Saturday, June 9, 2007

ഗോനുവിനു ശേഷം

അത്യന്തം വിനാശകാരിയായ catagery 5 ല്‍ പെട്ട ഗോനു ചുഴലിക്കാറ്റ്‌ ബുധനാഴ്ച ഒമാണ്റ്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി.


മസ്കറ്റില്‍ നിന്നും ഏകദേശം 125 km അകലെയാണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. ഇവിടെ വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഗോനു എത്തുമെന്നാണ്‌ പറയപ്പെട്ടിരുന്നത്‌. ഏകദേശം രണ്ടര മണിയായപ്പോള്‍ കരണ്ട്‌ പോയി. ഗൊനു എത്താറായെന്നു തന്നെ കരുതി. പക്ഷേ 10 മിനുട്ടിനു ശേഷം കറണ്ടു വന്നു. ഒന്നൊളിഞ്ഞു പോലും നോക്കാതെ ഗോനു എവിടെയോ പോയി മറഞ്ഞു. ഗോനുവിനേയും പ്രതീക്ഷിച്ചു കിടക്കുമ്പോള്‍, ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി.

ഇന്നലെ വൈകുംനേരം സീബിലുള്ള (മസ്കറ്റിനും 40 കിലോമീറ്ററോളം മുന്‍പ്‌. ) വരെ പോയിരുന്നു. അപ്പോള്‍ കണ്ട ചില കാഴ്ച്ചകളാണ്‌ താഴെ. ഇതൊന്നുമല്ല യഥാര്‍ഥ കാഴ്ചകള്‍. അവിടേക്ക്‌ പോയില്ല.

മസ്കറ്റില്‍ ക്വറിയാത്ത്‌ എന്ന സ്ഥലത്താണ്‌ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്‌. ഏകദേശം 35 പേരോളം മരണപ്പെട്ടതായാണ്‌ കണക്ക്‌.

മസ്കറ്റില്‍ അക്ഷരാര്‍ഥത്തില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. വൈദ്യുതി ബന്ധം ഇനിയും പല സ്ഥലങ്ങളികും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ജല ദൌര്‍ലഭ്യമാണ്‌ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മസ്കറ്റിലുള്ള ഞങ്ങളുടെ ഒരു ബന്ധു രണ്ടു ദിവസമായി അടുത്തുള്ള ഒരു ഹോട്ടലിനെയാണ്‌ പ്രഭാതകര്‍മ്മക്കായി ആശ്രയിക്കുന്നത്‌. Swimming pool ലെ വെള്ളം filter ചെയ്താണ്‌ അവിടെ ഉപയോഗിക്കുന്നതെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ചോറു വയ്ക്കാന്‍ കൂടുതല്‍ വെള്ളം വേണ്ടിവരുമെന്നതു കൊണ്ട്‌ മൂന്നു നേരവും ചപ്പാത്തി തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. ഡിസ്പോസിബിള്‍ പ്ളേറ്റുകളൂം ഗ്ളാസ്സുകളൂമാണ്‌ ഭക്ഷണം കഴിക്കാനും മറ്റുമായി ഉപയോഗിക്കുന്നത്‌.


Climate ണ്റ്റെ പ്രത്യേകത കൊണ്ട്‌ വെള്ളം കെട്ടികിടന്ന്‌ നാട്ടിലെ പോലെ പകര്‍ച്ചവ്യാധികളുണ്ടാവാനുള്ള സാധ്യത കുറവാണ്‌.

പലരും കുളിച്ചിട്ട്‌ 3 ദിവസത്തിലേറെയായി. കരണ്ട്‌ ഇല്ലാത്തതു കൊണ്ട്‌ A/C യും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ കാറ്റും മഴയും ശമിച്ചതോടെ ചൂട്‌ പഴയപടിയാവുകയും ചെയ്തിരിക്കുന്നു.

