Saturday, November 17, 2007

കമ്പതി

''എന്നാലും ബറദീപീ ചതി എന്നോടു ചെയ്യണ്ടായിരുന്നു”
പ്രദീപെന്ന സഹധര്‍മ്മനെ കണ്ടപാടെ ആ ഒമാനി പൊട്ടിത്തെറിച്ചു.

ക്ഷമാശക്തിക്ക് ഭൂമീദേവിയെ തോല്പിച്ച് സമ്മാനം നേടിയിട്ടുള്ള സഹധര്‍മ്മന്‍ സാവധാനം ആരാഞ്ഞു.

“ എന്താണു കാര്യം? ”

“നീ എന്റെ ജനാലയ്ക്കരികില്‍ കമ്പതിയുടെ പടമെന്തിനാ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്നത്?”

അയാളുടെ വീടിന്റെ പ്ലാന്‍ വരച്ചു കൊടുത്തിരുന്നുവെങ്കിലും കമ്പതിയുടെ പോയിട്ട് സിമ്പതിയുടെ പോലും പടം വരച്ചതായി തീരെ ഓര്‍മ്മകിട്ടുന്നില്ലല്ലോ?

“അല്ല, ഇതാരപ്പാ ഈ കമ്പതി?“

“ കമ്പതിയെ നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഒരു ദൈവം“

മുപ്പത്തി മുക്കോടി ദൈവങ്ങളുള്ളതില്‍ പേരറിയാവുന്നത് വിരലിലെണ്ണവുന്നവരുടെതു മാത്രം. അല്ലെങ്കില്‍ തന്നെ ഇത്രയും പേരൊന്നും ആര്‍ക്കും പഠിച്ചു വയ്ക്കാന്‍ പറ്റില്ലല്ലോ? ഇനിയിപ്പോ അങ്ങനെ പേരുള്ള ആരെങ്കിലും ഉണ്ടാവുമോ? എങ്കിലും ഒട്ടും ആത്മവിശ്വാസം വിടാതെ ഒരു സര്‍വജ്ഞനെപോലെ പറഞ്ഞു.

“അങ്ങനെയൊരു ദൈവം ഇല്ലല്ലോ”

“ആരു പറഞ്ഞു? എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ബോംബയിലൊക്കെ ഞാന്‍ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.”

അപ്പോള്‍ ആള്‍, അല്ല, ദൈവം വളരെ പ്രസിദ്ധന്‍ തന്നെ. ദൈവങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും അവര്‍ക്ക് അവരുടെ വഴി, തനിക്ക് തന്റെ വഴിയെന്ന ലൈനായതു കൊണ്ട് ഇനി അറിയാന്‍ പാടില്ലാത്തതായിരിക്കും.

“ എനിക്ക് അങ്ങനെയൊരു ദൈവത്തെ അറിയില്ല. അറിയാന്‍ പാടില്ലാത്ത ഒരാളെ ഞാന്‍ എങ്ങനെ വരയ്ക്കും?”

“അങ്ങനെ ഒഴിഞ്ഞു മാറിയിട്ടൊന്നും കാര്യമില്ല. ഞാന്‍ കേസു കൊടുക്കും”

ശ്ശെടാ, ആകെ പുലിവാലായല്ലോ.

“എന്തായാലും ഡ്രായിങ്ങെടുക്കൂ, നോക്കട്ടെ”

ഒമാനി ഡ്രായിങ്ങെടുത്തു കൊടുത്തു. ഡ്രായിംഗ് നോക്കുന്നു , ബ്രയിനിലുള്ള ദൈവങ്ങളുടെ പടവുമായി ഒത്തു നോക്കുന്നു. വരകള്‍ക്കിടയിലൂടെ വീണ്ടും വീണ്ടും നോക്കുന്നു. ബ്രയിനിലെ ദൈവങ്ങള്‍ എന്ന ഫോള്‍ഡര്‍ വീണ്ടും വീണ്ടും സ്കാന്‍ ചെയ്തു നോക്കുന്നു. കിം ഫലം. ഒന്നും മാച്ചാവുന്നില്ല.

“എന്റെ കമ്പതി ഭഗവാനേ, ഇതില്‍ നിന്നു രക്ഷപെടാന്‍ എന്തെങ്കിലും ഒരു വഴി കാണിച്ചു തരൂ“ ജീവിതത്തിലാദ്യമായിട്ടാണ് ഒരു ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നത്.

