കടുവയെ പിടിച്ച കിടുവ.
എല്ലാവര്ക്കും നമസ്കാരം.
നമ്മുടെ അപ്പൂസിണ്റ്റെ ഈ പോസ്റ്റ് കണ്ടതിനു ശേഷം ഒരു ക്യാമറാമാനു വന്ന മാറ്റങ്ങളാണ് ഈ പോസ്റ്റിണ്റ്റെ പ്രദിപാദ്യ വിഷയം.
പ്രസ്തുത പോസ്റ്റ് കാണുന്നതിനു മുന്‍പ് ഇദ്ദേഹം എടുത്തുകൊണ്ടിരുന്ന ചില പോട്ടോവുകളുടെ സാമ്പിളുകളാണ് താഴെ കാണുന്നവ.ഇത് ഒട്ടകം. പ്രധാനമായും മരുഭൂമികളില്‍ കണ്ടു വരുന്നു.
ഒന്നും കാണുന്നില്ലെ , ഒന്നു ഞെക്കി വലുതാക്കി നോക്കൂ . ചിലപ്പോള്‍ എന്തെങ്കിലും കാണുവാരിക്കും. ഇതിന് കയര്‍ എന്നു പറയും . ക്ഷമിക്കണം. ഇതൊരു ജീവിയല്ല. ഇതിനെ പറ്റി കൂടുതല്‍ അറിയാന്‍ ആലപ്പുഴ പ്രദേശങ്ങളില്‍ പോയി നോക്കുന്നത് നന്നായിരിക്കും.
പ്രസ്തുത പോസ്റ്റ് കണ്ടതിനു ശേഷമെടുത്ത പോട്ടൊവുകളാണ് ഇനിയുള്ളവ.ഇത് ഒമാനില്‍ കാണുന്ന ഒരിനം ഈച്ചയാണ്. ഇംഗളീഷില്‍ ഇവനെ ഫ്ള്യ്കൊ ഒമാനിയോ എന്നു പറയും. കൂടുതലറിയാന്‍ ഈ ലിങ്ക് സഹായിക്കും.
ഇതു ഒമാനില്‍ സുവൈക്ക് എന്ന സ്ഥലത്ത് ഒരു വീട്ടിനു സമീപം കാണപ്പെടുന്ന ഒരിനം ഓന്താണ്.
ഇവന് ഇംഗളീഷില്‍ ഓന്താര്‍ഡോ സുവൈക്കോ എന്നറിയപ്പെടുന്നു. കൂടുതലറിയണമെന്നുള്ളവര്‍ ആ വീട്ടുകാരെ contact ചെയ്യുക.
അടുത്തതായി കിളി വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്.അറബിക്കില്‍ ഇവന് മാഫി മാലൂങ്ഗോ എന്നാണ് പേര്. ഈ ലിങ്കില്‍ ഞെക്കിയാലും ഞെക്കിയില്ലെങ്കിലും ഒന്നും കിട്ടാന്‍ പോകുന്നില്ല.
ഇത്രയൊക്കെ ആയപ്പോള്‍ ഇതു കണ്ടുകൊണ്ടിരുന്ന എനിക്കും ഒരു പൂതി. അങ്ങനെ ആ ക്യാമറ പിടിച്ചു വാങ്ങി ഞാനും എടുത്തു ഒരു ജീവിയുടെ ഫോട്ടോവ്. അതാണ് താഴെ കാണുന്ന മൂന്നു ചിത്രങ്ങള്‍.
ഈ ജീവിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാല്‍ എല്ല ഭാഷയിലും ഇദ്ദേഹം ഒരു പേരില്‍ തന്നെയാണ് അറിയപ്പെടുന്നതെന്നുള്ളതാണ്. ഹോമോ സാപ്പിയന്‍സ് എന്ന ഇനത്തില്‍ പെടുന്നു. ലിങ്ക് ചോദിക്കരുത്. തരത്തില്ല.ഈ കടുവ ഏതോ ഇരയെ തിരയുകയാണെന്നു തോന്നുന്നു. എന്തോ തടഞ്ഞ മട്ടുണ്ടല്ലോ.
കടുവയെ പിടിച്ച കിടുവയോ എന്നുണ്ടല്ലോ നോട്ടം കണ്ടാല്‍.
(എണ്റ്റീശ്വരാ.. ഇപ്പം ചിരിക്കുന്നുണ്ടെങ്കിലും ഭാവം മാറിയാലോ. സ്ഥലം വിടുന്നതു തന്നെ നല്ലത്. ആത്മഗതം. )
അപ്പോള്‍ സമയക്കുറവു മൂലം ഇവിടെ വച്ചു നിര്‍ത്തുകയാണ്. ഈ കത്തി സഹിച്ചിരുന്ന് കണ്ടും, കേട്ടും അല്ല വായിച്ചും വെറുതെ സമയം കളഞ്ഞ എല്ലാവര്ക്കും നന്ദി, നമസ്കാരം.
:
:
:
അയ്യൊ ..അമ്മേ ...എണ്റ്റെ നടുവേ........