Friday, May 11, 2007

ദാണ്ടേ കൈപ്പള്ളിയുടെ T.V Interview

കൈപ്പള്ളിയുടെ Interview കാണാത്തവര്‍ക്കും, കണ്ടിട്ടും മുടി ശ്രദ്ധിക്കാതെ പോയവര്‍ക്കുമായി.



മെയില്‍ അയച്ചവര്‍ ശ്രദ്ധിക്കുമല്ലോ.

43 comments:

Vanaja said...

കൈപ്പള്ളിയുടെ Interview കാണാത്തവര്‍ക്കും, കണ്ടിട്ടും മുടി ശ്രദ്ധിക്കാതെ പോയവര്‍ക്കുമായി.
മെയില്‍ അയച്ചവര്‍ ശ്രദ്ധിക്കുമല്ലോ.

സാജന്‍| SAJAN said...

നന്നായി വനജേ! നന്ദി:)
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം!!
പക്ഷേ..ഇതു വളരെ ചുരുങ്ങി പോയല്ലൊ..
കുറേക്കൂടെ ഡിറ്റയില്‍ ആയിട്ട് അവര്‍ അതു ചേയ്യേണ്ടതാരുന്നു...യൂണികോഡിനെ പറ്റിയും അല്പം സംസാരിക്കാന്‍ അവര്‍ അവസരം കൊടുക്കേണ്ടതായിരുന്നു എന്നും തോന്നുന്നു..
കൈപ്പള്ളിക്ക്.. വീണ്ടും ആശംസകള്‍!

ബിന്ദു said...

ഇതു കാണാന്‍ അവസരം ഒരുക്കി തന്ന വനജയ്ക്കു നന്ദി.
:)നന്നായി.

സുഗതരാജ് പലേരി said...

നന്നായി വനജേ.
കൈപ്പള്ളിയെ നേരിട്ടു കാണാന്‍ പറ്റിയില്ലെങ്കിലും, നേരിട്ടു കണ്ട ഒരു പ്രതീതി.

കൈപ്പള്ളിക്കാശംസകള്‍ ഒപ്പം വനജയ്ക്ക് നന്ദി.

Haree said...

[navy]നന്ദീട്ടോ...
ഒപ്പം കൈപ്പള്ളിക്ക് ആശംസകളും...
--
qw_er_ty

നിര്‍മ്മല said...

വളരെ നന്ദി വനജേ.
കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍!

ഏറനാടന്‍ said...

bravo dear frnd.. u hv done excellent really Vanaja..

(sorry for english due to using frm a cafe')

Santhosh said...

നന്ദി!

qw_er_ty

Kiranz..!! said...

കൊള്ളാം വനജേ..പോഡ്കാസ്റ്റില്‍ ഉള്ള കൈപ്പള്ളിയുടെ തിര്‍വന്തോരം സ്ലാങ്ങ് ഇതിലില്ല എന്നത് അല്പം കൌതുകമുണര്‍ത്തുന്നു..

നൌഷാദ്,ഇസ്ലാം മത വിശ്വാസി ഇതൊക്കെ ഒഴിവാക്കിയിരുന്നെങ്കില്‍ കുറച്ച് കൂടി നന്നായേനെ,

കുറെ പാട്ടുകള്‍ യുണീക്കോഡിലാക്കാന്‍ ക്ഷ,ണ്ണ എണ്ണിക്കൊണ്ടിരിക്കുമ്പോ,സമ്പൂര്‍ണ്ണ ബൈബിള്‍ തന്നെ യുണീക്കോഡിലാക്കിയ അദ്ധ്വാനം ചിന്തിക്കാന്‍ പോലുമാവുന്നില്ല..!ആശംസകള്‍

Pramod.KM said...