വെറും രണ്ടു നിമിഷം. ഭഗവാന്‍ അതാ കടാക്ഷിച്ചിരിക്കുന്നു. യുറെക്കാ, യുറെക്ക എന്നുറക്കെ വിളിച്ചു കൂവാന്‍ തോന്നി.

“ എനിക്കിതു കണ്ടിട്ട് ഒരു ദൈവത്തെപോലെയും തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ബോംബെയില്‍ കണ്ട കമ്പതി ദൈവത്തെ ഒന്നു വരച്ചു കാണിക്കൂ.”

ഒമാനി വരയ്ക്കുന്നത് ആകാംഷയോടെ നോക്കികൊണ്ടിരുന്നു. മുഴുവന്‍ വരക്കേണ്ടി വന്നില്ല. അതിനു മുന്‍പ് തന്നെ അറിയാതെ പറഞ്ഞു പോയി.

“ഓ! ഗണ്‍പതി... ഗണപതി..“

“അതെ. അതുതന്നെ.“ ഒമാനിക്കും ആശ്വാസമായി. ആളെ , അല്ല, ദൈവത്തെ പിടികിട്ടിയല്ലോ.

പകുതി വരച്ച ഗണപതിയുടെ ചിത്രം ഡ്രായിങ്ങുമായി ചേര്‍ത്തു വച്ചു കൊണ്ട് ചോദിച്ചു.

“നോക്കൂ സുഹൃത്തേ.. ഇതു രണ്ടും കൂടി എവിടെയാണ് സാമ്യമുള്ളത്? “

ഗണപതിയുടെ നെറ്റി ഭാഗം വരയ്ക്കുമ്പോള്‍ “ന” എന്ന അക്ഷരം വലിച്ചുനീട്ടിയതു പോലെയിരിക്കുന്നതാണ് പ്രശ്നമായത്. അറബിക് ആര്‍ക്കിടെക്റ്റില്‍ അങ്ങനെയൊരു ഡിസൈന്‍ ഉള്ളതുമാണ്.

അയാള്‍ക്ക് എന്തായാലും കാര്യം മനസ്സിലായി.

“ഒരു മലബാറിയാണ് എന്നോടിതു പറഞ്ഞത്..“

ഒമാനി ഷേക് ഹാന്‍ഡിനു വേണ്ടി കൈ നീട്ടിയപ്പോഴേക്കും മനസ്സില്‍ അറിയാവുന്ന മലയാളികളുടെ മുഖങ്ങള്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു.


****************************************

ഇന്നലെ വൈകിട്ട് ഇവിടടുത്തുള്ള നക്കല്‍ എന്ന സ്ഥലത്ത് പോയിരുന്നു. അവിടെ ഒരു പാറപ്പുറത്ത് ഇരുന്ന സഹധര്‍മ്മനെ പ്രായമായ ഒരു ഒമാനി വന്ന് പൊക്കി. അതില്‍ അള്ളാ എന്നും മുഹമ്മദ് എന്നും എഴുതിയിട്ടുണ്ടത്രേ.

അപ്പോള്‍ മനസ്സില്‍ തോന്നിയ രണ്ടു കാര്യങ്ങള്‍.

  1. ഈ എഴുത്തുള്ളടത്തേ ദൈവമുള്ളോ? ദൈവം സര്‍വ്വവ്യാപിയാണന്നാണല്ലോ പറയുന്നത്.

  2. അഥവാ ദൈവത്തിനതിഷ്ടപ്പെട്ടില്ലാരുന്നെങ്കില്‍ ഉടനെ കട്ടുറുമ്പിനെ വിട്ട് അദ്ദേഹത്തെ കടിപ്പിക്കത്തില്ലാരുന്നോ?

വാല്‍

ഞാന്‍ അമ്പലങ്ങളില്‍ പോയിട്ട് കുറെ നാളായി. കാരണം മറ്റൊന്നുമല്ല എനിക്ക് കടുത്ത അസൂയയാണ്. പ്രത്യേകിച്ച് ഗുരുവായൂരപ്പനോടൊക്കെ. എത്ര പേരാ അവരെ ചിരിപ്പിക്കാന്‍ വേണ്ടീ മത്സരിച്ചു ഓരോരോ തമാശകള്‍ കാണിക്കുന്നതും പറയുന്നതും. നമുക്കാണെങ്കില്‍ മരുന്നിനൊരു കൊച്ചുത്രേസ്യയോ മറ്റോ ഒക്കെയല്ലേയുള്ളൂ. അവരാണെങ്കില്‍ ഇവരുടെയൊന്നും ഏഴയലത്തു പോലും വരത്തതുമില്ല.

