Thursday, April 19, 2007

കുട്ടികളെ ഉറങ്ങാന്‍ അനുവദിക്കൂ....

കഴിഞ്ഞ ഒരു ദിവസം പത്താം ക്ളാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയേയും അമ്മയേയും കാണാനിടയായി.ഒരു റോഡപകടത്തില്‍ ഭര്‍ത്താവു നഷപ്പെട്ട ആ സ്ത്രീ ഇവിടെ ഒമാനി സ്കൂളില്‍ ടീച്ചറായി ജോലി ചെയ്യുന്നു. പൊതുവെ വളരെ ബോള്‍ഡായ അവര്‍ അന്ന്‌ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. കാരണം തിരക്കിയപ്പോള്‍ മകണ്റ്റെ പഠനത്തെ ക്കുറിച്ചുള്ള ഉത്കണ്ഠയാണെന്നു പറഞ്ഞു.പല വിഷയങ്ങള്‍ക്കും മാര്‍ക്ക്‌ കുറവായതു കൊണ്ട്‌ വാര്‍നിങ്ങോടെയാണ്‌ അവനെ 10 ക്ളാസ്സിലേക്ക്‌ promote ചെയ്തിരിക്കുന്നത്‌. അവര്‍ പറഞ്ഞത്‌ വീട്ടിലിരുന്ന്‌ അവന്‍ എല്ലാം പഠിച്ചിരുന്നുവെന്നും പച്ചവെള്ളം പോലെ എല്ലാം അവന്‌ അറിയാമായിരുന്നുവെന്നുമാണ്‌.

അവണ്റ്റെ പഠന രീതികളെ പറ്റി കൂടുതല്‍ ചോദിച്ചപ്പോളാണ്‌ കാര്യം പിടികിട്ടിയത്‌. പരീക്ഷയ്ക്കു മുന്‍പുള്ള ഒന്നര മാസക്കാലം ദിവസം രണ്ടോ മൂന്നോ മണിക്കൂറ്‍ മാത്രമാണ്‌ അവന്‍ ഉറങ്ങിയിരുന്നത്‌. Social science പരീക്ഷയുടെ അന്ന്‌ പരീക്ഷാ ഹാളില്‍ മയങ്ങി വീഴുകയും ചെയ്തു. പിന്നീട്‌ ആ കുട്ടിയോട്‌ സംസാരിച്ചപ്പോള്‍ പറഞ്ഞത്‌,പഠിച്ച പല കാര്യങ്ങളൂം കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ പോലും കഴിഞ്ഞില്ല എന്നാണ്‌.

പഠനവും ഉറക്കവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കുറച്ച്നാള്‍ മുന്‍പ്‌ എവിടെയോ ഇതേപറ്റി വായിച്ചതാണ്‌. ഒരാഴ്ച്ച മുഴുവന്‍ കഷ്ടപ്പെട്ടു പഠിക്കുന്ന ഒരു കുട്ടി വാരാന്ത്യത്തില്‍ ഒറക്കമുളച്ചാല്‍ പഠിച്ച പല കാര്യങ്ങലും മറക്കാനുള്ള സാധ്യത വളരെയധികമാണ്‌. ഒരു പ്രധാന കാര്യം പഠിച്ചതിനു ശേഷം അന്നു രാത്രി ഉറക്കമുളച്ചാല്‍ പഠിച്ചതിണ്റ്റെ 30% ത്തിലധികം മറക്കാനുള്ള സാധ്യതയുണ്ട്‌. രണ്ടാമത്തെ ദിവസം ഉറക്കമുളച്ചാല്‍ വലിയ കുഴപ്പമില്ല. പക്ഷേ മൂന്നമത്തെ ദിവസം ഉറക്കം നഷ്ടപ്പെട്ടാലും എതുതന്നെ സംഭവിക്കും. വെള്ളിയാഴ്ച്ച ദിവസം ഉറക്കമുളച്ചാല്‍ അത്‌ വെള്ളിയാഴ്ച്ച പഠിച്ച കാര്യങ്ങളേയും ബുധനാഴ്ച്ച പഠിച്ച കാര്യങ്ങളേയും ബാധിക്കും. ശനിയാഴ്ച ഉറക്കമിളച്ചാല്‍ വ്യാഴാഴ്ച്ചത്തെ പഠനത്തെയാണ്‌ ബാധിക്കുന്നത്‌.

അതുകൊണ്ട്‌ കുട്ടികള്‍ക്ക്‌ ദിവസം 7-8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ സമയം കൊടുക്കേണ്ടതാണ്‌. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാവും ഉണ്ടാവുക. പിന്നെ കുട്ടികളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല.

ഉം..... ഉപദേശിക്കാന്‍ എന്താ സുഖം... ;)) ആഹാ

2 comments:

ബയാന്‍ said...

ഞാനാണാമകന്റെ സ്ഥാനത്തായിരുന്നെങ്കില്‍ വീട്ടിലെ കഞ്ഞിവെക്കാനുള്ള കലം പോലും കിടങ്ങിനു വെളിയില്‍ എത്തുമായിരുന്നു; പാവം പയ്യന്‍; സഹതപിക്കാതെ എന്തുചെയ്യാന്‍ ; ഇത്തരം വിഷയങ്ങള്‍ ഇനിയും എഴുതുക; എഴുതാന്‍ സാഹിത്യമൊന്നും വേണ്ട; സാഹിത്യവും സര്‍ഗ്ഗവുമെല്ലാം വഴിയേവരും.

Vanaja said...

നന്ദി, ബയാന്‍
എഴുതാനാണെങ്കില്‍ ഒരുപാടുണ്ട്‌. എനിക്കു തോന്നുന്നത്‌ മിക്കവരും അവരവരുടെ കാഴ്ച്ചപ്പാടുകളില്‍ നിന്നു മാത്രം നോക്കുന്നതുകൊണ്ടാണ്‌ മിക്ക പ്രശ്നങ്ങളും ഉണ്ടാവുന്നതെന്നണ്‌. മറ്റുള്ളവരുടെ വീക്ഷണകോനില്‍ നിന്നു കൂടി കാര്യങ്ങളെ നോക്കിക്കാണാന്‍ എന്തുകൊണ്ടോ പലരും ശ്രമിക്കുന്നില്ല.

Biby
Thanks