ഇത് ഇവിടെ പോസ്റ്റ് ചെയ്തതിന്‍ വനജേച്ചിക്ക് നന്ദി.;)
കൈപ്പള്ളിച്ചേട്ടന്റെ വറ്ഷങ്ങളോളമുള്ള തപസ്യക്കും നന്ദി.
ഓ.ടോ:കൈപ്പള്ളി ച്ചേട്ടാ..മ്മടെ പ്രസിഡണ്ടിന്റെ ഹെയറ് സ്റ്റൈല്‍ അപ്പടി അനുകരിച്ചു ല്ലെ?

chithrakaran ചിത്രകാരന്‍ said...

nannaayirikkunnu vanaja. abhinandanangaL !!

deepdowne said...

ഗള്‍ഫ്‌ റൗണ്ടപ്പ്‌ പ്രോഗ്രാം ടിവിയില്‍ കണ്ടിരുന്നു. കൈപ്പള്ളി, അഭിനന്ദനങ്ങള്‍!
വനജ, ഇതിവിടെ കൊടുത്തത്‌ നന്നായി. പ്രോഗ്രാം മിസ്സ്‌ ചെയ്തവര്‍ക്ക്‌ കാണാമല്ലോ. (ഒരു സംശയം.. ഏഷ്യാനെറ്റിനോട്‌ ചോദിച്ചിട്ടാണോ ഇത്‌ യൂറ്റ്യൂബില്‍ കൊടുത്തത്‌? ഇല്ലെങ്കിലും എനിക്കൊന്നുമില്ല കേട്ടോ, അറിയാനൊരു കൗതുകം, അത്ര മാത്രം:) )

വിചാരം said...

വനജെ വളരെ നല്ല പ്രയത്നം
കൈപ്പള്ളി തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു
കൈപ്പള്ളിക്ക് ഇനിയും ഇതിനേക്കാള്‍ മികവുള്ള മറ്റു പല സം‍രഭങ്ങളും ചെയ്യാന്‍ അവസരവും ഉത്സാഹവും ലഭിക്കാന്‍ ആശംസിക്കുന്നു
ലാല്‍ സലാം

പ്രിയംവദ-priyamvada said...

കൈപ്പള്ളിയുടെ 9 വര്‍ഷ പരിശ്രമത്തിനു തൊഴുന്നു!(പീലി തിരുമുടിയക്ക്‌ വേറേയും തൊഴുന്നു)

വളരെ നന്ദി വനജേ
qw_er_ty

Vanaja said...

പരിപാടി കാണാന്‍ കഴിയാതിരുന്ന പലര്‍ക്കും ഇത്‌ പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
വന്നവര്‍ക്കും, കണ്ടവര്‍ക്കും, കമണ്റ്റിട്ടവര്‍ക്കും, ഇടാത്തവര്‍ക്കും നന്ദി.
കിരണ്‍സ്‌, എനിക്കും അതിശയമായിരിക്കുന്നു മലയാളം ചെറുപ്പത്തില്‍ പഠിച്ചിട്ടുപോലുമില്ലാത്ത ഒരാള്‍ എങ്ങനെ ഇതു ചെയ്തുവെന്ന്‌.
ദീപ്‌ ആദ്യം എനിക്കും ഈ സംശയം ഉണ്ടായിരുന്നതു കൊണ്ടാണ്‌ നേരത്തെ പോസ്റ്റ്‌ ചെയ്യാതിരുന്നത്‌. പക്ഷേ ഇതിണ്റ്റെ സാങ്കേതിക വശങ്ങളെ കുറിച്ച്‌ ബന്ധപ്പെട്ടവരോട്‌ ആരാഞ്ഞതിനു ശേഷമാണ്‌ ഇതു പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌.
Why it is not a blatant infringement of copyright laws and how it is fair use.
1) This is a News story that has come and gone.
2) This is not available for sale anywhere so there is no business conflict.

കൌതുകത്തിനുള്ള മറുപടി തൃപ്തികരമാണെന്നു വിശ്വസിക്കുന്നു.

വേണു venu said...

