കടുവയെ പിടിച്ച കിടുവ.
എല്ലാവര്‍ക്കും നമസ്കാരം.
നമ്മുടെ അപ്പൂസിണ്റ്റെ ഈ പോസ്റ്റ് കണ്ടതിനു ശേഷം ഒരു ക്യാമറാമാനു വന്ന മാറ്റങ്ങളാണ് ഈ പോസ്റ്റിണ്റ്റെ പ്രദിപാദ്യ വിഷയം.
പ്രസ്തുത പോസ്റ്റ് കാണുന്നതിനു മുന്‍പ് ഇദ്ദേഹം എടുത്തുകൊണ്ടിരുന്ന ചില പോട്ടോവുകളുടെ സാമ്പിളുകളാണ് താഴെ കാണുന്നവ.ഇത് ഒട്ടകം. പ്രധാനമായും മരുഭൂമികളില്‍ കണ്ടു വരുന്നു.
ഒന്നും കാണുന്നില്ലെ , ഒന്നു ഞെക്കി വലുതാക്കി നോക്കൂ . ചിലപ്പോള്‍ എന്തെങ്കിലും കാണുവാരിക്കും. ഇതിന് കയര്‍ എന്നു പറയും . ക്ഷമിക്കണം. ഇതൊരു ജീവിയല്ല. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആലപ്പുഴ പ്രദേശങ്ങളില്‍ പോയി നോക്കുന്നത് നന്നായിരിക്കും.
പ്രസ്തുത പോസ്റ്റ് കണ്ടതിനു ശേഷമെടുത്ത പോട്ടൊവുകളാണ് ഇനിയുള്ളവ.ഇത് ഒമാനില്‍ കാണുന്ന ഒരിനം ഈച്ചയാണ്. ഇംഗളീഷില്‍ ഇവനെ ഫ്ള്യ്കൊ ഒമാനിയോ എന്നു പറയും. കൂടുതലറിയാന്‍ ഈ ലിങ്ക് സഹായിക്കും.
ഇതു ഒമാനില്‍ സുവൈക്ക് എന്ന സ്ഥലത്ത് ഒരു വീട്ടിനു സമീപം കാണപ്പെടുന്ന ഒരിനം ഓന്താണ്.
ഇവന്‍ ഇംഗളീഷില്‍ ഓന്താര്‍ഡോ സുവൈക്കോ എന്നറിയപ്പെടുന്നു. കൂടുതലറിയണമെന്നുള്ളവര്‍ ആ വീട്ടുകാരെ contact ചെയ്യുക.
അടുത്തതായി കിളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്.അറബിക്കില്‍ ഇവന് മാഫി മാലൂങ്ഗോ എന്നാണ് പേര്‍. ഈ ലിങ്കില്‍ ഞെക്കിയാലും ഞെക്കിയില്ലെങ്കിലും ഒന്നും കിട്ടാന്‍ പോകുന്നില്ല.
ഇത്രയൊക്കെ ആയപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന എനിക്കും ഒരു പൂതി. അങ്ങനെ ആ ക്യാമറ പിടിച്ചു വാങ്ങി ഞാനും എടുത്തു ഒരു ജീവിയുടെ ഫോട്ടോവ്. അതാണ് താഴെ കാണുന്ന മൂന്നു ചിത്രങ്ങള്‍.
ഈ ജീവിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ല ഭാഷയിലും ഇദ്ദേഹം ഒരു പേരില്‍ തന്നെയാണ് അറിയപ്പെടുന്നതെന്നുള്ളതാണ്. ഹോമോ സാപ്പിയന്‍സ് എന്ന ഇനത്തില്‍ പെടുന്നു. ലിങ്ക് ചോദിക്കരുത്. തരത്തില്ല.ഈ കടുവ ഏതോ ഇരയെ തിരയുകയാണെന്നു തോന്നുന്നു. എന്തോ തടഞ്ഞ മട്ടുണ്ടല്ലോ.
