റസ്താക്കില്‍(ഒമാന്‍) ജിന്‍ ബാധ!!!
ഒമാനിലെ റസ്താക്കില്‍ (previous capital of Oman) ഒരു വീട്ടില്‍ പ്രേതബാധ. ഒരാഴ്ചയായി ജിന്‍ തണ്റ്റെ കലാപരിപാടികള്‍ തുടങ്ങിയിട്ട്. രാത്രിയിലാണ് പുള്ളി ഉഷാറാവുന്നത്(അല്ലെങ്കിലും ഏതെങ്കിലും ജിന്നോ പ്രേതമോ പകലിറങ്ങിയതായി കേട്ടിട്ടില്ലല്ലൊ). രാത്രിയായാല്‍ വല്ലാത്ത ഒരു ശബ്ദം (മനുഷ്യണ്റ്റെ) ആ വീട്ടില്‍ നിന്നും കേള്‍ക്കുന്നുവത്രേ.
കഥകള്‍ പലതും പ്രചരിച്ചുകഴിഞ്ഞു. ആ വീട്ടിലെ ഗൃഹനാഥന്‍ ഒരാഴ്ച മുന്‍പ് മരണമടഞ്ഞു. മരിക്കുന്നതിനു മുന്‍പ് അയാള്‍ പറഞ്ഞുവത്രേ 5 ദിവസം ( ഒരു മാസം എന്നും കേട്ടു) കഴിഞ്ഞേ ഒരു മുറി തുറക്കാവൂ എന്ന്. അതു കൂടാതെ ഒരു കുട്ടി ആ മുറി തുറന്നുവെന്നും ആ നിമിഷം തന്നെ ആ കുട്ടി മരിച്ചുവെന്നും അന്നു രാത്രി മുതലാണ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതെന്നുമാണ് ഒരു കഥ.
പോലിസ് വീട് വളഞ്ഞിരിക്കുകയാണ്. അകത്തു കയറി നോക്കാമെന്നു വച്ചാല്‍ ടോര്‍ച്ച് കത്തുന്നില്ലത്രേ. പാവം പോലിസ്! എന്തായാലും ഒരു പട്ടണം മുഴുവന്‍ ഭീതിയില്‍ കഴിഞ്ഞു കൂടുകയാണ്.
യുക്തിവാദികള്‍ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ...
Disclaimer
കേട്ടറിവു മാത്രമാണ്. ഞാന്‍ നേരിട്ട് ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.
Update:
A video clipping for the same is posted here
Latest Update:
28/02/2007
That building was demolished by Royal Oman Police.
വാല്‍ കഷണം
പാമ്പുകള്‍ക്കു മാളമുണ്ട്...
പറവകള്‍ക്കാകാശമുണ്ട്...
പാവം ജിന്നുകള്‍ക്കു തല ചായ്ക്കാനിടമില്ല.....
1 comments:
ആ കാലഘട്ടത്തിൽ ഈയുള്ളവനും അവിടെയുണ്ടായിരുന്നു.ഒടുവിൽ പട്ടാളം ആ ജിന്നിനെ പിടിച്ചു..അതൊരു പട്ടിയായിരുന്നു.
Post a Comment