കുറ്റമാരുടേത്
അവന്‍ എണ്റ്റെ വീടിനടുത്തുള്ള കുട്ടിയായിരുന്നു. അച്ഛന്‍ Gulf ല്‍.അമ്മ,അനിയന്‍,മുത്തച്ഛന്‍,മുത്തശ്ശി എന്നിവരോടൊപ്പമായിരുന്നു അവന്‍ താമസിച്ചിരുന്നത്. 85-ം വയസ്സിലും തികഞ്ഞ അധ്വാനിയായിരുന്നു അവണ്റ്റെ മുത്തച്ഛന്‍. അമ്മ വീട്ടുകാര്യങ്ങളെല്ലാം കിറു ക്രൃത്യമായി നോക്കി നടത്തുന്ന വീട്ടമ്മയും. അച്ഛന്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വരും. അയാള്‍ കോടികള്‍ സമ്പാദിച്ചിരുന്നു. കൂടാതെ ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം വേറെയും.
നാലാം ക്ളാസ്സില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അവന്‍ എണ്റ്റെ അടുത്ത് math tuition നു വരാന്‍ തുടങ്ങിയത്. pass mark മാത്രം വാങ്ങുന്ന ഒരു കുട്ടിയായിരുന്നു. പക്ഷേ നല്ല അനുസരണ ശീലവും മുതിര്‍ന്ന ആളുകളോടു ബഹുമാനവും വിനയവും ഉണ്ടായിരുന്ന അവനെ ഒരിക്കലും പണത്തിണ്റ്റെ ഹുങ്കോ അഹങ്കാരമോ ബാധിച്ചിരുന്നില്ല. ക്രമേണ അവന്‍ പഠനത്തിലും മികവു കാട്ടിത്തുടങ്ങി. കണക്ക് അവണ്റ്റെ ഇഷ്ട വിഷയമായി.പത്താം ക്ളാസ്സില്‍ 88 % mark വാങ്ങി അവന്‍ വിജയിച്ചു. പ്ളസ്സ് വണ്ണിന് അതേ schoolല്‍ തന്നെ ചേര്‍ന്നു. second term വരെ ഞാന്‍ അവന് class എടുത്തിരുന്നു. പിന്നീട് ഞാന്‍ ഇവിടേക്ക് പോന്നു. എണ്റ്റെ വിലപിടിച്ച സ്വത്തുക്കളുടെ കൂട്ടത്തില്‍ അവനും ഉള്‍പ്പെട്ടിരുന്നു.
പിന്നീട് നാട്ടില്‍ പോയപ്പൊള്‍ അവണ്റ്റെ അച്ഛനെയും അമ്മയേയും കണ്ടിരുന്നു. അവന്‍ പ്ളസ്സ് ടൂ നല്ല മാര്‍ക്കോടെ പാസ്സായെന്നും ഇപ്പൊള്‍ Bangalore ല്‍ Engineering ന് പഠിക്കുകയാണെന്നും പറഞ്ഞു. അവര്‍ വലിയ സന്തോഷത്തിലായിരുന്നു. അവന്‍ ഈ നിലയിലെത്താന്‍ കാരണം ഞാന്‍ ആണെന്നു അവര്‍ പറഞ്ഞു. എനിക്ക് അഭിമാനവും സന്തോഷവും തോന്നി.
പക്ഷേ കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ അവന്‍ ഒരു drug addict ആയെന്നും മയക്കുമരുന്നിണ്റ്റെ അമിതമായ ഉപയോഗം അവനെ ഒരു ഭ്രാന്തനാക്കി മാറ്റിയെന്നും ഞാനറിഞ്ഞു. പഠനം പൂര്‍ത്തിയാക്കാതെ അവന്‍ തിരികെയെത്തി. പല treatmentകള്‍ നടത്തിയെങ്കിലും ഒന്നും അവണ്റ്റെ ഭ്രാന്തു മാറ്റിയില്ലത്രേ. വീട്ടില്‍ മുറിക്കുള്ളില്‍ അടച്ചിരുപ്പാണെന്ന് പലരും പറഞ്ഞറിഞ്ഞു. നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നു കൂടി വന്നു ചേര്‍ന്നതായി എനിക്ക് തോന്നി. തിരികെ വരുന്നതു വരെ ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ -ഒരിക്കലും അവണ്റ്റെ മാതാപിതാക്കളെ കാണാനിടവരരുതേ എന്ന്.
പലരും പലരേയും കുറ്റപ്പെടുത്തുന്നത് കേട്ടു. യഥാര്‍ഥത്തില്‍ ആരാണിവിടെ തെറ്റുകാര്‍? അച്ഛനോ, അമ്മയോ, കൂട്ടുകാരോ അതോ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹമോ?-അറിയില്ലെനിക്ക്. അറിയാവുന്നത് ഒന്നു മാത്രം-കുറ്റം ആരുടേതായാലും നഷ്ടം എല്ലാവരുടേതുമാണ്.
1 comments:
really shocking
Post a Comment