കടകളൊക്കെ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്‌. പക്ഷെ കൈയ്യില്‍ പൈസയുള്ളവര്‍ക്കു മാത്രം എന്തെങ്കിലും വാങ്ങാം. മിക്കവരും ഇപ്പോള്‍ ATM കാര്‍ഡാണല്ലോ ഉപയോഗിക്കുന്നത്‌. മെഷീനുകളും മറ്റു കമ്പുട്ടര്‍ സംവിധാനങ്ങളും തകരാറിലായിരിക്കുന്നതു കൊണ്ട്‌ പൈസ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.

വിജനമായി കിടക്കുന്ന Muscat city center ണ്റ്റെ roof parking area . മിക്കവാറും ദിവസങ്ങളില്‍ പ്രത്യേകിച്ചും , വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ പാര്‍ക്കിംഗ്‌ കിട്ടാറെയില്ലന്നതാണ്‌ അനുഭവം.

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. വലിയവനും ചെറിയവനും, പാവപ്പെട്ടവനും പണക്കാരനും, ഇന്ത്യക്കാരനും പാക്കിസ്താനിയും അമേരിക്കകാരനും, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ളിമും, സ്തീയും പുരുഷനും എല്ലാവരും. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക.

ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌.
ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

കൂടുതല്‍ ചിത്രങ്ങള്‍

Ref: First photo by Gulf News.

29 comments:

Vanaja said...

ഗോനുവിനു മുന്‍പില്‍ എല്ലാവരും സമന്‍മാര്‍. ഗോനു സംഹാരതാണ്ഢവമാടിയ നിമിഷങ്ങളില്‍ ഇന്നലെ വരെ തമ്മിലടിച്ചു കഴിഞ്ഞവരും ഒന്നിച്ച്‌ ഒരേ കാര്യം തന്നെയാവുമല്ലോ പ്രാര്‍ഥിച്ചിട്ടുണ്ടാവുക. ഗോനുവിനു നാലു ദിവസങ്ങള്‍ക്കു ശേഷം ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌. ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌.

രാജ് said...

ഒരു പക്ഷെ മസ്കറ്റിനു എന്റെയും സുഹൃത്തുക്കളുടേയും കണ്ണ് തട്ടിക്കാണും.

നഗരമേ ഒരിക്കല്‍ നീ തന്ന വിരുന്നിന് നന്ദി, നിന്റെ പതര്‍ച്ചയില്‍ വേദനിച്ചുകൊണ്ട്,

അഞ്ചല്‍ക്കാരന്‍ said...

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

പുള്ളി said...

പ്രതീക്ഷിച്ചയാള്‍ വരാതിരുന്നത് നന്നായി. വനജ പറഞ്ഞത് വളരെ സത്യം, പ്രകൃതി ശക്തികള്‍ക്കു മുന്‍പില്‍ പലപ്പോഴും മനുഷ്യ നിര്‍മ്മിത സാങ്കേതിക വിദ്യയ്ക്ക് അടിതെറ്റുന്നു.

Sapna Anu B.George said...

ഈ തകര്‍ച്ചയില്‍,ഈ വിഷമഘട്ടങ്ങളില്‍, സാന്ത്വനത്തിന്റെ ഒരിറ്റു കണ്ണുനീര്‍ നിനക്കായി, സഹഭൂവാസികളെ!!!

തമനു said...

ഒമാനിലെ സുഹൃത്തുക്കളെപ്പറ്റി ആലോചിച്ചപ്പോ നിങ്ങളും എന്റെ മനസില്‍ വന്നിരുന്നു. ഒന്നും സംഭവിച്ചില്ലല്ലൊ... ഭാഗ്യം..

എല്ലാം വേഗത്തില്‍ പഴയതുപോലെ ആവട്ടെ എന്ന് ആശിക്കാം അല്ലേ...

മായാവി said...

വനജ, ചിന്തോദ്ദീപകമായ ലേഖനം.