കടുവയെ പിടിച്ച കിടുവയോ എന്നുണ്ടല്ലോ നോട്ടം കണ്ടാല്‍.
(എണ്റ്റീശ്വരാ.. ഇപ്പം ചിരിക്കുന്നുണ്ടെങ്കിലും ഭാവം മാറിയാലോ. സ്ഥലം വിടുന്നതു തന്നെ നല്ലത്. ആത്മഗതം. )
അപ്പോള്‍ സമയക്കുറവു മൂലം ഇവിടെ വച്ചു നിര്‍ത്തുകയാണ്. ഈ കത്തി സഹിച്ചിരുന്ന് കണ്ടും, കേട്ടും അല്ല വായിച്ചും വെറുതെ സമയം കളഞ്ഞ എല്ലാവര്‍ക്കും നന്ദി, നമസ്കാരം.
:
:
:
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ........
31 comments:
"മരുഭൂമിയില്‍ ഓലേഞ്ഞാലിയേം, മാടത്തയേം ഒക്കെ കാണുവോ? ആ പാവം കാമറാമാനെ എന്തിനാ കുറ്റം പറയുന്നേ?" എന്നപ്പൂസ് പറഞ്ഞില്ലെ.
കിട്ടേണ്ടതു കിട്ടിയാല്‍ മരുഭൂമിയിലും ഇതൊക്കെയുണ്ടാവുമെന്ന് ഇപ്പോ മനസ്സിലായില്ലേ. അതായത് വേണ്ടാന്നു വച്ചാ കായിലും ചക്ക വേരിക്കുമെന്ന്.
കത്തി നന്നായി ,
അവസാനത്തെ കരച്ചിലും കേട്ടു :)
വനജേ.
ആ ഹോമോസാപിയന്‍ ആരാ? അപ്പൂസാണോ? ങെ!
വനജേച്ചിയേ.. മതിയായേ :)
മരുഭൂമിയില്‍ ഇത്രയും ജൈവ വൈവിദ്ധ്യം ഉണ്ടാവുമെന്ന് അപ്പൂസ് സ്വപ്നത്തില്‍ പോലും കരുതിയതല്ല.
പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോ വിചാരിച്ചു ആ ഹോമോസാപിയനാണ്‍ എന്തോ കിട്ടിയതെന്ന്.
അവസാനം എന്റെ നടുവേ എന്നൊരു കരച്ചിലു കേട്ടപ്പോ ആകെ കണ്‍ഫ്യൂഷ്യസ് ആയി..
വനജേച്ചിയുടെ കമന്റും ആ നാല്‍, അഞ്ച് പട്ങ്ങളും, ഈ ലീവ് യുവര്‍ കമന്റ് എന്ന ബോക്സിന്റെ അടുത്തു വന്ന ഒരു പടവും ചേര്‍ഹ്തു വെക്കുക, അവസാനത്തെ 3 പടങ്ങളും ആ കരച്ചിലും ചേര്‍ത്തു വെക്കുക. ഒക്കെ ക്ലിയര്‍..എല്ലാര്‍ക്കും കിട്ടേണ്ടതു കിട്ടീ, കിട്ടേണ്ടതു കിട്ടിയാലേ ചിലര്‍ ചിലരുടെ ഫോട്ടോ എടുക്കൂ ന്നു :)
ആ പാവം ഹോമോസാപിയന്‍ ഈ മരുഭൂമികളിലൂടൊക്കെ വെറുതെ എന്തിനലഞ്ഞു തിരിഞ്ഞു..
ഞാനോടി :)
ഇതാരപ്പാ ഓന്ത് രണ്ടെണ്ണമൊ..
അതോ മൂന്നോ...
രസകരമായ പോസ്റ്റ്.