വനജാ,
സത്യത്തില്‍‍ ഞാന്‍‍ രാവിലെ കണ്ടു. ഒരു നന്ദി എഴുതിയൊക്കെ വന്നപ്പോഴേയ്ക്കും പൌവര്‍‍ ഫെയിലിയര്‍‍. പിന്നെ പൌവെര് വന്നപ്പോഴേയ്ക്കും മായാവതി സ്കോറു ചെയ്യുന്നു. ഇവിടെ സൂര്യ അല്ലാതെ മലയാളം ഒരു ചാനലുമില്ല. അപ്പോള്‍‍ വനജയുടെ പോസ്റ്റില്‍ഊടെ കാണാന്‍‍ കഴിഞ്ഞു. നന്ദി.:)

Unknown said...

വനജാ,
നന്ദി.
കാണണമെന്നു വിചാരിച്ച് ആരെങ്കിലും പോസ്റ്റ് ചെയ്യുന്നതും കാത്തിരിക്യായിരുന്നു.

പട്ടേരി l Patteri said...

Thanks for this post..

ഓ ടോ: കൈപ്പള്ളി അണ്ണാ..... കസറി...!!!!!
ഡബിള്‍ ഓ ടോ : എന്ത്രിതു ഹെയര്‍ സ്റ്റൈലു... അല്ലെ വെണ്ടാ ഇപ്പൊ പറയുന്നില്ല :


qw_er_ty

Kaithamullu said...

വനജേ,
പ്രസിദ്ധീകരിച്ചതിന് ന്നന്ദി!

കൈപ്പള്ളിയെ രണ്ടു മിനിട്ടിനുള്ളില്‍ ‘വധിച്ച്‘ കൈയില്‍ തനിരിക്കുന്നു,ഏഷ്യാനെറ്റ്.അതിനിടെ ചില പദ യോഗങ്ങല്‍, തികച്ചും അനാവശ്യമായി!

എന്നാലോ ആ ‘മുടിയഴകിനു’ വേണ്ടത്ര പ്രാധാന്യം കിട്ടിയതായും തോന്നിയില്ല.
-ആകെ മൊത്തം കുളം!!

വല്യമ്മായി said...

ഇന്നലെ ഗള്‍ഫ് റൗണ്ടപ്പ് കാണാനിരുന്നതിനിടയിലാണ് ഇത് കണ്ടത്.നന്ദി വനജ.

ak47urs said...

കാണാന്‍ വിട്ടുപോയിരുന്നു...
ഇവിടെ സംയോജിപ്പിച്ചതിനു നന്ദി..

കുറുമാന്‍ said...

ഇത് ഇവിടെ പോസ്റ്റ് ചെയ്തതിനു നന്ദി വനജ. ഇന്നലെ ടി വിയില്‍ ഇതുള്ള കാര്യം മിനിഞ്ഞാന്ന് രാത്രി കണ്ടപ്പോള്‍ കൈപ്പള്ളി എന്നോട് പറഞ്ഞില്ലല്ലോ........

Visala Manaskan said...

കൈപ്പള്ളി മിന്നി!

നന്ദി വനജാ ജിക്ക്.

ദേവന്‍ said...

വളരെ നന്ദി വനജ.
ആദ്യമിത്‌ ബ്ലോഗര്‍ കൈപ്പള്ളിയുടെ വായനക്കാരനായി കണ്ടു. രണ്ടാമത്‌ യൂണിക്കോഡും കൈപ്പള്ളിയുമറിയാത്ത ടീ വീ പ്രേക്ഷകനായി കണ്ടു, അപ്പോളാണു രസിച്ചത്‌:-
ഒരു പണിയുമില്ലാതെ ഏതോ ഒരു നൌഷാദ്‌ ബൈബിള്‍ മൊത്തം ഇന്റര്‍നെറ്റില്‍ അടിച്ചു കേറ്റിയിട്ടു. എന്തിനാവോ? ഒന്നുകില്‍ ഇയാള്‍ മത പ്രചാരകനായിരിക്കും, അല്ലെങ്കില്‍ അഡ്‌ സ്പേസ്‌ വിറ്റു കാശുണ്ടാക്കുകയായിരിക്കണം... ഇങ്ങനെയല്ലേ കേള്‍ക്കുന്നവനു തോന്നൂ... ഇന്റര്‍വ്യൂ ചെയ്താല്‍ ആരെയും ഇല്ലാതാക്കാം!

Mubarak Merchant said...

