Saturday, May 5, 2007

സ്പൈഡര്‍മാനും ചന്തുവും പിന്നെ ഞങ്ങളും

എക്കാലത്തേയും ഏറ്റവും Expensive ആയ സിനിമ എന്നു വിശേഷിക്കപ്പെട്ടു കഴിഞ്ഞ സ്പൈഡര്‍മന്‍ 3 ഇന്നലെ release ആയിരിക്കുന്നു. 500 million ഡോളറിലധികം ചെലവഴിച്ചണ്‌ സോണി ഈ ചിത്രം നിര്‍മ്മച്ചിരിക്കുന്നത്‌. അതായത്‌ സ്പൈഡെര്‍മാന്‍ 2 വിനേക്കളും രണ്ടര മടങ്ങിലധികം തുക. 800 million ഡോളറിലധികം വരുമാനമാണ്‌ പ്രതീക്ഷിക്കുന്നത്‌.

സിനിമ എത്തിയതോടെ കച്ചവടക്കാരും ഉത്സാഹത്തിലാണ്‌. കുട്ടികളെ കളിപ്പിക്കാന്‍ ഇനി എന്തെല്ലാമാണാവോ വരാന്‍ പോകുന്നത്‌? രണ്ടു മാസം മുന്‍പ്‌ ചന്തുവിന്‌ (ഞങ്ങളുടെ മകന്‍) നാലര റിയാല്‍ (1RO = Rs.110) കൊടുത്ത്‌ സ്പൈഡര്‍മാണ്റ്റെ പടം ഉള്ള toy phone ഒരു വാങ്ങി . അഞ്ചു മിനുട്ടു പോലും ഉപയോഗിച്ചില്ല . അതിനു മുന്‍പ്‌ അതു കേടായി. രണ്ടര വയസ്സുള്ള മകനെ ആശ്വസിപ്പിക്കാന്‍ പെട്ട പാട്‌. അതുപോലെ ഞങ്ങളുടെ ഒരു അയല്‍ വാസി ഏഴര റിയാലിന്‌ ഒരു Bed sheet വാങ്ങി. ഒരു നന കഴിഞ്ഞപ്പോള്‍ നല്ല ചുവന്നിരുന്ന സ്പൈഡറ്‍ മാന്‍ വെളുത്തു നരച്ചു പോയി. ആശിച്ചു വാങ്ങിയ sheet ഇങ്ങനെയായതു കണ്ട കുട്ടികള്‍ ആകെ നിരാശരായി.

ഇനി കുറേ നാളത്തേക്ക്‌ shopping വേണ്ടെന്നു വച്ചാലോ എന്നാലോചിക്കുകയാണ്‌.



ആ അതെന്തുവെങ്കിലും ആകട്ട്‌ , ഇതൊന്നു കണ്ടു നോക്ക്‌.

10 comments:

സനോജ് കിഴക്കേടം said...

അല്ലേലും അമേരിക്കക്കാര്‍ക്ക് ഭൂമിയിലില്ലാത്ത സാധനങ്ങളെ മാത്രേ പേടീള്ളൂ. നിഴലിനോട് യുദ്ധം ചെയ്യുന്ന ഡോണ്‍ ക്വിക്സോട്ടുമാര്‍

SUNISH THOMAS said...

അപകര്‍ഷ ബോധത്തില്‍നിന്നാണ് അമേരിക്കക്കാരന്റെ ഓരോ സിനിമയും പിറക്കുന്നത്. അതിമാനുഷികരെയാണ് അവര്‍ക്കാവശ്യം.

Areekkodan | അരീക്കോടന്‍ said...

Yes.....Americans expect supermen.....and tremble even by a sound of crackers that we use in our "VISHU"

Vanaja said...

ലവര്‌ സിനിമയിറക്കുമ്പോളാണ്‌ നമുക്ക്‌ പേടി. പിള്ളേരേം കൊണ്ട്‌ വല്ല കടേലും കേറി പോയാ പിന്നെ അന്നത്തെ ദിവസം തീര്‍ന്നു കിട്ടും. കൈയിലുള്ള കാശും പോവും. മനഃസമാധാനവും പോകും. സനോജിനും, സുനീഷിനും, അരിക്കോടനും വന്നതിനു നന്ദി

venunadam said...

കുട്ടികളെ ബാബാ ബ്ലക്ക്‍ ഷിപ്പ്‌ എന്നതിനു പകരം കാക്കേ കാക്കേ കൂടെവിടെ എന്ന്‌ എന്തുകൊണ്ട് ചൊല്ലിക്കുന്നില്ലാ? സ്റ്റാറ്റസ് ആണ്‌ പ്രശ്നം.

Vanaja said...

എണ്റ്റെ വേണു മാഷേ, കാക്കേ കാക്കേയും വാ കുരുവിയും ഒക്കെ ചൊല്ലിക്കുന്നുണ്ട്‌. പക്ഷേ കേള്‍വിയേക്കാളും കാഴ്ച്ചയാണല്ലൊ എളുപ്പത്തില്‍ മനസ്സിനെ കീഴടക്കുന്നത്‌. അതാണ്‌ പ്രശ്ന ം പിന്നെ അവരുടെ കണ്ണടച്ചു പിടിക്കാനും, ഇതില്‍ നിന്നും ഒളിച്ചോടാനും ഒന്നും ആവില്ലല്ലോ.

മഴത്തുള്ളി said...

വനജ, ടി.വി.യും സിനിമയും കുട്ടികളുടെ മനസ്സിനെ വല്ലാതെ സ്വാ‍ധീനിക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഭീകരകഥകളും മറ്റുമാണ് ഇന്ന് അവര്‍ക്കേറ്റവും ഇഷ്ടം. കുറെയെല്ലാം നമുക്ക് കണ്ടില്ലെന്നു നടിക്കേണ്ടി വരും. അല്ലാതെന്തു ചെയ്യും.

Dinkan-ഡിങ്കന്‍ said...

വനജേച്ചീ
ടെമ്പ്ലീറ്റ് കിടിലന്‍ കേട്ടാ

Vanaja said...

താങ്കൂ.. ഡിങ്കാ...

Haree said...

ആദ്യ വാരം സ്പൈഡി തിരികെപ്പിടിച്ചത് 175 മില്ല്യണ്‍ ഡോളറുകളാണ്... ടൈറ്റാനിക് ആണ് ഏറ്റവും കൂടുതല്‍ ഇതുവരെ നേടിയിരിക്കുനത്... $1845മി. സ്പൈഡര്‍മാന്‍ 2 $783.8മി. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ
--