Wednesday, March 21, 2007

ഒമാനില്‍ മഴ

ഒമാനില്‍ കഴിഞ്ഞ ഞായറാഴ്ച വലിയ മഴ പെയ്തു. ചില സ്ഥലങ്ങളില്‍ വലിയ ആലിപ്പഴം വീഴുകയും ചെയ്തു. പല വാഹനങ്ങളും കല്ലു വാരിയെറിഞ്ഞാലെന്ന പോലെ ചളുങ്ങി നാശമായി.

ഒരു വീടിണ്റ്റെ ടെറസ്സില്‍ കൂട്ടിയിട്ട ആലിപ്പഴം :-O

ഇതിനിടയ്ക്ക്‌ നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക്‌ ഒരബദ്ധം പറ്റി. പതിവുപോലെ രാത്രിയില്‍ ഒന്നു മിനുങ്ങാനായി തങ്ങളുടെ സ്ഥിരം സങ്കേതത്തില്‍ എല്ലാവരും ഒത്തുകൂടിയതാണ്‌. സങ്കേതത്തിണ്റ്റെ ഉടമസ്ഥന്‍ ഇതിനിടയില്‍ എന്തോ ആവശ്യത്തിനു പുറത്തു പോയി. ചെറിയ കാറ്റുണ്ടായിരുന്നതുകൊണ്ട്‌ കതക്‌ അബദ്ധത്തില്‍ തൂറന്ന്‌ ആരും കാണണ്ട എന്നു കരുതി പുള്ളി വാതില്‍ പുറത്തുനിന്ന്‌ പൂട്ടിയിട്ടാണ്‌ പോയത്‌. മൂന്നു പേരാണ്‌ അകത്തുണ്ടായിരുന്നത്‌. കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ shoot ചെയ്യുന്നതുപോലെ ഭയങ്കര ശബ്ദം. room ണ്റ്റെ roof ആസ്ബെസ്റ്റോസ്‌ ആയിരുന്നതുകൊണ്ട്‌ ആലിപ്പഴം വന്നു വീഴുമ്പോള്‍ ശരിക്കും ആരോ കുത്തിപ്പൊളിക്കുന്നതുപോലെയാണ്‌ തോന്നിയത്‌. മൂവരും പേടിച്ചു വിറച്ചു അലറി വിളിക്കാന്‍ തുടങ്ങി. ആരു കേള്‍ക്കാന്‍. network പോയതുകൊണ്ട്‌ ഫോണ്‍ ചെയ്യാനും പറ്റിയില്ല. അവസാനം വാതില്‍ ചവുട്ടി പൊളിക്കാന്‍ ശ്രമം തുടങ്ങി. എന്തായാലും അവസാനം ഉടമസ്ഥന്‍ എത്തി കതകു തുറന്നു കൊടുത്തു. ആകെ വെള്ളമയമായതു കൊണ്ട്‌ റൂമില്‍ കണ്ട വെള്ളം ഏതാണെന്നു പുള്ളിക്ക്‌ മനസ്സിലായില്ല. മഴവെള്ളമാണോ, അടിച്ച വെള്ളത്തിണ്റ്റെ ബാക്കിയാണൊ അതൊ വെപ്രാളത്തിനിടയില്‍ ആരെങ്കിലും .... :)

ഞങ്ങള്‍ പിറ്റേന്ന് വെറുതെ മഴയത്ത്‌ ഒന്നു കറങ്ങിയപ്പോള്‍ എടുത്ത ചില സ്നാപ്പുകള്‍.

See the writings on the hill




4 comments:

ബയാന്‍ said...

mrwumzആലിപ്പഴം ആദ്യമായി കാണുകയാ.. നന്നായിരിക്കുന്നു.

ശാലിനി said...

ഞാനും ആലിപ്പഴം ആദ്യമായി കാണുകയാണ്. ഫോട്ടോ ഇട്ടതിന് നന്ദി.

Kala said...

ഹൈദെരാബാദിലും കഴിഞ്ഞ വര്‍ഷം മഴയില്‍ ആലിപ്പഴം പൊഴിഞ്ഞിരുന്നു. ജനലിന്റെ ഗ്ലാസ്സില്‍ കല്ലുകള്‍ വീഴുന്നപോലെ, പക്ഷെ ആ ആലിപ്പഴങ്ങള്‍ക്കു് ഇത്രയും വലിപ്പം ഇല്ലായിരുന്നു.

Kala said...

ഹൈദെരാബാദിലും കഴിഞ്ഞ വര്‍ഷം മഴയില്‍ ആലിപ്പഴം പൊഴിഞ്ഞിരുന്നു. ജനലിന്റെ ഗ്ലാസ്സില്‍ കല്ലുകള്‍ വീഴുന്നപോലെ, പക്ഷെ ആ ആലിപ്പഴങ്ങള്‍ക്കു് ഇത്രയും വലിപ്പം ഇല്ലായിരുന്നു.