങനെയന്ന്‌ ഉണ്ടായിരുന്നുവ്വൊ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എന്തായാലും ഒരു പതിനഞ്ചു വര്‍ഷം മുന്‍പ്‌, ഏറ്റവും കറഞ്ഞ പക്ഷം എണ്റ്റെ ഗ്രാമത്തിലെങ്കിലും ഉണ്ടായിരുന്നതില്‍ നിന്നും)നാം താഴേക്കു പോയിട്ടുണ്ട്‌. പറയുവാന്‍ ഒരുപാടുണ്ട്‌.എവിടെയെങ്കിലും നടന്നുവെന്ന്‌ ആരോ പറഞ്ഞുകേട്ടതല്ല, എനിക്ക്‌ നേരിട്ടറിയാവുന്നവ.(വിസ്ഥാരഭയത്താല്‍ ചേര്‍ക്കുന്നില്ല ) കൌമാര പ്രായത്തിലുള്ള ഒരു കുട്ടിയെ കാണുമ്പോള്‍ ഈ കുട്ടിയുടെ മുഖമാണ്‍ വേദനയോടെ ഓര്‍മ്മ വരിക.

ഇനി, ഒരല്‍പം വ്യക്തിപരം...

""സബ്‌സ്റ്റാന്‍ഡേര്‍ഡായി ജീവിച്ചതു കോണ്ട് നിലവാരം സബ്‌സ്റ്റാന്‍ഡേര്‍ഡാവുന്നു എന്ന നിഗമനം ശരിയല്ല. ""

അങ്ങനെ ഒരു കാലത്തും കരുതുന്ന ഒരാളല്ല ഞാന്‍. ഒരു റിട്ടയേട്‌ വിമുക്ത ഭടണ്റ്റെയും സ്കൂള്‍ അദ്യാപികയുടെയും മകളായ ഞാന്‍ ഒരു ഇടത്തരം കുടുംബത്തിലാണ്‍ ജനിച്ചതും വളര്‍ന്നതും. നാളെ അങ്ങനെയൊരവസ്ത വന്നാല്‍ അതിനനുസരിച്ച്‌ ജീവിക്കുവാന്‍ കഴിയുന്നവരാണ്‍ ഞങ്ങള്‍ രണ്ടു പേരും.


O.T

ഈ ഒരു പോസ്റ്റിട്ടപ്പോള്‍ എതിരഭിപ്രായങ്ങള്‍ ചിലപ്പോള്‍ വന്നേക്കാമെന്നു തോന്നിയിരുന്നു. അങ്ങനെയുള്ള അഭിപ്രായങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ, ഇത്‌ വായിച്ച ഉടനെ പ്രൊഫൈല്‍ നോക്കിയിട്ട്‌ വിദേശത്ത്‌ താമസിക്കുന്ന ആളാണെന്നു മനസ്സിലാക്കിയതുകൊണ്ടു മാത്രം ഇവിടുത്തെ സുഖ സൌകര്യങ്ങളില്‍ ഇരുന്ന്‌ സ്വന്തം നാടിനെ പുച്ഛിക്കുകയാണ്‍ വെറുക്കുകയാണ്‍, പരിഹസിക്കുകയാണ്‍ എന്നൊക്കെ പറഞ്ഞു കേട്ടപ്പോള്‍ വിഷമം തോന്നി. ഒപ്പം ഉള്ളീലെവിടെയോ ഒരു ചോദ്യവും "അനോണി" എന്നാല്‍ എന്ത്‌ ??????

ഈ ബ്ളോഗ്ഗ്‌ സന്ദര്‍ശിക്കുകയ്യും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

venunadam said...

പ്രിയ വനജ,

ഞാന്‍ പ്രൊഫൈല്‍ നോക്കാതെ തന്നെ അക്ഷരങ്ങളിലൂടെ സോദ്ദേശപരവും ആപേക്ഷികവും ആയി കാര്യങ്ങള്‍ മനസ്സിലാക്കാറുണ്ട്. വിദേശത്തു താമസിക്കുന്നതിനാല്‍ നാടിനെ പുഛിക്കുയാണെന്നു ഞാന്‍ ഒരിക്കലും സൂചിപ്പിച്ചിട്ടില്ല. മാത്രമല്ല വനജയുടെ സഹൃദയത്തില്‍ ഒരിക്കലും ഒരു പോറല്‍ ഏല്‍ക്കരുതെന്ന്‌ തിരിച്ചറിവും ഉണ്ട്. പിന്നെ ബര്‍ണാട്‌ ഷായുടെ രണ്ട് ഉദ്ധരണങ്ങള്‍ ഒരു സമാശ്വസത്തിന്‍ വേണ്ടി പറയാം:

1. Truth is bitter. so we take it with a pinch of salt.

2. Social life has two options only. Either to be a swindler or swindlee.

ജീന്‍ പോള്‍ സാര്‍ത്ര്‌ പറഞ്ഞതു പോലെ മനുഷ്യനാവുക, ജീവിക്കുക എന്നത്‌ രണ്ടും വ്യത്യസ്തമാണ്‌.
ഇതെല്ലാം ഒരു പരാജിതന്റെ തത്വ ചിന്തകളായി കണക്കാതിരിക്കുക.
ഇപ്പോഴും അനാസ്ഥക്കും, അരാജകത്വത്തിനും എതിരായി റിവോള്‍ട്ട്‌ ചെയ്യുന്ന ഒരാളാണ് ഞാന്‍.
ഇതിനു മുംന്വും ഇവിടത്തെ ഒരു സിനിമാ തിയറ്ററില്‍ പണ്ട് എല്ലാ ഞായറാഴ്ച്ചയും മലയാള സിനിമകള്‍ നീലചുവയുള്ള പേരു വെച്ച് പ്രദര്‍ശിപ്പിച്ചിരുന്ന മാനേജ്‌മെന്റിനും പോലീസിനും എതിരെ മുഖാമുഖം സമരം നയിചിട്ടുണ്ട്‌.

ഉദാഹരണം : "അവളുടെ രാവുകള്‍" - "Her Nights"
"രതിനിര്‍‌വേദം " - "ഗരം സപ്‌നേ"

ഇവയെല്ലാം മലയാളത്തിലെ അഭിമാനപൂര്‍‌വമായിരുന്ന ക്ലാസിക് സിനിമകള്‍ ആയിരുന്നു എന്നോര്‍‌ക്കുക.

ഓ.ടോ : അനോണി എന്നാല്‍ ഉള്ളില്‍ നട്ടെല്ലില്ലാത്ത ജെല്ലി മസ്ത്യത്തെ സൂക്ഷിക്കുന്നവന്‍ എന്നു അനുമാനിക്കാം.

സസ്‌നേഹം

ഉപാസന || Upasana said...

കുറച്ചു കൂടെ മയത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാമായിരുന്നു.
:)
സുനില്‍