ക്യാമറ മാത്രം പോരാ... നല്ല രസകരം.നന്നായി.:)
രണ്ടാമത്തെ പടം ഏറേ ഇഷ്ടപ്പെട്ടു:)
പാവം ഹോമോസാപിയന്‍!!!
ഓന്താര്‍ഡോ സുവൈക്കോ കൊള്ളാം
ആ അവസാനത്തെ ഫോട്ടോകളില്‍ കാണുന്ന ആ വന്യജീവി എന്തു തിരയുകയായിരുന്നെന്നു മനസ്സിലായി. നടുവും പുറത്തിടിക്കാന്‍ ഒരു കാരണം തിരയുകയായിരുന്നു പാവം. :)
കിടുവ ഇനി ഈ സൈസ് കടുവകളെ പിടിക്കണ്ടാട്ടോ. ആരോഗ്യത്തിനു ഹാനികരം എന്നു ഇപ്പോ മനസ്സിലായില്ലേ
ചാത്തനേറ്:
അവസാനത്തെ നിലവിളീം പോസ്റ്റിന്റെ മൊത്തം തീമും കലക്കി... കണ്ടം കുളത്തി തെങ്ങിന്‍ പൂക്കുലാ....കഴിച്ചാ മതി.. നടുവേദന പോവും
(പറഞ്ഞു കേട്ടതാ)
തറവാടി
നിക്ക്
അപ്പൂസ്
ചുള്ളന്റെ ലോകം
വിഷ്ണു പ്രസാദ്
വേണു
സാജന്‍
ആഷ
കുട്ടിച്ചാത്തന്‍
എല്ലാവര്‍ക്കും നന്ദി.
തറവാടി,
ശ്രദ്ധിച്ചു നോക്കിയാല്‍ കരച്ചിലിണ്റ്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം.ഇവിടുന്ന് അധികം ദൂരമില്ലല്ലോ.
നിക്കേ ഒന്നു നിന്നേ സ്ഥലമെവിടാന്ന് എന്നു പറങ്ങിട്ടു പോ.. please...;)
അപ്പൂസ് ,
ഒന്നും പറയാനില്ല. കിട്ടേണ്ടതു കിട്ടേണ്ടവര്‍ക്ക് കിട്ടേണ്ടവരുടെ കൈയ്യില്‍ നിന്നും കിട്ടേണ്ട സമയത്ത് കിട്ടേണ്ടതു പോലെ കിട്ടിയാല്‍ എല്ലാം ശരിയാകുമെന്ന് ഇന്നലെ ബോധ്യപ്പെട്ടു. പിന്നെ ക്യാമറാമാന്‍ അപ്പൂസിണ്റ്റെ ശിഷ്യനാവണമെന്നു പറഞ്ഞ് ഇവിടുന്ന് പുറപ്പെട്ടിട്ടുണ്ട്.
ചുള്ളന്റെ ലോകം ,
ഇതാ ഈ ചുള്ളന്‍മാരുടെ കുഴപ്പം എണ്ണാനറിയില്ല. ഇനി എണ്ണൂമ്പോള്‍ ചുള്ളനെ ആദ്യം എണ്ണണം അപ്പോല്‍ തെറ്റില്ല.:)
വിഷ്ണു പ്രസാദ് ,
ഉം... രസിച്ചോ.. രസിച്ചോ..
ഹോമോ സാപ്പിയന്‍സും ഇതു തന്നാ പറയുന്നത് ക്യാമറ മാത്രം പോര നല്ല ഒരു ചൂരലും കൂടി വേണമെന്ന്. അതെന്താ വേണു മാഷേ :)
സാജന്‍ ,
തേങ്ക്സ് നേരിട്ടു വാങ്ങിച്ചോളൂ :)
ആഷ,
ഇനിയില്ലേയില്ല. ഇന്നലെകൊണ്ട് എല്ലാം മനസ്സിലായി.