മരണത്തെ മുഖാമുഖം കാണുന്ന നിമിഷങ്ങളില്‍ മനുഷ്യന്‍ തണ്റ്റെ ഗീര്‍വാണങ്ങളെല്ലാം ചുരുട്ടികെട്ടി വച്ചാലും അതുകഴിയുമ്പോള്‍ വീണ്ടും എപ്പോള്‍ വേണമെങ്കിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാമെന്നു അവന്‍ മറന്നു പോകുന്നു.

അപ്പു ആദ്യാക്ഷരി said...

“ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍ എന്ന്‌ ഓര്‍ത്തുപോയി...”

വനജേച്ചീ.. ഇതുതന്നെയാണ് ഞാനു അന്ന് ഓര്‍ത്തത്.

Vanaja said...

പെരിങ്ങോടന്‍ ,
മറ്റു ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ മനോഹരമായിരുന്നു മസ്കറ്റ്‌. പഴയ രീതിയിലാവാന്‍ ഇനി എത്ര നാള്‍ വേണ്ടി വരും!

അഞ്ചല്‍കാരന്‍,പുള്ളി,സപ്ന
ഒരിടത്തും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കന്‍ നമുക്കു പ്രാര്‍ഥിക്കാം.

തമനു,
എന്നെപറ്റി ഓര്‍ത്തതിനു നന്ദി സഹോദരാ. ഈ സ്നേഹം എന്നും എല്ലാവര്‍ക്കും എല്ലാവരോടുമുണ്ടാവണമെന്നഗ്രഹിക്കുന്നു. പക്ഷേ ചിലതൊക്കെ കാണുമ്പോള്‍ മനസ്സു വേദനിക്കുന്നു.

മായാവി,
എന്തു പറയാന്‍

അപ്പു,
പലപ്പോഴും മനുഷ്യന്‍ അതു മറന്നു പോകുന്നു.

ശാലിനി said...

ഇത്രയും ദുരന്തങ്ങള്‍ ഉണ്ടായി എന്നറിഞ്ഞില്ല. പോസ്റ്റിട്ടത് നന്നായി.

നാട്ടില്‍ ഉണ്ടായ സുനാമി ഓര്‍ത്തുപോയി. ഗള്‍ഫിലെ സുഖസൌകര്യങ്ങളില്‍ ജീവിക്കുമ്പോള്‍ നാട്ടില്‍ നടന്നത് എത്രയോ അകലെ എന്നാണോര്‍ത്തത്, ഇപ്പോഴിതാ തൊട്ടടുത്തേക്ക് എത്തുന്നു. “ഒമാനില്‍ ജനജീവിതം സാധാരണ രീതിയിലേക്ക്‌ മടങ്ങുകയാണ്‌. ഞാനും; എണ്റ്റെ അഹങ്കാരങ്ങളിലേക്ക്‌ “. അതേ ഞാനും അഹങ്കാരത്തോടെയിവിടിരിക്കുന്നു എന്നു തോന്നുന്നു, നാട്ടിലെ മഴയുടെ കെടുതികളും, പകര്‍ച്ചവ്യാധിയും ഒന്നുമേശാത്ത ദൂരത്തെന്ന അഹങ്കാരത്തോടെ. അവസാനത്തെ രണ്ടു പാരഗ്രാഫുകളില്‍ എല്ലാമുണ്ട്.

Kiranz..!! said...