ദേവേട്ടാ,
എങ്ങനെ കണ്ടാലും കുഴപ്പമില്ല. കൈപ്പള്ളീടെ കണ്ണിലെ ആ സ്പാര്‍ക് കണ്ടില്ലേ? അവിടെക്കൊടുക്കണം കാശ്.

മുസ്തഫ|musthapha said...

വനജ, വളരെ നന്ദി ഇതു കാണാന്‍ ഇവിടെ അവസരമൊരുക്കിയതിന്...




കൈപ്പള്ളിയോട് ഒന്നും പറയാനില്ല :)

Ziya said...

കാണാന്‍ അവസരമൊരുക്കിയതിനു നന്ദി വനജേ...

ബാര്‍ബര്‍ നായര്‍ said...

ഒരു ചെറിയ സംശയം ചോദിച്ചോട്ടെ വനജ.... ഇതിന്റെ ടെക്നിക്കല്‍ സപ്പോര്‍ട്ട്‌ നല്‍കുന്നതില്‍ കൈപ്പള്ളിയുടെ വല്ല സഹായവും ഉണ്ടായിരുന്നോ ? ബൂലൊകം സശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ ചോധിച്ചെന്നേയുള്ളു. ഇല്ലെങ്കില്‍ വനജയുടെ പ്രവൃത്തി കുറച്ചുകൂടി തിളക്കമുള്ളതാകും. അഭിനന്ദനങ്ങള്‍.

Kalesh Kumar said...

വനജേ, നന്ദി!

മലയാളീ, അത് വേണ്ടായിരുന്നു...

ഗുപ്തന്‍ said...

വനജാ കൈപ്പള്ളി ഷോ മിസ്സ് ചെയ്തതില്‍ വിഷമിച്ചിരിക്കുമ്പോഴാണീ പൊസ്റ്റ്. കണ്ടുടനെ വീഡിയോ കണ്ടിരുന്നു. മറുപടി ഇടാന്‍ അന്നേരം പറ്റാതെ പോയി. പിന്നെ മറന്നും പോയി. മുതലും പലിശേം ചേര്‍ത്ത് ദാ പിടിച്ചോ നന്ദി...

മലയാളിച്ചേട്ടാ... കൈപ്പള്ളിയുടെ ബ്ലോഗില്‍ പ്രമോദ് ആണെന്ന് തോന്നുന്നു.. ഏഷ്യാനെറ്റ് കിട്ടാത്ത ഒരു ബ്ലോഗര്‍ ചോദിച്ചതിനു മറുപടിയായിട്ടാണ് വനജ ഇത് പോസ്റ്റ് ചെയ്തത്.

(താങ്കളുടെ ചോദ്യത്തിലുള്ള ദുഃസ്സൂചനകള്‍ മനസ്സിലാകാഞ്ഞിട്ടല്ല ഈ മറുപടി.)

Vanaja said...

മലയാളിയേ,
കൈപ്പള്ളിയുടെ ബ്ളോഗില്‍ പലരും ഈ പരിപാടി ആരെങ്കിലും റെക്കോഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരുന്നത്‌ താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ.TV@AnywherePlus എന്ന software ഉപയോഗിച്ച്‌ ഞാന്‍ അത്‌ എണ്റ്റെ P.C ല്‍ റെക്കൊഡ്‌ ചെയ്യുകയാണുണ്ടായത്‌. പിന്നീട്‌, കൈപ്പള്ളിയുടെ ബ്ളോഗില്‍ തന്നെ സന്തോഷ്‌ ആരെങ്കിലും റെക്കോഡ്‌ ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ മെയിലില്‍ അയച്ചു കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌ കണ്ടു. അപ്പോള്‍ ആവശ്യമുള്ളവര്‍ മെയില്‍ അയക്കൂ എന്നു പറഞ്ഞ്‌ ഞാന്‍ എണ്റ്റെ മെയില്‍ id അവിടെ കൊടുത്തിരുന്നു. പലരും മെയില്‍ അയച്ചിരുന്നെങ്കിലും huge file size (about 25MB)ആയതു കാരണം മെയിലിലൂടെ അയക്കാന്‍ സാധിച്ചില്ല. അതുകൊണ്ട്‌ you tube ല്‍ upload ചെയ്യകയും അത്‌ ഇവിടെ post ചെയ്യുകയുമാണുണ്ടായത്‌.

