Sunday, March 30, 2008

ജീവിക്കുന്നത് ആര്‍ക്കുവേണ്ടി?

ജീവിക്കുന്നത് മക്കള്‍ക്കു വേണ്ടിയെന്നു മാതാപിതാക്കള്‍. ഭാര്യക്കു വേണ്ടിയെന്നു ഭര്‍ത്താവ്, ഭര്‍ത്താവിനു വേണ്ടിയെന്നു ഭാര്യ. സഹോദരങ്ങള്‍ക്കു വേണ്ടിയും സുഹൃത്തുക്കള്‍ക്കു വേണ്ടിയുമെന്നും കരുതുന്നവരുണ്ട്. മറ്റുള്ളവര്‍ക്കൊരു ജോലിയാകുമല്ലോ എന്നു കരുതി മാത്രം ബിസിനസ്സ് ചെയ്തു ജീവിക്കുന്നവരുമുണ്ട്.

എന്നാണോ എന്തോ എനിക്ക് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാന്‍ തോന്നുക? എനിക്ക് ഒരുപാടു പേരെ ഇഷ്ടമാണ്. മാതാപിതാക്കളെ, കുട്ടികളെ, ജീവിതപങ്കാളിയെ, സഹോദരിയെ, കൂട്ടുകാരെ അങ്ങനെ ഒരുപാടുപേരെ. പക്ഷേ ഇവരാരുമില്ലെങ്കിലും ഞാന്‍ ജീവിതമവസാനിപ്പിക്കാനൊന്നും പോവുന്നില്ല. ജീവിക്കുക തന്നെ ചെയ്യും.

വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുമ്പോള്‍ പോലും എനിക്ക് മാനസീകമായ ഒരു സംതൃപ്തി ലഭിക്കുന്നുണ്ട്. അങ്ങനെയൊന്നില്ലെങ്കില്‍ ഞാന്‍ അതുപോലും ചെയ്യുമോ?

ആ, ആര്‍ക്കറിയാം??

16 comments:

കൊച്ചുത്രേസ്യ said...

ശരിയാണ്‌. ഞാനും എനിക്കു വേണ്ടിയാണ്‌ ജീവിക്കുന്നത്‌. പക്ഷെ ഒരു കാര്യം ഉറപ്പാണ്‌ -മരിക്കുന്നതു വരെ മാത്രമേ ഞാന്‍ ജീവിക്കൂ :-)

കുഞ്ഞന്‍ said...

ഇപ്പോള്‍ ജീവിക്കുന്നത് ബൂലോകത്തിനു വേണ്ടിയല്ലേ...അതേ....അല്ലേ..

നല്ല പ്രവൃത്തികള്‍ ചെയ്താല്‍ മരിച്ചു കഴിഞ്ഞാലും ആളുകളുടെ മനസ്സില്‍ ജീവിച്ചിരിക്കും..! അതുപോലെ കുപ്രസിദ്ധി നേടിയാലും ജീവിക്കും മനസ്സുകളില്‍..

‍പ്രാഞ്ചീസ് said...

എനിക്കൊരു പിടീല്യാന്റെ വനജകുട്ട്യേ. ദൈവത്തിനു് ഒരു കൈസകായത്തിനായിട്ട്‌ സ്വര്‍ഗ്ഗത്തീ പോവനാരിക്കൂന്നൊണ്ടോ പോലും?

നാസ് said...

എല്ലാവരും അവനവനു വേണ്ടി തന്നെയാണ് ജീവിക്കുന്നത്....... അല്ലേല്‍ ഇത്രേം കഷ്ടപ്പെടേണ്ട വല്യ ആവശ്യവുമുണ്ടോ..... :-)

ആഷ | Asha said...

ഞാനും എനിക്ക് ബേണ്ടി തന്നേ :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന്തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം:)

വേണു venu said...

അവരവര്‍ക്കു വേണ്ടി ജീവിക്കുന്നു.
സ്വയം രക്ഷപ്പെടണമെന്നുള്ള പ്രവണത(പ്രജ്ഞ)തന്നെയാണു് ഭാര്യയിലും ഭര്‍ത്താവിലും മക്കളിലും ഒക്കെ ഉള്ളതു്.
എല്ലാ ജീവികളിലും.Spirit of life എന്നു പറയാമോ.:)

ഫസല്‍ said...

ഇനിയിപ്പോ ഞാനായിട്ടു മാത്രമെന്തിനാ എനിക്കല്ലാതെ ജീവിക്കുന്നെ?

Vanaja said...