ഗള്‍ഫില്‍ മഴയുടെ ചെയ്തികളെ മാത്രം പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഇത്തവണ കാറ്റിന്റെ രൂപത്തില്‍,ഭീകരം തന്നെ ..വനജേ,ചിത്രങ്ങളും കുറിപ്പൂമൊക്കെ പോസ്റ്റിയതിനു നന്ദി..കൂടുതല്‍ ചിത്രങ്ങളുടെ ലിങ്കില്‍ നിന്നുമാണ് അതിന്റെ ഭീകരത കൂടുതലും മനസിലായത്.ബന്ധുക്കളും സുഹൃത്തുക്കളും സുരക്ഷിതരെന്ന് വിളിച്ചുറപ്പാക്കുമ്പോഴും ഇത്ര മാത്രം ആയിരുന്നു അതിന്റെ ഇമ്പാക്ട് എന്ന് മനസില്‍ത്തോന്നിയിരുന്നില്ല..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
അടങ്ങിയൊതുങ്ങി വീട്ടിലിരിക്കൂന്നേ ക്യാമറേം തൂക്കി കറങ്ങി നടക്കാതെ.

ആഷ | Asha said...

നിങ്ങളെല്ലാം സുഖമായിരിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം.

ഇത്തരം സന്ദര്‍ഭങ്ങളിലാണ് നമ്മള്‍ എത്ര നിസാരന്മാരാണെന്നു ചിന്ത വരിക.

സാജന്‍| SAJAN said...

oru van durantham aavaamayirunnath ithil avasaanichchathil aaswaasam
ith panku vachathinu nandi!

Vanaja said...

ശാലിനി,Kiranz..,കുട്ടിച്ചാത്തന്‍ ,ആഷ , സാജന്‍ ,
ഇവിടെ വന്ന്‌ വായിച്ചതിനു നന്ദി.


കുട്ടിചാത്തന്‍, താങ്കള്‍ പറഞ്ഞത്‌ ഏതര്‍ഥത്തിലാണെന്ന്‌ എനിക്കു മനസ്സിലായില്ല. തമാശയാണുദ്ദേശിച്ചതെങ്കില്‍ അത്‌ അനവസരത്തിലായി പോയി ചങ്ങാതീ.. വേറൊരു പോസ്റ്റിലായിരുന്നെങ്കില്‍ ഞാനും അതാസ്വദിച്ചേനേ.

ഉപദേശമാണെങ്കില്‍ നന്ദി. എങ്കിലും ശാലിനിയുടെയും കിരണ്‍സിണ്റ്റെയും വാക്കുകള്‍ നോക്കുക. നാം കരുതിയതിലും കൂടുതല്‍ ദുരന്തങ്ങളാണു സുഹ്രുത്തേ സംഭവിച്ചത്‌. കാണാതായ ആള്‍ക്കാരുടെ കണക്കുകളൊന്നും മരണപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ല എന്നോര്‍ക്കണം.

K.P.Sukumaran said...
This comment has been removed by a blog administrator.
K.P.Sukumaran said...

ചാത്തനേറ് കൊണ്ട് രക്ഷയില്ലല്ലോ നാരായണാ.....

മുസ്തഫ|musthapha said...

"ചന്ദ്രനില്‍ പോയാലും ,എവറസ്റ്റ്‌ കീഴടക്കിയാലും ,ഇംഗീഷ്‌ ചാനല്‍ നീന്തി കടന്നലും ,ബഹിരാകാശ സഞ്ചാരം നടത്തിയാലും പ്രകൃതിയുടെ മുന്‍പില്‍ മനുഷന്‍ എത്രയോ നിസ്സാരന്‍..."

വളരെ സത്യം...‍

മുസാഫിര്‍ said...

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.മറ്റു ജീ സീ സീ രാജ്യങ്ങള്‍ പുനര്‍നിര്‍മ്മാണത്തിനു സഹായിക്കുമെന്നു പ്രതീക്ഷിക്കാം.അധികം ഒമാനികളും വളരെ പാവങ്ങളും ഇന്‍ഡ്യക്കാരോടു വളരെ സൌഹൃദത്തില്‍ പെരുമാറുന്നവരുമാണെന്നാണു കേട്ടിരിക്കുന്നത്.

മുസാഫിര്‍ said...