ചോദ്യത്തിനുള്ളിലെ ചോദ്യം മനസ്സിലായി. ഇതു കാണാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അതിനുള്ള സാഹചര്യം ഇല്ലാതിരിക്കുകയും ചെയ്ത ഒരുപാട്‌ പേരുണ്ട്‌. അവര്‍ക്കു വേണ്ടി മാത്രമാണ്‌ ഞാന്‍ ഇത്‌ post ചെയ്തത്‌. അത്രെയുള്ളൂ.

ബൂലോഗം സംശുദ്ധമാണോ അല്ലയോ എന്നെനിക്കറിയില്ല!!! എന്തായാലും ഈ ഒരു പ്രവൃത്തി മൂലം അതിണ്റ്റെ പരിശുദ്ധിക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഉറപ്പു തരുന്നു.

ബാര്‍ബര്‍ നായര്‍ said...

സന്തോഷം വനജ, (ക്ഷമിക്കുക കൈപ്പള്ളി)എന്റെ സംശയം ബൂലൊകത്ത്‌ വിഷമം സൃഷ്ടിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.
വനജയെ ഞാന്‍ ബൂലൊകത്ത്‌ ആദ്യമായി ശ്രദ്ധിക്കുന്നത്‌ ഈ പൊസ്റ്റിലൂടെയാണ്‌. നന്നായിരിക്കുന്നു.

Kaippally said...

"മലയാളി/Malayali"
ക്ഷമ ചോദിക്കാന്‍, എന്നോടു എന്ത തെറ്റാണു നിങ്ങള്‍ ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല.

ഇങ്ങോട്ട് ഇപ്പം വന്നതല്ലെയുള്ളു? ക്ഷമ ചോദിക്കാന്‍ അവസരം തരാം.

കരീം മാഷ്‌ said...

എള്ളിലെ നഷ്ടം മുതിരയില്‍ വീട്ടി. എന്നു കര്‍ഷകര്‍ പറയുന്നപോലെ!
ടിവിയില്‍ മിസ്സായതു ബ്ലോഗില്‍ വീട്ടി.
വനജേ നന്ദി!.

ഒ.ടൊ.
ഒരു തമാശ
കൈപ്പള്ളി പറഞ്ഞു "ഇങ്ങോട്ട് ഇപ്പം വന്നതല്ലെയുള്ളു? ക്ഷമ ചോദിക്കാന്‍ അവസരം തരാം".
ആദ്യം വന്നവരു ക്ഷമ ചോദിച്ചു തീരട്ടെ എന്നിട്ടാവാം പിന്നെ വന്നവര്‍.
എനിക്കും വേണം ഒരു ക്ഷമ. എന്തിനാണെന്നു ചോദിക്കരുത്!
ഷോക്കേസില്‍ വെക്കാനാ! :)

ബാര്‍ബര്‍ നായര്‍ said...

ടിവിയില്‍ അംഗീകാരം അന്വേഷിക്കുന്നവര്‍.... ബ്ലൊഗില്‍ ശത്രുവിനെ പരതുന്നവര്‍.... ഇന്റര്‍നെറ്റില്‍ മുങ്ങിത്താഴുന്നവരുടെ ആശ്രയമായ ചില വൈക്കോല്‍ തുരുംബുകള്‍ !! ആരേയും പൊക്കാനും താഴ്ത്താനുമല്ല... സ്വയം ആത്മപരിശോധന നടത്തുകയാണ്‌.
മുപ്പതുകമന്റു കഴിഞ്ഞിട്ടും ഞാനൊന്നുമറിഞ്ഞില്ലേ .. രാമനാരായണാ... എന്നു ജപിച്ചിരുന്ന കഥാനായകനെ തോണ്ടിയെടുക്കാനുള്ള ഒരു പൊടികൈ മാത്രം !! ha.. ha...ha... :)

Vanaja said...

