Tuesday, March 27, 2007

ഗീത ചേച്ചിയെ പേടിപ്പിച്ച കണ്‍മഷി

ഗീതച്ചേച്ചി ഒമാനിലുള്ള ഞങ്ങളുടെ ഒരു സുഹൃത്താണ്‌. ചേച്ചിക്ക്‌ മിക്കവാറും പല അബദ്ധങ്ങളും പറ്റാറുണ്ട്‌. മറ്റുള്ളവരെ അബദ്ധ്ങ്ങളില്‍ കൊണ്ടു ചാടിക്കുന്നതും ചേച്ചിയുടെ അബദ്ധങ്ങളില്‍ പെടും. ചേച്ചിക്ക്‌ 42 വയസ്സോളം പ്രായമുണ്ട്‌.
കഴിഞ്ഞ ദിവസം പറ്റിയ ഒരു പറ്റിനെ കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. ചേച്ചിക്ക്‌ എന്തു കിട്ടിയാലും അത്‌ ബ്ളൌസ്സിനുള്ളില്‍ വയ്ക്കുന്ന പതിവുണ്ട്‌. മിനഞ്ഞാന്ന്‌ വൈകിട്ട്‌ ഒരു വീട്ടില്‍ അത്താഴത്തിന്‌ വിളിച്ചിരുന്നു. ചേച്ചിയുടെ കണ്‍മഷി തീര്‍ന്നുപോയതുകൊണ്ട്‌ അവിടെ നിന്നും കുറച്ചു കണ്‍മഷി ചോദിച്ചു വാങ്ങി. ഒരു കടലാസ്സില്‍ പൊതിഞ്ഞാണ്‌ എടുത്തത്‌. സ്വാഭാവികമായും ചേച്ചി അത്‌ എവിടെയായിരിക്കും വച്ചതെന്ന്‌ ഊഹിക്കാമല്ലൊ.
അത്താഴമൊക്കെ കഴിഞ്ഞ്‌ തിരികെയെത്തിയപ്പൊല്‍ ഒരു നേരമായി. ആളൊരു ഉറക്കപ്രിയയും കൂടിയാണ്‌. ഒരു കണക്കിന്‌ ഡ്രെസ്സൊക്കെ മാറ്റി ഒരു നിമിഷം പോലും വൈയ്സ്റ്റാക്കാതെ കിടക്കയില്‍ ചെന്നു വീണു.

പിറ്റേദിവസത്തെ പതിവു പരിപാടികളെല്ലാം കഴിഞ്ഞ്‌ വൈകുംന്നേരം ആയപ്പോള്‍ ഒന്നു കുളിച്ചേക്കാമെന്നു കരുതി ബാത്‌ റൂമില്‍ കയറി വാതിലടച്ചു. പിന്നീട്‌ കേട്ടത്‌ കേട്ടത്‌ ഒരലര്‍ച്ചയാണ്‌. ഇടക്കിടയ്ക്ക്‌ പല പോസ്സുകളില്‍ ഉരുണ്ടു വീഴുന്ന കലാ പരിപാടി നടത്താറുള്ളതുകൊണ്ട്‌ T.V കണ്ടുകൊണ്ടിരുന്ന മകള്‍ കരുതിയത്‌ സംഗതി വീഴ്ചതന്നെയണെന്നാണ്‌. സ്ഥിരം പരിപാടിയായതു കൊണ്ട്‌ അവള്‍ കുറച്ചു സാവധാനത്തിലാണ്‌ എത്തിയത്‌. കാര്യം തിരക്കിയ അവള്‍ക്ക്‌ ഒന്നുമില്ല എന്ന മറുപടിയാണ്‌ കിട്ടിയത്‌. പിന്നീട്‌ അനക്കമൊന്നും കേട്ടില്ല.

കുളിയൊക്കെ കഴിഞ്ഞ്‌ മുടിയൊക്കെ ചീകി പൊട്ടൊക്കെ തൊട്ട്‌ സുന്ദരിയായി വന്ന അമ്മയോട്‌ മകള്‍ ചോദിച്ചു

"അമ്മ കണ്ണെഴുതിയില്ലേ ?ഇന്നലെ ആണ്റ്റിയുടെ അടുത്തു നിന്ന്‌ കണ്‍മഷി വാങ്ങിക്കുന്നതു കണ്ടല്ലോ"

"കണ്‍മഷി, കുന്തം... "
മകള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല. അവള്‍ പിന്നാലെ കൂടി

"അമ്മയ്ക്കിതെന്താ പറ്റിയത്‌?"

