Sunday, May 13, 2007

പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day

ഞാനൊരു മകളാണ്‌.

മക്കളെ വളര്‍ത്തിയതിണ്റ്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ മക്കള്‍ക്ക്‌ തന്നോടുള്ള കടപ്പാടിനെക്കുറിച്ചോ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലാത്ത എണ്റ്റെ അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എണ്റ്റെ ജീവിതത്തിലില്ല.
പിന്നെ പ്രത്യേകിച്ച്‌ എന്തിനൊരു Mothers Day?

ഞാന്‍ ഒരമ്മയാണ്‍`

എണ്റ്റെ കുട്ടികളെ സൃഷ്ടിച്ച എനിക്ക്‌ അവരോടാണ്‍` ഉത്തരവാദിത്വവും കടമയും വേണ്ടതെന്ന് ഓരോ നിമിഷവും ഞാന്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.
പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day?

17 comments:

Vanaja said...

പിന്നെ പ്രതേകിച്ച്‌ എന്തിനൊരു Mothers Day?

മുസ്തഫ|musthapha said...

അതെ... പിന്നെന്തിന്!!!

Pramod.KM said...

ചുമ്മാ ആഘോഷിച്ചോട്ടേന്ന്.;)

ശാലിനി said...

ഇതുപോലെയുള്ള കാര്യങ്ങള്‍ എഴുതാന്‍ തന്നെ!

മൂര്‍ത്തി said...

മതിലുകലില്ലാതെ എന്നത് മതിലുകളില്ലാതെ എന്ന്‌ തിരുത്തിക്കൂടെ?
qw_er_ty

sandoz said...

ഈ ബ്ലോഗിന്റെ തലക്കെട്ട്‌ എന്താ ഇങ്ങനെ എഴുതിവച്ചിരിക്കുന്നേ........
മതിലുകലില്ലാതെ എന്ന്.....
എന്ന് വച്ചാല്‍ മതില്‍ കെട്ടാന്‍ കല്ല് ഇല്ല എന്നാണോ ഉദ്ദേശിച്ചത്‌........
പിന്നെ ഇ ദിവസം എന്തിനാ എന്ന് ചോദിച്ചാ...
മാഷ്‌ ഒരു പോസ്റ്റിട്ടു.....
അങ്ങനെ പലരും...
ഞാന്‍ അതിലൊക്കെ വന്ന് ഒരു കമന്റിട്ടു......
അങ്ങനെ പലരും...
അല്ലാതെ അമ്മമാരെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമെന്ന് പറയുന്നവനെ...
അല്ലേല്‍ ഇങ്ങനെ ഒരു ദിവസം ഒണ്ടാക്കി വച്ചവനെ......
എന്താ ചെയ്യണ്ടേ.......ഒന്നും ചെയ്യണ്ടാ..
ഇതും ബിസിനസ്സ്‌.....
എത്ര കാര്‍ഡുകളാ ഇന്നും ചിലവായിക്കാണുക......

Vanaja said...

അയ്യേ.. ഞാനിതെന്തുവാ ഈ എഴുതി വച്ചിരിക്കുന്നേ . ഈ ബ്ളോഗ്‌ തുടങ്ങിയിട്ട്‌ മാസം മൂന്നാവുന്നു. ഞാനിതിപ്പഴാ കണ്ടത്‌. നന്ദി. ദാ ഇപ്പോല്‍ തന്നെ തിരുത്തിയേക്കാം

Vanaja said...

തിരുത്തി കേട്ടോ, സാന്‍ഡൊസേ മതില്‍ കെട്ടാന്‍ കല്ലില്ലെന്നല്ല കല്ലില്ലാത്ത മതില്‍ എന്നാ . ഈ 'ളാ' യുടെ കാര്യം കൊണ്ടു തൊറ്റല്ലോ. ദാ കണ്ടോ മുകളില്‍ 'ഇപ്പോള്‍ 'എന്നെഴുതിയിരിക്കുന്നത്‌. ളായേ നിന്നെ ഞാന്‍..

qw_er_ty

ഏറനാടന്‍ said...

വനജ, ഈ നാടന്‍ ഇവിടെയെത്തിയതിപ്പോളാണ്‌. (ഗന്ധര്‍വരുടെ പോസ്‌റ്റിലൂടെ). അതുതന്നെ എനിക്കും ചോദിക്കാനുള്ളത്‌.. എന്തിനാ ഒരു മദേഴ്‌സ്‌ ഡേയ്‌? പാശ്ചാത്യരുടെ ഓരോരോ വേണ്ടാത്തരങ്ങള്‍ ഭാരതീയരായ നാം ഏറ്റുപിടിച്ചാതാ കുഴപ്പം. അവര്‍ക്ക്‌ അമ്മമാരെ ഓര്‍ക്കുവാന്‍ ഒരു ദിനം എങ്കിലും വേണമല്ലോ. നമ്മള്‍ എന്നും ഓരോ നിമിഷവും മാതൃസ്നേഹം അറിയുന്നു, സ്മരിക്കുന്നു.. അല്ലേ?

അപ്പൂസ് said...

സത്യം!
ദിനപത്രത്തിന്‍റെ ഒരു കോണില്‍ 250 രൂപയുടെ ഒരു കോളത്തില്‍ മാതൃദിനാശംസ അറിയിച്ചു വേണോ അമ്മയെ നമുക്ക് സ്നേഹിക്കാന്‍?
(അറിയില്ലൊരു കാലത്തു ചിലപ്പോ ഈ മാതൃദിനം തന്നെയാവും നമ്മുടെ കുഞ്ഞുങ്ങളെ, അവരുടെ അമ്മയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക.)