കുട്ടിച്ചാത്തന്‍
പറഞ്ഞുകേട്ടതാണെന്നിത്ര അണ്ടര്‍ലൈനിട്ടു പറയുന്നതെന്തിനാ. അല്ലെങ്കിലും ഞാനൊന്നും വിചാരിക്കില്ലാരുന്നല്ലോ .;)
കത്തി നന്നായി വനജേച്ചിയേ..
അവസാനം കൊടുത്ത രണ്ട് കാലുള്ള ജീവിയും ജീവിയെടുത്ത പടങ്ങളും കൊള്ളാം. കയറിനെക്കുറിച്ച് അറിയണോന്നുള്ളവര്‍ എന്നോട് ചോദിക്കൂ.ഞാന്‍ ആകെപ്പെഴക്കാരനാ.
അരീക്കോടന്‍ ,
കത്തി നന്നായോ. ഇനി എണ്റ്റെ കാര്യം...
സതീശ് ,
എങ്ങനെ മനസ്സിലായി രണ്ടു കാലാ ഉള്ളതെന്ന്? നല്ല ഒരു കയറു നോക്കി എടുത്തു വച്ചേക്കണേ.. മിക്കവാറും ഒരെണ്ണം ആവശ്യമായി വരും.
പിന്നെ സതീശനെ കണ്ടപ്പളെ മനസ്സിലായി ആള്‍
ആകെപെഴക്കാരനാണെന്ന്:)
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ...
ആ ജീവി വനജയുടെ നടുവിനിട്ട് ചവിട്ടിയതും പബ്ലീഷ് പോസ്റ്റ് ക്ലിക്കിയതും ഒരുമിച്ചായിരുന്നല്ലേ :)
പുള്ളി എടുത്ത പടങ്ങള്‍ കലക്കന്‍സ്...
പുള്ളിയുടെ പടവും അടിപൊളി - ചുള്ളനാണെന്ന്... അന്വേഷണം അറിയിക്കുക.
നല്ല പോസ്റ്റ്
വനജേച്ചിയെ,
അടിക്കിട്ടെണ്ട പടങ്ങള്‍, (അത് കിട്ടി അല്ലെ)
വിവരണങ്ങള്‍ കലക്കി, അപ്പോ ഒരു ഛോട്ട ഡൗട്ട്, അവസാന ചിത്രത്തിലെ ജീവി, മരുഭൂമിയിലെ സ്ഥിരതാമസക്കാരനാണോ?.
അഗ്രജന്‍
അങ്ങനെയല്ല. ചവിട്ടുകൊണ്ട് തല വന്ന് മൌസ്സില്‍ ഇടിച്ചപ്പോള്‍ തന്നെ ക്ളിക്കായതാ.
അന്വേഷണമോ കൊള്ളാം. ഈ കമണ്റ്റു കണ്ടു കഴിഞ്ഞാ പിന്നെ എണ്റ്റെ നേരെ വരുന്ന മലപ്പുറം കത്തിയില്‍ നിന്നെങ്ങനെ രക്ഷപെടാമെന്നൂടെ പറ.:(
ഇതാരാ ഈ കണ്ണാടി വെച്ച കടുവ ? ;)
qw_er_ty
ബീരാന്‍ കുട്ടി ,മുല്ലപ്പൂ
വന്നതിനു സന്തോഷം :)
വരാന്‍ വൈകി...
സത്യത്തില്‍ അല്‍പം വിഷാദം മനസിലുള്ളപ്പോള്‍
ഒരാശ്വസത്തിന് ബുലോഗത്തേക്ക് വന്നതായിരുന്നു....
ഒരു കമന്റ് വഴിയാണ് ഇവിടെയെത്തിയത്...
എന്തായാലും...വന്നതുകൊണ്ട്
മനസിന് സന്തോഷം ലഭിച്ചു...
സത്യത്തില്‍ പറയാനൊന്നുമില്ലാതെ പറയുമ്പോഴാണ്
ഹാസ്യം കൂടുതല്‍ മനോഹരമാകുകയെന്ന് മനസിലായി...
