പുതിയ ലോകത്തിലേക്ക്
അങ്ങനെ ചന്തുവും സ്ക്കൂളില്‍ പോകാന്‍ തുടങ്ങി. അക്ഷരങ്ങളുടേയും, വരകളുടേയും, കൂട്ടുകാരുടെയും ഒരു പുതു ലോകം. അഗ്രജന്റെ പാച്ചുവിനെ പോലെ അവനും കാത്തിരിക്കുകയായിരുന്നു ഏപ്രില്‍ 2 ആവാന്‍. രാവിലെ 9 മണിക്കായിരുന്നു ഇന്റെര്‍വ്യൂ(?). രാവിലെ 7.30 ന് എന്തോ തട്ടലും മുട്ടലും കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ ചേച്ചി സ്കൂളില്‍ പോവാന്‍ റെഡിയായി നില്‍ക്കുന്നു. എനിക്കും പോണമെന്നു പറഞ്ഞ് നിലവിളിച്ച് ബാഗും കൈയ്യിലെടുത്ത് കാറില്‍ കയറിയിരുന്നു.
ചേച്ചിയെ കൊണ്ടു വിട്ടിട്ട് തിരിച്ചു വന്ന് കുളിച്ച് കുട്ടപ്പനായി വീണ്ടും സ്ക്കൂളിലേക്ക്.
ഞാന്‍ റെഡി.
ഈ അച്ഛനും അമ്മയ്ക്കും കൃത്യനിഷ്ഠ തീരെയില്ല. സമയമായി കേട്ടൊ? ഞാന്‍ പോവാ.
ശ്ശെടാ, ഈ ക്ലാസ്സെവിടാ ഗോകര്‍ണ്ണത്താണോ കൊണ്ടു വച്ചേക്കുന്നത്?
ആദ്യ ദിവസത്തെ ഉത്സാഹം ഇപ്പോഴില്ല.
സ്കൂളിലോട്ടാണെങ്കില്‍ ഞാനില്ല.
കാരണം ഇതാണ്.
അമ്മയും കൂടി എന്താണ് സ്ക്കൂളില്‍ വരാത്തതെന്ന അവന്റെ ചോദ്യം ന്യായം.
ഇതൊക്കെയാണെങ്കിലും ക്ലാസിനകത്തു കയറിയാല്‍ ആള്‍ ജെന്റില്‍മെന്‍ എന്ന് ടീച്ചറുടെ സാക്‌ഷ്യം.
ഇവിടെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വീട് ശൂന്യം.
18 comments:
അലറി വിളിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു കൂട്ടിയ അമ്മയുടെ ആദ്യ സ്കൂള്‍ ദിനം ഇപ്പോഴും ഓര്‍ക്കുന്നു.നീ ആളു സ്മാര്‍ട്ടാണെടാ ചന്തൂട്ടാ :)
ചന്തുക്കുട്ടാ മിടുക്കനായി പഠിക്കൂ കേട്ടോ.
എന്നാലും ഈ കുഞ്ഞു മോന് ഇത്രേം വല്യ ബാഗ്!!
ചന്തുക്കുട്ടാ, പറ്റാവുന്നത്രേം സാധങ്ങളൊക്കെ തട്ടി മറിച്ചിട്ട് അമ്മയ്ക്ക് പണിയുണ്ടാക്കി കൊടുക്കണേ :)
മോന് ഫ്രീയായി രണ്ട് ഉപദേശം കൊടുക്കണമെന്നുണ്ട്, ആ കൊച്ചുത്രേസ്യ ഇവിടെയൊക്കെ തന്നെ കറങ്ങി നടക്കുന്നതോണ്ട് അത് വേണ്ടെന്ന് വെച്ചു :)
മോന്‍ മിടുക്കനായി വളരട്ടെ... ദൈവം നല്ലത് വരുത്തട്ടെ!
അങ്ങിനെ, ചന്തുവും ഹരിശ്രീ കുറിച്ചു.
ഹരിശ്രീ ..ഈ....ഈഈ.....
ഈയാഴ്ച്ച എല്ലാരും സ്കൂളില്‍ പോകാനുള്ള തിരക്കിലാണല്ലോ..ചന്തൂട്ടാ,സ്കൂളില്‍ പോയി പഠിച്ചു മിടുമിടുക്കനായി വളരൂ ട്ടാ..അലറിവിളിച്ചു കൂവിയ അമ്മയെ വച്ചു നോക്കുമ്പോള്‍ ചന്തൂട്ടന്‍ ഇപ്പോഴേ മിടുക്കന്‍ കുട്ടി തന്നെ..:-)
ചന്തൂട്ടാ, മിടുക്കനായി വളരൂ
കൊച്ചുത്രേസ്യാ, രണ്ട് ഇഡ്ഡലീം ഒരു കപ്പു വെള്ളൊം കൊണ്ടു പോവാന്‍ എന്തിനാടാ മോനെ ഈ ബാഗെന്നു ഞങ്ങളും മലയാളത്തില്‍ തന്നാ ചോദിച്ചത്. ചേച്ചിക്ക് ട്രോളി ബാഗായതോണ്ട് അവനും വേണമെന്നു വാശി.ബാഗിന് വലിപ്പമുണ്ടെന്നേയുള്ളൂ, പുസ്തകമൊന്നും കൊണ്ടു പോവണ്ട. യൂണിഫോമും വേണ്ട. ഒന്നാം ക്ലാസ്സു മുതലേ ഉള്ളൂ അതൊക്കെ.:)
പാച്ചുമോളെ, മോള്‍ പഠിച്ചു വലുതായിട്ടു വേണം മറ്റുള്ളവരുടെ കഷ്ടപ്പാടു കണ്ടു രസിക്കുന്ന ഉപ്പയുടെ മനസ്സിലിത്തിരി നല്ല ബുദ്ധി ഓതി കൊടുക്കാന്.;)
അത്ക്കന്‍:)
റോസ് :)
പ്രിയ:)
ividem oru moonnara vayassukari poyithudangi..bussile cleaner thadivadikkathe ini schoolil pokillenna ippo line..