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ദുബായ് ശാഖയില്‍ നിന്നും ഇങ്ങനെ ഒരു സന്ദേശം കിട്ടി.സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ദയവായി താഴെക്കാണിച്ചിരിക്കുന്ന നമ്പറില്‍ നേരിട്ടു വിളിക്കുക.വെള്ളീയാഴ്ചകളില്‍ ഇവര്‍ കാലത്ത് 7 മുതല്‍ 8.45 വരെ ദുബായിയിലെ ഇന്‍ഡ്യന്‍ കണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ കൂടാറുണ്ട്.
വനജ,
ഓ.ടോ വിനു ക്ഷമാപണം.
മെസ്സേജ് തുടക്കം
Got a call from AOL/IAHV volunteers from Muscat that due to Ghonu cyclone there is a shortage of drinking water and funds are required to supply the same on urgent basis. Following are the people who will collect funds in different areas;

1) Jumeirah / Umm Suqueim area - Prabhakar - 97150 6510758
2) Bur Dubai / Karama - Balaji - 050 7446941
3) Deira - Latha - 97150 5457749
4) Al Ghusais - Lakshmi : 9714 2613098 / 97150 5449153
5) Sharjah - Padma - 97150 4811061
മെസ്സജ് അവസാനിക്കുന്നു.നന്ദി.

Vanaja said...

8 പൈപ്പുലൈന്‍ ഉള്ളതില്‍ ഇപ്പോള്‍ ഒന്നോ രണ്ടൊ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അതുതന്നെ ഓരോ ദിവസവും ഓരോ സ്ഥലങ്ങളില്‍ വെള്ളം ടാങ്കറില്‍ കൊണ്ടു കൊടുക്കുകയാണ്‌. ചില നല്ല ഒമാനികളും അവരാല്‍ കഴിയും വിധം സഹായിക്കുന്നുണ്ട്‌.പക്ഷേ ഇതുകൊണ്ടൊക്കെ എന്താവാന്‍. വെള്ളത്തിണ്റ്റെ ദൌര്‍ലഭ്യം കാരണം മിനറല്‍ വാട്ടറാണ്‌ ചിലരൊക്കെ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്‌. കുടിവെള്ളത്തിനു ഷോര്‍ട്ടേജു വരാന്‍ ഇതും ഒരു കാരണമാണ്‌.

മുസാഫിര്‍, ലഭിച്ച സന്ദേശം ഇവിടെ പങ്കു വച്ചതിനു വളരെ വളരെ നന്ദി.

അപ്പൂസ് said...

എന്താ പറയേണ്ടതെന്നറിയില്ല. കണ്ടു എന്നു മാത്രം കുറിച്ചോട്ടെ.
qw_er_ty

:: niKk | നിക്ക് :: said...

താങ്ക്‌ ഗോഡ്‌ ദിസ്‌ അഹങ്കാരി ഇസ്‌ സേഫ്‌ :)

ഷംസ്-കിഴാടയില്‍ said...

ഗോനുവിലൊരുപാട് സ്വപ്നങ്ങള്‍..
കുത്തിയൊലിച്ചിരിക്കും...
നഗരത്തെ മൂടിയ വെള്ളത്തെക്കാള്‍..
പതിന്‍മടങ്ങ്...എന്നെ അലട്ടുന്നത്
അതിന്റെ ശേഷിപ്പായ കണ്ണീരുകളാണ്..
ദൈവം അവര്‍ക്ക് ക്ഷമിക്കാനുള്ളകഴിവ് നല്‍കട്ടെ...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്വപ്നങ്ങള്‍ നടക്കാത്തതാണേലും നമുക്ക് പ്രതീക്ഷിക്കാലോ സുഹൃത്തേ..
കണ്ണിരിന്‍റെ നിനവും മനസ്സുകളുടെ ശക്തിയും ഒമാനില്‍ കുറഞ്ഞുപൊയൊ.!!
നഷ്ടപ്പെട്ട ജീവനു പകരം വെക്കാന്‍ എത്രസ്വപ്നം കണ്ടിട്ടും കാരയമില്ലലൊ
നയിസ് സുഹൃത്തെ ഈ വരികളിലൂടെ ഒന്നു ഒമാനിലേക്ക് പൊയി
അതും ഒരു സ്വപ്നം.!!