മലയാളീ, എന്നെ താങ്കള്‍ ശ്രദ്ധിച്ചുവല്ലോ. അതുപോലെ പലരും ഒന്നു ശ്രദ്ധിച്ചോട്ടെന്നു കരുതിത്തന്നെയാ ഈ പോസ്റ്റ്‌ ഇട്ടത്‌. എന്തേ ...

എണ്റ്റിഷ്ടാ, ഇണ്റ്റര്‍നെറ്റില്‍ മുങ്ങിത്താഴാതിരിക്കാന്‍ എനിക്കീ തുരുമ്പൊന്നും പിടിക്കണ്ടാ . എനിക്കു നല്ല ഒരു കൃഷി അവിടെ വേറെ ഉണ്ട്‌. ഇണ്റ്റര്‍നെറ്റിണ്റ്റെ എന്നല്ല, കമ്പൂട്ടെറിണ്റ്റെ തന്നെ ABCD ഒരിടത്തും പോയി പഠിച്ച്ട്ടില്ലാത്ത ഞാന്‍ സ്വയം രൂപപ്പെടുത്തിയെടുത്ത കൃഷി. അതുകൊണ്ടു ഞാന്‍ പച്ചരി വാങ്ങുന്നുണ്ട്‌. കുട്ടികളുടെ കണ്ണില്‍ ചിരി വിരിയിക്കുന്ന പണി. ആ ചിരി കാണുമ്പോള്‍ കിട്ടുന്ന സുഖം വേറൊരിടത്തു നിന്നും കിട്ടില്ല. അതിണ്റ്റെ ഇടവേളകളില്‍ ചെയ്യുന്ന ഒരു വിനോദം മാത്രമാണെനിക്കിത്‌.

അപ്പോള്‍ എണ്റ്റെയീ പോസ്റ്റ്‌ കൊണ്ട്‌ താങ്കള്‍ക്കും ഒരു വൈക്കോല്‍ തുരുമ്പു കിട്ടി അല്ലേ.

അനാഗതശ്മശ്രു said...

വനജയുടെ മറുപടി അസ്സലായി..
ടീച്ചറാണോ?

അപ്പൂസ് said...

ഇതു കാണാന്‍ വൈകി. നന്ദി വനജേച്ചി..
കൈപ്പള്ളി മാഷ്ക്ക്, അപ്പൂസിന്റെ അഭിനന്ദനങ്ങള്‍, ആശംസകള്‍!

ദീപു : sandeep said...
This comment has been removed by the author.
ദീപു : sandeep said...

നന്ദി വനജേച്ചി....
ടിവീല്‍ വന്നപ്പൊ കാണാന്‍ പറ്റീല..
ഇത് നമ്മ ഡൌണ്‍ലോഡാക്കി...
പലരും പറഞ്ഞപോലെ ഏഷ്യാനെറ്റ് അതു
വൃത്തികേടാക്കി....




qw_er_ty

ബാര്‍ബര്‍ നായര്‍ said...

പ്രിയ വനജ,
ഒന്നും മനസ്സിലായില്ലാല്ലേ? :)
ഞാന്‍ വനജയെ ഉദ്ദേശിച്ചു പറഞ്ഞതല്ല.വൈക്കൊല്‍ തുറുവിനു നന്ദി.
:)

Kaithamullu said...

മലയാളീസേ,
(ഏയ്,അല്ലാ, ഞാന്‍ ഇന്നസന്റ് ഒരു സില്‍മേല് പറഞ്ഞ ഡയലോഗല്ലാ പറയാന്‍ പോണേ..)
ഉന്നം വച്ചത് വൈക്കോല്‍ തുറു തന്നെ, പക്ഷേ അല്പം പിഴച്ചതോണ്ട് ഇപ്പോ വെറും ദയാനിധിമാരന്റെ പോലായി, അല്ലേ?

sreeni sreedharan said...

ഇത് ടീവിയില്‍ കാണാന്‍ പറ്റിയിരുന്നില്ല.
അപ്ലോഡ് ചെയ്തതിന് നന്ദി.