"ഹാര്‍ട്ട്‌ അറ്റായ്ക്ക്‌ വന്ന്‌ എണ്റ്റെ കാറ്റു പോകാഞ്ഞത്‌ നിണ്റ്റെ ഭാഗ്യം."

കണ്‍മഷിയും ഹാര്‍ട്ട്‌ അറ്റായ്ക്കും തമ്മിലെന്തു ബന്ധമെന്ന്‌ മകള്‍
പറയാതെ അവള്‍ വിടില്ലെന്ന്‌ ചേച്ചിക്കു മനസ്സിലായി.

" മറ്റേ സാധനം ഊരിമാറ്റിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച .... "

"വേണ്ടമ്മേ എനിക്കെല്ലാം മനസ്സിലായി "മകള്‍.

സംഗതി ഊരുന്നുതിനിടയില്‍ കടലാസ്സ്‌ താഴെപ്പോയത്‌ ചേച്ചി കണ്ടില്ല. ഇങ്ങനെയൊരു കാര്യം എടുത്തുവച്ചതിനെ കുറിച്ച്‌ പാവം മറന്നുപോവുകയും ചെയ്തു. കടലാസ്സൊക്കെ തുറന്ന്‌ കണ്‍മഷിയ്യൊക്കെ പുരണ്ട്‌ ആകെയൊരു പരുവമായിരുന്നു. ഒറ്റ ദിവസം കൊണ്ട്‌ ഇങ്ങനെയൊരു മാറ്റം കണ്ടാല്‍ ആരുടെയായാലും കാറ്റുപോയെനെയെന്നാണ്‌ ചേച്ചി പറയുന്നത്‌. ചേച്ചി കുറച്ചു ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട്‌ ഒന്നും പറ്റിയില്ലെന്നു മാത്രം. B-)
കയ്യോടെ തന്നെ ചേച്ചി ഒരു പ്രതിജ്ഞയുമെടുത്തു. ഇനി മേലാല്‍ ഞാന്‍ ഒരു സാധനവും......... ല്‍ വയ്ക്കുന്നതല്ല.

കുറിപ്പ്‌
ഗീത എന്ന പേര്‌ യഥാര്‍ത്ഥത്തിലുള്ളതല്ല.

Monday, March 26, 2007

NCERT-Online Text Books

ഗള്‍ഫില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള ക്ളാസ്സുകള്‍ തുടങ്ങി. മാറ്റമുള്ള പുസ്തകങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. NCERT യുടെ സൈറ്റില്‍ നിന്നും Text book കല്‍ download ചെയ്യാം. Adobe Reader ഇല്ലെങ്കില്‍ അത്‌ ആദ്യം download ചെയ്യണം.

http://www.download.com/Adobe-Reader/3000-2378_.html


Online Text Book കള്‍ ഇവിടെ നിന്നും download ചെയ്യാം.

http://www.ncert.nic.in/textbooks/testing/Index.htm



മുകളില്‍ കൊടുത്തിരിക്കുന്ന പേജ്‌ കണ്ടല്ലോ. അതില്‍ NATIONAL COUNCIL OF EDUCATIONAL RESEARCH AND TRAININGഎന്ന് എഴുതിയിരിക്കുന്നതിനു താഴെ Select class, Select subject, select Book എന്നിങ്ങനെ കാണുന്നുണ്ടല്ലോ. അതില്‍ ക്ളിക്ക്‌ ചെയ്ത്‌ ഏതാണ്‌ വേണ്ടതെന്നു വച്ചാല്‍ അത്‌ download ചെയ്യുക. contents കിട്ടിക്കഴിഞ്ഞാല്‍ chapters ല്‍ ക്ളിക്ക്‌ ചെയ്താല്‍ മതി. അങ്ങിനെ ഓരോ ചാപ്റ്ററും download ചെയ്യാം. പുസ്തകം മാറിയിട്ടുള്ള ക്ളാസ്സാണെങ്കില്‍ ഉദാ: (classX &class XII), ClaassX NEW, ClassXII NEW വേണം സെലെക്റ്റ്‌ ചെയ്യാന്‍.