കുട്ടിച്ചാത്തന്‍ said...

വനജേച്ചീ അതൊരു ഉപദേശമാണോന്ന് ചോദിച്ചാല്‍ ആണ് പക്ഷേ അത് ഞാന്‍ പറയുന്നതായി എടുക്കണ്ട. നല്ല കാറ്റും മഴയും ഇടിയും മിന്നലും വരുമ്പോള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയാല്‍ മുത്തശ്ശിമാരു പറയൂലെ മര്യാദയ്ക്ക് അകത്തിരുന്ന് രാമനാമം ജപിച്ചോണ്ടിരിക്കാന്‍. ആ ടൈപ്പ് ഒന്ന്.

ഒരു വൈകിയ ക്ഷമാപണം.

Vanaja said...

കുട്ടിച്ചാത്തന്‍,
നല്ല കാറ്റും മഴയും ഇടിയും മിന്നലും വരുമ്പോള്‍ രാമനാപമൊന്നും ജപിക്കാറില്ലെങ്കിലും, വീട്ടിനകത്ത് അടങ്ങിയൊതുങിയോ അല്ലാതെയോ ഇരിക്കുകയോ, കിടക്കുകയോ നില്‍ക്കുകയോ ഒക്കെതന്നെ പതിവ്. കാരണം എനിക്കൊരു കുടുംബമുണ്ട്.കുട്ടികളാണെങ്കില്‍ സ്വന്തം കാര്യം നോക്കാറായിട്ടുമില്ല. അതുകൊണ്ട് ഞാന്‍ ജീവിച്ചിരുന്നേ മതിയാവൂ എന്ന ബോധമുണ്ട്.

ഗോനുവെല്ലാം പമ്പ കടന്നിട്ടാ ക്യാമറയും തൂക്കി കറങ്ങി നടന്നത്. എന്തായാലും ഉപദേശത്തിനു നന്ദി. ഇനിയും ആവശ്യം വരുമ്പോള്‍ ഫ്രീയായിട്ടു തരണേ..:)

നാലു മാസങള്‍ക്കു ശേഷം വീണ്ടും വന്ന് വിശദീകരണം തന്നതിനു നന്ദി.
ക്ഷമാപണം? എന്തിന്

കുഞ്ഞന്‍ said...

വനജേ.. ഞാനിപ്പോഴാണു ഈ പോസ്റ്റ് കണ്ടത്.
ലോകത്തില്‍ ഏറ്റവും വലിയ ഭാഗ്യവന്മാര്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ നിസംശയം പറയും അംഗവൈകല്യമില്ലാത്തവനും,യുദ്ധക്കെടുതിയും പ്രകൃതി ദുരന്തവും അനുഭവിക്കാത്തവരുമാകുന്നു.

ഇപ്പോഴത്തെ അവസ്ഥയെപറ്റി ഒരു പോസ്റ്റിട്ടിരുന്നെങ്കില്‍ എങ്ങിനെ പ്രയാസങ്ങള്‍ തരണം ചെയ്തുവെന്ന് അറിയാന്‍ പറ്റും.

ഒരു ദിവസം എന്റെ ഫ്ലാറ്റില്‍ വെള്ളമില്ലാത്ത അവസ്ഥയുണ്ടാകുമ്പോള്‍ ഞാന്‍ വിളറിപിടിക്കുന്നു, അപ്പോള്‍ നിങ്ങളുടെ കാര്യമൊ...?

ചേര്‍ത്തലക്കാരന്‍ said...

വിവരണം കൊള്ളാം....

പക്ഷെ ആധ്യത്തെ പടം ഒമാനിലെ ഗോനുവിന്ടെ അല്ല എന്നു തോന്നുന്നു.......