ഡിസ്ക്ലൈമര്‍

ഞാന്‍ ഒരു ദൈവത്തിന്റേയും മതത്തിന്റേയും വക്താവല്ല. വിശ്വാസികളെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെയാര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.

25 comments:

Vanaja said...

ഈശ്വരനാണെ, അടിയിടാന്‍ വേണ്ടിയല്ല ഈ പോസ്റ്റിട്ടിരിക്കുന്നത്.

ദ്രൗപദി said...

അഭിപ്രായ സ്വാതന്ത്ര്യത്തെ ആര്‍ക്കും ഹനിക്കാനാവില്ല...

കുഞ്ഞന്‍ said...

തല്‍ക്കാലത്തേക്ക് ഞാന്‍ ക്ഷമി‘ച്ചിരിക്കുന്നു...

Ramachandran said...

ഇപ്പോള്‍ സംശയം കൂടി വരുന്നു..എഴുത്തുള്ളടത്തേ ദൈവമുള്ളോ?

സഹയാത്രികന്‍ said...

വനജേച്ച്യേ...
എഴുത്തുള്ളടത്തേ ദൈവമുള്ളോ? ദൈവം സര്‍വവ്യാപിയാണന്നാണല്ലോ പറയുന്നത്.
അതൊരു ചോദ്യായി....!
ദൈവം മനസ്സിലല്ലേ...?

ഓ:ടോ: അല്ല നമ്മുടെ കൊച്ചുത്രേസ്യയും ഗുരുവായൂരപ്പന്റെ വിദൂഷകന്മാരും തമ്മില്‍ ഗോമ്പറ്റീഷന്‍ നടപ്പുണ്ടോ...! ത്രേസ്യാകൊച്ചിന് ബൂലോകത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്...
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഗണപതിയുടെ പടത്തിനു നാരദനിഫക്റ്റോ?

വാല്‍മീകി said...

ദൈവത്തെക്കുറിച്ചു ഞാന്‍ ഒന്നും പറയുന്നില്ല.. എനിക്കറിയില്ല ഒന്നും പറയാന്‍.
പക്ഷെ ഇങ്ങനെയുള്ള അന്ധമായ വിശ്വാസങ്ങള്‍ തിരുത്തേണ്ടത് തന്നെയാണ്.

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) said...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു, മനസ്സു പങ്കു വച്ചു ...

എന്ന വയലാറിന്റെ വരികളാണ് ഓര്‍മ്മ വരുന്നത്.അന്ധവിശ്വാസങ്ങള്‍ വളരുകയാണ്. നോക്കി നില്‍ക്കാനല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന അവസ്ഥ എത്ര നിരാശാജനകും.

ഏ.ആര്‍. നജീം said...

ശേ, അടിയിടാന്‍ വല്ല ചാന്‍സും ഉണ്ടോന്നു നോക്കി വന്നതാ..

ഇത് ചില സത്യങ്ങള്‍ മാത്രമല്ലെയുള്ളൂ, ഇതിനെന്തിനാ അടിയിടുന്നേ...

:)

വേണു venu said...

ഈശ്വരാ, എല്ലാം വിശ്വാസം തന്നെ അല്ലേ.:)

P.R said...

ഏതാ ഈ കമ്പതിയെന്ന് ഒന്നൂഹിയ്ക്കാന്‍ പോലും പറ്റിയില്ല ട്ടൊ... :)

lekhavijay said...

വനജേ സത്യമായും അടിയിടാമെന്നു കരുതിതന്നെയാണു വന്നതു.പക്ഷേ വനജ കുറച്ച്
facts വളരെ സരസമായി പറഞ്ഞു വച്ചിരിക്കുന്നു.ആ വാലിന്റെ പൊരുള്‍ മനസ്സിലായതുമില്ല.നല്ല എഴുത്ത്,വന്നതു നഷ്ടമായില്ല.വീണ്ടും എഴുതൂ.

കുതിരവട്ടന്‍ :: kuthiravattan said...

:-)

Vanaja said...

ദ്രൗപദി :) അതെ
കുഞ്ഞന്‍ :)
രാമചന്ദ്രന്‍ :)
സഹയാത്രികന്‍:)ത്രേസ്യാക്കൊച്ചിന് എത്ര സപ്പോര്‍ട്ട് കൊടുത്താലും ഇവരുടെയൊന്നും മുന്നില്‍ പിടിച്ചുനിക്കാനൊക്കത്തില്ല.
കുട്ടിച്ചാത്തന്‍:)
വാല്‍മീകി :)
മോഹന്‍ :) :-S
നജീം :)സത്യം പറയുന്നവരെ അടിച്ചൊതുക്കുന്നതും ഒരു സത്യം.