ഉദാ: ആറാം ക്ളാസ്സിലെ Mathematics പുസ്തകം കിട്ടാന്‍ Select class എന്നതില്‍ ClassVI NEW സെലെക്റ്റ്‌ ചെയ്യുക. അതിനുശേഷം Select Subject ല്‍ Mathamatics സെലെക്റ്റ്‌ ചെയ്യുക. അതിനു ശേഷം Select Bookല്‍ Mathematics select ചെയ്യുക. അപ്പോള്‍ മാത്ത്‌ ബുക്കിണ്റ്റെ കവര്‍ പേജ്‌ വരും. അതില്‍ ക്ളിക്ക്‌ ചെയ്താല്‍ Contents page കിട്ടും. അതില്‍ CHAPTER1 ക്ളിക്ക്‌ ചെയ്താല്‍ ആദ്യ ചാപ്റ്ററായ KNOWING OUR NUMBERS] DOWNLOAD ചെയ്യാം. download ചെയ്തു കഴിഞ്ഞ്‌ സേവ്‌ ചെയ്യം..
internet explorer ല്‍ പറ്റിയില്ലെങ്കില്‍ firefox ല്‍ നോക്കുക.

സംശയം എന്തെങ്കിലുമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കണ്ട. >:D<

Wednesday, March 21, 2007

ഒമാനില്‍ മഴ

ഒമാനില്‍ കഴിഞ്ഞ ഞായറാഴ്ച വലിയ മഴ പെയ്തു. ചില സ്ഥലങ്ങളില്‍ വലിയ ആലിപ്പഴം വീഴുകയും ചെയ്തു. പല വാഹനങ്ങളും കല്ലു വാരിയെറിഞ്ഞാലെന്ന പോലെ ചളുങ്ങി നാശമായി.

ഒരു വീടിണ്റ്റെ ടെറസ്സില്‍ കൂട്ടിയിട്ട ആലിപ്പഴം :-O

ഇതിനിടയ്ക്ക്‌ നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക്‌ ഒരബദ്ധം പറ്റി. പതിവുപോലെ രാത്രിയില്‍ ഒന്നു മിനുങ്ങാനായി തങ്ങളുടെ സ്ഥിരം സങ്കേതത്തില്‍ എല്ലാവരും ഒത്തുകൂടിയതാണ്‌. സങ്കേതത്തിണ്റ്റെ ഉടമസ്ഥന്‍ ഇതിനിടയില്‍ എന്തോ ആവശ്യത്തിനു പുറത്തു പോയി. ചെറിയ കാറ്റുണ്ടായിരുന്നതുകൊണ്ട്‌ കതക്‌ അബദ്ധത്തില്‍ തൂറന്ന്‌ ആരും കാണണ്ട എന്നു കരുതി പുള്ളി വാതില്‍ പുറത്തുനിന്ന്‌ പൂട്ടിയിട്ടാണ്‌ പോയത്‌. മൂന്നു പേരാണ്‌ അകത്തുണ്ടായിരുന്നത്‌. കുറച്ചുകഴിഞ്ഞപ്പോള്‍ ആരോ shoot ചെയ്യുന്നതുപോലെ ഭയങ്കര ശബ്ദം. room ണ്റ്റെ roof ആസ്ബെസ്റ്റോസ്‌ ആയിരുന്നതുകൊണ്ട്‌ ആലിപ്പഴം വന്നു വീഴുമ്പോള്‍ ശരിക്കും ആരോ കുത്തിപ്പൊളിക്കുന്നതുപോലെയാണ്‌ തോന്നിയത്‌. മൂവരും പേടിച്ചു വിറച്ചു അലറി വിളിക്കാന്‍ തുടങ്ങി. ആരു കേള്‍ക്കാന്‍. network പോയതുകൊണ്ട്‌ ഫോണ്‍ ചെയ്യാനും പറ്റിയില്ല. അവസാനം വാതില്‍ ചവുട്ടി പൊളിക്കാന്‍ ശ്രമം തുടങ്ങി. എന്തായാലും അവസാനം ഉടമസ്ഥന്‍ എത്തി കതകു തുറന്നു കൊടുത്തു. ആകെ വെള്ളമയമായതു കൊണ്ട്‌ റൂമില്‍ കണ്ട വെള്ളം ഏതാണെന്നു പുള്ളിക്ക്‌ മനസ്സിലായില്ല. മഴവെള്ളമാണോ, അടിച്ച വെള്ളത്തിണ്റ്റെ ബാക്കിയാണൊ അതൊ വെപ്രാളത്തിനിടയില്‍ ആരെങ്കിലും .... :)

ഞങ്ങള്‍ പിറ്റേന്ന് വെറുതെ മഴയത്ത്‌ ഒന്നു കറങ്ങിയപ്പോള്‍ എടുത്ത ചില സ്നാപ്പുകള്‍.

See the writings on the hill