chanthootta midukkanayi valarane..(ammekkandu padikkndatto..venel ee anteene kandu padicho...)
ചന്തമുള്ള ചന്തൂട്ടന്‍ ചന്തം നിറഞ്ഞ ലോകത്തേയ്ക്ക്..
ചന്തൂട്ടന്‍ മിടുക്കനായി പഠിച്ച്, കളിച്ച് വളരൂ..സ്കൂളിന്റെയും നാടിന്റെയും അഛന്റെയും അമ്മയുടെയും കണ്ണിലുണ്ണിയും അഭിമാനവുമായി വളരട്ടെ അതിന് ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ...
എന്നാലും ഇത്ര വല്യ ബാഗ്....!
chickmohanഎന്നെ തല്ലല്ലെ ... ഒരു സമ്ശയം ചോദിക്കാനാ.....
ഈ ഏപ്രില്‍ മാസത്തില്‍ എവിഡാ പള്ളിക്കൂടം തുറക്കണേ......
ചന്തൂട്ടാ,
സ്കൂള്‍ ഒന്നെടുത്ത് തിരിച്ചു വയ്ക്കണം കേട്ടോ :-)
ചന്തൂട്ടന് ആശംസകള്‍
ചാത്തനേറ്:“രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ വീട് ശൂന്യം” അതിനെന്താ മനസ് ശൂന്യമല്ലാലോ അത്രേം സമയം അവിടില്ലേ?
ഓടോ: പിള്ളാരു സ്കൂളീന്ന് വരുമ്പോള്‍ ഇന്നു മൊത്തം മൂക്ക് ചൊറിഞ്ഞോണ്ടിരിക്കുവായിരുന്നെന്ന് പരാതി പറയും ട്ടാ
ചന്തൂട്ടന് പിന്നെ സ്മാര്‍ട്ടല്ലേ.
ചന്തൂട്ടനോട് ഒരു കാര്യം ചോദിക്കാനുണ്ടേ
അമ്മയുടെ ഡ്രൈവിംഗ് പഠിത്തം എവിടം വരെയായി? മടി പിടിച്ച് വീട്ടിലിരിക്കയാണോ അമ്മയും തുടങ്ങിയപ്പോഴുള്ള സ്മാര്‍ട്ട്നെസ്സ് ഒക്കെ ഇപ്പഴുമുണ്ടോ?
മോനെ ചന്തൂട്ടാ മിടുക്കനായി പഠിക്കു.പഠിച്ചു വല്ല്യ കുട്ടിയായി കഴിഞ്ഞ് ആ ഓര്‍മ്മക്കള്‍ മോനും ബൂലോകരുമായി പങ്കു വയ്ക്കാനുള്ളതല്ലെ നന്നായി വരു
ആഗ്നേയ ,കുഞ്ഞന്‍ ,മോഹനം,ശ്രീവല്ലഭന്‍ ,കുട്ടിച്ചാത്തന്‍ ,ആഷ ,അനൂപ് എല്ലാവര്‍ക്കും നന്ദി.
മോഹനം, തല്ലാനും കൊല്ലാനുമൊന്നും ഞാനില്ല. ഇവിടെ ചന്തുവിന്റെ സ്കൂളില്‍ ഏപ്രിലിലാണ് പുതിയ സ്കൂള്‍വര്‍ഷം ആരംഭിക്കുന്നത്. പക്ഷേ അന്യഗ്രഹജീവികള്‍ക്ക് അഡ്മിഷന്‍ ഇല്ലെന്നാ കേട്ടത്.
ആഷ,ചന്തൂന്റമ്മ വീണ്ടും സ്മാര്‍ട്ട് സ്റ്റുഡെന്റായി. മാഷും ഹാപ്പിയായി:)
വനജേച്ചീ
നന്നായിട്ടുണ്ട്...
ആശംസകള്‍..
(സ്കൂള്‍ ഡേസ് ഓര്‍മ്മയില്‍ വരുന്നു...)
മോന് പഠിച്ച് വല്യ ആളാവണം. ആശംസകള്‍
Post a Comment