കൊചുത്രെസ്യാ :)മരിച്ചു കഴിഞ്ഞാലും ഞാന്‍ ജീവിക്കാനൊരു ശ്രമം നടത്തും. ശ്രമിക്കുന്ന കൊണ്ടു കുഴപ്പമൊന്നുമില്ലല്ലോ?

കുഞ്ഞന്‍ :)ബൂലോകത്തിനു വേണ്ടി ജീവിക്കുന്നവരുമുണ്ടോ? ഹ ഹ ഹ

പ്രാഞ്ചീസ്, നല്ല പേര്‍:)

നാസ് :)

ആഷ :)ഹൈദരാബാദില്‍ താമസിച്ച് കോഴിക്കോടന്‍ ഭാഷയൊക്കെ വശമായി വരുന്നുണ്ടല്ലേ

മിന്നാമിനുങ്ങുകള്‍ //സജി.!! :)സത്യം പറഞ്ഞാല്‍ എന്തോ ചിലത് ഇപ്പറഞ്ഞതില്‍ ഉണ്ടെന്നു മനസ്സിലായി. എന്നാല്‍ അത്ര വ്യക്തമായില്ല താനും.

വേണുമാഷ്, അപ്പറഞ്ഞത് വളരെ സത്യം.:)

ഫസല്‍ :) എനിക്കായ് ജീവിക്കാന്‍ എനിക്കാദ്യം വേണ്ടത് എന്റേതു മാത്രമായ ഒരു തീരുമാനമാണ്.

യാരിദ്‌|~|Yarid said...

ഇവിടെ കമന്റിട്ട എല്ലാവരും കള്ളം പറഞ്ഞു, വേണമെങ്കില്‍ ജീവിച്ചാല്‍ പോരെ. ഇല്ലെങ്കില്‍ ഇക്കണ്ട റെയില്‍ വേ പാളങ്ങളും, പാണ്ടി ലോറികളും, പുഴകളും എല്ലാം വേസ്റ്റല്ലെ..;)

DeaR said...

മറ്റുള്ളവര്‍ക്കൊരു ജോലിയാകുമല്ലോ എന്നു കരുതി മാത്രം ബിസിനസ്സ് ചെയ്തു ജീവിക്കുന്നവരുമുണ്ട്.

ഞാന്‍ മേല്‍ പറഞ്ഞ കാറ്റഗറിയില്‍ ജീവിക്കുന്നെ ആളാണ്

ഹരിശ്രീ said...

വിശന്നു വലഞ്ഞു വരുന്ന ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുമ്പോള്‍ പോലും എനിക്ക് മാനസീകമായ ഒരു സംതൃപ്തി ലഭിക്കുന്നുണ്ട്. അങ്ങനെയൊന്നില്ലെങ്കില്‍ ഞാന്‍ അതുപോലും ചെയ്യുമോ?

ആ, ആര്‍ക്കറിയാം??

വളരെ ശരി....

പിന്നെ കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞപോലെ പ്രസിദ്ധിയും കുപ്രസിദ്ധിയും മനുഷ്യന്‍ സ്മരിയ്കും...

ആത്മാന്വേഷി... said...

സത്യം...നന്നായി ഫിലോസഫി വരുന്നുണ്ട്...ഇപ്പോള്‍ ആണെങ്കില്‍ കാറു മതി...താ‍മസിച്ചാല്‍ ചങ്ങല വേണ്ടി വരും...

ചുമ്മാ പറഞ്ഞതാ...നമ്മള്‍ രണ്ടും ഏതാണ്ട് ഒരു വഴി തന്നെ...ഞാന്‍ കുറച്ചു കൂടി റിലീജിയസ് ആണെന്നു മാത്രം.ഇതൊന്നു നോക്കിയിട്ട് അഭിപ്രായം പറഞ്ഞേ...

DeaR said...

ജീവിതം..ആര്‍ക്ക് എന്നു ഞാന്‍ ചിന്തിച്ചു ചിന്തിച്ചു..
എങ്ങുമേയെത്തിയില്ലെന്‍ ചിന്തയും പ്രവര്‍ത്തിയും
ഇന്നു കാണും കാര്യങ്ങള്‍ ഓരോന്നും നാളേക്ക്
കാണുമാറില്ലയെന്നും അറികനീ

SreeKumar& Hrshikesh Varma said...

kollaaam.....

yesodharan said...

jeevikkunnathaarkkuvendi............?mattullavarkkuvendi ennu parayunnathil oru kaapadyamille.....?ellaavarum avaravarkku vendithanneyaanu jeevikkunnathu.....avanavante sukhamanu ellaavarkkum pradhaanam.....nannaayi........iniyuminiyum ezhuthanulla karuthundaakatte ennu praarthikkunnu...