Tuesday, March 27, 2007

ഗീത ചേച്ചിയെ പേടിപ്പിച്ച കണ്‍മഷി

ഗീതച്ചേച്ചി ഒമാനിലുള്ള ഞങ്ങളുടെ ഒരു സുഹൃത്താണ്‌. ചേച്ചിക്ക്‌ മിക്കവാറും പല അബദ്ധങ്ങളും പറ്റാറുണ്ട്‌. മറ്റുള്ളവരെ അബദ്ധ്ങ്ങളില്‍ കൊണ്ടു ചാടിക്കുന്നതും ചേച്ചിയുടെ അബദ്ധങ്ങളില്‍ പെടും. ചേച്ചിക്ക്‌ 42 വയസ്സോളം പ്രായമുണ്ട്‌.
കഴിഞ്ഞ ദിവസം പറ്റിയ ഒരു പറ്റിനെ കുറിച്ചാണ്‌ പറഞ്ഞു വരുന്നത്‌. ചേച്ചിക്ക്‌ എന്തു കിട്ടിയാലും അത്‌ ബ്ളൌസ്സിനുള്ളില്‍ വയ്ക്കുന്ന പതിവുണ്ട്‌. മിനഞ്ഞാന്ന്‌ വൈകിട്ട്‌ ഒരു വീട്ടില്‍ അത്താഴത്തിന്‌ വിളിച്ചിരുന്നു. ചേച്ചിയുടെ കണ്‍മഷി തീര്‍ന്നുപോയതുകൊണ്ട്‌ അവിടെ നിന്നും കുറച്ചു കണ്‍മഷി ചോദിച്ചു വാങ്ങി. ഒരു കടലാസ്സില്‍ പൊതിഞ്ഞാണ്‌ എടുത്തത്‌. സ്വാഭാവികമായും ചേച്ചി അത്‌ എവിടെയായിരിക്കും വച്ചതെന്ന്‌ ഊഹിക്കാമല്ലൊ.
അത്താഴമൊക്കെ കഴിഞ്ഞ്‌ തിരികെയെത്തിയപ്പൊല്‍ ഒരു നേരമായി. ആളൊരു ഉറക്കപ്രിയയും കൂടിയാണ്‌. ഒരു കണക്കിന്‌ ഡ്രെസ്സൊക്കെ മാറ്റി ഒരു നിമിഷം പോലും വൈയ്സ്റ്റാക്കാതെ കിടക്കയില്‍ ചെന്നു വീണു.

പിറ്റേദിവസത്തെ പതിവു പരിപാടികളെല്ലാം കഴിഞ്ഞ്‌ വൈകുംന്നേരം ആയപ്പോള്‍ ഒന്നു കുളിച്ചേക്കാമെന്നു കരുതി ബാത്‌ റൂമില്‍ കയറി വാതിലടച്ചു. പിന്നീട്‌ കേട്ടത്‌ കേട്ടത്‌ ഒരലര്‍ച്ചയാണ്‌. ഇടക്കിടയ്ക്ക്‌ പല പോസ്സുകളില്‍ ഉരുണ്ടു വീഴുന്ന കലാ പരിപാടി നടത്താറുള്ളതുകൊണ്ട്‌ T.V കണ്ടുകൊണ്ടിരുന്ന മകള്‍ കരുതിയത്‌ സംഗതി വീഴ്ചതന്നെയണെന്നാണ്‌. സ്ഥിരം പരിപാടിയായതു കൊണ്ട്‌ അവള്‍ കുറച്ചു സാവധാനത്തിലാണ്‌ എത്തിയത്‌. കാര്യം തിരക്കിയ അവള്‍ക്ക്‌ ഒന്നുമില്ല എന്ന മറുപടിയാണ്‌ കിട്ടിയത്‌. പിന്നീട്‌ അനക്കമൊന്നും കേട്ടില്ല.

കുളിയൊക്കെ കഴിഞ്ഞ്‌ മുടിയൊക്കെ ചീകി പൊട്ടൊക്കെ തൊട്ട്‌ സുന്ദരിയായി വന്ന അമ്മയോട്‌ മകള്‍ ചോദിച്ചു

"അമ്മ കണ്ണെഴുതിയില്ലേ ?ഇന്നലെ ആണ്റ്റിയുടെ അടുത്തു നിന്ന്‌ കണ്‍മഷി വാങ്ങിക്കുന്നതു കണ്ടല്ലോ"

"കണ്‍മഷി, കുന്തം... "
മകള്‍ക്ക്‌ ഒന്നും പിടികിട്ടിയില്ല. അവള്‍ പിന്നാലെ കൂടി

"അമ്മയ്ക്കിതെന്താ പറ്റിയത്‌?"

"ഹാര്‍ട്ട്‌ അറ്റായ്ക്ക്‌ വന്ന്‌ എണ്റ്റെ കാറ്റു പോകാഞ്ഞത്‌ നിണ്റ്റെ ഭാഗ്യം."

കണ്‍മഷിയും ഹാര്‍ട്ട്‌ അറ്റായ്ക്കും തമ്മിലെന്തു ബന്ധമെന്ന്‌ മകള്‍
പറയാതെ അവള്‍ വിടില്ലെന്ന്‌ ചേച്ചിക്കു മനസ്സിലായി.

" മറ്റേ സാധനം ഊരിമാറ്റിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച .... "

"വേണ്ടമ്മേ എനിക്കെല്ലാം മനസ്സിലായി "മകള്‍.

സംഗതി ഊരുന്നുതിനിടയില്‍ കടലാസ്സ്‌ താഴെപ്പോയത്‌ ചേച്ചി കണ്ടില്ല. ഇങ്ങനെയൊരു കാര്യം എടുത്തുവച്ചതിനെ കുറിച്ച്‌ പാവം മറന്നുപോവുകയും ചെയ്തു. കടലാസ്സൊക്കെ തുറന്ന്‌ കണ്‍മഷിയ്യൊക്കെ പുരണ്ട്‌ ആകെയൊരു പരുവമായിരുന്നു. ഒറ്റ ദിവസം കൊണ്ട്‌ ഇങ്ങനെയൊരു മാറ്റം കണ്ടാല്‍ ആരുടെയായാലും കാറ്റുപോയെനെയെന്നാണ്‌ ചേച്ചി പറയുന്നത്‌. ചേച്ചി കുറച്ചു ധൈര്യമുള്ള കൂട്ടത്തിലായതു കൊണ്ട്‌ ഒന്നും പറ്റിയില്ലെന്നു മാത്രം. B-)
കയ്യോടെ തന്നെ ചേച്ചി ഒരു പ്രതിജ്ഞയുമെടുത്തു. ഇനി മേലാല്‍ ഞാന്‍ ഒരു സാധനവും......... ല്‍ വയ്ക്കുന്നതല്ല.

കുറിപ്പ്‌
ഗീത എന്ന പേര്‌ യഥാര്‍ത്ഥത്തിലുള്ളതല്ല.

1 comments:

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം പോസ്റ്റുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ vidarunnamottukal@gmail.com ലേക്ക് ഒരു ഇമെയില്‍ അയക്കുക. വിടരുന്നമൊട്ടുകളില്‍ (http://vidarunnamottukal.blogspot.com) നിന്നും താങ്കള്‍ക്കു blog invitation ലഭിക്കുന്നതാണ്. താങ്കള്‍ക്കിഷ്ടമുള്ള പോസ്റ്റ് വിടരുന്നമൊട്ടുകളില്‍ പ്രസിദ്ധീകരിക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട പോസ്റ്റുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/2007_03_07_archive.html സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്.