ഒരല്‍പ്പം ബ്ലോഗുകാര്യം
ബൂലോക താരോദയം 2007 , സൂപ്പര്‍ ബ്ലോഗര്‍ 2007 എന്നീ പോസ്റ്റുകളില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണല്ലോ? ഇവിടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ എല്ലാവരും ശരിയായ ഒരു അവാര്‍ഡ് ജേതാവിനെ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനൊരന്തവും കുന്തവുമില്ലേ കൂട്ടുകാരെ?ഈ അവസരത്തില്‍ എനിക്കു പറയാനുള്ള ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..
ബ്ലോഗിംഗ് എന്നാല്‍ എന്ത്? അതിന്റെ ഉദ്ദേശവും ലക്ഷ്യവും എന്ത് മുതലായ കാര്യങ്ങളില്‍ വ്യക്തമായ ഒരു ധാരണ, (ഒരു പക്ഷേ താരതമ്യേന പുതിയ ഒരു മാധ്യമമായതിനാലാവും) മിക്കവര്‍ക്കും ഇല്ല, അല്ലെങ്കില്‍ പലരും ധരിച്ചു വച്ചിരിക്കുന്നതല്ല യഥാര്‍ത്ഥ ബ്ലോഗിങ്ങ് എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടു കണ്ടു. അതില്‍ ചില കാര്യമില്ലാതില്ലേ എന്ന ചിന്താകുഴപ്പം എന്നേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. മനസമാധാനത്തോടെ ഉറങ്ങികൊണ്ടിരുന്ന എനിക്ക് ഉറക്കം നഷ്ടപ്പെട്ട കരാള രാത്രികളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനൊരുത്തരം കണ്ടെത്തേണ്ടത് വ്യക്തിപരമായ ഒരാവശ്യം കൂടിയായി തീര്‍ന്നിരിക്കുന്നു.
ഗൂഗിളിലും മറ്റും തപ്പി ചില ലിങ്കുകളിലൊക്കെ ചെന്നു നോക്കിയെങ്കിലും ഒന്നും തൃപ്തികരമായി തോന്നിയില്ല. ഈ വിഷയത്തെ പറ്റി നേരത്തെ ഒരു പോസ്റ്റോ ചര്‍ച്ചയോ നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ദയവായി ആ ലിങ്ക് ഒന്നെടുത്തു തരൂ. ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ താല്പര്യവും അറിവുമുള്ളവര്‍ സമഗ്രമായ, അവാര്‍ഡു പടം പോലല്ലാതെ മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു പോസ്റ്റിടൂ. അങ്ങനെ ബ്ലോഗിംഗ് എന്ന കരകാണാ കടലലയില്‍ മുങ്ങിത്തപ്പി അന്തം വിട്ട് കുന്തം വിഴിങ്ങിയിരിക്കുന്ന എന്നെ പോലുള്ള അനേകായിരങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും മുന്നോട്ടു കടന്നു വരൂ. (ബ്ലോഗവാര്‍ഡ് കിട്ടിയില്ലെങ്കിലും ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ഈ എനിക്കു തന്നെ.) അവാര്‍ഡു സിനിമ മാത്രം എടുക്കുന്ന സംവിധായകരെ പോലെ ഇനി അവാര്‍ഡിനായി മാത്രം ബ്ലോഗുന്നവരുണ്ടെങ്കില്‍ അവര്‍ക്കും പ്രയോജനപ്പെടുമല്ലോ? നമുക്കോ പറ്റിയതു പറ്റി. ഇനി വരുന്നവര്‍ക്കെങ്കിലും ഈ അബദ്ധം പറ്റാതിരിക്കാന്‍ ഒന്നുമല്ലെങ്കിലും ബ്ലോഗിന്റെ സൈഡ് ബാറില്‍ തൂക്കിയിടുകയെങ്കിലും ചെയ്യാമല്ലോ?
ഇത്തരുണത്തില്‍ ബ്ലോഗവാര്‍ഡിനെ കുറിച്ചും രണ്ടു വാക്കു പറയാതെ പോകുന്നതു ശരിയല്ലല്ലൊ?
ബ്ലോഗവാര്‍ഡ് വേണോ വേണ്ടയോ എന്നുള്ളത് ആദ്യം തീരുമാനിക്കണം.
വേണ്ടെങ്കില്‍ പ്രശ്നമില്ല.
വേണമെങ്കില്‍, എങ്ങനെയൊക്കെയുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തണം?
നല്ല ബ്ലോഗ്, ബ്ലോഗുമൂല്യമുള്ള ജനപ്രിയ ബ്ലോഗ്,കാറ്റഗറി വേണമെങ്കില്‍ ഏതൊക്കെ?
നല്ലബ്ലോഗര്‍, ജനപ്രിയ ബ്ലോഗര്‍, നല്ല പോസ്റ്റ്, നല്ല കമന്റ്(ഇമ്മിണി വിയര്‍ക്കും കണ്ടു പിടിക്കാന്‍) തുടങ്ങിയവയൊക്കെ പരിഗണിക്കാവുന്നതാണ്.
ഓരോന്നിനും വേണ്ട ക്രൈറ്റീരിയ, വോട്ടറന്മാര്‍ക്കുള്ള ഗൈഡ് ലൈന്‍സ് തുടങ്ങിയവയെ കുറിച്ചും വ്യക്തമാക്കണം .
അപ്പോ അതും തീര്‍ന്നു.
എന്തായാലും നനഞ്ഞു. എന്നാ പിന്നെ ഒരു കാര്യം കൂടി പറഞ്ഞേക്കാം.
മനുഷ്യന്മാരായ മനുഷ്യന്മാര്‍ക്കൊക്കെ അല്ലെങ്കില്‍ തന്നെ ആവശ്യത്തിനുള്ള ടെന്‍ഷന് ഉണ്ട്. പിന്നീ ബ്ലോഗിലും കൂടി വന്ന് എന്തിനു മനസമാധാനം കളയുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഒരു വിഷയത്തില്‍ ആശയപരമായ വൈരുധ്യം സ്വാഭാവികം. തന്റെ വാദം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം.. ബ്ലോഗില്‍ വ്യക്തിക്ക് പ്രാധാന്യമില്ലെന്നു പറയുമ്പോള്‍ തന്നെ ഇത്തരം ആശയസംഘട്ടനങ്ങള്‍ പലപ്പോഴും വ്യക്തിവിദ്വേഷത്തിലേക്കും ചെളിവാരിയെറിയലിലേക്കും പോകുന്നതെന്തു കൊണ്ട്? ഒരു അഭിപ്രായവ്യത്യാസം വരുമ്പോള്‍ ഞാനോ നീയോ കേമന്‍ എന്നുള്ള ഈഗോ ഒഴിവാക്കാന്‍ എല്ലാവരും മനസ്സു വയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ഈയവസരത്തില്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു. :)>- ഇടക്കിടയ്ക്ക് ചിലതൊക്കെ കാണുന്നതു കൊണ്ട് പറഞ്ഞു പോയതാണ്.
ബ്ലോഗിനെ കുറിച്ചോ ബ്ലോഗര്‍മാരെ കുറിച്ചോ ഒരിക്കലും പോസ്റ്റിടില്ലെന്നു കരുതിയിരുന്ന ഞാന്‍ വരെ ദാ അവസാനം………ഇനീപ്പോ ഇതാണോ ഈ ബ്ലോഗിംഗ് ബ്ലോഗിംഗ് എന്നു പറയുന്ന സംബവം?