എന്നാലും..ചോദിക്കുവാ..ട്ടോ
എതാ...ഈ പാവം കടുവ....
വനജേ...
ഒരുപാടിഷ്ടമായി...ഈ പോസ്റ്റ്
നിര്‍വചനങ്ങളുടെ ബ്ലോഗും വായിച്ചു...
അഭിനന്ദനങ്ങള്‍..
ഇനിയും നര്‍മ്മം തുളുമ്പുന്ന പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.....
ആ കയറിന്റെ പടം സൂപ്പറായിട്ടോ...
ദ്രൌപതി,
ബൂലോകത്ത് എവിടെയൊക്കെയോ വച്ച് ഈ പേരു കേട്ടിരുന്നു. കണ്ടതില്‍ സന്തോഷം. പിന്നെ എഴുതാനുള്ള കഴിവൊന്നും എനിക്കില്ല. വെറുതെ ചിലത് കുത്തിക്കുറിക്കുന്നു എന്നു മാത്രം. എന്നെ അറിയാവുന്നവരില്‍ ഈ പാവം കടുവയ്ക്കു മാത്രമേ എനിക്കിങ്ങനെയൊരു ബ്ളോഗുണ്ടെന്നുള്ള കാര്യം അറിയാവൂ.
പിന്നെ, ഈ കടുവ ആരാണെന്നു ചോദിച്ചാല്‍, അതെണ്റ്റെ സ്വന്തം കടുവ - ഒരു സാധു മനുഷ്യന്‍.
ആകെ കണ്‍ഫ്യൂഷനായി. എന്നാലും എല്ലാ ഫോട്ടോകളും വിവരണങ്ങളും മനോഹരമായി.
ചിലരങ്ങനേയാ വനജേ ..ചിരിച്ചോണ്ടു ചവിട്ടും ..ആ കൊണ്ടോ..നല്ലതാ..
പോസ്റ്റ് രസായീട്ടോ..ചിരിച്ചു
[ഒരു ബ്ലോഗര്‍ തല കൊണ്ടു ഇടിച്ചു പോസ്റ്റ് ചെയ്ത ആദ്യത്തെ പോസ്റ്റ്..അല്ലേ വനജേ..]
പോസ്റ്റ് നന്നായി... വിവരണങ്ങളും...
:)
ആദ്യമായാണിവിടെ...
ഫോട്ടോകളേക്കാള്‍ വിവരണം കലക്കി...
(അവസാനത്തെ കരച്ചില്‍ തെന്നി വീണിട്ടാവല്ലേ, കണ്ണാടിവച്ച കക്ഷി ഇടിച്ചതാരിക്കണേ .... ആമേന്‍)
നല്ല പടങ്ങള്‍
വനജാ നല്ല പോസ്റ്റ്. പടങ്ങള്‍ നല്ലത് പക്ഷേ അവതരണരീതി അതിലും ഏറെ രസകരമായിതോന്നി.
ഇരിങ്ങല്‍ ,ഉണ്ണിക്കുട്ടന്‍ ,ശ്രീ ,തമനു,ക്യാമറക്കണ്ണുമായ,Manu
പ്രോത്സാഹനങ്ങള്‍ക്കു നന്ദി.
qw_er_ty
:) നല്ല സുന്ദരമായ പോസ്റ്റ്.
ആരോ ചോദിച്ച പോലെ .. എന്തായിരുന്നു അവസാന ഷോട്ടില്‍. :P
അപ്പുറത്തെ വീട്ടിലെയ്ക്കു ഒളിഞ്ഞു നോകീതാണോ, ഞാന്‍ ഓടി...
“എന്റെ നടുവേ“ എന്ന കരച്ചിലു കേട്ടപ്പോള്‍ ആരാ ആ ജീവി എന്നു മനസിലായി!!!!!!!!!!
Post a Comment