വേണു മാഷ് :)
പി. ആര്‍ :))
ലേഖ :) വാലിന്റെയര്‍ഥം, ഈ വിദൂഷകന്മാരുടെയെല്ലാം കോപ്രായങ്ങള്‍ കണ്ട് ഒന്നും മിണ്ടാതെ രസിച്ചങ്ങിരിക്കുകയല്ലേ നമ്മുടെ ഗുരുവായൂരപ്പനും ,കൃസ്തുവും, മുഹമ്മദുമെല്ലാം. അതുകൊണ്ട് അവരോടൊക്കെ ഭയങ്കര അസൂയയാണെന്ന്.

കുതിരവട്ടന്‍ :)

മുരളി മേനോന്‍ (Murali Menon) said...

:)

ഹരിശ്രീ said...

പോസ്റ്റ് നന്നായിരിയ്കുന്നു. നര്‍മ്മം കൊള്ളാം...

ശെഫി said...

:)

കൃഷ്‌ | krish said...

ഈ കമ്പതി ആദ്യം ഊഹിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. സസ്പെന്‍സ് നിലനിര്‍ത്തി. ദൈവം മണ്ണിലും വിണ്ണിലും പിന്നെ പാറപ്പൂറത്തും!!

mayavi said...

ചില എരണമ്കെട്ട മലബാറികളുണ്ട്, എന്തിലും അവര്‍ എന്തെങ്കിലും മതചിഹ്നം കണ്ട്പിടിക്കും. ഇത്തരക്കാരെ ചാട്ടക്കടിക്കണം. ഒരു മഹാന്‍ ഒരിക്കലെന്നോട് മദിരാശിയിലൊരു കുഴപ്പമുണ്ടാകിയ കഥ പറഞ്ഞു, ഒരു പള്ളിക്ക് ഗ്രില്സില്‍ നക്ഷത്രം ഡിസൈനുണ്ടാക്കിയതില്‍ ആര്‍ മുനയായിരുന്നത്രെ, അവിടെ തമിഴന്മാരോട് പറഞ്ഞു ഇത് യഹൂദികളുടെ ചിഹ്നമാണെന്നൊക്കെ പറഞ്ഞ് ആ പാവങ്ങളെ പിരികേട്ടിവിട്ടു. അതു മാറ്റിപ്പണിയിച്ചു. ആ മഹാനൊ? ഒരു ഭൂലോക ഫ്രോഡാണ്‍ നാട്ടില്!!! എന്നാണാവൊ നമ്മുടെ നാട്ട്കാറ്ക്ക് മനുഷ്യനാണ്‍ മതങ്ങളെ സൃഷ്റ്റിച്ചതെന്ന് ബോധം വരുക.

ഉപാസന said...

naTakkatte
upaasana onnum parayanilla
mounam anukolamanenne allaaa
:)
upaasana

Vanaja said...

മുരളി മേനോന്‍ :)
ഹരിശ്രീ :) നന്ദി
ശെഫി :)
കൃഷ് :))

മായാവി :) ചാട്ട വേണോ? കൈയില്‍ ആ വടിയില്ലേ , അതുകൊണ്ടൊരു പ്രയോഗമങ്ങു നടത്തിയാല്‍ പോരേ? :D
BTW, രാധയ്ക്കും രാജൂനും സുഖം തന്നെയോ?

ഉപാസന :)B-)

സപ്ന അനു ബി. ജോര്‍ജ്ജ് said...

നര്‍മ്മത്തില്‍ പൊതിഞ്ഞ ജീവിത സത്യങ്ങള്‍ നന്നായിട്ടുണ്ട് കേട്ടോ

Vish..| ആലപ്പുഴക്കാരന്‍ said...

:)

a little while since i visited this blog for the last time.

ആഷ | Asha said...

കുഞ്ഞന്‍ പറഞ്ഞ പോലെ തല്‍ക്കാലത്തേക്ക് ക്ഷമി’ചിരിക്കുന്നു. :))

പിന്നേ ആ വാലിന്റെ കാര്യം എനിക്കും കത്തണില്ല :(

Vanaja said...

സപ്നേച്ചി,
വിഷ്ണു,
ആഷ

നന്ദി.