മൂര്‍ത്തി said...

റീനിയുടേ പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ഞാന്‍ ഇവിടെയും ഇടുന്നു..ക്ഷമിക്കുക..

ആശംസാകാര്‍ഡ് കച്ചവടക്കാരും പൂക്കച്ചവടക്കാരും സാധ്യതകള്‍ മനസ്സിലാക്കുന്നതിനു മുന്‍പ് ഈ ദിനം സമാധാനത്തിനും യുദ്ധ വിരുദ്ധറാലികള്‍ക്കുമായുള്ള സ്ത്രീകളുടെ ദിനം ആയിരുന്നു.ജൂലിയ വാര്‍ഡ് ഹോവെയുടെ പേര് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

അങ്ങിനെയായിരുന്നു ഈ ദിനത്തിന്റെ തുടക്കം..

sandoz said...

മൂര്‍ത്തി സാറേ.....
എല്ലാ ദിനങ്ങളും തുടങ്ങിയത്‌ നല്ല ഉദ്ദേശത്തോട്‌ കൂടിതന്നെയും...
അതിന്റെ പുറകില്‍ ഏതെങ്കിലും ഒരു മഹാന്റെയോ..
മഹതിയുടേയോ.....
ഓര്‍മ്മകളും ഉണ്ടാകാം.........

പക്ഷേ ഈ സംഭവങ്ങള്‍ വാണിജ്യവല്‍ക്കരിച്ചതിന്‌ ശേഷമല്ലേ നാം കാണാനും അറിയാനും തുടങ്ങിയത്‌.........

അപ്പു ആദ്യാക്ഷരി said...

വാണിജ്യവല്‍ക്കരണം മാത്രമല്ല, വളരെ അധഃപ്പതിച്ചുപോയ ഇന്നത്തെ പാശ്ചാത്യ സംസ്കാരത്തില്‍ വൃദ്ധരായ മാതാപിതാക്കള്‍ വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെടുമ്പോള്‍ അവരെ വര്‍ഷത്തിലൊരിക്കലെങ്കിലും ഓര്‍ക്കാന്‍, കാണാന്‍ വേണ്ടിയാവാം ഇന്നീ ആഘോഷം. ഏതായാലും നമ്മുടെ സംസ്കാരത്തിന് ഇത് യോജിക്കുന്നില്ല.

Vanaja said...

മൂര്‍ത്തി സാര്‍ ,
ഇതെനിക്കൊരു പുതിയ അറിവാണ്‌. വളരെ നന്ദി. ശാലിനി,
ഓ അങ്ങനെയൊരു കാര്യമുണ്ടല്ലേ.
ഏറനാടന്‍,
എതു ഡേ ആഘോഷിച്ചാലും എനിക്കെന്തോ ഇതിനോടു യോജിക്കാന്‍ വയ്യ. ആഘോഷിക്കുന്നവരുണ്ടാകും. അതവരുടെ കാര്യം.
അഗ്രജന്‍, പ്രമോദ്‌,സാന്‍ഡോസ്‌, അപ്പൂസ്‌, അപ്പു, വായിച്ച എല്ലാവര്‍ക്കും നന്ദി.

mumsy-മുംസി said...

പ്രണയദിനം , സ്ത്രീദിനം, മാതൃദിനം തുടങ്ങി എല്ലാ'ദിന'ങ്ങളും കാര്‍ഡുകമ്പനിക്കാരാണ്‌ അവരുടെ പ്രൊഡക്റ്റ് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ഇത്രക്ക് വിപുലമാക്കിയത്‌. ആഗോളവല്ക്കരണം ഇന്ത്യയില്‍ വേരുപ്പിടിച്ച തൊണ്ണൂറുകള്‍ക്ക് മുമ്പ് ഈ ദിനങ്ങളൊകെ നാം അറിഞ്ഞിരുന്നുവോ?

Sujith Bhakthan said...

ബ്ളോഗ് നന്നായിട്ടുണ്ട്. മെയിന്‍ പേജിലെ പോസ്റ്റിന്റെ എണ്ണം ഒന്നാക്കി ചുരുക്കിയാല്‍ ബ്ളോഗിനു ഭംഗിയേറും ...

ദീപു : sandeep said...

വനജേച്ചി... ഇതിപ്പൊഴാ കണ്ടേ. എന്റെ റൂം മേറ്റിന്റെ അഭിപ്രായം ഈ മദേര്‍സ് ഡേ, വാലെന്റൈന്‍സ് ഡേ..... ഇതെല്ലാം ആഗോളവത്കരണത്തിന്റെ സൃഷ്ടി ആണെന്നാണ്.... ഞാന്‍ അതിനോട്‌ പൂര്‍‌ണ്ണമായും യോജിയ്ക്കുന്നു. എനിയ്ക്ക് വളരുന്നതിനനുസരിച്ച് അമ്മയോടുള്ള ബഹുമാനം കൂടീട്ടേ ഉള്ളൂ. അതോണ്ട് മദേര്‍‌സ് ഡേ എന്ന് പ്രത്യേകിച്ച് ഒരു ദിവസം വെച്ച് ആഘോഷിയ്ക്കുന്നതിനോട് വിയോജിയ്ക്കുന്നു.

qw_er_ty